കെ​എ​സ്ആ​ർ​ടി​സിക്ക് ലാ​ഭ​ക​ര​മാ​യ റൂ​ട്ടു​ക​ൾ ക​ണ്ടെ​ത്താ​ൻ നി​ർ​ദേ​ശം; ഒ​രു കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ 35 രൂ​പ​യാ​യി വ​ർ​ദ്ധി​പ്പി​ക്ക​ണം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: ലാ​ഭ​ക​ര​മാ​യ പു​തി​യ റൂ​ട്ടു​ക​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്ന് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കെ​എ​സ്ആ​ർ​ടി​സി എം​ഡി​യു​ടെ നി​ർ​ദ്ദേ​ശം. ഒ​രു കി​ലോ​മീ​റ്റ​ർ സ​ർ​വീ​സ് ന​ട​ത്തു​മ്പോ​ൾ ( ഇ​പി​കെ​എം) 35 രൂ​പ​യാ​യി വ​ർ​ദ്ധി​പ്പി​ക്ക​ണം.​നി​ല​വി​ൽ ഇ​ത് 25 രൂ​പ യി​ൽ താ​ഴെ​യാ​ണ്. വ​രു​മാ​ന​ത്തി​ന്‍റെ 74 ശ​ത​മാ​ന​വും ഡീ​സ​ൽ വാ​ങ്ങാ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് 45 ശ​ത​മാ​ന​മാ​യി കു​റ​ച്ചു കൊ​ണ്ടു​വ​ര​ണം. കി​ലോ​മീ​റ്റ​റി​ന് വ​രു​മാ​നം വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണ് നി​ർ​ദ്ദേ​ശം. ഇ​പി കെ ​എം 25 -ൽ ​താ​ഴെ​യു​ള്ള സ​ർ​വീ​സു​ക​ൾ വ​രു​മാ​ന വ​ർ​ദ്ധ​ന ഉ​ണ്ടാ​കു​ന്ന രീ​തി​യി​ൽ അ​ടി​യ​ന്തി​ര​മാ​യി പു​ന​ക്ര​മീ​ക​രി​ക്ക​ണം. കെ​എ​സ്ആ​ർ​ടി​സി യു​ടെ സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം 6000 ആ​യി വ​ർ​ദ്ധി​പ്പി​ക്കാ​നാ​ണ് നീ​ക്കം.​നി​ല​വി​ൽ 3300 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്.​വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ കൂ​ട്ടി​യി​ട്ടി​രു​ന്ന ബ​സു​ക​ളി​ൽ 650 എ​ണ്ണം അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി സ​ർ​വീ​സി​ന് യോ​ഗ്യ​മാ​ക്കി​യി​ട്ടു​ണ്ട്.​ ഇ​തി​ന് ബാ​റ്റ​റി, ട​യ​ർ, സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ എ​ന്നി​വ വാ​ങ്ങാ​നാ​യി അ​ഞ്ച് കോ​ടി വി​നി​യോ​ഗി​ക്കേ​ണ്ടി വ​ന്നു​വെ​ന്നും സി ​എം​ഡി വ്യ​ക്ത​മാ​ക്കി. ജീ​വ​ന​ക്കാ​രു​ടെ​യോ ബ​സു​ക​ളു​ടെ​യോ അ​ഭാ​വം…

Read More

ആരും ഇങ്ങോട്ട് വരരുത്… വന്നാല്‍…! കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ആ​ത്‌​മ​ഹ​ത്യാഭീ​ഷ​ണി​യു​മാ​യി കയറിയ യുവാവിനു സംഭവിച്ചത്…

അ​ടൂ​ർ : കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ആ​ത്‌​മ​ഹ​ത്യ ഭീ​ഷ​ണി​യു​മാ​യി നി​ന്ന വ്യ​ക്തി​യെ അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷി​ച്ചു. വ​ട​ക്കേ ട​ത്തു​കാ​വ് ലി​സി ഭ​വ​ന​ത്തി​ൽ ഐ​റി​ൻ (40) ആ​ണ് ക​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക​യ​റു കു​രു​ക്കി ക​യ്യി​ലെ ഞ​ര​മ്പു​ക​ൾ ബ്ലേ​ഡ് കൊ​ണ്ട് മു​റി​ച്ചു ര​ക്തം വാ​ർ​ന്ന് താ​ഴേ​ക്ക് ചാ​ടാ​ൻ ആ​ത്മ​ഹ​ത്യ ഭീ​ഷണി​യു​മാ​യി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ക​യ​റി നി​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്ന​ര മ​ണി​യ്ക്കാ​യി​രു​ന്നു സം​ഭ​വം. അ​മ്മ േയാ​ട് പ​ണം ചോ​ദി​ച്ചി​ട്ടു ന​ൽ​കാ​ത്ത​താ​ണ് കാ​ര​ണം. സം​ഭ​വം അ​റി​ഞ്ഞ് എ​ത്തി​യ സേ​നാം​ഗ​ങ്ങ​ൾ വീ​ടി​നു മു​ക​ളി​ൽ ക​യ​റി ഐ​റി​നെ അ​നു​ന​യി​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും വ​ഴ​ങ്ങാ​തെ വ​ന്ന​തി​നാ​ൽ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ കീ​ഴ്പ്പെ​ടു​ത്തി പോ​ലി​സിന്‍റെ നേതൃ​ത്വ​ത്തി​ൽ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ വി​നോ​ദ്കു​മാ​ർ സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ എ​സ്.​എ. ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സി​യാ​ദ്, അ​ജി​കു​മാ​ർ, ശ്രീ​ജി​ത്ത്‌, ദീ​പേ​ഷ്, അ​മൃ​താ​ജി, സു​രേ​ഷ്‌​കു​മാ​ർ എ​ന്നി​വ​രും…

Read More

അയ്യേ എന്ന് ഇനിയാരും പറയരുത്!  കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ വൃ​ത്തി​യാക്കിയില്ലെങ്കിൽ ക​ർ​ശ​ന ന​ട​പ​ടി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യു​ടെ ബ​സു​ക​ൾ വൃ​ത്തി​യാ​യി പ​രി​പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ബ​ന്ധ​പ്പെ​ട്ട ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് മാ​നേ​ജ്മെ​ന്‍റ്. ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ൾ മു​ത​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ വ​രെ​യു​ള്ള ബ​സു​ക​ളി​ലെ അ​പ​ര്യാ​പ്ത​ത​ക​ളും വൃ​ത്തി​ഹീ​ന​മാ​യ അ​വ​സ്ഥ​യും ബോ​ധ്യ​പ്പെ​ട്ട​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഉ​ത്ത​ര​വ്. യാ​ത്ര​ക്കാ​രു​ടെ പ​രാ​തി​ക​ളും ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ണ്ടാ​യി​ട്ടു​ണ്ട്.ബ​സു​ക​ളു​ടെ ഡ്രൈ​വ​ർ ക്യാ​ബി​ൻ, ഡ്രൈ​വ​ർ ഡാ​ഷ് ബോ​ർ​ഡ്, ബ​സി​ന്‍റെ ജ​ന​ൽ ഷ​ട്ട​ർ അ​ക​വും പു​റ​വും,യാ​ത്ര​ക്കാ​രു​ടെ സീ​റ്റ്,ബ​സ് പ്ലാ​റ്റ് ഫോം, ​ബ​സി​ന്‍റെ ടോ​പ്, പി​റ​കി​ലെ എ​മ​ർ​ജ​ൻ​സി ഗ്ലാ​സ്, മു​ത​ലാ​യ​വ എ​പ്പോ​ഴും വൃ​ത്തി​യും വെ​ടി​പ്പു​മു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​വ വൃ​ത്തി​യാ​ക്കാ​തെ ബ​സു​ക​ൾ സ​ർ​വീ​സി​ന് കൊ​ടു​ക്കു​ന്ന​ത് മൂ​ലം യാ​ത്ര​ക്കാ​ർ​ക്കും, ഡ്രൈ​വ​ർ​ക്കും​ക​ണ്ട​ക്ട​ർ​ക്കും ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന​താ​യു​ള്ള നി​ര​വ​ധി പ​രാ​ധി​ക​ൾ ല​ഭി​ച്ചി​രി​ക്കു​ന്നു എ​ന്നും ഉ​ത്ത​ര​വി​ൽ സൂ​ചി​പ്പി​ക്കു​ന്നു. അ​തി​നാ​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ്, ഓ​ർ​ഡി​ന​റി ഉ​ൾ​പ്പെ​ടെ എ​ല്ലാ ബ​സു​ക​ളും ക​ഴു​കി വൃ​ത്തി​യാ​ക്കി മാ​ത്ര​മേ സ​ർ​വീ​സി​ന് അ​യ​യ്ക്കാ​വു എ​ന്നാ​ണ് മാ​നേ​ജിം​ഗ്…

Read More

ഭ​ക്ഷ്യ മന്ത്രി പന്മനയിലെ റേഷൻ കടയിൽ; വരവിലെ കാര്യം അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും

ച​വ​റ: പ​ന്മ​ന വെ​റ്റ​മു​ക്കി​ലെ റേ​ഷ​ന്‍ ക​ട​യു​ടെ പ്ര​ത്യേ​ക​ത​യ​റി​ഞ്ഞ് അ​തു ക​ണ്ടു മ​ന​സി​ലാ​ക്കാ​നാ​യി ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ ക​ട സ​ന്ദ​ര്‍​ശി​ച്ചു.​ വെ​റ്റ​മു​ക്കി​ലെ മാ​യ എ​സ്. പി​ള​ള​യു​ടെ എആ​ര്‍ഡി ന​മ്പ​ര്‍ 49-ാം ന​മ്പ​ര്‍ റേ​ഷ​ന്‍​ക​ട​യി​ലാ​ണ് മ​ന്ത്രി എ​ത്തി​യ​ത്.​ കോ​വി​ഡ് കാ​ല​ത്ത് നി​ര​വ​ധി ന​ന്മ​യു​ള്ള​ പ്ര​വ​ര്‍​ത്തി​ക​ള്‍ ചെ​യ്തു വ​ന്ന റേ​ഷ​ന്‍​ക​ട​യാ​ണി​ത്. കാ​ര്‍​ഡു​ട​മ​ക​ളി​ല്‍ അ​ര്‍​ഹ​രാ​യ​വ​രു​ടെ വൈ​ദ്യു​ത ബി​ല്ല് അ​ട​ച്ച് കൊ​ടു​ക്കു​ക​യും റേ​ഷ​ന്‍​ക​ട​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് വാ​യി​ക്കാ​നാ​യി പു​സ്ത​ക​ക്കൂ​ടൊ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട് ഈ ​റേ​ഷ​ന്‍​ക​ട​യി​ല്‍.​ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ റേ​ഷ​ന്‍​ക​ട​യെ​പ്പ​റ്റി​യ​റി​ഞ്ഞ മ​ന്ത്രി ഇ​വി​ടെ എ​ത്തു​ക​യാ​യി​രു​ന്നു.​ഡോ. സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എംഎ​ല്‍എ ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.​ ക​ട​യി​ലെ​ത്തി എ​ല്ലാം ക​ണ്ട മ​ന്ത്രി ക​ട​യു​ട​മ​യു​മാ​യും ക​ട​യി​ലെ സ​ഹാ​യി ആ​ന​ന്ദ് കു​മാ​ര്‍ എ​ന്നി​വ​രു​മാ​യി വി​ശേ​ഷ​ങ്ങ​ള്‍ പ​ങ്കു വെ​ച്ച​തി​നു ശേ​ഷ​മാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.​ പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം അ​ന്‍​സ​ര്‍, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ സി.​വി. മോ​ഹ​ന്‍​കു​മാ​ര്‍, താ​ലൂ​ക്ക് സ​പ്ലെെ ഓ​ഫീ​സ​ര്‍ പി. ​ഹ​രി​കു​മാ​ര്‍, റേ​ഷ​നി​ങ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​എ​ന്‍ പ​ത്മ​ജ, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി…

Read More

ഭ​ർ​ത്താ​വും ഭ​ർ​ത്തൃ​വീ​ട്ടു​കാ​രും പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി പ​രാ​തി നല്‍കിയിട്ട്‌ ഒ​രു മാ​സം ! നടപടിയെടുക്കാതെ പോലീസ്‌; യു​വ​തി ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു

ചാ​ത്ത​ന്നൂ​ർ: ഭ​ർ​ത്താ​വും ഭ​ർ​ത്തൃ​വീ​ട്ടു​കാ​രും പീ​ഡി​പ്പി​ച്ചെ​ന്നു കാ​ട്ടി പ​രാ​തി ന​ല്കി ഒ​രു മാ​സം പി​ന്നി​ട്ടി​ട്ടും പ​ര​വൂ​ർ പോ​ലി​സ് ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ മ​നം​നൊ​ന്ത യു​വ​തി പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ കൈ ​ഞ​ര​മ്പ് മു​റി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. പ​ര​വൂ​ർ കു​റു​മ​ണ്ട​ൽ ച​രു​വി​ള വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ – സി​മി ദ​മ്പ​തി​ക​ളു​ടെ ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി​യാ​യ മ​ക​ൾ ഷം​ന​യാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച​ത്. നാ​ല് വ​ർ​ഷം മു​ൻ​പാ​ണ് ഷം​ന​യെ കോ​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ അ​നൂ​പ് വി​വാ​ഹം ചെ​യ്ത​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം പീ​ഡി​പ്പി​ച്ച് വ​രി​ക​യാ​യി​രു​ന്നു എ​ന്ന് യു​വ​തി പ​റ​യു​ന്നു. ഇ​തി​നെ​തി​രേ കു​ടും​ബ​കോ​ട​തി​യി​ൽ കേ​സ് ന​ട​ന്നു വ​ര​വേ മ​ധ്യ​സ്ഥ ച​ർ​ച്ച​യി​ൽ ഇ​വ​ർ വീ​ണ്ടും ഒ​രു​മി​ച്ചു. വീ​ണ്ടും പീ​ഡ​നം തു​ട​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​വ​ംമ്പ​ർ14- ന് ​പ​ര​വൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. അ​നൂ​പി​നും ഇ​യാ​ളു​ടെ ബ​ന്ധു​ക്ക​ളാ​യ ര​ണ്ട് സ്ത്രീ​ക​ൾ​ക്കും എ​തി​രേ​യാ​ണ് ഷം​ന പ​രാ​തി ന​ല്കി​യ​ത്.…

Read More

അ​ഞ്ച​ലി​ൽ വീ​ട്ട​മ്മ കി​ണ​റ്റി​ല്‍ ചാ​ടി മ​രി​ച്ചു! ആത്മഹത്യക്ക് പിന്നില്‍ കുടുംബപ്രശ്‌നങ്ങളോ ? പോലീസ് പറയുന്നത് ഇങ്ങനെ…

അ​ഞ്ച​ല്‍ : ഇ​ട​മു​ള​യ്ക്ക​ലി​ല്‍ വീ​ട്ട​മ്മ കി​ണ​റ്റി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി. കൈ​പ്പ​ള്ളി തൊ​ള്ളൂ​ർ മാ​ധ​വ​ത്തി​ൽ സ​ജി കു​മാ​റി​ന്‍റെ ഭാ​ര്യ സ​ജി​ത (36) യാ​ണ് കി​ണ​റ്റി​ല്‍ ചാ​ടി മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ​യോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ന്‍ ത​ന്നെ സ​ജി​ത​യെ കി​ണ​റ്റി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ത്ത് അ​ഞ്ച​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ലെ​ന്നും കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്ര​മേ അ​റി​യാ​ന്‍ ക​ഴി​യു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അ​ഞ്ച​ല്‍ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും. ആ​രോ​മ​ല്‍, അ​ര്‍​ജു​ന്‍ എ​ന്നി​വ​ര്‍ മ​ക്ക​ളാ​ണ്

Read More

രാധികയും അയല്‍വാസിയുമായുള്ള ബന്ധം തകര്‍ക്കാന്‍ പല അടവുകളും പയറ്റി, പക്ഷേ..! പേ​ര​യ​ത്തെ രാ​ധി​ക​യു​ടെ കൊ​ല​പാ​ത​കം; അ​നു​ജ​ത്തി​യു​ടെ ഭ​ർ​ത്താ​വ് റി​മാ​ൻ​ഡി​ൽ

കു​ണ്ട​റ: പേ​ര​യം മു​ള​വ​നയി​ൽ ഭാ​ര്യ​യു​ടെ ജ്യേ​ഷ്ഠ​ത്തി രാ​ധി​ക​യു​ടെ ക​ഴു​ത്തി​ൽ ഷാ​ൾ മു​റു​ക്കി കൊ​ന്ന കേ​സി​ലെ പ്ര​തി​ ലാ​ൽ കു​മാ​റി​നെ കു​ണ്ട​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യി കു​ണ്ട​റ പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട രാ​ധി​ക​യു​ടെ സ്വ​ന്തം പേ​രി​ലു​ള്ള കു​ടും​ബ വീ​ട്ടി​ൽ​നി​ന്നും താ​നും ഭാ​ര്യ​യും മ​ക്ക​ളും മാ​റി​ക്കൊ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യും, രാ​ധി​ക​യു​ടെ കാ​ല​ശേ​ഷം അ​വ​രു​ടെ പേ​രി​ലു​ള്ള വീ​ടും പു​ര​യി​ട​വും ത​ന്‍റെ ഭാ​ര്യ​യും കൊ​ല്ല​പ്പെ​ട്ട രാ​ധി​ക​യു​ടെ അ​നു​ജ​ത്തി​യു​മാ​യ ഷീ​ബ​യ്ക്ക് കി​ട്ടു​മെ​ന്ന​പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ടു​ത്തി​ക്കൊ​ണ്ട്, രാ​ധി​ക അ​യ​ൽ​ക്കാ​ര​നാ​യ പ്ര​വീ​ൺ കു​മാ​റി​നെ വി​വാ​ഹം ചെ​യ്ത​തു​മാ​ണ് ലാ​ൽ കു​മാ​റി​നെ പ്ര​കോ​പി​ത​നാ​ക്കി​യ​ത്. അ​മ്മ സ​ര​സ​മ്മയും ​ഭാ​ര്യ ഷീ​ബ​യും അ​മ്പ​ല​ത്തി​ൽ പോ​യ സ​മ​യ​ത്താ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​ത്. രാ​ധി​ക അ​ണി​ഞ്ഞി​രു​ന്ന ഷാ​ൾ ത​ന്നെ​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത്. രാ​ധി​ക​യും പ്ര​വീ​ൺ കു​മാ​റു​മാ​യു​ണ്ടാ​യി​രു​ന്ന ബ​ന്ധം ത​ക​ർ​ക്കാ​ൻ ഷീ​ബ​യും ലാ​ൽകു​മാ​റും പ​ല അ​ട​വു​ക​ളും ഭീ​ഷ​ണി​ക​ളും പ്ര​യോ​ഗി​ച്ചെ​ങ്കി​ലും ഫ​ലി​ക്കാ​തെ വ​ന്ന​പ്പോ​ഴാ​ണ്…

Read More

നിസാരണ കാരണങ്ങൾ പറഞ്ഞേക്കരുത്; കെഎ​സ്ആ​ർടിസിയി​ൽ ജീ​വ​ന​ക്കാ​ർ അ​വ​ധി എ​ടു​ക്കു​ന്ന​തി​ന് കർശന നി​യ​ന്ത്ര​ണ​ങ്ങ​ൾ

  പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസിയി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് അ​വ​ധി അ​നു​വ​ദി​ക്കു​ന്ന​തി​ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ദ​ക്ഷി​ണ​മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ. നി​സാ​ര കാ​ര​ണ​ങ്ങ​ൾ കൊ​ണ്ട് ഷെ​ഡ്യൂ​ൾ കാ​ൻ​സ​ൽ ചെ​യ്താ​ൽ യൂ​ണി​റ്റ് മേ​ധാ​വി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മു​ണ്ടാ​കും. ജീ​വ​ന​ക്കാ​ർ ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ നി​ന്നും ഹാ​ജ​രാ​ക്കു​ന്ന ഒ.​പി. ടി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലീ​വ് അ​നു​വ​ദി​ക്ക​രു​ത്. രോ​ഗ​മു​ണ്ടെ​ന്ന് യൂ​ണി​റ്റ് ഓ​ഫീ​സ​ർ​ക്ക് ഉ​ത്ത​മ​ബോ​ധ്യ​മു​ണ്ടാ​യാ​ൽ മാ​ത്രമേ അ​വ​ധി അം​ഗീ​ക​രി​ക്കാ​വൂ.​ ഒ.​പി. ടി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യാ​ൽ അ​ത് ജി​ല്ലാ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ അ​യ​ച്ച് സൂ​ക്ഷ്മ​ത വ​രു​ത്തി​യ ശേ​ഷ​മേ ലീ​വ് അ​നു​വ​ദി​ക്കാ​വൂ. ഇടിഎം ​ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ക​ണ്ട​ക്ട​ർ​മാ​ർ ഡ്യൂ​ട്ടി ചെ​യ്യാ​തെ മ​ട​ങ്ങി​പ്പോ​കു​ന്ന പ്ര​വ​ണ​ത​യും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ക​ണ്ട​ക്ട​ർ, ഡ്രൈ​വ​ർ​മാ​രി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലും മ​റ്റ് നി​സാ​ര കാ​ര​ണ​ത്താ​ലും യൂ​ണി​റ്റ് ഓ​ഫീ​സ​ർ​മാ​ർ ഷെ​ഡ്യൂ​ൾ കാ​ൻ​സ​ൽ ചെ​യ്യു​ന്ന​ത് ഇ​നി അ​നു​വ​ദി​ക്കി​ല്ല. കോ​ർ​പ്പ​റേ​ഷ​ന് വ​രു​മാ​ന ന​ഷ്ട​മു​ണ്ടാ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ ശ​രി​യ​ല്ലെ​ന്നും ദ​ക്ഷി​ണ​മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ജി.​അ​നി​ൽ​കു​മാ​ർ മു​ന്ന​റി​യി​പ്പ് ന​ല്കി. സാ​ധ്യ​മാ​യ മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രെ​യും…

Read More

കണ്ടക്ടർമാരെ വലച്ച് ടി​ക്ക​റ്റ്റാ​ക്ക് മോഷണസംഘം; ​നഷ്ടപ്പെട്ട റാ​ക്കി​ലു​ണ്ടാ​യി​രു​ന്ന ടി​ക്ക​റ്റു​ക​ളു​ടെ മൂ​ല്യ​ത്തി​ലു​മു​ള്ള തു​ക​ നൽകേണ്ട ഗതികേടിൽ ക​ണ്ട​ക്ട​ർമാർ

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടി സി ബ​സു​ക​ളി​ൽ നി​ന്നും ടി​ക്ക​റ്റ് റാ​ക്ക് മോ​ഷ​ണം പ​തി​വാ​കു​ന്നു. ഒ​രു മാ​സ​ത്തി​ന​കം ആ​റ് ബ​സു​ക​ളി​ൽ നി​ന്നാ​ണ് ടി​ക്ക​റ്റ് റാ​ക്ക് മോ​ഷ്ടി​ച്ച​ത്.​ വി​ദ​ഗ്ദ സം​ഘ​മാ​ണ് ഇ​തി​ന് പി​ന്നി​ൽ. എ​ല്ലാ മോ​ഷ​ണ​ങ്ങ​ളും ത​മ്പാ​നൂ​ർ ബ​സ് സ്റ്റാ​ൻഡി​ലാ​ണ്. മാ​ത്ര​മ​ല്ല ഒ​രേ ശൈ​ലി​യി​ലു​മാ​ണ് മോ​ഷ​ണം. ബ​സ് സ​ർ​വീ​സി​നാ​യി ബേ​യി​ൽ പി​ടി​ച്ചി​ട്ട​ശേ​ഷം ക​ണ്ട​ക്ട​ർ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ ഓ​ഫീ​സി​ൽ സ​മ​യം രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​യി തി​രി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് മോ​ഷ​ണം. ടി​ക്ക​റ്റ് റാ​ക്ക് ന​ഷ്ട​പ്പെ​ട്ടാ​ൽ വ​ൻ തു​ക​യാ​ണ് ക​ണ്ട​ക്ട​ർ കെഎ​സ്ആ​ർടി സിക്ക് ​അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന​ത്.ഏ​റ്റ​വും ഒ​ടു​വി​ൽ ക​ഴി​ഞ്ഞ ദി​വ​സം കി​ളി​മാ​നൂ​ർ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ സീ​മ​യു​ടെ റാ​ക്കാ​ണ് മോ​ഷ്ടി​ച്ച​ത്.​ റാ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന ബാ​ഗി​ൽ ലൈ​സ​ൻ​സ്, ആ​ധാ​ർ, പാ​ൻ കാ​ർ​ഡ്, എ​ടി​എം കാ​ർ​ഡ്, ഡ്യൂ​ട്ടി പാ​സ് തു​ട​ങ്ങി​യ വി​ല​പ്പെ​ട്ട രേ​ഖ​ക​ളു​മു​ണ്ടാ​യി​രു​ന്നു.​ ക​ഴി​ഞ്ഞ 12-ന് ​ആ​റ്റി​ങ്ങ​ൽ ഡി​പ്പോ​യി​ലെ ക​ണ്ട​ക്ട​ർ രാ​ജ​ല​ക്ഷ്മി​യു​ടെ​യും ഏഴിന് ​എ​ട​ത്വാ ഡി​പ്പോ​യി​ലെ റെ​ജി​യു​ടെ​യും റാ​ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന…

Read More

ബ​സി​ൽ വെച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മം;  സീറ്റിലിരുന്നുകൊണ്ട് നഗ്നതാ പ്രദർശനം; യുവതി യുവാവിന് നൽകിയത് എട്ടിന്‍റെ പണി

കൊ​ല്ലം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. ക​ന്യാ​കു​മാ​രി ക​ളി​യി​ക്കാ​വി​ള അ​മ്പെ​ട്ടി​ൻ​കാ​ല ജ​സ്റ്റി​ൻ ആ​ൽ​വി​ൻ(43)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ചെ​ങ്ങ​ന്നൂ​രി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന വേ​ണാ​ട് ബ​സി​ൽ വ​ച്ചാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​ദ്യാ​ർ​ഥി​നി​ക്കൊ​പ്പ​മാ​ണ് ഇ​യാ​ൾ സീ​റ്റി​ലി​രു​ന്ന​ത്. മ​യ്യ​ത്തും​ക​ര ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ ഇ​യാ​ൾ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി പ്ര​തി​ക​രി​ച്ച​പ്പോ​ൾ ഇ​യാ​ൾ ന​ഗ്ന​താ പ്ര​ദ​ർ​ശ​ന​വും ന​ട​ത്തി. തു​ട​ർ​ന്ന് ഇ​വ​ർ സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ചു. ബ​സി​ൽ വ​ച്ചു​ത​ന്നെ​യാ​ണ് ഇ​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More