പത്തനാപുരം : പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ കൊന്നു. രണ്ട് പോത്തുകളെ പുലി കൊല്ലുകയും ഒരു പട്ടിയെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. വെരുകുഴി തോട്ടത്തില്‍ വീട്ടില്‍ കെ.സി.ചെറിയാന്റെ ഉടമസ്ഥതയിലുള്ള പോത്തുകളെയാണ് പുലി പിടിച്ചത്.വ്യാഴാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.ചെറിയാന് സമീപത്തെ തോട്ടത്തില്‍ വേലി കെട്ടിയാണ് പോത്തുകളെ വളര്‍ത്തിയിരുന്നത്. നാല്പത് പോത്തുകളാണ് ആകെ ഉണ്ടായിരുന്നത്. അതിനുള്ളില്‍ കയറി പുലി പോത്തുകളെ ആക്രമിക്കുകയായിരുന്നു.പോത്തുകളുടെ കഴുത്ത് കടിച്ച് മുറിച്ചനിലയിലാണ്.തുടര്‍ന്ന് കാവലിനായി കെട്ടിയിരുന്ന പട്ടിയെയും കൊണ്ടുപോയി.ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടിയപ്പോഴേക്കും പുലി കാട്ടിലേക്ക് കയറിയിരുന്നു.പത്തനാപുരം റേഞ്ചിലെ വെള്ളംതെറ്റി ഫോറസ്റ്റ് ഓഫീസിന്റെ അധീനതയില്‍ വരുന്ന ഈ പ്രദേശത്ത് രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാം തവണയാണ് പുലിയിറങ്ങുന്നത്. ഒന്നിലധികം പുലി ഉണ്ടായിരുന്നതായും സംശയം ഉണ്ട്.
Read MoreCategory: Kollam
കേക്കിൽ കൈവച്ചെന്ന് പറഞ്ഞ് വിദ്യാർഥിയെ കച്ചവടക്കാരൻ ക്രൂരമായി മർദിച്ചു;സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊട്ടാരക്കര: ഒമ്പതാംക്ലാസ് വിദ്യാർഥിയെ കച്ചവടക്കാരൻ ക്രൂരമായി മർദിച്ചതായി പരാതി. കുളക്കട ഗവ. വി എച്ച് എസ് എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ഏനാത്ത് ഇറങ്ങ്മംഗലം താരാ ഭവനിൽ മോഹനന്റെയും താരയുടെയും മകൻ അക്ഷയിയെ ആണ് കച്ചവടക്കാരൻ മർദിച്ചതായി പരാതി. സ്കൂളിന് സമീപത്ത് ബേക്കറി നടത്തുന്ന ശശിയാണ് കടയിൽ വെച്ചിരുന്ന കേക്കിനു മേൽ കൈവെച്ചു എന്ന കാരണം പറഞ്ഞ് മർദിച്ചതത്രെ. ഇന്നലെ വൈകുന്നേരം 4 30 നാണ് സംഭവം. സ്കൂൾ വിട്ടു കടയിൽ കയറി സാധനം വാങ്ങി തിരിച്ചിറങ്ങിയ അക്ഷയയെ കടയിലേക്ക് വിളിച്ചു കയറ്റി മർദിക്കുകയായിരുന്നുവെന്ന് പറയുന്നു. കഴുത്ത് പിടിച്ച് വലിക്കുകയും ചെയ്തു.തലയ്ക്കും കഴുത്തിനും ചെവിയിലും മുഖത്തും സാരമായി പരുക്കേറ്റു. വിദ്യാർഥി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രക്ഷിതാക്കൾ പുത്തൂർ പോലീസിൽ പരാതി നൽകി.
Read Moreഞാൻ എന്ത് ചെയ്താലും ഇങ്ങനെയാ..! ഹർത്താൽ ദിനത്തിൽ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനെതിരേ ബിന്ദു കൃഷ്ണയ്ക്കെതിരെ കേസ്
കൊല്ലം: യുഡിഎഫ് ഹര്‍ത്താലിനിടെ വാഹനങ്ങള്‍ തടഞ്ഞ മഹിളാകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയും കൊല്ലം ഡിസിസി പ്രസിഡന്റുമായി ബിന്ദു കൃഷ്ണയ്ക്കെതിരെ കേസെടുത്തു. ഹര്‍ത്താലിനിടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹര്‍ത്താല്‍ദിനത്തില്‍ ബിന്ദു കൃഷ്ണ വാഹനയാത്രികരെ തടയുന്നതും ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഈസ്റ്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബിന്ദുകൃഷ്ണയ്ക്ക് പുറമെ നൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതിനെതിരെയുള്ള വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്.
Read Moreവനിതാ പ്രസിഡന്റിന്റെ നാട്ടിൽ..! ഹർത്താൽ ദിനത്തിൽ വാഹനത്തിലെത്തിയ കോൺഗ്ര സുകാർ ഓട്ടോറിക്ഷയിലെത്തിയ ഗർഭിണിയെയും കുടുംബത്തെയും ഇറക്കിവിട്ടു
കൊല്ലം: ഓട്ടോ തടഞ്ഞുനിർത്തി ഗർഭിണിയായ യുവതിയെയും കുടുംബത്തെയും ഇറക്കിവിട്ടതായി പരാതി. കുണ്ടറയിൽ നിന്നും കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്ക് വന്ന യുവതിയെയും മകനെയും അമ്മയെയുമാണ് കടപ്പാക്കട- ചിന്നക്കട റോഡിൽ ഉപാസന ആശുപത്രിക്ക് മുന്നിൽ ബൈക്കിലെത്തിയ യൂത്ത് കോണ്‍ഗ്രസുകാർ തടയുകയും ഓട്ടോയിൽ നിന്നും ഇറക്കിവിടുകയും ചെയ്തതായി പറയുന്നത്. രാവിലെ ഒന്‍പതോടെയാണ് സംഭവം. തുടർന്ന് ഇവരെ മറ്റൊരു ഓട്ടോ ഡ്രൈവർ ആശ്രാമം റോഡിലൂടെ വിക്ടോറിയ ആശുപത്രിക്ക് സമീപം എത്തിച്ചു. തിരികെവന്ന ഓട്ടോ ചിന്നക്കടയിൽ യുഡിഎഫുകാർ തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ചതായും പരാതി യുണ്ട്. പോളയത്തോട് വയലിത്തോപ്പിൽ എം എച്ച് ഷിബുവിനാണ് മർദനമേറ്റത്. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിൽസ തേടി. ഷിബു കൊല്ലം ഈസ്റ്റ് പോലീസിൽ പരാതി നൽകി.
Read Moreഇങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ..! ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെവന്ന കാറ് കണ്ട് ബ്രേക്ക് പിടിച്ചു; ബൈക്കിൽനിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു
കുളത്തൂപ്പുഴ: ബൈക്കിൽനിന്ന് തെറിച്ചുവീണ് യുവാവ് മരിച്ചു. കുളത്തൂപ്പുഴസാംനഗർ സ്വദേശി ഷിബു (35) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതോടെ ഏഴംകുളത്തായിരുന്നു അപകടം. നിർമാണ തൊഴിലാളിയായ ഷിബു സുഹൃത്തിനോടൊപ്പം ബൈക്കിൽവരികയായിരുന്നു. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ എതിരെവന്ന കാറ് കണ്ട് ബ്രേക്ക് പിടിച്ചതോടെ ബൈക്കിന് പിറകിലിരുന്ന ഷിബു തെറിച്ച് റോഡിലേക്കുവീണു. തലയ്ക്ക് പരിക്കേറ്റ ഷിബു വിനെ ഉടൻസ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Read Moreരക്ഷതേടി കുട്ടികൾ പോലീസ് സ്റ്റേഷനിൽ..! ആംഗൻവാടിക്കു സമീപത്തെ കടന്നൽ കൂട് ഭീഷണിയാവുന്നു; കുട്ടികളെ പുറത്തിറക്കാതെ ടീച്ചർമാർ
കരുനാഗപ്പള്ളി: ആംഗൻവാടിക്ക് സമീപത്തെ കൂറ്റൻ കടന്നൽകൂട് ഭീഷണിയാവുന്നു. ഇരുപതോളം കുട്ടികൾ പഠിക്കുന്ന റോഡിന് ഓരം ചേർന്ന് നിൽക്കുന്ന സ്ഥലത്താണ് കടന്നൽകൂട് ഭീഷണിയാവുന്നത്. കരുനാഗപ്പള്ളി തറയിൽ മുക്കിനു സമീപമുള്ള തൈയ്ക്കാവിന്റെ സമീപത്തെ നാൽപത്തിനാലാം നമ്പർ ആംഗൻവാടിയ്ക്കു സമീപമാണ് ഭീഷണി ഉയർത്തി കടന്നൽകൂട് രൂപം കൊണ്ടിരിക്കുന്നത്. ആംഗൻവാടിയുടെ അടുക്കള ഭാഗത്തോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ വീടിനോടു ചേർന്നുള്ള മാവിലാണ് കൂറ്റൻ കടന്നൽകൂട്. മൂന്നു മാസം മുമ്പ് വീട്ടുടമസ്ഥനെ വിവരം അറിയിച്ചെങ്കിലും ഗൗരവത്തിലെടുത്തില്ലെന്നും അധ്യാപകരും രക്ഷകർത്താക്കളും പറയുന്നു. ഇപ്പോൾ കൂട് വലുതായതോടെ കുട്ടികളെ ആംഗൻവാടിക്ക് പുറത്തിറക്കാതെ കതകടച്ചിരിക്കുകയാണ് ആംഗൻവാടി പ്രവർത്തകർ. ഭക്ഷണം പാകം ചെയ്യാൻ വെള്ളമെടുക്കാൻ പോലും പുറത്തിറങ്ങാൻ പോലുമാവാത്ത സ്ഥിതിയാണ്. ഇതുകാരണം പിഞ്ചു കുട്ടികളെ ആംഗൻവാടിയിലേക്കയക്കാൻ രക്ഷകർത്താക്കളും ഭയപ്പെടുകയാണ്. പ്രശ്ന പരിഹാരത്തിനായി കരുനാഗപ്പള്ളി പോലീസിൽ പരാതി നൽകി കാത്തിരിക്കുകയാണ്.
Read Moreമരുമകന്റെ മർദനമേറ്റ അമ്മായിയമ്മയുടെ നില ഗുരുതരം; മദ്യപാനിയായ ഇയാളുടെ ഉപദ്രവം സഹിക്കാതെ ഭാര്യ അമ്മയുടെ കൂടെയാണ് കഴിഞ്ഞിരുന്നത്; ഇവിടെ വെച്ചായിരുന്നു ക്രൂരമർദനം
ശാസ്താംകോട്ട: മദ്യലഹരിയിലെത്തിയ മരുമകൻ അമ്മായി അമ്മയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. മൈനാഗപ്പള്ളി തോട്ടുംമുഖം പുത്തൻപുര വടക്കതിൽ വിജയമ്മ(65)യ്ക്കാണ് മർദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മരുമകൻ മൈനാഗപ്പള്ളി കിണറുവിള കിഴക്കതിൽ സതീഷ് (38)നെ ശാസ്താംകോട്ട കോടതി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 11 ഓടെയായിരുന്നു സംഭവം. വിജയമ്മയുടെ മകൾ അനിതയുടെ ഭർത്താവാണ് സതീഷ്. മദ്യപാനിയായ സതീഷിന്റെ പീഡനം മൂലം അനിത കുടുംബവീട്ടിലാണ് കഴിയുന്നത്. ഇടയ്ക്കിടെ ഇവിടെയെത്തി ഇയാൾ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് പതിവാണ്. സംഭവ ദിവസം മദ്യപിച്ചെത്തിയ സതീഷ് വിജയമ്മയെ മുറിയിലേക്ക് പിടിച്ചു വലിച്ചിട്ടശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടുകയും തലയ്ക്കടിച്ച് വീഴ്ത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ക്രൂരമായ മർദനത്തെ തുടർന്ന് ഇവരുടെ ഇടതു കൈ ഒടിയുകയും തലയ്ക്ക് പൊട്ടൽ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്. കണ്ണുകൾക്കും മുഖത്തും സാരമായ പരിക്കേറ്റിട്ടുണ്ട്.
Read Moreഎസ്ഐയെ ആക്രമിച്ച കുഴൽപ്പണ സംഘത്തിലെ നാലുപേർ പിടിയിൽ; പ്രധാന പ്രതിക്കായി തിരച്ചിൽ; പണത്തിന്റെ ഉറവിടത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി
പാറശാല: പാറശാലക്കു സമീപം ഇഞ്ചിവിളയിൽ നിന്നും തമിഴ്നാട് പോലീസ് പിടികൂടിയ കുഴൽപ്പണം എസ്ഐ യെ ആക്രമിച്ചു തട്ടിയെടുത്തു കടന്നുകളഞ്ഞ സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു. ഇടിച്ചക്കപ്ലാമൂട് ഫാത്തിമ കോട്ടേജിൽ അസീം (40 ) , ഇഞ്ചിവില എസ് പി മൻസിലിൽ പീരുമുഹമ്മദ് (24 ),ഇടിച്ചക്കപ്ലാമൂട് പ്രാക്കത്തേരി വീട്ടിൽ ഫിറോസ് ഖാൻ (30 ) ഇടിച്ചക്കപ്ലാമൂട് പുരയ്ക്കോട്ടുകോണം അജീബ് (38 ) എന്നിവരാണ് അറസ്റ്റിലായത്. പുതുക്കട എസ് ഐ റോബർട്ട് ജെയ്നിനെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ് . ഇക്കഴിഞ്ഞ ഏഴിനാണ് സംഭവം . സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം : കേസ് അന്വേഷണത്തിന്റെ ഭാഗമായി പുതുക്കട എസ്ഐ മാർത്താണ്ഡത്തു നിൽക്കവേ ബൈക്കിൽ രണ്ടുകോടി രൂപയുടെ ഹവാലപ്പണം കടത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചു.ഇതനുസരിച്ച് പണവുമായി വന്ന ഇരുചക്ര വാഹനം നിർത്താൻ കൈകാണിച്ചുവെങ്കിലും ,നിർത്താതെ പോയതിനാൽ , സ്വന്തം ബൈക്കിൽ…
Read Moreകൂവീ പായും തീവണ്ടി..! 2018ൽ കൊല്ലം-ചെങ്കോട്ട റെയിൽപാതയിലൂടെ ചെന്നൈയിലേക്ക് ട്രെയിൻ സർവീസ്
തെന്മല: നവവൽസര സമ്മാനമായി 2018 ൽ കൊല്ലം-ചെങ്കോട്ട റയിൽപാതയിലൂടെ ചെന്നൈയിലേക്ക് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് എൻകെ പ്രേമചന്ദ്രൻ എംപി അറിയിച്ചു. കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ പ്രവർത്തിയിൽ പൂർത്തീകരിക്കാനുണ്ട ായിരുന്ന ന്യൂ ആര്യങ്കാവ് മുതൽ ഇടമണ്‍ വരെയുള്ള ഭാഗം പണി പൂർത്തീകരണഘട്ടത്തിലാക്കി ട്രെയിൻ എഞ്ചിന്റെ പരീക്ഷ ണ ഓട്ടം വിജയകരമായി പൂർത്തീകരിച്ചു. 2017 ജൂലൈ 12ന് നടന്ന ഉന്നതതല യോഗത്തിൽ 2017 ഡിസംബറിൽ ലൈൻ കമ്മീഷൻ ചെയ്യുമെന്നാണ് ദക്ഷിണ റയിൽവേ അറിയിച്ചത്. തീരുമാനപ്രകാരം ഡിസംബറിൽ കമ്മീഷൻ ചെയ്യും എന്ന ഉറപ്പ് പാലിക്കപ്പെടുമെന്നതിന്റെ സൂചകമാണ് എഞ്ചിന്റെ പരിശോധനാ ഓട്ടം വിജയകരമായി പൂർത്തീകരിച്ചത്. ന്യൂ ആര്യങ്കാവ് മുതൽ ഇടമണ്‍ വരെയുള്ള 21 കിലോമീറ്റർ ദൂരം പരിശോധന നടത്തിയതിലൂടെ പുനലൂർ ചെങ്കോട്ട ഗേജ്മാറ്റ പ്രവർത്തികൾ പൂർത്തീകരണ ഘട്ടത്തിലായി. രാവിലെ 10.30 ന് ചെങ്കോട്ടയിൽ നിന്ന് പുറപ്പെട്ട എഞ്ചിൻ 11.05 ന് ന്യൂ ആര്യങ്കാവിലെത്തി. എൻകെ…
Read Moreകുരുന്നുകൾക്ക് ഭീഷണിയായി അമൃതവും..! ആംഗൻവാടിയിൽ വിതരണം ചെയ്ത അമൃതം പൊടിയിൽ ചത്തപല്ലി;
പത്തനാപുരം: ആംഗൻവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തപല്ലിയെന്ന് ആക്ഷേപം. പിറവന്തൂര്‍ അഞ്ചാം നമ്പര്‍ ആംഗന്‍വാടിയില്‍ നിന്നും വിതരണം ചെയ്ത അമൃതംപൊടിയില്‍ നിന്നുമാണ് പല്ലിയുടെ അവശിഷ്ടങ്ങള്‍ ലഭിച്ചത്. പിറവന്തൂര്‍ പുളിമൂട്ടില്‍ വീട്ടില്‍ രാധികയുടെ മകന് രണ്ടേകാല്‍ വയസുള്ള ആദിദേവിന് ലഭിച്ച അമൃതംപൊടി വീട്ടിലെത്തിച്ച് പൊട്ടിച്ചപ്പോഴാണ് ചത്ത പല്ലിയുടെ അവശിഷ്ടം കണ്ടത്. പുനലൂര്‍ ഐക്കരക്കോണം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ യൂണിറ്റിന്റെ പേരിലുള്ള സ്ഥാപനമാണ് മേഖലയില്‍ ആംഗന്‍വാടികളില്‍ അമൃതംപൊടി എത്തിക്കുന്നത്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള ഐസിഡിഎസിനാണ് ആംഗന്‍വാടികളുടെ ചുമതല. ഐസിഡിഎസ് ഭക്ഷ്യവസ്തുക്കളടക്കമെത്തിക്കുന്നതിന് ഇത്തരം സ്ഥാപനങ്ങള്‍ക്ക് കരാർ നല്‍കുകയാണ് പതിവ്. കരാര്‍ അടിസ്ഥാനത്തില്‍ എത്തിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്ക് വേണ്ടത്ര ഗുണമേന്മയില്ലെന്ന ആരോപണം മുന്‍പും ഉണ്ടായിട്ടുണ്ട്.
Read More