ഇനി നാട്ടിലേക്ക് വരണ്ട..! വീട്ടുകാരുടെ ഉറക്കം കെടുത്തിയ മൂർഖൻ മുരുകന്‍റെ മുന്നിൽ പത്തി താഴ്ത്തി; ആറടി നീളമുളള മൂർഖനെ വനപാലകരുടെ അനുമതിയോടെ കാട്ടിലേക്ക് അയച്ചു

ചവറ: വീട്ടുകാരുടെ ഉറക്കം കെടുത്തിയ മൂർഖൻ ഒടുവിൽ മുരുകന്‍റെ കൈയിൽ. ചവറ നല്ലേഴ്ത്ത് മുക്കിൽ ആരാധ് ഭവനത്തിൽ മുരളിയുടെ വീട്ടിലെ വിറക് പുരയിൽ നിന്നാണ് മൂർഖനെ പിടികൂടിയത്. ചൊവാഴ്ച രാത്രി 10 ഓടെയായിരുന്നു വീട്ടുകാരുടെ ഉറക്കം കെടുത്തിയ മൂർഖൻ വിറക് പുരയിൽ കയറിയത് കണ്ടത് സമീപവാസിയാണ്. ഉടൻ തന്നെ ഇദ്ദേഹം വീട്ടുകാരെ വിവരം ധരിപ്പിച്ചു.വീട്ടുകാർ ആവുന്ന പണി പലതും നോക്കിയിട്ടും അകത്ത് കയറിയ മൂർഖനെ പുറത്തെത്തിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പാമ്പ് സ്നേഹിയായ മുരുകനെ ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. സംഭവമറിഞ്ഞ് പരിസരവാസികളും കൂടി. അരമണിക്കൂറിനുളളിൽ മുരുകനെത്തി വിറകെല്ലാം എടുത്ത് മാറ്റിയതിന് ശേഷമാണ് ആറടി നീളമുളള മൂർഖനെ പിടികൂടി വീട്ടുകാരുടെ ഭയം ഇല്ലാതാക്കിയത്. കൊല്ലത്തെത്തിച്ച മൂർഖനെ വനപാലകരെ അനുമതിയോടെ കാട്ടിലേക്ക് കടത്തി വിട്ടു.

Read More

ഇവരേ സൂക്ഷിക്കുക..! വീടുകൾ തോറും കച്ചവടത്തിനെത്തുന്നവരെ സൂക്ഷിക്കണം; ഇങ്ങനെയെത്തുന്നവരിൽ പലർക്കും നാട്ടിലെ മോഷണങ്ങളിൽ പങ്കുളളതായി ഡിവൈഎസ്പി

കുണ്ടറ: വില്പന സാധനങ്ങളുമായി വീടുകൾ തോറും കയറിയിറങ്ങുന്നവരെ സൂക്ഷിക്കണമെന്ന് ഡിവൈഎസ്പി ബി.കൃഷ്ണകുമാർ. കച്ചവടത്തിനെന്ന മട്ടിൽ ഇവർ വീടുകളിലെത്തുന്നത് തട്ടിപ്പിനാണ്. നമ്മുടെ നാട്ടിൻപ്രദേശങ്ങളിൽ നടക്കുന്ന പീഡനങ്ങളിലും മോഷണങ്ങളിലും ഇവർക്കുള്ള പങ്ക് വ്യക്‌തമായിട്ടുള്ളതായും ഡിവൈഎസ്പി പറഞ്ഞു. വീട്ടിലെത്തുന്ന ഇത്തരക്കാർ പരിസരം നിരീക്ഷിക്കും. പിന്നീട് കോളിംഗ് ബെല്ലടിക്കും. ആളനക്കമില്ലെങ്കിൽ വീടിന്റെ പിൻഭാഗത്തേക്ക് പോകും. തക്കം കിട്ടിയാൽ വീടിനുള്ളിൽ കടക്കും. മോഷണശ്രമം കണ്ടെത്തിയാൽ സാധനങ്ങൾ വിൽക്കാനാണെന്ന് പറഞ്ഞ് രക്ഷപെടും. ഇങ്ങനെയെത്തുന്നവർ പിന്നീടൊരിക്കൽ ഇവിടെത്തന്നെ മോഷണമോ, പീഡനമോ നടത്തും. പല വീടുകളിലും അനുകൂല സാഹചര്യങ്ങളാണുള്ളത്. അയൽക്കാർ തമ്മിൽ സഹകരണമില്ലാത്ത വീടുകളിലാണ് അധികവും മോഷണവും പീഡനവും നടക്കുന്നത്. അയൽവീട്ടിൽ നിന്ന് നിലവിളി കേട്ടാൽപ്പോലും തിരിഞ്ഞുനോക്കാത്ത പ്രദേശങ്ങളുണ്ട്. അവിടങ്ങളിൽ മോഷണമോ മറ്റ് അനാശാസ്യ പ്രവർത്തനങ്ങളോ നടത്താൻ വളരെ എളുപ്പമാണ്. അയൽക്കാർ തമ്മിലുള്ള കൂട്ടായ്മ അപകടങ്ങളൊഴിവാക്കും. സംശയകരമായ സാഹചര്യത്തിൽ ഇത്തരക്കാരെ കണ്ടാൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്നും ആവശ്യമെങ്കിൽ പോലീസിനെ…

Read More

എല്ലാവർക്കും ജയയേ മതി..! എല്ലാവർക്കും ജയയേ വേണ്ടതിനാൽ വില കുറയ്ക്കാൻ കളക്ടർ വിളിച്ച യോഗത്തിൽ തീരുമാനം; ഓണത്തിന് വിലകുറയ്ക്കുന്ന കാര്യം ആലോചിക്കാമെന്ന് മൊത്ത വ്യാപാരികൾ

കൊല്ലം: അരിവില വർധന സംബന്ധിച്ച പരാതികൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജില്ലാ കളക്ടർ ഡോ. മിത്ര റ്റി വിളിച്ചുചേർത്ത യോഗത്തിൽ ജയ അരി കിലോയ്ക്ക് ഒരു രൂപ കുറയ്ക്കാൻ ധാരണയായി. നിലവിലെ വിലയിൽ നിന്ന് ഒരു രൂപ ഉടൻ കുറയ്ക്കുമെന്ന് മൊത്തവ്യാപാരികൾ യോഗത്തിൽ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് ഒരു രൂപ കൂടി കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിക്കും. ചില്ലറ വ്യാപാരികൾ പല വിലകളിൽ അരി വില്ക്കുന്നതാണ് പരാതികൾക്ക് കാരണമെന്ന് യോഗം വിലയിരുത്തി. വില കുറയ്ക്കുന്നതിനും ഏകീകരിക്കുന്നതിനും വ്യാപാരികളുടെ സംഘടനാ പ്രതിനിധികൾ ഇടപെടണമെന്ന് ജില്ലാ കളക്ടർ അഭ്യർഥിച്ചു. ആന്ധ്രയിൽ ജയ അരി ഉത്പാദനം നാൽപ്പത് ശതമാനത്തോളം വർധിച്ച സാഹചര്യത്തിൽ വിപണിയിൽ വില കുറയുന്ന സ്‌ഥിതിയാണുള്ളത്. അമിത ലാഭത്തിനായി ഭക്ഷ്യ സാധനങ്ങളുടെ വില കൂട്ടി വില്പന നടത്തുന്നവർക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. കുറ്റക്കാർക്കെതിരെ അവശ്യ സാധന നിയമപ്രകാരവും പാക്ക്ഡ് കമ്മോഡിറ്റീസ് ആക്ട്…

Read More

പണിതരത്തുമില്ല, വിളിച്ചാൽ എടുക്കത്തുമില്ല..! പിഎസ്സി ഓഫീസിൽ ഫോൺ വിളിച്ചാൽ കിട്ടാറില്ല; ഫോൺ എടുത്താൽ ജീവനക്കാർ മോശമായി സംസാരിക്കുന്നതായും പരാതി

കൊല്ലം: ജില്ലാ പിഎസ്സി ഓഫീസിലെ ഫോണിൽ വിളിച്ചാൽ പലപ്പോഴും കിട്ടാറില്ലെന്ന് പരാതി. ഫോൺ എടുത്താൽ കൃത്യമായ മറുപടിയില്ല. മിക്കപ്പോഴും ഫോൺ കിട്ടാറുമില്ല. ഈ ടെലിഫോൺ നമ്പറിലെ സേവനം താല്ക്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് കേൾക്കാൻ കഴിയുക. ചിലപ്പോൾ ഫോൺ മാറ്റിവയ്ക്കുന്നതായും ഉദ്യോഗാർഥികൾക്ക് പരാതിയുണ്ട്. മറുപടി പറയുന്നയാൾ ഒന്നും വ്യക്‌ത മായി പറയാറില്ല. ഉദ്യോഗാർഥികളോട് ചിലപ്പോൾ ധിക്കാരപരമായി മറുപടി പറയുന്നതായും ആക്ഷേപമുണ്ട്. പകുതി മറുപടി പറയുമ്പോൾ തന്നെ ഫോൺ കട്ട് ചെയ്യുന്നതും പതിവാണ്. ജില്ലാ ഓഫീസിൽ ഫോൺ കോളുകൾ സ്വീകരിച്ച് വ്യക്‌തമായ മറുപടി നൽകാൻ പ്രാപ്തരായവരെ നിയമിക്കണമെന്ന് ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു.

Read More

ട്രെയിനിലും ആടിമാസക്കിഴിവ്..! കാലവർ ഷത്തിൽ പാസഞ്ചർ ട്രെയിനുള്ളിലിരുന്ന് മഴ നനഞ്ഞ് യാത്രചെയ്യാം; ഈ ദുരവസ്ഥ അടിയന്തിരമായി മാറ്റണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ

കൊല്ലം: കേരളത്തിലാകമാനം ഓടുന്ന വിവിധ ട്രെയിനുകളിലെ ചോരുന്ന കോച്ചുകൾ ഉടൻ പിൻവലിക്കണമെന്ന് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് പരവൂർ സജീബ് ആവശ്യപ്പെട്ടു. വിവിധ പാസഞ്ചർ ട്രെയിനുകളിലെ ഒട്ടനവധി കോച്ചുകളും ചോർന്ന് ഒലിക്കുകയാണ്. ട്രെയിനനകത്തും കുട പിടിക്കേണ്ട സാഹചര്യമാണ് നിലവിലുളളത്. പാസഞ്ചർ ട്രെയിനുകളിൽ മാത്രമല്ല സംസ്‌ഥാനത്താകമാനം ഓടുന്ന ഹ്രസ്വദൂര – ദീർഘദൂര എക്സപ്രസ് ട്രെയിനുകളിലും സ്‌ഥിതി വ്യത്യസ്തമല്ല. ചോരുന്ന കോച്ചുകൾ ഉടൻ പിൻവലിക്കുകയോ അറ്റകുറ്റപണി നടത്താൻ പറ്റുന്നവ അടിയന്തിരമായി പണികൾ നടത്തണമെന്നും റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ സംസ്‌ഥാന കമ്മിറ്റി തിരുവനന്തപുരം, പാലക്കാട് ഡിവിഷണൽ മാനേജർമാർക്ക് നിവേദനം നൽകി.

Read More

അന്ന് ഇങ്ങനെയൊന്നുമില്ലായിരുന്നു..! നടിയെ ആക്രമിച്ച സംഭവം “അമ്മ’യുടെ ആഭ്യന്തര കാര്യമല്ല; മുൻകാലങ്ങളിൽ സിനിമ രംഗത്തുള്ളവർ തമ്മിൽ നല്ല ബന്ധമുണ്ടായി രുന്നെന്ന് ബാലകൃഷ്ണപിള്ള

കൊല്ലം: കൊച്ചിയിൽ യുവനടിയെ ആക്രമിച്ച സംഭവം “അമ്മ’യുടെ ആഭ്യന്തരകാര്യമല്ലെന്ന് മുന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. ഇക്കാര്യത്തിൽ സിനിമ രംഗത്തുള്ളവരുടെ ശക്തമായ പ്രതികരണങ്ങൾ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുൻകാലങ്ങളിൽ സിനിമ രംഗത്തുള്ളവർ തമ്മിൽ നല്ല ബന്ധമുണ്ടായിരുന്നു. ആളുകളെ ഒതുക്കാനുള്ളശ്രമങ്ങൾ അന്നുണ്ടായിരുന്നില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു

Read More

കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നേ​രി​യ സം​ഘ​ർ​ഷം; ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കൊല്ലത്ത് ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദ്

കൊ​ല്ലം: കൊ​ല്ല​ത്ത് കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ നേ​രി​യ സം​ഘ​ർ​ഷം. ഒ​രു പോ​ലീ​സു​കാ​ര​നും ര​ണ്ടു പ്ര​വ​ർ​ത്ത​ക​ർ​ക്കും പ​രി​ക്കേ​റ്റു. പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​നാ​വ​ശ്യ​മാ​യി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്. ലാ​ത്തി​ച്ചാ​ർ​ജി​ൽ പ്ര​തി​ഷേ​ധി​ച്ച് കൊ​ല്ലം ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്ച കെ​എ​സ്‌​യു വി​ദ്യാ​ഭ്യാ​സ ബ​ന്ദ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

അല്പം കൂടിയൊക്കെ ശ്രദ്ധിക്കാമായിരുന്നു..! അമ്മയുടെ ജനറൽ ബോഡി മിറ്റിംഗിലെ മു​കേ​ഷി​ന്‍റെ സം​ഭാ​ഷ​ണം ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ചേ​ർന്നതല്ലെന്ന് എ​ൽ​ഡി​എ​ഫ് ജില്ലാ നേ​തൃ​ത്വം

 കൊ​ല്ലം: ന​ട​നും എം​എ​ൽ​എ​യു​മാ​യി മു​കേ​ഷി​നെ​തി​രെ എ​ൽ​ഡി​എ​ഫ് കൊ​ല്ലം ജി​ല്ലാ നേ​തൃ​ത്വം. “അ​മ്മ​’യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തിനുശേഷം നടന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​കേ​ഷ് ന​ട​ത്തി​യ പ്ര​സ്താ​വ​ന ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ചേ​ർ​ന്ന രീ​തി​യി​ലു​ള്ള​ത​ല്ല മു​കേ​ഷി​ന്‍റെ സം​ഭാ​ഷ​ണമെന്നും എ​ൽ​ഡി​എ​ഫ് കൊ​ല്ലം ജി​ല്ലാ ക​ണ്‍​വീ​ന​ർ അ​നി​രു​ദ്ധ​ൻ പ​റ​ഞ്ഞു. ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യം പ​റ​യു​ന്പോ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​നി​രു​ദ്ധ​ൻ കൂട്ടിച്ചേർത്തു.

Read More

പൂർവവൈരാഗ്യം തീർത്തതിങ്ങനെ..! ക​ട​യി​ൽ​ക്ക​യ​റി യു​വാ​വി​നെ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സ് :നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ ; പ​രി​ക്കേ​റ്റ റ​ഫീ​ക്ക് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യിൽ

ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ച്ചി​റ​യി​ൽ യു​വാ​വി​നെ  ക​ട​യി​ൽ​ക്ക​യ​റി വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ 4  പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​യം​കു​ളം കൃ​ഷ്ണ​പു​രം തോ​ട്ടു​ക​ര സ്വ​ദേ​ശി​ക​ളാ​യ താ​ഹ, അ​ൻ​ഷാ​ദ്, ഹാ​ഫി​സ്, ആ​സി​ഫ് എ​ന്നി​വ​രാ​ണ് പോ​ലീ​സ് പി​ടി​യി​ൽ ആ​യ​ത്. ഹ​ക്കീം, ഷെ​മീ​ർ എ​ന്നി​വ​രെ ഇ​ന്ന​ലെ രാ​വി​ലെ പി​ടി​കൂ​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.​മ​റ്റ് പ്ര​തി​ക​ളെ വൈ​കു​ന്നേ​രം പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ​ഇ​വ​രെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യും. സി.​ഐ.​അ​നി​ൽ​കു​മാ​റും സം​ഘം അ​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.മേ​മ​ന കു​റ്റി​യി​ൽ കി​ഴ​ക്ക​തി​ൽ റ​ഫീ​ക്കി (25)നെ​യാ​ണ് ഒ​രു സം​ഘം ക​ട​യി​ൽ ക​യ​റി  ക​ഴി​ഞ്ഞ​ദി​വ​സം വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.  പൂ​ർ​വ്വ വൈ​രാ​ഗ്യ​മാ​ണ് അ​ക്ര​മ​ത്തി​ന് കാ​ര​ണം.​പ​രി​ക്കേ​റ്റ റ​ഫീ​ക്ക്  വൈ​ക്ക​ത്തെ ഒ​രു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

Read More

വാണിജ്യനികുതി ചെ​ക്പോ​സ്റ്റു​ക​ൾ ശരിക്കും നോക്കുകുത്തി; പ​തി​വ് പ​രി​ശോ​ധ​ന നി​ർ​ത്തി ; ഇ​നി വി​വ​ര​ശേ​ഖ​ര​ണം മാ​ത്രം ; എ​ന്നാ​ൽ എ​ക്സൈ​സി​ന്‍റെ സാ​ധാ​ര​ണ പ​രി​ശോ​ധ​ന തു​ട​രും

അ​മ​ര​വി​ള ; രാ​ജ്യം ഒ​റ്റ​നി​കു​തി ഘ​ട​ന​യി​ലേ​ക്ക് മാ​റി​യ​തോ​ടെ ചെ​ക്പോ​സ്റ്റു​ക​ളെ​ല്ലാം വി​വ​ര ശേ​ഖ​ര​ണ കേ​ന്ദ്ര​ളാ​യി മാ​റി . തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യു​ടെ അ​തി​ർ​ത്തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 15 ചെ​ക്പോ​സ്റ്റു​ക​ളി​ലും ഇ​ന്ന​ലെ 12 മ​ണി മു​ത​ൽ വാ​ണി​ജ്യ നി​കു​തി വി​ഭാ​ഗ​ത്തി​ന്‍റെ പ​രി​ശോ​ധ​ന നി​റു​ത്തി. വാ​ഹ​ന​ങ്ങ​ൾ ഇ​ന്നു മു​ത​ൽ പ​രി​ശോ​ധി​ക്കേ​ണ്ട​തി​ല്ല എ​ന്ന ഉ​ത്ത​ര​വ് എ​ല്ലാ ചെ​ക്പോ​സ്റ്റു​ക​ളി​ലും ബു​ധ​നാ​ഴ്ച എ​ത്തി. എ​ന്നാ​ൽ എ​ക്സൈ​സി​ന്‍റെ സാ​ധാ​ര​ണ പ​രി​ശോ​ധ​ന തു​ട​രും . ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി 12നു ​ശേ​ഷം എ​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യെ​ക്കു​റി​ച്ച് ടാ​ക്സ് ട​വ​റി​ൽ നി​ന്ന് പ്ര​ത്രേ​ക നി​ർ​ദേ​ശ​മി​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശോ​ധി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​ശ​ങ്ക തു​ട​രു​ക​യാ​ണ്. ജി​എ​സ്ടി ന​ട​പ്പി​ലാ​യ 12നു ​ശേ​ഷം ബി​ല്ലു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ ബി​ല്ല് വാ​ങ്ങി​യ ശേ​ഷം ക​ട​ത്തി വി​ടാ​നാ​ണ് നി​ർ​ദേ​ശ​മെ​ങ്കി​ലും ബി​ല്ലി​ല്ലാ​തെ എ​ത്തു​ന്ന വാ​ഹ​ന​ത്തെ എ​ന്ത് ചെ​യ്യ​ണ​മെ​ന്ന നി​ർ​ദേ​ശം ഇ​ന്ന​ലെ രാ​ത്രി 10 ആ​യി​ട്ടും എ​ത്താ​ത്ത​ത് ഉ​ദ്യോ​ഗ​സ്ഥ​രെ​യും ആ​ശ​യ​കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട് . ഇ​ന്ന​ലെ 12 മ​ണി​യോ​ടെ ജി​എ​സ്ടി…

Read More