തിരുവനന്തപുരം: മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ അപകടകരമായ വിധത്തിൽ സഞ്ചരിച്ച സംഭവത്തിൽ ക്രൈംബ്രാഞ്ച് ഐജി ഐ.ജെ.ജയരാജന് സസ്പെൻഷൻ. സംഭവത്തിൽ ഐജിയുടെ ഡ്രൈവറായ പോലീസുകാരനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. ഐജി നടത്തിയത് അച്ചടക്ക ലംഘനമാണെന്നും നടപടി വേണമെന്നും ഡിജിപി മുഖ്യമന്ത്രി റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ച ശേഷം മുഖ്യമന്ത്രിയാണ് സസ്പെൻഷൻ ഉത്തരവിൽ ഒപ്പുവച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മദ്യപിച്ച് ഔദ്യോഗിക വാഹനത്തിൽ കറങ്ങുകയായിരുന്ന ഐജിയെയും ഡ്രൈവറെയും കൊല്ലം അഞ്ചലിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ഡിജിപിയുടെ നിർദ്ദേശപ്രകാരം വൈദ്യപരിശോധന നടത്തി ഇരുവർക്കെതിരേയും അന്വേഷണം നടത്തി. ഐജി ജയരാജ് മുൻപ് ട്രെയിൻ യാത്രയ്ക്കിടെ അമിതമായി മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഭവം ഉണ്ടായിട്ടുണ്ട്.
Read MoreCategory: Kollam
അമ്മമ്മാർ രണ്ട് തട്ടിൽ..! കൊല്ലത്തെ വിദ്യാർഥിനിയുടെ മരണം: സ്കൂൾ തുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കൾ തമ്മിൽ ഏറ്റുമുട്ടി
കൊല്ലം: വിദ്യാർഥിനി ജീവനൊടുക്കിയതിന് തുടർന്ന് അടഞ്ഞുകിടക്കുന്ന കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂൾ തുറക്കുന്നതിനായി ജില്ലാ ഭരണകൂടം വിളിച്ചുച്ചേർത്ത പിടിഎ യോഗത്തിൽ ബഹളം. രക്ഷിതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സ്കൂൾ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കണമെന്ന് ഒരു വിഭാഗം രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കുറ്റക്കാരായ അധ്യാപകർക്കെതിരെ നടപടി എടുത്തശേഷം സ്കൂൾ തുറന്നുപ്രവർത്തിച്ചാൽ മതിയെന്ന ആവശ്യവുമായി ചില മാതാപിതാക്കളും രംഗത്തെത്തി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ പോലീസ് ഇടപെട്ട് രംഗം ശാന്തമാക്കി. മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റമുണ്ടായി. രണ്ടാഴ്ച മുന്പാണ് പത്താം ക്ലാസ് വിദ്യാർഥിനി ഗൗരി നേഹ സ്കൂളിലെ മൂന്നാം നിലയിൽനിന്ന് ചാടി മരിച്ചത്. സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. ഇന്ന് കേസ് ഡയറി ഹൈക്കോടതിയിൽ നൽകും.
Read Moreഅധികൃതരുടെ അനാസ്ഥ..! ചവറയിൽ പഴയ പാലം തകർന്ന് ഒരു സ്ത്രീ മരിച്ചു; അപകട ത്തിൽ ഇരുപതോളം പേർക്ക് പരിക്ക്
ചവറ: കൊല്ലം ചവറയിൽ പഴയ ഇരുന്പുപാലം തകർന്ന് വീണ് ഒരാൾ മരിച്ചു. ചവറ സ്വദേശി ശ്യാമളാദേവിയാണ് മരിച്ചത്. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. കൊല്ലം ജില്ലാ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. പതിനൊന്നോടെയാണ് അപകടം സംഭവിച്ചത്. ചവറ കഐംഎംഎല്ലിന് സമീപം കായലിന് കുറുകെ നിന്നിരുന്ന കാലങ്ങൾ പഴക്കമുള്ള ഇരുന്പുപാലം തകർന്നു വീഴുകയായിരുന്നു. സംഭവ സമയത്ത് 20 ഓളം പേരാണ് പാലത്തിലുണ്ടായിരുന്നത്. ഇവരെല്ലാം കായലിൽ വീണു. നല്ല ആഴമുള്ള ഭാഗമാണിതെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാരാണ് വെള്ളത്തിൽ വീണവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ശ്യാമളാദേവി ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിച്ചു. പഴയ ഇരുമ്പുപാലം പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. അധികൃതരുടെ കനത്ത അനാസ്ഥയാണ് ഇത്തരമൊരു ദുരന്തം വരുത്തിവച്ചതെന്ന് നാട്ടുകാർ ആരോപിച്ചു. പാലത്തിനടിയിൽ കൂടുതൽ ആളുകൾ കുടുങ്ങിയിട്ടുണ്ടോ എന്ന പരിശോധന തുടരുകയാണ്.
Read Moreമുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടി..! കൊല്ലത്ത് സ്കൂൾ വിദ്യാർഥി ജീവനൊടുക്കിയ സംഭവം: ഗൗരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു
തിരുവനന്തപുരം: കൊല്ലത്തെ സ്വകാര്യ സ്കൂളിലെ കെട്ടിടത്തിൽനിന്നു ചാടി മരിച്ച ഗൗരിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു പരാതി നൽകി. കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും ഇവർ ആവശ്യപ്പെട്ടു. പ്രദേശിക തലത്തിൽ നടക്കുന്ന അന്വേഷണത്തിലെ അതൃപ്തിയും മുഖ്യമന്ത്രിയെ അറിയിച്ചതായി കുട്ടിയുടെ പിതാവ് പ്രസന്നകുമാർ പറഞ്ഞു. കുറ്റവാളികളെ പിടികൂടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി പ്രസന്നകുമാർ പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ഇക്കാര്യത്തിൽ പുതിയ സംഘത്തെ പരിഗണിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു. കേസിൽ പ്രതിചേർത്ത അധ്യാപകരെ പിടികൂടാൻ സാധിക്കാത്തത് അന്വേഷണത്തിലെ വീഴ്ചയാണെന്നും സ്കൂൾ തുറന്നു പ്രവർത്തിക്കണമെന്നും പ്രസന്നകുമാർ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സ്കൂളിന്‍റെ മൂന്നാം നിലയിൽ നിന്നും താഴേയ്ക്ക് ചാടിയത്. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഗൗരി ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
Read Moreസർക്കാർ ബാർ തുറന്നപ്പോൾ..! ക്രൈംബ്രാഞ്ച് ഐജിയും ഡ്രൈവറും മദ്യലഹരിയിൽ; ഡിജിപി റിപ്പോർട്ട് തേടി
തിരുവനന്തപുരം: കൊല്ലം അഞ്ചലിൽ മദ്യലഹരിയിൽ ഐജിയെയും പോലീസ് ഡ്രൈവറെയും കണ്ടെത്തിയ സംഭവത്തിൽ ഇരുവർക്കുമെതിരെ സംസ്ഥാന പോലീസ് മേധാവി കൊല്ലം റൂറൽ എസ്പിയോടു റിപ്പോർട്ട് തേടി. ഇരുവർക്കുമെതിരേ വകുപ്പുതല നടപടി സ്വീകരിക്കുന്നതിനു മുന്നോടിയായാണു ഡിജിപി ലോക്നാഥ് ബെഹ്റ റിപ്പോർട്ട് തേടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയാണ് അഞ്ചൽ തടിക്കാട് റോഡിനു സമീപത്തുനിന്നു ക്രൈംബ്രാഞ്ച് ഐജിയെയും ഡ്രൈവറെയും അഞ്ചൽ പോലീസ് കസ്റ്റഡിയിലെടുത്തത്. ഔദ്യോഗിക വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്നതു ശ്രദ്ധയിൽപ്പെട്ട പട്രോളിംഗ് സംഘമാണു ക്രൈംബ്രാഞ്ച് ഐജി ജയരാജ്, ഡ്രൈവർ സന്തോഷ് എന്നിവരെ മദ്യലഹരിയിൽ കണ്ടെത്തിയത്.
Read Moreപിഎസ്‌സിയുടെ ആദ്യ വനിതാ എസ്ഐ പരീക്ഷ; ഒന്നാം റാങ്ക് കരസ്ഥമാക്കി ശാസ്താം കോട്ട സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസർ പ്രതിഭാ നായർ
സന്തോഷ് പ്രിയൻ കൊല്ലം: കാക്കിക്കുപ്പായത്തിലെ റാങ്കിന് പത്തരമാറ്റിന്റെ തിളക്കം. പിഎസ്സി ആദ്യമായി നടത്തിയ വനിതാ എസ്ഐ തസ്തികയിലേക്കുള്ള പരീക്ഷയിൽ ആദ്യ റാങ്ക് നേടിയതിന്റെ സന്തോഷത്തിലാണ് കൊല്ലം വനിതാപോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആശ്രാമം ഉളിയക്കോവിൽ വൈദ്യശാലാ നഗർ 34 മംഗലത്ത് വീട്ടിൽ പ്രതിഭാ നായർ. ശാസ്താംകോട്ട സ്റ്റേഷനിലെ വനിതാ സിവിൽ പോലീസ് ഓഫീസറായ ധന്യയ്ക്കാണ് രണ്ടാം റാങ്ക്. പോലീസ് സേനയിലുളളവർക്ക് എഴുതാവുന്ന വിഭാഗത്തിൽ പ്രമോഷൻ വഴിയല്ലാതെയാണ് വനിതാ സബ് ഇൻസ്പെക്ടർ സ്ഥാനം പ്രതിഭയെ തേടിയെത്തിയത്. ജനറൽ തസ്തികയിലേക്കാണ് പിഎസ്സി പരീക്ഷ നടത്തിയത്. തൃശൂർ പോലീസ് അക്കാഡമിയിൽ ഒമ്പതുമാസത്തെ ട്രെയിനിംഗിനും നാലു മാസത്തെ പ്രായോഗിക പരിശീലനത്തിനും ശേഷം ഇവർ ക്രമസമാധാനചുമതലയുള്ള എസ്ഐമാരായി ചുമതലയേൽക്കും. 2007ൽ കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ വനിതാ സിവിൽ പോലീസ് ഓഫീസറായാണ് പ്രതിഭയുടെ ആദ്യനിയമനം. പിന്നീട് 2017 ജനുവരിയിൽ തുടങ്ങിയ പിങ്ക് പോലീസിലും കുറേനാൾ…
Read Moreസ്കൂൾ കെട്ടിടത്തിൽ നിന്നു വീണു പരിക്കേറ്റ ഗൗരി നേഹയ്ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ
കൊല്ലം: സ്കൂൾ കെട്ടിടത്തിൽ നിന്നു വീണു പരിക്കേറ്റ ഗൗരി നേഹയ്ക്ക് ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ. രക്തസമ്മർദം കുറവായതിനാലാണ് മറ്റ് ആശുപത്രി നിർദേശിക്കാതിരുന്നതെന്നും കേസന്വേഷണവുമായി സഹകരിക്കുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ, കുട്ടിക്ക് നാലു മണിക്കൂറോളം ചികിത്സ ലഭിച്ചിരുന്നില്ലെന്നും, വിശദമായ സ്കാനിംഗ് നടത്തിയില്ലെന്നും പോലീസ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. ആലാട്ടുകാവ് കെ. പി. ഹൗസിൽ പ്രസന്നകുമാറിന്റെ മകൾ ഗൗരി തിങ്കളാഴ്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് ഗൗരി സ്കൂൾ കെട്ടിടത്തിൽ നിന്നു വീണത്. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Read Moreകൊല്ലം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്; പോലീസ് ലാത്തിചാർജിൽ പ്രതിഷേധിച്ച് കെഎസ് യു ആണ് ബന്ദ് നടത്തുന്നത്
കൊല്ലം: പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ് കെഎസ്‌യുവാണ് ബന്ദിന് ആഹ്വാനം ചെയ്തത്. വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു നടത്തിയ മാർച്ചിനു നേരെയാണ് തിങ്കളാഴ്ച പോലീസ് ലാത്തിച്ചാർജുണ്ടായത്. വിദ്യാർഥിനി മരിച്ച സംഭവത്തിലെ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.
Read Moreസ്കൂൾ കെട്ടിടത്തിൽ നിന്നും ചാടി വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം; കൊല്ലം ട്രിനിറ്റി സ്കൂളിൽ സംഘർഷം; പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു
കൊല്ലം: വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവത്തിലെ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണ മെന്നാവശ്യപ്പെട്ട് കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലേക്ക് വിദ്യാർഥി, യുവജന സംഘടനകൾ നടത്തിയ മാർച്ച് അക്രമാസക്തമായി. എസ്എഫ്ഐ, കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് മാർച്ച് നടത്തിയത്. മാർച്ചിൽ പോലീസിനു നേരെ കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. സ്കൂളിലെ മൂന്നാം നിലയിൽനിന്ന് ചാടിയ പത്താംക്ലാസ് വിദ്യാർഥിനി ഗൗരിമേഘ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്കൂളിലെ രണ്ട് അധ്യാപികമാർക്കെതിരേ ആത്മഹത്യാപ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നു. ഇവർ രണ്ടുപേരും ഒളിവിലാണ്.
Read Moreഭര്‍ത്താവിന്റെ വീട്ടില്‍ താമസിക്കണം! കോടതി ഉത്തരവുമായി എത്തിയ യുവതിക്ക് പോലീസ് സ്‌റ്റേഷന് മുന്നില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ മര്‍ദനം; സംഭവം കുളത്തൂപ്പുഴയില്‍
കുളത്തൂപ്പുഴ: ഭർതൃവീട്ടിൽ താമസിക്കുന്നതിന് കോടതി മുഖേന പോലീസ് സംരക്ഷണവും സഹായവും ആവശ്യപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയെ പോലീസിന്‍റെ മുന്നിൽ ഭർത്താവിൻെറ ബന്ധുക്കൾ ക്രൂരമായി മർദിച്ചതായി പരാതി. കിളിമാനൂർ തട്ടത്തുമല പഴയകുന്നുമേൽ ചരുവിള പുത്തൻ വീട്ടിൽ സന്ധ്യക്കാണ് മർദനമേറ്റത്. ഇന്നലെ വൈകുന്നേരം കുളത്തൂപ്പുഴ സ്‌റ്റേഷന് മുന്നിലാണ് സംഘം ചേന്ന് യുവതിയെ മർദിച്ചത്. സന്ധ്യയുടെ ഭർത്താവ് ശശികുമാർ ബന്ധുക്കളായ രജനീഷ്കുമാർ, സജീവ്, ഗോമതി, ശാരദ, മഞ്ചു, രജിത സഞ്ചു എന്നിവരെ പ്രതി ചേത്ത് കുളത്തൂപ്പുഴ സിഐക്ക് സന്ധ്യ പരാതി നൽകിയിട്ടുണ്ട്. ഭർത്താവ് ഉപേക്ഷിച്ച് പോയതോടെ വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്ന സന്ധ്യ ജീവനാംശത്തിനായി കോടതിയെ സമീപിക്കുകയായിരുന്നു. ആറ്റിങ്ങൾ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവുമായാണ് സന്ധ്യ കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയിൽ എത്തിയത്.
Read More