സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സീസൺ കണക്കിലെടുത്ത് പത്ത് അധിക സ്പെഷൽ ട്രെയിനുകൾ കൂടി സർവീസ് നടത്തുമെന്ന് റെയിൽവെ.സെക്കന്തരാബാദ്, ഹൈദരാബാദ്, കച്ചെഗുഡ (തെലുങ്കാന), കാക്കിനട (ആന്ധ്ര പ്രദേശ്) എന്നിവിടങ്ങളിൽ നിന്നു കൊല്ലത്തേക്കും തിരിച്ചുമാണ് സ്പെഷൽ സർവീസ് നടത്തുന്നത്. കൊല്ലത്തു നിന്ന് നന്ദേഡ് (മഹാരാഷ്ട്ര), തിരുപ്പതി എന്നിവിടങ്ങളിലേക്കു രണ്ട് ട്രെയിൻ സർവീസുകളും നടത്തും.കാക്കിനടയിൽ നിന്നുള്ള ട്രെയിൻ (07139) നാളെ വൈകുന്നേരം 7.40നു പുറപ്പെട്ട് 17നു രാത്രി 11.45നു കൊല്ലത്തെത്തും. കൊല്ലത്തു നിന്നുള്ള ട്രെയിൻ 18നു പുലർച്ചെ 2.30നു പുറപ്പെട്ട് 19നു പുലർച്ചെ കാക്കിനടയിലെത്തും. 18നു രാവിലെ 5.40നാണ് സെക്കന്തരാബാദിൽ നിന്നുള്ള ട്രെയിൻ (07133) പുറപ്പെടുക. ഇത് 19ന് ഉച്ചയ്ക്ക് 1.50നു കൊല്ലത്തെത്തും. തിരിച്ച് 19ന് വൈകുന്നേരം 7.35നു പുറപ്പെടുന്ന ട്രെയിൻ 21ന് പുലർച്ചെ 3.30നു സെക്കന്തരാബാദിലെത്തും. 22ന് പുലർച്ചെ 5.30നാണ് കച്ചെഗുഡയിൽ നിന്നുള്ള ട്രെയിൻ (07135) പുറപ്പെടുക. 23ന്…
Read MoreCategory: Kollam
ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ഗുരുവിനെ ആക്ഷേപിക്കാനായിരുന്നോയെന്ന് പി.സി തോമസ്
കൊല്ലം: കഴിഞ്ഞവർഷം കൊല്ലത്ത് തുടങ്ങിയ ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി ഗുരുദേവനെ ആക്ഷേപിക്കാൻ വേണ്ടി ആയിരുന്നോ എന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. യൂണിവേഴ്സിറ്റിയുടെ ചാൻസലറായ ഗവർണർ തന്നെ ഈ വിവരം പുറത്ത് വിട്ടപ്പോൾ അസഹിഷ്ണത കൊണ്ട് ഇരിക്കാൻ വയ്യാത്ത മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുപക്ഷ നേതാക്കന്മാരും ഉന്നതവിദ്യാഭ്യാസരംഗത്ത് കാട്ടിയ വലിയ ക്രൂരതകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഇഷ്ടമുള്ളവരെ വൈസ്ചാൻസലർ പോലെയുള്ള പദവിയിൽ പോലും നിയമിക്കുക, ഇത്തരം പ്രസ്ഥാനം തുടങ്ങിയിട്ടുണ്ട് അതിന്റെ ബാക്കി പരിപാടികളൊന്നും നടത്താതിരിക്കുക ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ ഗവർണറോട് വിരോധം കാട്ടുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും ചെയ്യുന്നത് ശരിയാണോ എന്ന് ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് തോമസ് പറഞ്ഞു. തെറ്റായ രീതിയിൽ സ്വന്തക്കാരെയും പാർട്ടിക്കാരെയും തിരുകിക്കയറ്റി വൻ അഴിമതി കാട്ടിയ രീതിക്കെതിരായി ശക്തമായ നിലപാട് സ്വീകരിച്ച ഗവർണറുടെ നീക്കത്തിൽ മുഖ്യമന്ത്രിയും സർക്കാരും ഞെട്ടിയിരിക്കുകയാണ്. ഓരോ ദിവസവും ഓരോ രീതിയിൽ…
Read Moreഒടുവില്‍ യുവതി സത്യം തിരിച്ചറിഞ്ഞു, പിന്‍വാങ്ങാന്‍ ശ്രമിച്ചപ്പോള്‍…! വിവാഹ വാഗ്ദാനം നൽകി പീഡനം; സഹപ്രവർത്തകന് കുടുങ്ങി
കൊല്ലം: യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാൽസംഗം ചെയ്ത യുവാവ് പോലീസ് പിടിയിലായി. കൊറ്റംങ്കര പേരൂർ അനന്ദനാരായണീയം വീട്ടിൽ പ്രഭു (40) ആണ് പിടിയിലായത്. കൊല്ലത്തെ പ്രമുഖ വ്യാപാര സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഇയാൾ സഹപ്രവർത്തകയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിക്കുകയായിരുന്നു. തുടർന്ന് വർക്കലയിലെ സ്വകാര്യ റിസോർട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇവ മൊബൈലിൽ ചിത്രീകരിച്ച പ്രതി അത് വച്ച് യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. തുടർന്ന് പ്രതി വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞ യുവതി പിൻവാങ്ങാൻ ശ്രമിച്ചുവെങ്കിലും മൊബൈലിൽ ചിത്രീകരിച്ച രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണി മുഴക്കി. തുടർന്ന് യുവതി കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇൻസ്പെക്ടർ വിനോദ്.കെയുടെ നേതൃത്വത്തിൽ എസ്ഐ മാരായ അനീഷ് എ.പി, സന്തോഷ്, അൻസർഖാൻ, മധു, എഎസ്ഐ സജീല, സിപിഒ അജോ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreപൊടിതട്ടി എടുക്കുന്നു… ഒതുക്കിയിട്ടിരിക്കുന്ന ജൻറം ബസുകൾ സർവീസിന് തയാറാക്കണം; 12 ദിവസത്തിനകം നന്നാക്കി ശബരിമല സ്പെഷ്യൽ സെന്ററിന് കൈമാറണം
ചാത്തന്നൂർ: വിവിധ ഡിപ്പോകളിൽ ഒതുക്കിയിട്ടിരിക്കുന്ന ജൻറം ബസുകൾ അറ്റകുറ്റപണി നടത്തി ഉടൻ സർവീസിനു തയാറാക്കണമെന്ന് ഉത്തരവ്. ആദ്യ ഘട്ടമായി തിരുവനന്തപുരം സെൻട്രൽ വർക്സ് പരിധിയിലുള്ള ഡിപ്പോകളിലെ ബസുകളാണ് സർവീസിന് തയാറാക്കുന്നത്.പമ്പയിലേയ്ക്കു സർവീസ് നടത്താൻ ഉടൻ 20 ജൻറം എ സി, നോൺ എസി ബസുകൾ സ്പെഷ്യൽ സെന്ററിന് കൈമാറണം. അറ്റകുറ്റപ്പണികൾക്കായി ഇതിനുവേണ്ടി മെക്കാനിക്കൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കാൻ ജീവനക്കാരെയും പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. ഇവർക്കാവശ്യമായ ടൂൾസ്, സ്പെയർ പാർട്സുകൾ, ജോലി ചെയ്യുന്നതിനാവശ്യമായ സ്ഥലസൗകര്യം ഉൾപ്പെടെ ലഭ്യമാക്കണം. 12 ദിവസത്തിനകം 20 ബസുകൾ ശബരിമല സ്പെഷ്യൽ സെന്ററിന് കൈമാറണം. ജൻറാം ബസുകൾ ഇതിനുവേണ്ടി തയാറാക്കാൻ ഫ്യൂ വെൽസെൽ മാനേജർക്കും യൂണിറ്റ് അധികൃതർക്കുമാണ് ചുമതല നല്‍കിയിരിക്കുന്നത്.
Read More11 വർഷത്തിനു ശേഷം കെഎസ്ആർടിസിയിൽ ശമ്പള പരിഷ്കരണ ചർച്ച 9ന്
ചാത്തന്നൂർ: കെ എസ്ആർടിസിയിലെ ശമ്പള പരിഷ്കരണ ചർച്ച 9-ന് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ നടക്കും.ഉച്ചകഴിഞ്ഞ് രണ്ടിന് മന്ത്രിയുടെ ചേംബറിലാണ് ചർച്ച. അംഗീകൃത സംഘടനകളായ എംപ്ലോയീസ് അസോസിയേഷൻ (സി ഐ ടി യു ) ട്രാൻസ്പോർട്ട് ഡമോക്രാറ്റിക് ഫ്രണ്ട് (ടി ഡി എഫ്) എംപ്ലോയീസ് സംഘ് (ബിഎംഎസ്) എന്നിവയുടെ പ്രതിനിധികളെയാണ് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്. ഓരോ സംഘടനയുടെയും രണ്ട് പ്രതിനിധികൾക്ക് വീതം ചർച്ചയിൽ പങ്കെടുക്കാമെന്നാണ് അറിയിപ്പ്. 11 വർഷത്തിനു ശേഷമാണ് കെ എസ് ആർ ടി സി യിൽ ശമ്പള പരിഷ്കരണ ചർച്ച നടക്കുന്നത്.ഇതിനകം മാനേജ്മെൻറ് രൂപീകരിച്ച ഉപസമിതിയും അംഗീകൃത യൂണിയൻ പ്രതിനിധികളുമായി ആറുവട്ടം ചർച്ചകൾ നടന്നു കഴിഞ്ഞു. മറ്റെല്ലാ വിഭാഗം സർക്കാർ, ബോർഡ്, കോർപ്പറേഷൻ ജീവനക്കാർക്കും ഇതിനകം രണ്ടു തവണ ശമ്പള പരിഷ്കരണം നടപ്പാക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി ജീവനക്കാർ മാത്രമാണ് സംസ്ഥാനത്ത് 2011…
Read Moreകെഎസ്ആർടിസിയുടെ യൂണിറ്റ് ഓഫീസുകളിൽ വിളിച്ചാൽ മോശമായ പെരുമാറ്റം; മാന്യമായ പെരുമാറ്റം ഉണ്ടായില്ലെങ്കിൽ കർശന നടപടി
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ യൂണിറ്റ് ഓഫീസുകളിലെ ഉദ്യോഗസ്ഥർ ഫോൺ എടുക്കാതിരിക്കുകയും വിളിക്കുന്ന യാത്രക്കാർക്ക് വ്യക്തമായ മറുപടി നല്‍കാതിരിക്കുകയും ചെയ്താൽ കർശന നടപടി ഉണ്ടാകുമെന്ന് ദക്ഷിണ മേഖലാ എക്സിക്യൂട്ടീവ് ഡയറക്ടറുടെ മുന്നറിയിപ്പ്. യൂണിറ്റ് അധികൃതരും ഇതിന് ഉത്തരവാദികളാകും.യാത്രക്കാർ വിളിക്കുമ്പോൾ ഫോൺ എടുക്കാറില്ലെന്നും, എടുത്താൽ തന്നെവ്യക്തമായ മറുപടി ലഭിക്കാറില്ലെന്നും, മാന്യമായ പെരുമാറ്റം ലഭിക്കാറില്ലെന്നും വ്യാപകമായി പരാതികൾ കിട്ടുന്നുണ്ട്. ഇത് കോർപ്പറേഷന്റെ സത് പേരിനും വിശ്വാസ്യതയ്ക്കും മങ്ങൽ ഏല്പിക്കുന്നു.’ യാത്രക്കാർക്ക് വിവരങ്ങൾ അറിയാനുള്ള സാഹചര്യം വർദ്ധിച്ചു വരികയാണ്. ഇക്കാര്യത്തിൽ യൂണിറ്റ് അധികൃതർ പ്രത്യേക ശ്രദ്ധ ചെലുത്തണം. ഡിപ്പോകളിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസിലാണ് ഫോൺ സ്ഥാപിച്ചിട്ടുള്ളത്. യാത്രക്കാർ വിവരങ്ങൾ അറിയാൻ വിളിക്കുന്നതും ഇവിടെയാണ്.24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് കെ എസ് ആർ ടി സി യൂണിറ്റ് ഓഫീസുകളിലെ ഫോണും ഇൻറർനെറ്റും. ഇതിനെന്തെങ്കിലും തകരാർ സംഭവിച്ചാൽ അത് പരിഹരിക്കാൻ ശ്രമിക്കാറില്ലെന്നും ഇ.ഡി. ചുണ്ടിക്കാട്ടുന്നു.ഇനി മുതൽ ഫോൺ…
Read Moreഎട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദമെന്ന നിയമം കാറ്റിൽ പറത്തി കെഎസ്ആർടിസിയിൽ തൊഴിലാളി ചൂഷണ പരാതി
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസി തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന് ഇന്റർ നാഷണൽ ലേബർ ഓർഗനൈസേഷനിൽ (ഐഎൽഒ.) പരാതി. എട്ട് മണിക്കൂർ ജോലി, എട്ട് മണിക്കൂർ വിശ്രമം, എട്ട് മണിക്കൂർ വിനോദം എന്ന അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ നിബന്ധനകൾ കാറ്റിൽ പറത്തിയാണ് തൊഴിലാളി ചൂഷണമെന്നും ഐഎൽഒ ഡയറക്ടർ ജനറലിനയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. 25000 ത്തോളം ജീവനക്കാരുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ആർടിസിയിൽ നിരവധി വർഷങ്ങളായി തൊഴിലാളി ചൂഷണം നടന്നു വരികയാണ്. തൊഴിൽ സമയം കൂട്ടിയും വിശ്രമസമയം കുറച്ചും ജീവനക്കാരെ ദ്രോഹിക്കുന്നു. ഒരു ദിവസം 12 മണിക്കൂർ വരെ ജോലി ചെയ്യിക്കുന്നു. അധിക സമയം ജോലി ചെയ്യുന്നതിന് പ്രതിഫലം നല്‍കുന്നില്ല. തുടർച്ചയായി വിശ്രമം നൽകാതെ ഡബിൾ ഡ്യൂട്ടി ചെയ്യിക്കുന്നു. നിയമവിരുദ്ധമായ നടപടികളാണ് കെ എസ് ആർ ടി സി നടപ്പാക്കി കൊണ്ടിരിക്കുന്നത്- പരാതിയിൽ പറയുന്നു.രാജ്യത്തെ തൊഴിൽ നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് കെ എസ്…
Read Moreഭാര്യയെ തീവച്ച് കൊലപ്പെടുത്താൻ ശ്രമം ! കുട്ടികളെ തനിച്ചാക്കി സ്ഥലത്ത് നിന്നും മുങ്ങാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് പൊക്കി
കൊല്ലം: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീവച്ച് കൊലപ്പെടുത്താൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വോളമാനൂർ പുലിക്കുഴി വടക്കെഇൻഡ്യ എന്ന സ്ഥലത്ത് അഖില ഭവനത്തിൽ പ്രസാദ്(49) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ 30 ന് രാത്രി മദ്യപിച്ച് വന്ന ഇയാൾ ഭാര്യയുമായി കലഹിക്കുകയായിരുന്നു. ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടി വന്ന കുട്ടികൾ മാതാവിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ ഇയാൾ കുട്ടികളേയും ഉപദ്രവിച്ചു. തുടർന്ന് കുട്ടികളുടെ മുറിയിൽ എത്തി അവർ കിടന്ന മെത്ത മണ്ണെണ്ണ ഒഴിച്ച് കത്തിക്കാൻ ശ്രമച്ചത് ഭാര്യ തടയുകയായിരുന്നു. ഇതിൽ പ്രകോപിതനായ ഇയാൾ ഇവരുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് മെത്തയിലിട്ട് കത്തിക്കുകയായിരുന്നു. ഗുരുതരമായി പൊളളലേറ്റ ഇവർ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊളളലേറ്റ ഭാര്യയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ച ശേഷം കുട്ടികളെ തനിച്ചാക്കി സ്ഥലത്ത് നിന്നും രക്ഷപെടാൻ…
Read Moreമാനുവൽ റാക്ക് നഷ്ടപ്പെട്ട സംഭവം; കണ്ടക്ടർക്ക് 72,327 രൂപ പിഴ;ഇൻക്രിമെൻറ് തടയലും ശിക്ഷ
ചാത്തന്നൂർ :കെ എസ് ആർ ടി സി യിലെ കണ്ടക്ടർക്ക് 72 327 രൂപ പിഴയും മൂന്ന് മാസത്തേക്ക് വാർഷിക വേതന വർദ്ധനവ് തടഞ്ഞു കൊണ്ടും വിജിലൻസ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ഉത്തരവ്. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ രാകേഷ് കെ നായർക്കാണ് ശിക്ഷ ലഭിച്ചത്.കണ്ടക്ടറുടെ പക്കൽ നിന്നും മാനുവൽറാക്ക് നഷ്ടപ്പെട്ടതിനാണ് വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ചത്. 2018 ജനുവരി 19നാണ് സംഭവം. രാകേഷ് കെ നായർ ആറ്റിങ്ങൽ ഡിപ്പോയിൽ നിന്നുള്ള ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായിരുന്നു. ബസ് കൊല്ലത്തെത്തി പാർക്ക് ചെയ്യുമ്പോൾ 72,327 രൂപ വിലയുള്ള ടിക്കറ്റുകൾ അടങ്ങിയ മാനുവൽറാക്ക് നഷ്ടമായി. വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ കൊല്ലം ഡിപ്പോയിൽ റിപ്പോർട്ട് ചെയ്യുകയും കൊല്ലം പോലീസിൽ പരാതി നൽകുകയും പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. കോർപറേഷൻ രാകേഷ് കെ നായരിൽ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. വിശദീകരണം തൃപ്തികരമല്ലാത്തതിനാൽ കിളിമാനൂർ വിജിലൻസിന് അന്വേഷണം കൈമാറി.…
Read Moreകാട്ടുപന്നി, ഇഴജന്തുക്കള്‍, തെരുവ് നായകള്‍, കൂടാതെ മാലിന്യ നിക്ഷേപവും; സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു
ആയൂര്‍: സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ കാട് ജനജീവിതത്തിന് ഭീഷണിയാകുന്നു. പൂയപ്പള്ളി പഞ്ചായത്തിലെ കൊട്ടറ ഒന്നാം വാര്‍ഡിലാണ് സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ വളര്‍ന്നു നില്ക്കുന്ന വലിയ കാടുകള്‍ ജനജീവിതം ദുസഹമാക്കിയിരിക്കുന്നത്. ഒരാള്പൊക്കത്തിലധികം കാട് വളര്‍ന്നതോടെ ഇവിടം ഇപ്പോള്‍ കാട്ടുപന്നി, ഇഴജന്തുക്കള്‍, തെരുവ് നായകള്‍ എന്നിവയുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. കാട് മൂടിയതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ മാലിന്യ നിക്ഷേപവും ഇവിടെയാണ്. നിരവധി കുടുംബങ്ങള്‍ക്കുള്ള സഞ്ചാര പാതയ്ക്ക് സമീപമാണ് ഇത്തരത്തിലെ ദുസ്ഥിതി. പലതവണ വസ്തു ഉടമകളോട് ആവശ്യപ്പെട്ടിട്ടും കാട് വെട്ടിമാറ്റാന്‍ അവർ തയാറായിട്ടില്ല.ഇതിനെ തുടര്‍ന്ന് പൂയപ്പള്ളി പഞ്ചായത്തിലും നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനും നാളിതുവരെ നടപടിയില്ല. തെരുവ് നായകളുടെ ശല്യത്തില്‍ ഭയന്നാണ് സമീപത്തെ സ്കൂളിലേക്ക് കുട്ടികള്‍ പോകുന്നത്.ഈ വസ്തുവിന് സമീപം തമാസിക്കുന്ന ഷാജു നിവാസില്‍ ഷിജുവിന്റെ വീട്ടില്‍ എട്ടിലധികം തവണയാണ് പാമ്പ് കയറിയത്. ഇക്കഴിഞ്ഞ ദിവസം അണലി ഇനത്തില്‍പ്പെട്ട പാമ്പ് വീട്ടിലെത്തി.…
Read More