കരുനാഗപ്പള്ളി : വീടുകളിൽ ജനൽ ഗ്ലാസുകളിൽ സ്റ്റിക്കർ പതിക്കുന്നെന്ന വാർത്തയുടെ ഉറവിടം കണ്ടെത്തിയെന്ന് കരുനാഗപ്പള്ളി പോലീസ്. ജില്ലയുടെ വിവിധ പ്രദേശങ്ങളിലും, മറ്റ് ജില്ലകളിൽ നിന്നും ഇത്തരത്തിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്ന് കരുനാഗപ്പള്ളി സിഐ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ ശിവകുമാറും സംഘവും നടത്തിയ അന്വേക്ഷണത്തിലാണ് ഗ്ലാസ് കടകളിൽ നടത്തിയ പരിശോധനയിൽ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ കണ്ടെത്തിയത്. സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ഇത്തരം വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും സിഐ പറഞ്ഞു. നിർമാണ വേളയിൽ തന്നെ കമ്പനിയിൽ നിന്നും ഗ്ലാസുകൾ ഉരഞ്ഞ് പൊട്ടാതിരിക്കാൻ കമ്പനി തന്നെ പതിച്ച് വിടുന്ന സ്റ്റിക്കറാണിതെന്ന് കരുനാഗപ്പള്ളിയിലെ ഗ്ലാസ് വ്യാപാരികൾ പറഞ്ഞു. പല വീട്ടുക്കാരും നവ മാധ്യമങ്ങൾ വഴി വന്ന വാർത്തകളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്റ്റിക്കറുകൾ കണ്ടെത്തിയത്. എന്നാൽ അന്വേഷണം തുടരുമെന്ന് പോലീസ് പറഞ്ഞു.
Read MoreCategory: Kollam
ബസിൽ വിദേശ വനിതയെ അപമാനിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ; പല തവണ ബസ് ജീവനക്കാരും യുവതിയും താക്കീത് ചെയ്തിട്ടും പിൻമാറാൻ ഇയാൾ തയാറായില്ല; പിന്നീട് ബസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റു ചെയ്യുകയായിരുന്നു
പള്ളുരുത്തി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുകയായിരുന്ന വിദേശവനിതയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ കൊല്ലം സ്വദേശിയെ പള്ളുരുത്തി പോലീസ് അറസ്റ്റുചെയ്തു. കൊല്ലം ഭരണിക്കാവ് കൊച്ചൂട്ടി കോളനി ജോസ് ഭവനിൽ ജോസി(37)നെയാണ് പള്ളുരുത്തി സിഐ കെ.ജി.അനീഷിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. ഫ്രഞ്ച് സ്വദേശിനിയും ചെന്നൈ ലയോള കോളജ് വിദ്യാർഥിനിയുമായ യുവതിയെയാണ് ഇയാൾ അപമാനിക്കാൻ ശ്രമിച്ചത്. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിൽ യാത്ര ചെയ്യുകയായിരുന്നു വിദേശവനിത. കൊല്ലത്തുനിന്ന് കൊച്ചി ഹാർബറിലേക്ക് ജോലിക്കു വരികയായിരുന്ന ജോസ് മദ്യലഹരിയിൽ യുവതിയെ ശല്യം ചെയ്തു. പല തവണ ബസ് ജീവനക്കാരും യുവതിയും താക്കീത് ചെയ്തിട്ടും പിൻമാറാൻ ഇയാൾ തയാറായില്ല. തുടർന്നു പള്ളുരുത്തി സ്റ്റേഷനുമുന്നിൽ ബസ് നിർത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
Read Moreകടലിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി; കടയ്ക്കൽ സ്വദേശി മുഹമ്മദ് റംസാന്റെ മൃതദേഹമാണ് തിരച്ചിലിൽ കണ്ടെത്തിയത്
കൊല്ലം: കൊല്ലം ബീച്ചിൽ തിരയിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയ്ക്കൽ സ്വദേശി മുഹമ്മദ് റംസാന്റെ (21) മൃതദേഹം മറൈൻ എൻഫോഴ്സ്മെന്റിന്റെ തെരച്ചിലിലാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് റംസാന് ഉള്‍പ്പടെ നാലുപേർ കൊല്ലം ബീച്ചിലെത്തിയത്. സുഹൃത്ത് സിയാദ് കാല്നനയ്ക്കാനായി കടലില്‍ ഇറങ്ങവെ തിരയില്‍പ്പെട്ടു. ഉടന്‍ സിയാദിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെയാണ് റംസാനും തിരയില്‍പ്പെട്ടത്. സുഹൃത്തുക്കളും മറ്റും ചേര്‍ന്ന് സിയാദിനെ രക്ഷപ്പെടുത്തി. എന്നാല്‍ റംസാനെ രക്ഷിക്കാനായില്ല.
Read Moreലാൽ സലാം ..! മാധ്യമങ്ങൾക്കു മുന്നിൽ ഗീർവാണം മുഴക്കുന്ന കാനം; വിലക്കയറ്റം തടഞ്ഞു നിർത്താൻ ഒരു ചുക്കം ചെയ്യാതെ മന്ത്രി തിലോത്തമൻ; സിപിഐ കൊല്ലം ജില്ലാസമ്മേളനത്തിൽ ഇരുവർക്കും രൂക്ഷ വിമർശനം
കൊല്ലം: പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ കൊല്ലം ജില്ലാസമ്മേളനം. സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിന്മേലുള്ള പൊതു ചർച്ചയിലാണ് കാനം രാജേന്ദ്രനെതിരെയും ഭക്ഷ്യമന്ത്രി പി.തിലോത്തമനെതിരെയും വിമർശനമുയർന്നത്. മാധ്യമങ്ങൾക്കു മുന്നിൽ ഗീർവാണം മുഴക്കുന്ന കാനം, റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ മാറ്റുന്നതിൽ പരാജയപ്പെട്ടെന്നാണ് പ്രതിനിധികൾ വിമർശിച്ചത്. ഭക്ഷ്യമന്ത്രി പി.തിലോത്തമനെതിരെയും പ്രതിനിധികൾ വിമർശനമുയർത്തി. സംസ്ഥാനത്ത് ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാണ്. അത് തടഞ്ഞുനിർത്താൻ ഒരു ചുക്കും മന്ത്രി ചെയ്യുന്നില്ലെന്നു തുറന്നടിച്ച പ്രതിനിധികൾ, ചന്ദ്രശേഖരൻ നായരെ പോലെയുള്ള മഹാന്മാർ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് തിലോത്തമൻ ഓർക്കണമെന്നും ചൂണ്ടിക്കാട്ടി. പാർട്ടി മന്ത്രിമാർ തമ്മിൽ ഏകോപനമില്ലെന്നും വിമർശനമുയർന്നു. പല കാര്യങ്ങളിലും മന്ത്രിമാർ വിരുദ്ധാഭിപ്രായമാണ് പ്രകടിപ്പിക്കുന്നതെന്നും പ്രതിനിധികൾ പറഞ്ഞു. 23-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി നടക്കുന്ന ജില്ലാ സമ്മേളനങ്ങളിൽ ഇതാദ്യമായാണ് സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ ഇത്ര രൂക്ഷ വിമർശനം ഉയരുന്നത്.
Read Moreനീ എന്തിനാടാ എടിഎമ്മുവഴി പണം എടുത്തത്..! അവധി ദിനത്തിൽ എടിഎമ്മിൽ നിന്നും ലഭിച്ചത് കീറിയതും പഴകീയ നോട്ടുകളും; മാറിയെടുക്കാനാവാതെ ഉപഭോക്താവ്
ചവറ: എറ്റിഎമ്മിൽ നിന്നും പിൻവലിച്ച പണത്തിൽ കീറിയതും നിറം മങ്ങിയതുമായ നോട്ടുകൾ. മാസത്തിലെ അവസാന ശനിയാഴ്ച ബാങ്ക് അവധിയതിനാൽ നോട്ട് മാറാനാകാതെ ഉപഭോക്താവ് വലഞ്ഞു. ചവറ മേനാമ്പള്ളി ആലയിൽ വീട്ടിൽ പത്മനാഭപിള്ള ചവറ എസ്ബിഐ ശാഖയുടെ ശങ്കരമംഗലത്തെ എറ്റിഎമ്മിൽ നിന്നും പിൻവലിച്ച 50000 രൂപയിൽ 34000 രൂപയും മാറാനാകാത്ത വിധമുള്ള നോട്ടായിരുന്നു. പിൻവലിച്ച പണം ചവറ സബ് ട്രഷറിയിൽ അടയ്ക്കാനെത്തിയപ്പോഴാണ് നോട്ടുകൾ എടുക്കാത്ത വിധം കേടായത് അറിയുന്നത്. 2000 ത്തിന്റെ 25 നോട്ടുകളിൽ 16 എണ്ണവും കേടുപറ്റിയതായിരുന്നു. അഞ്ച് നോട്ടുകൾ കീറിയിരുന്നു. ബാക്കിയുള്ളതാകട്ടെ നിറം മങ്ങിയതും, മഷി പുരണ്ടതും, പേന കൊണ്ട് എഴുതിയതുമായിരുന്നു. ട്രഷറി ഉദ്യോഗസ്ഥർ നോട്ടെടുക്കാനാകില്ലെന്നറിയിച്ചതോടെ കരാറുകാരൻ കുഴങ്ങി. പഞ്ചായത്തിലെ കരാർ പണിയുമായി ബന്ധപ്പെട്ട പണം ട്രഷറിയിൽ അടയ്ക്കാനാണ് പത്മമനാഭ പിള്ള എത്തിയത്. ബാങ്ക് അവധി കാരണം തിങ്കളാഴ്ചയേ പണം മാറാൻ കഴിയൂ എന്ന സ്ഥിതിയായതോടെ…
Read Moreഗണേഷ്കുമാർ എംഎൽഎയുടെ ആനയ്ക്ക് മദയിളക്കം; രണ്ടാം പാപ്പാനെ ചുഴറ്റിയെറിഞ്ഞു കൊന്നു; കോട്ടയം കിളിരൂരിൽ ചന്ദ്രന്റെ മകൻ കെ.സി. ബിനു ആണ് മരിച്ചത്
പറവൂർ: ഉത്സവത്തിനെത്തിച്ച കൊന്പനാനയുടെ ആക്രമണത്തിൽ രണ്ടാം പാപ്പാൻ കൊല്ലപ്പെട്ടു. കോട്ടയം തിരുവാർപ്പ് കിളിരൂർ നോർത്ത് കളരിപ്പറന്പിൽ ചന്ദ്രന്റെ മകൻ കെ.സി. ബിനു (32) ആണു മരിച്ചത്. ബിനുവിനെ ആന തുന്പിക്കൈകൊണ്ടു ചുഴറ്റിയെറിയുകയായിരുന്നു. മതിലിൽ തലയിടിച്ചുവീണ ബിനുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുത്തൻവേലിക്കര കുരുന്നിലാക്കൽ ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന കീഴൂട്ട് വിശ്വനാഥൻ എന്ന ആനയാണു പാപ്പാനെ ആക്രമിച്ചു കൊലപ്പെടുത്തിയത്. കെ.ബി. ഗണേഷ്കുമാർ എംഎൽഎയുടെ ആനയാണിത്. ഇന്നലെ രാവിലെ 7.15 ഓടെയായിരുന്നു സംഭവം. പുത്തൻവേലിക്കര പോലീസ് സ്റ്റേഷന് എതിർവശം കുടിയിരിക്കൽ ടോമിയുടെ സ്ഥലത്ത് തളച്ചിരുന്ന ആന സമീപത്തുകൂടി പോയ ബിനുവിനെ തുന്പിക്കൈകൊണ്ടു ചുഴറ്റിയെറിയുകയായിരുന്നു. ക്ഷേത്രത്തിൽ നേരത്തെ കരാറുകാരൻ പേരു നൽകിയ ആനകളിൽ ഈ ആന ഉൾപ്പെട്ടിരുന്നില്ലെന്നു ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. മറ്റേതോ ആനയ്ക്കു പകരമായാണ് ഇതിനെ കൊണ്ടുവന്നതെന്നു കരുതുന്നു. സംഭവം നടന്നയുടൻതന്നെ ആനയെ സ്ഥലത്തുനിന്നു കൊണ്ടുപോയി. മരിച്ച…
Read Moreഇങ്ങനെയും പണികൊടുക്കാം..! ബിനോയിയുടെയും ശ്രീജിത്തിന്റെയും ബിസിനസ് എന്തെന്ന് വെളിപ്പെടുത്തണമെന്ന് ഷിബു ബേബിജോൺ
കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയും ചവറ എംഎൽഎ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തും എന്ത് ബിസിനസാണ് വിദേശത്ത് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് മുൻമന്ത്രി ഷിബു ബേബിജോൺ. ബിനോയ് നിരപാരാധിയാണെങ്കിൽ ആരോപണം ഉന്നയിച്ചവർക്കെതിരെ ബ്ലാക്ക്മെയിലിംഗിന് കേസെടുക്കണമെന്നും ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു.
Read Moreകെണി പൊട്ടിച്ച് ശശീന്ദ്രൻ പുറത്തേക്ക്..! ഫോൺകെണി കേസിൽ ശശീന്ദ്രനെ തിരുവനന്തപുരം സിജെഎം കോടതി ശശീന്ദ്രനെ കുറ്റവിമുക്തനാക്കി; വിധിയിൽ സന്തോഷമുണ്ടെന്ന് ശശീന്ദ്രൻ
തിരുവനന്തപുരം: ഫോണ്‍കെണി കേസിലെ വിധിയിൽ സന്തോഷമുണ്ടെന്ന് മുൻ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ. തനിക്കെതിരെ പാർട്ടിയിൽ ആരും ഗൂഢാലോചന നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍കെണി കേസിൽ തിരുവനന്തപുരം സിജെഎം കോടതി ഇന്ന് ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയിരുന്നു. മന്ത്രി സ്ഥാനത്തേക്കുള്ള മടങ്ങിവരവ് എൻസിപി നേതൃത്വം തീരുമാനിക്കും. ഇക്കാര്യത്തിൽ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവുമാണ് തീരുമാനം കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി നേതൃത്വവും ടി.പി. പീതാംബരൻ മാസ്റ്ററും ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും തനിക്കു പിന്തുണ നൽകിയ മാധ്യമങ്ങൾക്കും എല്ലാവർക്കും നന്ദിയെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു. ഫോൺകെണി വിവാദത്തെ തുടർന്നാണ് ശശീന്ദ്രൻ മന്ത്രിസ്ഥാനം രാജിവച്ചത്. ശശീന്ദ്രന്റെ രാജിയെ തുടർന്നു എൻസിപിയുടെ എംഎൽഎയായ തോമസ് ചാണ്ടി മന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നു. എന്നാൽ കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്നു തോമസ് ചാണ്ടിയും മന്ത്രി സ്ഥാനം രാജിവച്ചു. ഇതേതുടർന്നു എൻസിപിയുടെ മന്ത്രിസ്ഥാനം മുഖ്യമന്ത്രി കൈവശം വയ്ക്കുകയായിരുന്നു. കുറ്റവിമുക്തനാകുന്നവർക്ക് മന്ത്രിസ്ഥാനം…
Read Moreഅന്തിക്കള്ളിന് മധുരമല്ലേ..! കള്ളിനെ മദ്യത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിക്കൂടെയെന്ന് സുപ്രീം കോടതി; കേസ് ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും
ന്യൂഡൽഹി: കള്ളിനെ മദ്യത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ അബ്കാരി നിയമത്തിൽ ഭേദഗതി വരുത്തിക്കൂടെയെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി. അങ്ങനെയെങ്കിൽ കള്ളുഷാപ്പുകളുടെ ദൂരപരിധി പ്രശ്നം ഒഴിവാകുമല്ലോയെന്നും കോടതി ചോദിച്ചു.കള്ളുഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ച വിവരങ്ങൾ നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിക്കുകയും ചെയ്തു. കേസ് ഫെബ്രുവരി 16ന് വീണ്ടും പരിഗണിക്കും.
Read Moreസ്കൂൾ കുട്ടികൾ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു: ഏഴുപേർക്ക് പരിക്ക് ; അപകടത്തിൽപ്പെട്ടത് മഞ്ചേരിയിൽ നിന്നുള്ള ബസ്
കൊല്ലം: മഞ്ചേരിയിൽനിന്നും സ്കൂൾ കുട്ടികളുമായി തിരുവനന്തപുരത്തേക്ക് പോയ വിനോദയാത്രാസംഘം സഞ്ചരിച്ചിരുന്ന ബസ് കണ്ടെയ്നർ ലോറിയുടെ പിറകിലിടിച്ച് ആറുകുട്ടികൾക്കും ബസ് ക്ലീനർക്കും പരിക്ക്. ഇന്ന് പുലർച്ചെ കൊല്ലം കളക്ടറേറ്റിന് സമീപമായിരുന്നു അപകടം. വെസ്റ്റ് പോലീസെത്തി പരിക്കേറ്റവരെ കൊല്ലം ജില്ലാആശുപത്രിയിലെത്തിച്ചു. അടിയന്തിര ചികിത്സ നൽകിയശേഷം ഏഴോടെ കുട്ടികളെ വിട്ടയച്ചു. രണ്ട് ബസുകളിലായാണ് വിനോദസംഘമെത്തിയത്. ഇതിലൊരുബസാണ് അപകടത്തിൽപ്പെട്ടത്. രണ്ടുബസുകളിലും കൂടി ആൺകുട്ടികളും പെൺകുട്ടികളുമായി നൂറോളം പേർ ഉണ്ടായിരുന്നു. അപകടത്തിൽ ബസിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
Read More