വി​ക​സ​ന​ത്തി​ന് വേ​ഗം പ​ക​രാ​ന്‍ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ എ​ണ്ണം കൂ​ട്ടും: ഇ. ​ച​ന്ദ്ര​ശ​ഖ​ര​ന്‍

കരുനാഗപ്പള്ളി: ല​ക്ഷ്യ​ബോ​ധ​ത്തോ​ടെ​യു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ നി​ര്‍​മി​ച്ച പു​തി​യ കെ​ട്ടി​ടം നാ​ടി​ന് സ​മ​ര്‍​പ്പി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ പ​ദ്ധ​തി​ക​ള്‍ തീ​ര്‍​ക്കാ​നാ​കു​മ്പോ​ള്‍ കൃ​ത്യ​മാ​യ ധ​ന​വി​നി​യോ​ഗം ഉ​റ​പ്പാ​ക്കാ​നാ​കും. ഇ​തി​ന് സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

വ്യ​ക്ത​മാ​യ ച​ര്‍​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യാ​ണ് ഓ​രോ പ​ദ്ധ​തി​യും ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഈ ​സ​ര്‍​ക്കാ​രി​ന്‍റെ കാ​ലാ​വ​ധി​ക്കു​ള്ളി​ല്‍ ജ​നാ​ഭി​ലാ​ഷം നി​റ​വേ​റ്റി​യു​ള്ള വി​ക​സ​ന​മാ​ണ് നാ​ട്ടി​ലു​ണ്ടാ​വു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​നാ​യി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​രാ​ധാ​മ​ണി, അം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ എ​സ്. ക​ല്ലേ​ലി​ഭാ​ഗം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ഷേ​ര്‍​ളി ശ്രീ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍.​കെ. ദീ​പ, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാന്മാ​രാ​യ സീ​ന ന​വാ​സ്, ബി. ​സു​ധ​ര്‍​മ, എ. ​മ​ജീ​ദ്, ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​സി​ഡ​ന്റു​മാ​രാ​യ അ​യ്യാ​ണി​ക്ക​ല്‍ മ​ജീ​ദ്, പി. ​സെ​ലീ​ന, ശ്രീ​ലേ​ഖ കൃ​ഷ്ണ​കു​മാ​ര്‍, ക​ട​വി​ക്കാ​ട്ട് മോ​ഹ​ന​ന്‍, എ​സ്. ശ്രീ​ല​ത, എ​സ്.​എം. ഇ​ക്ബാ​ല്‍ മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ള്‍, ബി.​ഡി.​ഒ ആ​ര്‍. അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts