പരവൂർ: പെണ്‍കുട്ടിയെ കടന്ന് പിടിച്ചയാൾ പോലീസ് പിടിയിലായി. പൂതക്കുളം ഈഴം വിള ആദിത്യ ഭവനിൽ മണിക്കുട്ടൻ (48) ആണ് പോലീസ് പിടിയിലായത്. പതിനാറുകാരിയായ പെണ്‍കുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയാണ് ഇയാൾ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന് പെണ്‍കുട്ടിയോട് ദിനപത്രം ആവശ്യപ്പെട്ടു. പത്രം എടുക്കാൻ വീട്ടിനുളളിൽ പ്രവേശിച്ച കുട്ടിക്കൊപ്പം കയറിയ ഇയാൾ ഭീഷണിപ്പെടുത്തി കടന്ന് പിടിക്കുകയായിരുന്നു. പെണ്‍കുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇയാൾ മടങ്ങി പോയതിന് ശേഷം വീട്ടിൽ പ്രവേശിച്ച പെണ്‍കുട്ടി തിരികെ എത്തിയ അമ്മയോട് വിവരങ്ങൾ പറഞ്ഞു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് മണിക്കൂറുകൾക്കുളളിൽ ഇയാളെ പൂതക്കുളത്ത് നിന്നും പിടികൂടി. പരവൂർ ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ നിതിൻനളൻ എഎസ്ഐ രമേശൻ, എസ്സിപിഒ ശോഭ, സിപിഒ മാരായ ജയപ്രകാശ്, ലിജൂ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
Read MoreCategory: Kollam
കുറെ കാലം പിന്നാലെ നടന്ന് വിവാഹഭ്യർഥന നടത്തി! ഒടുവില്‍ യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് യുവാവ് ചെയ്തുകൂട്ടിയത് ഇങ്ങനെ…
ചാത്തന്നൂർ: വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. പാരിപ്പളളി കരിന്പാലൂർ വിദ്യാഭവനിൽ വിപിൻ വിജയൻ (23) ആണ് പിടിയിലായത്. ഇയാൾ കുറെ കാലമായി വിവാഹഭ്യർഥനയുമായി യുവതിയുടെ പിന്നാലെ നടക്കുകയായിരുന്നു. യുവതിയുടെ വിവാഹം ഉറപ്പിച്ചതറിഞ്ഞ് പാരിപ്പളളിയിൽ സ്കൂട്ടർ വച്ച് തിരുവനന്തപുരത്തേക്ക് പോയ യുവതിയെ ഇയാൾ കാത്ത് നിൽക്കുകയായിരുന്നു. മടങ്ങിയ എത്തിയ യുവതിയോട് വിവാഹാഭ്യർഥനയുമായി വീണ്ട ും സമീപിച്ചെങ്കിലും യുവതി ഇയാളുടെ ആവശ്യം നിരാകരിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് പെണ്‍കുട്ടിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ കാതിൽകിടന്ന കമ്മൽ നഷ്ടപ്പെട്ടു. തുടർന്ന് യുവതിയുടെ പേഴ്സും മൊബൈൽ ഫോണും ബലമായി പിടിച്ച് വാങ്ങി. തുടർന്ന് ഒളിവിൽ പോയ ഇയാൾ പാരിപ്പളളി പ്ലാവിൻമൂട് ജംഗ്ഷന് സമീപം നിൽക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടുകയായിരുന്നു. ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreകെ – സ്വിഫ്റ്റിലെ ജനറൽ മാനേജരെ കെഎസ്ആർടിസിയിൽ നിയമിച്ചു
പ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെ എസ്ആർടിസിയിൽ ഉത്തരവ് ഇറക്കിവിവാദത്തിലായ കെ-സ്വിഫ്റ്റിന്റെ ജനറൽ മാനേജർ കെ.വി.രാജേന്ദ്രനെ കെ എസ് ആർ ടി സി യിൽ നിയമിച്ചു. ടെക് നിക്കൽ വിഭാഗം ജനറൽ മാനേജരായാണ് നിയമനം. വിവാദമായ ഉത്തരവ് പുറപ്പെടുവിച്ച് ഒരാഴ്ചയ്ക്കു ശേഷമാണ് സിഎംഡി ബിജു പ്രഭാകരൻ, കെ.വി.രാജേന്ദ്രനെ നിയമിച്ചുകൊണ്ട് ഉത്തരവിറക്കിയത്. കോർപ്പറേഷൻ ഐ ഒ സി യുമായി ചേർന്ന് നടത്തുന്ന എല്ലാ യാത്രാ ഫ്യൂ വെൽ ഔട്ട് ലെറ്റുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്നും പമ്പുകളിൽ ഐ ഒ സി യു മാ യി ചേർന്ന് എൽ ഇ ഡി പരസ്യ ബോർഡുകൾ സ്ഥാപിക്കണമെന്നുമായിരുന്നു നവംബർ 10-ന് കെ- സ്വിഫ്റ്റ് ജനറൽ മാനേജർ പുറപ്പെടുവിച്ച ഉത്തരവ്. അതിന് മുമ്പ് കെഎസ്ആർടി സിയുടെ ഡയറക്ടർ ബോർഡ് യോഗത്തിലും കെ.വി.രാജേന്ദ്രൻ പങ്കെടുത്തിരുന്നു. ഇതു രണ്ടും വിവാദമായിരുന്നു.കെ-സിഫ്റ്റിന്റെ പ്രവർത്തനം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.കെ – സ്വിഫ്റ്റ്…
Read Moreഅമിത പലിശയ്ക്ക് പണം കടം നൽകി, തവണ മുടങ്ങി! പണം പിരിക്കാൻ എത്തിയ ഇയാളും കൂട്ടാളിയും ചേർന്ന് വീട്ടിൽ കയറി ചെയ്തുകൂട്ടിയത് ഇങ്ങനെയൊക്കെ…
കൊല്ലം: യുവതിയെ വീട്ടിൽ കയറി ലൈംഗീക ഉദ്ദേശത്തോടെ കടന്ന് പിടിച്ചയാൾ പോലീസ് പിടിയിലായി. കണ്ണനല്ലൂർ കളളിക്കാട് തൊടിയിൽ പുത്തൻ വീട്ടിൽ മുഹമ്മദ് റാഫി (38) ആണ് പിടിയിലായത്. ഇയാളുടെ കൂട്ടാളി അമിത പലിശയ്ക്ക് യുവതിക്ക് പണം കടം നൽകിയിരുന്നു. തവണ മുടങ്ങിയതിനെ തുടർന്ന് പണം പിരിക്കാൻ എത്തിയ ഇയാളും കൂട്ടാളിയും ചേർന്ന് യുവതിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തു. അമ്മയെ ആക്രമിക്കുന്നത് കണ്ട ് തടസം പിടിക്കാൻ എത്തിയ പതിമൂന്ന്കാരിയായ മകളെയും ഇവർ ദേഹോപദ്രവം ഏൽപ്പിക്കുകയും കുട്ടിയുടെ മുന്നിൽ യുവതിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു. തുടർന്ന് യുവതിയും മകളും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ പരാതിയിൽ കൊട്ടിയം പോലീസാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.
Read Moreജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി അവൻ തിരിച്ചു വന്നു; ഹാർദ്ദമായ സ്വീകരണം ഒരുക്കി നാട്ടുകാരും
കുളത്തൂപ്പുഴ: ഗ്രാമീണ മേഖലയിലെ യാത്രാ ബുദ്ധിമുട്ടിന് പരിഹാരമായി ഗ്രാമീണ ബസ് സർവീസ് പുനരാരംഭിച്ച് കെഎസ്ആർടിസി. ലാഭകരമല്ലെന്ന പേരിൽ നിർത്തലാക്കിയ അമ്പതേക്കർ സർവീസാണ് പ്രദേശത്തെ യുവജനങ്ങളുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്. ” ബസ് സർവീസ് നിർത്തലാക്കിയതോടെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധികൃതർക്ക് പല തവണ നിവേദനങ്ങൾ നൽകിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇക്കുറി കോവിഡ് മഹാമാരിക്ക് ശേഷം വിദ്യാലയങ്ങൾ തുറക്കുന്നതിന് മുന്നോടിയായി സ്ഥലം എംഎൽഎ പി.എസ് സുപാലിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി. അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തംഗം അജിത, ഡിവൈഎഫ്ഐ പ്രവർത്തകർ തുടങ്ങിയവർ നേരിട്ട് കണ്ട് നിവേദനം നൽകുകയും യാത്രാക്ലേശം സംബന്ധിച്ച് വ്യക്തമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ എംഎൽഎ. നടത്തിയ ഇടപെടലുകളാണ് സർവീസ് പുനരാരംഭിക്കുന്നതിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം മുതൽ രാവിലെ എട്ടിന് കെഎസ്ആർടിസി ബസും ഒന്‍പതിന് സ്വകാര്യ ബസും അമ്പതേക്കറിൽ നിന്നും സർവീസുകൾ ആരംഭിച്ചു.
Read Moreകെ റെയില്‍ പദ്ധതി കേരളത്തിലെ നന്ദിഗ്രാമാവും; വരും തലമുറയുടെ തലയിൽ കെട്ടിവയ്ക്കുന്നത് കൊടിയ കടമെന്ന് വി.ഡി സതീശന്
കുണ്ടറ: കെ റെയില്‍ പദ്ധതി സിപിഎമ്മിന് കേരളത്തിലെ നന്ദിഗ്രാമാവുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് പറഞ്ഞു. എന്‍.കെ.പ്രേമചന്ദ്രന് എംപിയും പി.സി.വിഷ്ണുനാഥ് എംഎല്‍എയും നടത്തിയ ഉപവാസസമരം മുക്കടയില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തലമുറയുടെ തലയില്‍ അമിതഭാരം കെട്ടിവയ്ക്കുന്ന കടത്തിന്റെ കാണാക്കയങ്ങളിലേക്ക് കേരളം പോവുകയാണെന്ന് സിഎജി ഓര്‍മ്മപ്പെടുത്തുന്നു. ശമ്പളവും പെന്‍ഷനും നല്‍കാന്‍പോലും സര്‍ക്കാരിന് സാധിക്കുന്നില്ല. പരിതാപകരമായ ചുറ്റുപാടുകളിൽ മഹാമാരിയും സാമ്പത്തികമാന്ദ്യവും കൂടിയായപ്പോള്‍ നില കൂടുതല്‍ ഗുരുതരമായി. പതിനായിരക്കണക്കിന് റിക്കവറി നോട്ടീസുകളാണ് സാധാരണക്കാരന്റെ വീടുകളിലേക്ക് പ്രവഹിക്കുന്നത്. വട്ടിപ്പലിശക്കാര്‍ വീടുകളിലെത്തി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നു. ഇവിടെയെങ്ങും സര്‍ക്കാരിന്റെ സാന്നിധ്യമില്ല. തെരഞ്ഞെടുപ്പു പാലം കടന്നുകഴിഞ്ഞപ്പോള്‍ മഹാമാരിയുടെ കാലത്തും സര്‍ക്കാര്‍ എല്ലാസഹായങ്ങളും നിര്‍ത്തിവച്ചു. കെ റയിലിന് 64000 കോടി വേണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ നീതി ആയോഗ് 2018-ല്‍ പറഞ്ഞിരിക്കുന്നത് ഒന്നേകാല്ലക്ഷംകോടിയാണ്. ഇത് 2027-ല്‍ പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിച്ചാല്‍പോലും രണ്ടുലക്ഷംകോടി കഴിയും.ഖജനാവില്‍ അഞ്ചുപൈസപോലുമില്ലാത്ത സര്‍ക്കാര്‍ ഇതിനുള്ള പണം എവിടെനിന്നുണ്ടാക്കും. ലോകത്തിന്റെ…
Read Moreഅമൃതാനന്ദമയിയുടെ സന്തത സഹചാരി; ഭക്തി ഇനി ഓര്‍മകളില്‍ മാത്രം! കണ്ണീരോടെ വിട നല്കി
കൊല്ലം: അമൃതാനന്ദമയിയുടെ സന്തത സഹചാരിയായി അമൃതപുരി ആശ്രമത്തില്‍ കഴിഞ്ഞിരുന്ന ഭക്തി എന്ന നായ ഇനിയില്ല. ജനിച്ച നാള് മുതല്‍ അമൃതപുരി ആശ്രമത്തിലുണ്ടായിരുന്ന ഭക്തിക്ക് 10 വയസായിരുന്നു. അമ്മ ആശ്രമത്തിലുള്ള സമയങ്ങളിലെല്ലാം ഭക്തിയെന്നും തുമ്പനെന്നും പേരുള്ള നായകൾ അമ്മയ്ക്കൊപ്പം ഉണ്ടാവാറുണ്ട്. തെരുവില്‍ നിന്നും എടുത്തു വളര്‍ത്തിയ നായ്ക്കളാണ് ഇവ. ഗ്രാമത്തിലെ മറ്റു നായ്ക്കള്‍ ആക്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ആശ്രമത്തിൽ എടുത്തു വളര്‍ത്തിയതാണ്. അമ്മയുടെ മുറി ഉള്‍പ്പെടെ എല്ലായിടത്തും അമ്മയോടൊപ്പം ഏതു വേദിയിലും ഭക്തിക്ക് പ്രവേശനമുണ്ടായിരുന്നു. ആശ്രമത്തിലെ എല്ലാ ചടങ്ങുകളിലും ഭജനയ്ക്കും ധ്യാനത്തിനുമൊക്കെ അമ്മയോടൊപ്പം എപ്പോഴും ഭക്തിയും കൂടെയുണ്ടാവുമായിരുന്നു. അമ്മയുമായി ഭക്തിയ്ക്ക് സവിശേഷ ബന്ധമാണുണ്ടായിരുന്നത്. അമ്മയോടുള്ള അവളുടെ ഭക്തിയും ആവേശവും ആദരവും സമർപ്പണഭാവവും അമ്മയുടെ ലോകമെമ്പാടുമുള്ള ഭക്തര്‍ക്ക് പ്രചോദനമായിരുന്നു. ഇന്റര്‍നെറ്റ് വീഡിയോകളിലൂടെയും അമ്മയുടെ ഫോട്ടോഗ്രാഫുകളിലൂടെയും ഭക്തര്‍ക്ക് അവൾ സുപരിചിതയായിരുന്നു. ആശ്രമത്തിലെ അന്തേവാസികള്‍ക്കു നൽകാറുള്ള എല്ലാ ആദരവുകളോടെയും അമ്മയുടെ സാന്നിധ്യത്തില്‍…
Read Moreപൊന്നോമനകളെ വിട്ട് എങ്ങോട്ടുമില്ല; വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ച്ക്യാമ്പിലേക്കില്ലെന്ന് ദുരിതബാധിതർ; ആറ്റു വരമ്പിന്റെ ഉയർന്ന ഭാഗങ്ങളിൽ കാവൽക്കാരായി കന്നുകാലി കർഷകർ
കുണ്ടറ: കനത്ത മഴയിൽ മൺട്രോത്തുരുത്ത് കിഴക്കേകല്ലട പ്രദേശങ്ങളിൽ വെള്ളം കയറി കൃഷി നശിക്കുകയും വീടുകൾക്കുള്ളിൽ വെള്ളം നിറയുകയും ചെയ്തെങ്കിലും വളർത്തു മൃഗങ്ങളെ ഉപേക്ഷിച്ച് റിലീഫ് ക്യാമ്പുകളിലേക്ക് പോകാൻ ദുരിതബാധിതർ തയാറാകുന്നില്ല. സാധാരണക്കാരുടെ വിലപ്പെട്ട സമ്പാദ്യമാണ് ഈ വളർത്ത് മൃഗങ്ങൾ. വീടുകളിലെ ന്ന പോലെ തൊഴുത്തുകളിലും വെള്ളം കയറിയതിനാൽ വളർത്തുമൃഗങ്ങളെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. വളർത്തുമൃഗങ്ങളുടെ സംരക്ഷണച്ചു മതല ഏറ്റെടുത്ത് റിലീഫ് ക്യാമ്പിൽ പോകാതെ അവർക്കൊപ്പം ആറ്റു വരമ്പിന്റെയരികിലും ഉയർന്ന തിട്ടകളിലും മൂടിപ്പുതച്ചിരിപ്പുണ്ട് കന്നുകാലി കർഷകർ. കിഴക്കേകല്ലട താഴം വാർഡ് മെമ്പർ അമ്പിളിയുടെ നേതൃത്വത്തിൽ അവർക്കായി സുരക്ഷിതമായ ഇടം കണ്ടെത്തി ടാർപ്പായ കെട്ടിയും നനഞ്ഞ തറയിൽ ടാർപ്പായ വി രിച്ചും ഭക്ഷണം പാകപ്പെടുത്തി നൽകിവരുന്നുണ്ട്. വളർത്തുമൃഗങ്ങളെ സംരക്ഷിക്കുന്നവർക്ക് വേണ്ടിയുള്ള ഈ പ്രത്യേക റിലീഫ് ക്യാമ്പ് ജനശ്രദ്ധ ഏറെ ആകർഷിച്ചുവരുന്നു.രൂക്ഷമായ ഭക്ഷണ ദൗർലഭ്യം നേരിടുന്നത് വളർത്തുമൃഗങ്ങളാണ്. വളർത്തു പുല്ലും മറ്റും വെള്ളത്തിനടിയിലാ…
Read Moreപുഴു നുളയ്ക്കുന്ന കടലക്കറി; കൊട്ടാരക്കരയിലെ ഹോട്ടലുകളുടെ പിന്നാമ്പുറക്കാഴ്ചകൾ ഞെട്ടിക്കുന്നത്
കൊട്ടാരക്കര: നക്ഷത്ര ഹോട്ടലിലെ ഭക്ഷണത്തിൽ പുഴുവരിക്കുന്ന ദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ വൈറലായി. കൊട്ടാരക്കര ചന്തമുക്കിന് സമീപമുള്ള ബാർ ഹോട്ടലിലെ ദ്യശ്യങ്ങളും സംഭാഷണങ്ങളുമാണ് പ്രചരിക്കുന്നത്. ഹോട്ടലിലെത്തിയവർക്ക് വിളമ്പിയ കപ്പലണ്ടി ചേർത്തുണ്ടാക്കുന്ന മസാലയിൽ പുഴുക്കൾ പുളയുന്നതാണ് വീഡിയോ ദൃശ്യങ്ങൾ. ഇത് വാങ്ങിയവർ പുഴുക്കളെ പെറുക്കിയെടുക്കുന്നതും ഹോട്ടൽ ജീവനക്കാരെ ചോദ്യം ചെയ്യുന്നതും വിഡിയോയിലുണ്ട്. കൊട്ടാരക്കരയിലെ വലുതും ചെറുതുമായ ഹോട്ടലുകളുടെ അടുക്കളകളും പിന്നാമ്പുറങ്ങളുമെല്ലാം വൃത്തിഹീനവും അറപ്പുളവാക്കുന്നതുമാണ്. പഴകിയ ആഹാരസാധനങ്ങളും ദിവസങ്ങൾ കഴിഞ്ഞവ ചൂടാക്കി നൽകുന്നതും പതിവാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഓഫീസ് കൊട്ടാരക്കരയിലുണ്ടെങ്കിലും ഒരു പരിശോധനകളും നടത്താറില്ല. ഇങ്ങനെ ഒരു ഓഫീസ് പ്രവർത്തിക്കുന്നതായി പോലും പൊതുജനങ്ങൾക്കറിയില്ല. ശബരിമല തീർഥാടന കാലത്തിനു മുന്നോടിയായി എല്ലാ വർഷവും ഭക്ഷണ ശാലകളിൽ റവന്യു- സിവിൽ സപ്ലൈസ് -ആരോഗ്യവകുപ്പുകൾ സംയുക്ത പരിശോധനകൾ നടത്താറുള്ളതായിരുന്നു. ഇക്കുറി അതും നടന്നിട്ടില്ല.
Read Moreകൊല്ലത്ത് കിഴക്കന്‍ മേഖലയില്‍ ഉരുള്‍പൊട്ടലും മലവെള്ള പാച്ചിലും; കുന്നിമാന് തോട് കരകവിഞ്ഞ് ഒഴുകി
അഞ്ചല്‍ : കിഴക്കന്‍ മേഖലയില്‍ ഭീതിപരത്തി ഉരുള്‍പൊട്ടൽ. കുളത്തുപ്പുഴ പഞ്ചായത്തിലെ അന്പതേക്കര് ഭാഗത്ത് വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് കുന്നിമാന് തോട് കരകവിഞ്ഞ് ഒഴുകി. ഇതോടെ അന്പതേക്കര് പാലം മുങ്ങി. ആദിവാസി കോളനികള്‍ ഉള്‍പ്പെടുന്ന അന്പതേക്കര് വില്ലുമല തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണ്ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്. പ്രദേശത്തെ മൂന്നോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മൂന്നുവീടുകളിലും വെള്ളം കയറി. പുലര്‍ച്ചയോടെ ശക്തമായ മലവെള്ള പാച്ചില്‍ ഉണ്ടായതു മനസിലാക്കി സാധനങ്ങള്‍ മാറ്റുന്നത്തിനു മുമ്പ് തന്നെ വീടുകളില്‍ വെള്ളം ഇരച്ചു കയറിയതായി നാട്ടുകാര്‍ അറിയിച്ചു. ഈ വീടുകളിലെ റേഷന്‍ കാര്‍ഡ് അടക്കം രേഖകള്‍ ഉള്‍പ്പടെ നഷ്ടമായതായി വീട്ടുകാര്‍ പറഞ്ഞു. അതേസമയം ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ഗ്രാമപഞ്ചായത്ത്, പോലീസ് അധികൃതര്‍ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. ആര്യങ്കാവ് മേഖലകളിലും വ്യാപകമായ ഉരുള്‍പൊട്ടല്‍ ഉണ്ടായി. മലവെള്ള പാച്ചിലില്‍ തോട്ടം മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന്…
Read More