കു​മ​ളി​യി​ല്‍ ജീ​പ്പും മൂ​ന്നു​പേ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു; ഒ​രാ​ളു​ടെ നി​ല ഗു​രു​ത​രം

ഇ​ടു​ക്കി: കു​മ​ളി​യി​ല്‍ ബൈ​ക്കും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ചു. വ​ണ്ടി​പ്പെ​രി​യാ​ര്‍ ക​ന്നി​മാ​ര്‍​ചോ​ല സ്വ​ദേ​ശി​ക​ളാ​യ അ​ജ​യ് , സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന അ​രു​ണി​നെ ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നി​ല​യി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കു​മ​ളി ഹോ​ളി​ഡേ ഹോ​മി​നു സ​മീ​പ​മാ​ണ് ഇ​ന്നു രാ​വി​ലെ അ​പ​ക​ടം ന​ട​ന്ന​ത്. കു​മ​ളി​യി​ല്‍ നി​ന്നു ക​ന്നി​മാ​ചോ​ല​യി​ലേ​ക്ക് പോ​യ ഇ​വ​രു​ടെ ബൈ​ക്ക് കു​മ​ളി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ജീ​പ്പു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

ബൈ​ക്ക് ജീ​പ്പി​ന​ടി​യി​ലേ​യ്ക്ക് ഇ​ടി​ച്ചു ക​യ​റി​യ നി​ല​യി​ലാ​യി​രു​ന്നു. ര​ണ്ടു പേ​രും സം​ഭ​വ സ്ഥ​ല​ത്തു വ​ച്ച് ത​ന്നെ മ​രി​ച്ചു. മ​രി​ച്ച സ​ന്തോ​ഷി​ന്‍റെ ഒ​രു കൈ ​അ​പ​ക​ട​ത്തി​ല്‍ അ​റ്റു​പോ​യ നി​ല​യി​ലാ​യി​രു​ന്നു.

Related posts

Leave a Comment