കൊല്ലം: അവയവ കച്ചവടക്കാർ ഭിക്ഷാടന മേഖലയിൽ പിടിമുറുക്കുന്നുവെന്ന് വനിതാ കമ്മീഷനംഗം ഷാഹിദകമാൽ അഭിപ്രായപ്പെട്ടു. ഭിക്ഷാടന മാഫിയ ഭിക്ഷാടനത്തെക്കാൾ ഉപരിയായി കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോകുന്നത് അവയവങ്ങൾ എടുക്കാനാണ്. ബഗ്ഗർ മാഫിയ ഫ്രീ ഭാരത്തിന്റെ ആഭിമുഖ്യത്തിൽ ഭിക്ഷാടനം നിരോധിക്കുക , ബാലഭിക്ഷാടനം നടത്തുന്നവരെ ബാലവേലവിരുദ്ധ നിയമത്താൽ അറസ്റ്റ് ചെയ്യുക, അർഹതപ്പെട്ട ഭിക്ഷാടകരെ പുനരധിവസിപ്പിക്കുക , ഭിക്ഷാടന മാഫിയക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊല്ലം വൈഎംസിഎയിൽ നടന്ന സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഷാഹിദകമാൽ . അവയവ ആവശ്യങ്ങൾക്ക് പിറകെ വളർന്നു വരുന്ന കുഞ്ഞുങ്ങളെ പിന്നീട് വേശ്യാവൃത്തിക്കും വിൽക്കും ഭിക്ഷാടനവും കൊലപാതകവും മോഷണവും സ്ത്രീപീഡനവുമായി ഇവർ നാട് നശിപ്പിക്കുകയാണ് . പല ഭിക്ഷക്കാരും കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ളവരാണ് . ഇതിനു പിറകിലുള്ള വരുമാന സ്രോതസും ഭിക്ഷാടനത്തിന്റെ പിറകിലെ മാഫിയകളെയും നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ അധികൃതർ തയാറാവണം .…
Read MoreCategory: Kollam
ഞെട്ടിക്കുന്ന പകപോക്കലിന്റെ കഥ ..! അര്‍ധരാത്രി വ്യാപാരിയെ തട്ടുകൊണ്ടുപോയത് ബിസിനസ് രംഗത്ത് ഉണ്ടായ പക; റോയിയുടെ ഇലകട്രിക്ക് കടയ്ക്ക് സമീപം മറ്റൊരു ഇലക്ട്രിക കട പ്രതി തുടങ്ങിയെങ്കിലും പൂട്ടിപ്പോയതാണ് ക്വട്ടേഷൻ കൊടുത്തതിന് പിന്നിലെന്ന് പോലീസ്
കൊല്ലം: വ്യാപാരിയെ അര്‍ധരാത്രി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്ര തിയ്ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു. വ്യാപാരിയും ഒളിവില്‍ കഴിയുന്ന പ്രതിയുമായി ഉണ്ടായ ബിസിനസ് രംഗത്ത് ഉണ്ടായ പകയാണ് കൃത്യത്തിന് പ്രേരണയായത്. മുന്‍കൂട്ടി തയാറാക്കിയ പ്ലാന്‍ പ്ര കാരമാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ക്വട്ടേഷന്‍ സംഘത്തിന്റെ സേവനമാണ് ഇതിനായി ഉപ യോഗിച്ചതെന്ന് പോലീസിന് കിട്ടിയ വിവരം. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് അഞ്ചുപേരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. ചിന്നക്കട പായിക്കട റോഡില്‍ ഇലക്രേ്ടാണിക്സ് ഷോപ്പ് നടത്തുന്ന തങ്കശേരി തോട്ടയ്ക്കാട് േക്ഷത്രത്തിന് സമീപം നിയോ മന്‍സിലില്‍ റോയി(47)യെയാണ് വ്യാഴാഴ്ച അര്‍ധരാത്രി ഒരുസംഘം പഴയ തടിപ്പാലത്തിനു സമീപത്തുനിന്നും തട്ടികൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കട അടച്ചതിനുശേഷം ബൈക്കില്‍ വിട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. സംഭവസ്ഥലത്തുണ്ടായിരുന്ന ഒരാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ എ. ശ്രീനിവാസിന്റെ നേ തൃത്വത്തില്‍ പോലീസ് ഇവരെ പിടിക്കുന്നതിനായി വലവിരിച്ചു. പോലീസ്…
Read Moreജയ സാത്താൻ സേവയിൽ വിശ്വസിച്ചിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..! അമ്മ മകനെ കൊന്നകേസിൽ ജയയുടെ മാനസിക നില വീണ്ടും പരിശോധിക്കും; ചോദ്യം ചെയ്യലിൽ ഇവർ അന്ധവിശ്വാസത്തിന് അടിമയായി രുന്നുവെന്ന് നാട്ടുകാരിൽ ചിലരുടെ വെളിപ്പെടുത്തൽ
കൊല്ലം: കുരീപ്പള്ളിയില്‍ പതിനാല് വയസുകാരന് കൊലപ്പെട്ട കേസില്‍ ജിത്തുവിന്റെ പിതാവിനേയും സഹോദരിയേയും പോലീസ് ചോദ്യം ചെയ്തുവരുന്നു. കുടുംബാഗങ്ങളെ ചോദ്യം ചെയ്ത അന്വേഷണസംഘം വീടുമായി ബന്ധപ്പെട്ടവരെയാണ് വരുംദിവസങ്ങളില്‍ ചോദ്യം ചെയ്യുക. ജയയ്ക്ക് മാനസിക പ്രശ്നം ഉണ്ടെന്നാണ് ഇവർ മൊഴി നൽകിയത്. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന അമ്മ ജയ ജോബിന്റെ മാനസിക നില പോലീസ് വീണ്ടും പരിശോധിക്കും. കൂടുതല്‍ ചോദ്യം ചെയ്യലിനും മാനസിക നില പരിശോധിക്കുന്നതിനുമായി ജയയെ കസ്റ്റഡിയില്‍ വാങ്ങാന്‍ അന്വേഷണ സംഘം ഇന്ന് പരവൂര്‍ കോടതിയില്‍ അപേക്ഷ നല്‍കും. എന്നാൽ ജയയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് മുന്‍പ് ഇവരുടെ മാനസിക നില പരിശോധിച്ച് കുഴപ്പങ്ങള്‍ ഇല്ലെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മകള്‍ നല്കിയ മൊഴിയെ തുടര്‍ന്നാണ് വീണ്ടും പരിശോധന വേണമെന്ന തീരുമാനത്തിലെത്തിയത്. അച്ഛന്റെ വീട്ടില്‍ പോകരുതെന്ന് ജിത്തുവിനെ അമ്മ വിലക്കിയിരുന്നു. ഇത് വകവെക്കാതെ അവിടെ പോകുന്നത് ജിത്തുവിന്റെ…
Read Moreക്വട്ടേഷനെന്ന് പോലീസ്..! രണ്ടുവർഷം മുമ്പ് ഭീഷണിപ്പെടുത്തി 9 ലക്ഷം തട്ടി; കഴിഞ്ഞ ദിവസം രാത്രിയിൽ കടയടച്ച് വീട്ടിലേക്ക് മടങ്ങുമ്പോൾ കാറിലെത്തിയവർ തട്ടിക്കൊണ്ടുപോയി; പിന്നീട് റോഡിൽ ഉപേക്ഷിച്ചു; തട്ടിക്കൊണ്ടുപോകലിനു പിന്നിൽ ആരെന്നറിയാതെ റോയി
കൊല്ലം: കട അടച്ച് ബൈക്കിൽ വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം. പായിക്കട റോഡിൽ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുന്ന തങ്കശേരി തോട്ടയ്ക്കാട് ക്ഷേത്രത്തിന് സമീപം നിയോ മൻസിലിൽ റോയി(47)യെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ചത്. വ്യാഴാഴ്ച രാത്രി കടയടച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന റോയിയെ ആണ്ടാമുക്കത്ത് എത്തിയപ്പോൾ മാരുതി നിയോ വാനിലെത്തിയ ഒരു സംഘം തടഞ്ഞുനിർത്തി ബലമായി വാനിനുള്ളിലേക്ക് കയറ്റി. ദൃക്സാക്ഷിയായ ഒരാൾ വിവരം അറിയിച്ചതിനെ തുടർന്ന് വാഹനത്തിന്റെ നന്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം തിരിച്ചറിഞ്ഞതോടെ ഉടമയെ പോലീസ് ഫോണിൽ ബന്ധപ്പെട്ടു. പോലീസ് വലവിരിച്ചെന്ന് മനസിലായതോടെ സംഘം റോയിയെ പുലർച്ചെ മൂന്നോടെ പോളയത്തോട്ടിന് സമീപം റോഡ് വക്കിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. അവശനിലയിലായിരുന്ന റോയി ഫോണിൽ ബന്ധപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ സ്ഥലത്തെത്തി വെസ്റ്റ് പോലീസ് സ്റ്റേഷനിലെത്തിച്ചു. അക്രമിസംഘത്തിൽ നാല് പേർ ഉണ്ടായിരുന്നുവെന്നും അതിൽ ഒരാളെ തനിക്ക്…
Read Moreകൃഷിക്കാർക്ക് ആശ്വാസമായി സോളാർ കെണി..! ഇനി കിടനാശിനികളോട് വിട പറയാം; നെല്‍കൃഷിക്ക് വിനയാകുന്ന ചാഴിയെതുരത്താൻ സോളാർ കെണി കർഷകർക്ക് ആശ്വാസമാകുന്നു
പത്തനാപുരം: നെല്‍കൃഷിക്ക് വിനയാകുന്ന ചാഴിയെന്ന പ്രാണികളെ തുരത്താന്‍ സ്ഥാപിച്ച സോളാര്‍ വിളക്കുകള്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു.നെല്‍കൃഷിക്ക് നാശം ഉണ്ടാക്കുന്ന കീടങ്ങളെ സോളാര്‍ കെണികൊണ്ട് തുരത്തുന്നതാണ് പുതിയ രീതി. കീടങ്ങളെയും പ്രാണികളെയും തുരത്താന്‍ രാസകീടനാശിനികളാണ് കര്‍ഷകര്‍ പൊതുവെ പാടശേഖരങ്ങളില്‍ തളിച്ചിരുന്നത്. പാടശേഖരങ്ങളില്‍ സോളാര്കെണികള് സ്ഥാപിച്ചതോടെ രാസകീടനാശിനികളുടെ പ്രയോഗം ഒരുപരിധി വരെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കീടനാശിനികളുടെ പ്രയോഗം കാരണം അന്തരീക്ഷവും മണ്ണും വിളകളും ഒരേപോലെ മലിനപ്പെട്ടിരുന്നു. ഇത് ഒഴിവാക്കാനാണ് കൃഷിവകുപ്പ് പാടശേഖരങ്ങളില്‍ ഇത്തരത്തിലൊരു പദ്ധതി ആവിഷ്കരിച്ചത്. ഇരുപത് വർഷത്തിലധികമായി തരിശു കിടന്ന വിളക്കുടി പഞ്ചായത്തിലെ കൽപാലത്തിങ്കൽ ഏലായിലായിരുന്നു പരീക്ഷണാടിസ്ഥാനത്തില്‍ കെണി സ്ഥാപിച്ചത്. ഏഴേക്കറോളം വരുന്ന പാടത്ത് ഇളമ്പൽ സർവീസ് സഹകരണ ബാങ്കാണ് കൃഷി ഇറക്കിയിരിക്കുന്നത് .സോളാര്‍ വിളക്ക് നെല്‍കൃഷിക്കാണ് ഏറെ പ്രയോജനപ്പെടുന്നത്. ഒരു സോളാര്‍ പാനല്‍, എല്‍ഇഡി ബള്‍ബ്, വായ്ഭാഗം വലകൊണ്ട് മൂടിയ കപ്പ് എന്നിവ ഘടിപ്പിച്ച സ്റ്റാന്‍ഡ്…
Read Moreലോക കമ്പോളത്തിൽ ഇന്ത്യയ്ക്ക് എടുത്തുകാട്ടാനാകുന്ന വിശിഷ്ട വസ്തുവാണ് ആയൂർവേദ മരുന്നുകളെന്ന് എൻ. കെ. പ്രേമചന്ദ്രൻ
കുണ്ടറ: ആയൂർവേദ വൈദ്യശാസ്ത്രത്തെ ലോകജനത പ്രാധാന്യത്തോടെ ഉറ്റുനോക്കുകയാണെന്ന് എൻ. കെ. പ്രേമചന്ദ്രൻ എംപി. ഡോ. എസ്. ശിവദാസൻ പിള്ള രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ആയൂർവേദത്തിന്റെ ചരിത്രം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു എംപി. കൊല്ലം ഡിഎംഒ ഡോ. എസ്. ഗായത്രിദേവി പുസ്തകം സ്വീകരിച്ചു. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്. ഹനീഫ റാവുത്തർ അധ്യക്ഷത വഹിച്ചു. പ്രഭാത് ബുക്ക് ഹൗസ് പോലെ ജനകീയ പ്രസാധക സംഘം പ്രസിദ്ധീകരിക്കുന്ന ആയൂർവേദത്തിന്റെ ചരിത്രം എന്ന ഗ്രന്ഥം വിലപ്പെട്ടതാണ്. ഭാരതീയരുടെ തനത് വൈദ്യശാസ്ത്രമാണ് ആയൂർവേദം. ലോക കന്പോളത്തിൽ ഇന്ത്യയ്ക്ക് എടുത്തുകാട്ടാനാകുന്ന വിശിഷ്ട വസ്തുവാണ് ആയൂർവേദ മരുന്നുകൾ. ആരോഗ്യരംഗത്ത് മതിയായ അവബോധവും പരിജ്ഞാനവും നമുക്ക് ഉണ്ടാകണമെന്നും എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു. പുസ്തക പ്രകാശന സമ്മേളനത്തിൽ കുണ്ടറ പൗരവേദി പ്രസിഡന്റ് പ്രഫ. ഡോ. വെള്ളിമൺ നെൽസൺ, പ്രഫ. ഡോ. പി.…
Read Moreകടന്ന് വരൂ..! സ്ത്രീകൾ പൊതുരംഗത്ത് സജീവമായാലേ സ്ത്രീ പുരുഷ സമത്വം നടപ്പിൽ വരുത്താൻ കഴിയുകയുള്ളുവെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ
ചാത്തന്നൂർ: സ്ത്രീകൾ പൊതുരംഗത്ത് സജീവമായെങ്കിൽ മാത്രമേ സ്ത്രീ പുരുഷ സമത്വം നടപ്പിൽ വരുത്താൻ കഴിയുകയുള്ളുവെന്ന് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ പറഞ്ഞു. തഴുത്തല മഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ ഉത്സവത്തിന് മുന്നോടിയായി സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. ഭാരതീയ പൈതൃകവും ദ്രാവിഡ സംസ്കാരവും സ്ത്രീ പുരുഷ സമത്വത്തിൽ അധിഷ്ഠിതമാണ്. സ്ത്രീകളുടെ സംവരണ കാര്യത്തിൽ മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ ഒറ്റക്കെട്ടായി നിലകൊള്ളണം. 33 ശതമാനം സംവരണമെന്നത് സ്ത്രീകളുടെ സ്വപ്നവും ദീർഘകാലമായുള്ള ആവശ്യവുമാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഷാഹിദാ കമാൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, കൊല്ലം ശ്രീ നാരായണാ വനിതാ കോളേജ് മുൻ പ്രിൻസിപ്പാൾ പ്രഫ. സുലഭ, വനിതാ സംഘം സെക്രട്ടറി ഗീതാ അനിരുദ്ധൻ, ജി.രജിത, രാജമല്ലി രാജൻ, ഡോ.ആർ.എം.അമ്യത് രാജ്,…
Read Moreമക്കൾ നാലുപേരുണ്ടെങ്കിലും ആരും നോക്കാനില്ലാതെ വൃദ്ധയുടെ ജീവിതം കാവൽമാടത്തിൽ; കൂനിന്മേൽ കുരുപോലെ കാൻസർ രോഗവും; സരസ്വതിയുടെ ജീവിതകഥയിങ്ങനെ…
കുളത്തൂപ്പുഴ: വൃദ്ധമാതാവിനെ അവശതയിൽ കാവൽ മാടത്തിനുളളിൽ കണ്ടെത്തി. കുളത്തൂപ്പുഴ അമ്പതേക്കർ സരസ്വതിവിലാസത്തിൽ കൃഷ്ണൻ നാടാറിന്റെ ഭാര്യ സരസ്വതി(75)ആണ് വലിയേല പൊരിയൽമുക്ക് നൂൽപ്പാലത്തിന് സമീപത്തെ പാടത്തിന് നടുവിലെ ചെറ്റകുടിലിൽ കഴിയുന്നത്. മാടത്തിനുളളിൽ നിന്നും ഞരക്കവും മൂളലും കേട്ടതിനെ തുടർന്ന് നാട്ടുകാർ എത്തി പരിശോധിച്ചപ്പോഴാണ് വൃദ്ധയെ അവശ നിലയിൽ കണ്ടെത്തിയത്. നാലു മക്കളെ വളർത്തിയെങ്കിലും അവസാനു നാളുകളിൽ ഒരാൾ പോലും സഹായത്തിനില്ലന്നാണ് ഇവർ പരിതപിക്കുന്നത്. ഭർത്താവ് കൃഷ്ണൻനാടാർ വർഷങ്ങൾക്ക് മുമ്പേ മരണപ്പെട്ടു പോയതിനെ തുടർന്ന് ആദ്യ നാളുകളിൽ മക്കളുടെ സംരക്ഷണയിലായിരുന്നു സരസ്വതി കഴിഞ്ഞിരുന്നത്. എന്നാൽ ഏറെ നാൾ മുമ്പ് മകൻ മുരുകൻ മരത്തിന് മുകളിൽ നിന്ന് വീണ് നട്ടെല്ലിന് പൊട്ടലേറ്റ് എഴുനേൽക്കാനാവാതെ കിടപ്പിലായതോടെ ഇവരുടെ ജീവിത ദുരിതവും തുടങ്ങി. കാൻസർ രോഗ ബാധിതരായ ഇവർക്ക് ആരോഗ്യ വകുപ്പിന്റെ സഹായവും ലഭിക്കുന്നില്ല. പാടത്തെ കാവൽക്കാരനായ അമ്പതേക്കർ സ്വദേശി തങ്കപ്പനാണ് ഭക്ഷണവും വെളളവും…
Read Moreഗ്രൂപ്പ് ഫോട്ടോ അതു മതി..! സെൽഫി പകർത്താൻ കൈക്കു പിടിച്ച വിദ്യാർഥിക്കു മുഖ്യമന്ത്രിയുടെ വിരട്ടും തിരുത്തും
കായംകുളം: സെൽഫിയെടുക്കാൻ കൈക്ക് പിടിച്ച വിദ്യാർഥിയെ തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. തിങ്കളാഴ്ച രാവിലെ, സിപിഎം കായംകുളം ഏരിയാകമ്മിറ്റി ഓഫീസിൽ ചേർന്ന അടിയന്തിര ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ജില്ലാ നേതാക്കൾക്കുമൊപ്പം മുഖ്യമന്ത്രി പാർട്ടി ഓഫീസിൽനിന്നു പുറത്തുവരവെ, മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുക്കണമെന്ന ആഗ്രഹവുമായി കായംകുളം ബോയ്സ് സ്കൂളിലെ വിദ്യാർഥികൾ ഓഫീസിനു മുന്നിലെത്തി. നേതാക്കൻമാർക്കൊപ്പം ഫോട്ടോ എടുത്തശേഷം അനുവദിക്കാമെന്ന് ഇവരെ അറിയിച്ചു. പാർട്ടി ഓഫീസിനു പുറത്തേക്കിറങ്ങിയ മുഖ്യമന്ത്രി ഇവരോടു സമീപത്തേക്കു വരാൻ പറഞ്ഞു. ഇതിനിടെ വിദ്യാർഥികളിൽ ഒരാൾ മുഖ്യമന്ത്രിയുടെ കൈ പിടിച്ച് സെൽഫിയെടുക്കാൻ ശ്രമിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഭാവം മാറി. മുഖ്യമന്ത്രി വിദ്യാർഥിയുടെ കൈ തട്ടിമാറ്റി. പിന്നീട് വിഷമിച്ചുനിന്ന വിദ്യാർഥിയുടെ മൊബൈൽ ഫോണ്‍ വാങ്ങി മറ്റൊരാളെക്കൊണ്ട് വിദ്യാർഥിയെ ഒപ്പംനിർത്തി ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ മുഖ്യമന്ത്രി അനുവദിച്ചു. ഭയന്നുനിന്ന വിദ്യാർഥിയോട്…
Read Moreഎന്റെ സാറേ, ഇറച്ചി വേവുന്ന മണം സഹിക്കൂല്ല..! പാചകം ചെയ്യവേ കാട്ടുപന്നി ഇറച്ചി വനപാലകർ പിടിച്ചെടുത്തു; രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന; പ്രതികൾ ഓടി രക്ഷപെട്ടു
കുളത്തുപ്പുഴ: വേട്ടയാടി പിടിച്ച കാട്ടുപന്നിയെ പാചകം ചെയ്യുന്നതിനിടയിൽ വീട്ടിനുളളിൽ നിന്നും ഇറച്ചി വനപാലകർ പിടിച്ചെടുത്തു. പ്രതികൾ ഓടി രക്ഷപെട്ടു. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി ചാമവിള വീട്ടില്‍ അച്ഛന്‍കുഞ്ഞ്, കല്ലുവെട്ടാംകുഴി തലപ്പച്ചയിൽ ബിജു എന്നിവരെ പ്രതിചേർത്തു വനപാലകർ കേസെടുത്തു. അഞ്ചൽ വനം റെയ്ഞ്ചിൽ കല്ലുവരമ്പ് സെക്ഷനിൽ കല്ലുവെട്ടാംകുഴി വനഭാഗത്ത് നിന്നാണ് പന്നിയെ വേട്ടയാടിയത്. വനം വകുപ്പ് തിരുവനന്തപുരം വിജിലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ കുളത്തുപ്പുഴ റേഞ്ച് ഓഫീസർ അബ്ദുൽ ജലീലീലിൻെറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി അച്ഛൻകുഞ്ഞിൻെറ വീട്ടില്‍ പരിശോധന നടത്തിയാണ് ഇറച്ചി പിടിച്ചെടുത്തത്. പിന്നീട് കേസ് അഞ്ചൽ റെയ്ഞ്ചിന് കൈമാറുകയായിരുന്നു. അച്ചന്‍കുഞ്ഞ് വനപാലകരെ കണ്ട് ഓടി രക്ഷപെട്ടു. നിരവധി വനം കേസിൽ പ്രതിയായ ബിജു വാണ് കാട്ടുപന്നിയെ വേട്ടയാടിയതെന്ന് അഞ്ചൽ വനം റെയ്ഞ്ച് ഡെപ്യൂട്ടി റെയിഞ്ചർ മുരളീധരൻ അറിയിച്ചു. അഞ്ചൽ റെയ്ഞ്ചോഫീസർ ബി.ആർ.ജയൻെറ നേതൃത്വത്തിൽ പ്രതികൾക്കായി…
Read More