ആ​ത്മ​ഹ​ത്യ ചെ​യ്ത പ്ര​വാ​സി സം​രംഭ​ക​ന്‍റെ വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ​ത്തി​ന് ശി​ല​യി​ട്ടു

പ​ത്ത​നാ​പു​രം: ആ​ത്മ​ഹ​ത്യ ചെ​യ്ത പ്ര​വാ​സി സം​ര​ംഭ​ക​നാ​യ സു​ഗ​ത​ന്‍റെ വ​ര്‍​ക്ക്ഷോ​പ്പ് നി​ര്‍​മാ​ണ​ത്തി​ന് ശി​ല​യി​ട്ടു.​ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​ജ​യ​മോ​ഹ​ൻ ക​ല്ലി​ടീ​ൽ​ക​ർ​മം നി​ർ​വ​ഹി​ച്ചു.​

പ്ര​വാ​സി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​നും വി​ശ്വ​ക​ർ​മ്മ സ​മു​ദാ​യ കൂ​ട്ടാ​യ്മ​യും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക് സ​ഹാ​യം ന​ൽ​കു​ന്ന​ത്. വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ ഇ​ള​മ്പ​ൽ ജം​ഗ്ഷ​ന് സ​മീ​പം വ​ർ​ക് ഷോ​പ്പ് തു​ട​ങ്ങാ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന സു​ഗ​ത​ന്‍ ഷെ​ഡ് നി​ർ​മി​ച്ച​പ്പോ​ൾ വ​യ​ൽ നി​ക​ത്തി​യ സ്ഥ​ല​മാ​ണെ​ന്ന് ആ​രോ​പി​ച്ച് എ ​ഐ വൈ ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​നാ​ട്ടി​യി​രു​ന്നു.​

ഇ​തി​നെ തു​ട​ര്‍​ന്ന് ഫെ​ബ്രു​വ​രി 23 ന് ​സു​ഗ​ത​ന്‍ ഷെ​ഡി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ദേ​ശി​ക​മാ​യി സി ​പി എം ​സി പി ​ഐ ബ​ന്ധം ആ​രോ​പ​ണ​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി വ​ഷ​ളാ​കു​ക​യും ചെ​യ്തു.​ ഏ​താ​നും എ ​ഐ വൈ ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ക​ളാ​യി റി​മാ​ൻഡി​ലാ​കു​ക​യും ചെ​യ്തു.​

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് നി​ക​ത്ത​പ്പെ​ട്ട ഡേ​റ്റാ ബാ​ങ്കി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത പ്ര​ദേ​ശ​വാ​സി​യു​ടെ സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് വ​ര്‍​ക്ക്ഷോ​പ്പ് തു​ട​ങ്ങാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ ​ഐ വൈ ​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ണം ആ​വ​ശ്യ​പ്പെ​ട്ട് കൊ​ടി നാ​ട്ടി​യ​ത്.​

നി​ര്‍​മാ​ണ​ത്തി​ലി​രു​ന്ന ഷെ​ഡി​ന് സ​മീ​പം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​ത്തി കൊ​ടി​കു​ത്തി​യ​തി​ല്‍ മ​നോ​വി​ഷ​മ​ത്തി​ലാ​ണ് ഉ​ട​മ​യാ​യ ഐ​ക്ക​ര​കോ​ണം വാ​ഴ​മ​ണ്‍ ആ​ലു​വി​ള വീ​ട്ടി​ല്‍ സു​ഗ​ത​ന്‍ തൂ​ങ്ങി​മ​രി​ച്ച​ത്.​ ഇ​താ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​ത് എ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ല്‍.​ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ത​ന്ന വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ടി​ല്ലെ​ന്ന് മ​ക്ക​ൾ പ​റ​യു​ന്നു​ണ്ട്. അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹം സ​ഫ​ല​മാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ഞ​ങ്ങ​ൾ​ക്ക് സ​ന്തോ​ഷ​മാ​കു​മെ​ന്നും പ​റ​ഞ്ഞു.

​ഭു​വ​നാ​ത്മ​ന​ന്ദ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി​ജ​യ​ൻ,വി​ശ്വ​ക​ർ​മ്മ സ​മു​ദാ​യ കൂ​ട്ടാ​യ്മ സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി വി.​രാ​ജേ​ന്ദ്ര​ൻ, എം.​ആ​ർ മു​ര​ളി, വി.​ഗോ​പാ​ല​കൃ​ഷ​ണ​ൻ,അ​നു​രാ​ജ്,മോ​ഹ​ൻ, റോ​യി മാ​ത്യു എ​ന്നി​വ​ർ പ്രസംഗി​ച്ചു.

 

Related posts