നമ്മുടെ കുടുംബങ്ങൾ എങ്ങോട്ട് ? കു​ടും​ബ​വ​ഴ​ക്കി​നെത്തു​ട​ർ​ന്ന് യുവതി വെട്ടേറ്റു മരിച്ചു; ഭർത്താവ് പിടിയിൽ

അ​ടൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നെത്തു​ട​ർ​ന്ന് അ​ടൂ​ർ പ​ഴ​കു​ള​ത്ത് ഭ​ർ​ത്താ​വ് ഭാ​ര്യ​യെ കു​ട്ടി​ക​ളെ മു​ന്പി​ലി​ട്ടു വെ​ട്ടി​ക്കൊ​ന്നു. പ​ഴ​കു​ളം മു​സ്്ലിം​പ​ള്ളി​ക്കു സ​മീ​പം അ​ജ്മ​ൽ​ഭ​വ​നി​ൽ റെ​ജീ​ന (38)യാ​ണ് വെ​ട്ടേ​റ്റു മ​രി​ച്ച​ത്.

ഭ​ർ​ത്താ​വ് ഷെ​ഫീ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.ഷെ​ഫീ​ക്ക് റെ​ജീ​ന​യു​മാ​യി വ​ഴ​ക്കി​ട്ട് നാ​ലു ദി​വ​സം മു​ന്പ് വീ​ട്ടി​ൽ നി​ന്നു മാ​റി​ത്താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​ന്ന​ലെ രാ​ത്രി 11.30ഓ​ടെ വീ​ടി​ന്‍റെ അ​ടു​ക്ക​ള വാ​തി​ൽ തുറന്ന് ഉ​ള്ളി​ൽ പ്ര​വേ​ശി​ച്ച ഷെ​ഫീ​ക് വെ​ട്ടുക​ത്തി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

മ​ക്ക​ളോ​ടൊ​പ്പം ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന റെ​ജീ​ന​യെ വി​ളി​ച്ചു​ണ​ർ​ത്തിയ ശേഷമാണ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തിയത്. ക​ഴു​ത്തി​ലും നെ​ഞ്ചി​ലും പു​റ​ത്തും ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റ റെ​ജീ​ന​യെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. രാ​ത്രി​യി​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം ഷെ​ഫീ​ക്കി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Related posts