പോലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു;  കുളത്തൂപ്പുഴ സിഐക്കും ഡ്രൈവർക്കും പരിക്ക്; കോ​ട​തി ആ​വ​ശ്യ​ത്തി​നു​ കൊ​ല്ല​ത്തു പോ​യി മടങ്ങുമ്പോഴായിരുന്നു അപകടം

കു​ള​ത്ത​പ്പു​ഴ: ആ​യു​ർ ഇ​ള​മാ​ട് പാ​ത​യി​ൽ സി​ഐയുടെ വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. സി ​ഐ സി.​എ​ൽ സു​ധീ​റി​നും ഡ്രൈ​വ​ർ അ​നി​ൽ കു​മാ​റി​നും നി​സാ​ര പ​രി​ക്കേ​റ്റു.​ ഇ​വ​ർ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​ള​മാ​ട് ചി​റ​മു​ക്കി​നു സ​മീ​പ​ത്തെ വ​ള​വി​ൽ ഇന്നലെ സന്ധ്യയോടെയായിരുന്നു അ​പ​ക​ടം.​

കോ​ട​തി ആ​വ​ശ്യ​ത്തി​നു​ കൊ​ല്ല​ത്തു പോ​യ ശേ​ഷം മാ​ങ്ങി വ​രു​ന്ന​തി​നി​ടെ കൊ​ടും​വ​ള​വി​ൽ വ​ച്ച് എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വന്ന ബൈ​ക്ക് യാ​ത്രി​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നാ​യി പോ​ലി​സ്ജി​പ്പ് പെ​ട്ടെ​ന്നു​വെ​ട്ടി​ച്ചു മാ​റ്റി. ബ്രേ​ക്കി​ടു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യാ​യി​രു​ന്നു .ഈ ​സ​മ​യം മ​ഴ ഉ​ണ്ടാ​യി​രു​ന്ന തി​നാ​ലാ​ണ് വാ​ഹ​നം തെ​ന്നി​മാ​റി​യ​ത്.

ശ​ബ്ദം കേ​ട്ട് ആ​ളു​ക​ൾ എ​ത്തി​യ​പ്പോ​ഴേ​ക്കും ജി​പ്പി​ന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ലു​ത​ക​ർ​ത്തു സി ​ഐ യും ​ഡ്രൈ​വ​റും പു​റ​ത്തി​റ​ങ്ങി.​സി​ഐ​യും ഡ്രൈ​വ​റും മാ​ത്ര​മേ ജീ​പ്പി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളു.

Related posts