കുടിക്കാന്‍ കുറച്ച് വെള്ളം തരുമോ? ആടിനെ വാങ്ങാനെന്ന വ്യാജേന വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; അടൂരില്‍ യുവാവ് അറസ്റ്റില്‍

‌അ​ടൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്തു.

അ​ടൂ​ർ ക​ണ്ണ​ങ്കോ​ട് പു​തു​ക്കു​ഴി മേ​ലേ​തി​ൽ നി​സ​റു​ദ്ദീ​നെ (38)തി​രെ​യാ​ണ് കൊ​ടു​മ​ൺ പോ​ലീ​സ് അറസ്റ്റു ചെയ്തത്ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ വീ​ട്ടി​ൽ മ​റ്റാ​രും ഇ​ല്ലാ​തി​രു​ന്ന​പ്പോ​ൾ ആ​ടി​നെ വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ കു​ടി​ക്കാ​ൻ വെ​ള്ളം ചോ​ദി​ക്കു​ക​യും ഇ​തെ​ടു​ക്കാ​ൻ അ​ടു​ക്ക​ള​യി​ലേ​ക്കു പോ​യ പെ​ൺ​കു​ട്ടി​യെ പി​ന്തു​ട​ർ​ന്നെ​ത്തി പീ​ഢി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ പി​ക്ക​പ്പി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ടൂ​ർ ഡി​വൈ​എ​സ്പി ആ​ർ. ജോ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ കൊ​ടു​മ​ൺ എ​സ്ഐ ആ​ർ. രാ​ജീ​വ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ വൈ. ​തോ​മ​സ്, എ​എ​സ്ഐ ബി​നു, എ​സ്‌​സി​പി​ഒ സു​ബാ​ഷ്, സി​പി​ഒ ധ​ന്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ ഇ​യാ​ളെ ക​ണ്ണ​ങ്കോ​ടു നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ നി​സ​റു​ദ്ദീ​നെ റി​മാ​ൻ​ഡു ചെ​യ്തു. ‌

Related posts