കു​ടി​വെള്ള​ത്തി​ല്‍ അ​മി​ത​മാ​യി ക്ലോ​റി​ന്‍ ; പ​രി​ശോ​ധി​ക്കു​മെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി

പ​ത്ത​നാ​പു​രം:​പൂ​ക്കു​ന്നി​മ​ല കു​ടി​വെ​ള​ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്ത വെ​ള​ള​ത്തി​ല്‍ ക്ലോ​റി​ന്‍റെ അം​ശം കൂ​ടി​യ​താ​യി പ​രാ​തി.​പ​ട്ടാ​ഴി പ​ന്ത്ര​ണ്ടു​മു​റി ഒ​ത​യ​ന്തൂ​ര്‍ ജം​ഗ്ഷ​ന് സ​മീ​പം പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്ത് നി​ന്നും പു​റ​ത്തേ​ക്കൊ​ഴു​കി​യ വെ​ള​ളം പ​ത​ഞ്ഞു​പൊ​ങ്ങി​യ​താ​ണ് സം​ശ​യ​ത്തി​ന് കാ​ര​ണം.

പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി കു​ഴി​യെ​ടു​ത്തി​ട്ടി​രു​ന്ന ഇ​വി​ടെ കു​ഴി നി​റ​ഞ്ഞ് പൊ​ങ്ങി​യ വെ​ള​ളം റോ​ഡ് വ​ശ​ത്ത് കൂ​ടി ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. വെ​ള​ള നി​റ​ത്തി​ല്‍ പ​ത​ഞ്ഞു പൊ​ങ്ങു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ജ​ലം.

വീ​ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്ത ജ​ല​വും ഇ​ത്ത​ര​ത്തി​ല്‍ ആ​യി​രു​ന്നു വെ​ന്നും പ​രാ​തി​യു​ണ്ട്. ക്ലോ​റി​ന്‍റെ അം​ശം കൂ​ടു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ജ​ല​അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ പ​റ​ഞ്ഞു. സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ധി​ക്യ​ത​ര്‍ പ​റ​ഞ്ഞു.

Related posts