ചെറുതോണി: ഇടുക്കി ജലാശയത്തിൽ വനം വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ബോട്ട് സവാരിക്ക് ജനപ്രിയമേറുന്നു. ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെ ദൃശ്യഭംഗിയും കാനന കാഴ്ചകളും ആസ്വദിച്ച് വിനോദ സഞ്ചാരികൾക്ക് ബോട്ട് സവാരി നടത്താൻ ഇപ്പോൾ വർഷത്തിൽ 365 ദിവസവും അവസരമൊരുക്കിയിരിക്കയാണ് വനം വകുപ്പ്. അണക്കെട്ടിൽ സന്ദർശനാനുമതിയില്ലാത്തതിനാൽ വനം വകുപ്പിന്റെ അണക്കെട്ടിലെ ബോട്ടു സവാരിയാണ് വിനോദസഞ്ചാരികളെ ഇടുക്കിയിലേക്ക് ആകർഷിക്കുന്ന പ്രധാന വിനോദ സഞ്ചാരമേഖല. തട്ടേക്കാട് ഫോറസ്റ്റ് ഡെവലപ്മെന്റ് ഏജൻസിയുടെ കീഴിലാണ് ഇടുക്കി വൈൽഡ് ലൈഫ് സാങ്ചറിയും പ്രവർത്തിക്കുന്നത്. രാവിലെ ഒൻപതു മുതൽ വൈകുന്നേരം അഞ്ചുവരെയാണ് ബോട്ടിംഗ് സമയം. മുതിർന്നവർക്ക് 145 രൂപയും 12 വയസിന് താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് ഫീസ്. അരമണിക്കൂറാണ് ബോട്ടിംഗ് സമയം. വെള്ളാപ്പാറ ബോട്ട് ജെട്ടിയിൽനിന്നാരംഭിക്കുന്ന യാത്രയിൽ ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെയും വൈശാലി ഗുഹയുടെയും കാഴ്ചയാണ് പ്രധാനം. ഇടുക്കി പദ്ധതിയുടെ തുടക്കം മുതലുള്ള ചരിത്രം സഞ്ചാരികൾക്ക്…
Read MoreCategory: Kottayam
മദ്യലഹരിയില്‍ വാക്കുതര്‍ക്കം; യുവാവിന്റെ നെഞ്ചിൽ കത്തികുത്തിയിറക്കി സുഹൃത്ത്; ദാരുണസംഭവം വണ്ടിപ്പെരിയാറിൽ
വണ്ടിപ്പെരിയാര്‍: മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വണ്ടിപ്പെരിയാര്‍ തേങ്ങാക്കല്‍ എസ്റ്റേറ്റ് രണ്ടാം ഡിവിഷനില്‍ താമസിക്കുന്ന അശോക് കുമാര്‍ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കട സ്വദേശി സുധീഷിനെ (19) പോലീസ് കസ്റ്റഡിയിലെടുത്തു. മ്ലാമല പള്ളിക്കടയില്‍ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു സംഭവം. ഇന്നലെ പ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവവും പള്ളിയില്‍ പെരുന്നാളുമായിരുന്നു. ഇതിന്റെ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സുധീഷും അശോക് കുമാറും സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചിരുന്നു. പള്ളിക്കടയില്‍ സൗണ്ട് സര്‍വീസ് നടത്തുന്ന ആളാണ് സുധീഷ്. ഇയാളുടെ സ്ഥാപനത്തിനു മുന്നില്‍ വച്ച് വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് അശോക് കുമാറിനെ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. നെഞ്ചില്‍ കുത്തേറ്റ അശോക് കുമാറിനെ നാട്ടുകാര്‍ പീരുമേട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് വണ്ടിപ്പെരിയാര്‍ പോലീസ് പറഞ്ഞു. കഴിഞ്ഞ ശിവരാത്രി ദിനത്തിലും വണ്ടിപ്പെരിയാറ്റില്‍ യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തെത്തുടര്‍ന്ന് ഒരാള്‍ കുത്തേറ്റു മരിച്ചിരുന്നു.
Read Moreവിവാഹം കഴിഞ്ഞിട്ട് രണ്ടുമാസം തികഞ്ഞില്ല; പഠനസൗകര്യാർഥം ഹോസ്റ്റലിൽ താസിച്ച യുവതി മരിച്ച നിലയിൽ; നടുക്കുന്ന സംഭവം കോട്ടയത്ത്
കോട്ടയം: നഗരത്തിലെ ലേഡീസ് ഹോസ്റ്റലില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി.സിഎ വിദ്യാര്‍ഥിനിയായ മുണ്ടക്കയം വലിയപുരയ്ക്കല്‍ ശ്രുതിമോളെ (26)യാണ് ഹോസ്റ്റലിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു ശ്രുതിയുടെ വിവാഹം. കഴിഞ്ഞ മാസം ഒന്‍പതിനാണ് യുവതി ഹോസ്റ്റലില്‍ എത്തിയത്. യുവതിയുടെ ഭര്‍ത്താവ് ചെന്നൈയിലാണ്. ഇവിടെനിന്നു ഫോണ്‍ വിളിച്ചെങ്കിലും ശ്രുതി ഫോണ്‍ എടുത്തില്ല. തുടര്‍ന്ന് ഇന്നു രാവിലെ ഇയാള്‍ ഹോസ്റ്റലിലെത്തി. തുടര്‍ന്നു വാര്‍ഡന്റെ നേതൃത്വത്തില്‍ മുറിയിലെത്തി പരിശോധിച്ചപ്പോള്‍ ഉള്ളില്‍നിന്നു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreചൂടിനെ വകവയ്ക്കാതെ സ്ഥാനാര്‍ഥികള്‍ ചൂടേറിയ മണ്ഡല പര്യടനത്തിരക്കിൽ
പത്തനംതിട്ട: ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ മണ്ഡല പര്യടനത്തിരക്കില്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് ഇതിനോടകം തിരുവല്ല, പൂഞ്ഞാര്‍, കോന്നി മണ്ഡലങ്ങളില്‍ ആദ്യഘട്ട പര്യടനം പൂര്‍ത്തീകരിച്ചു. ഇന്ന് ആറന്മുള മണ്ഡലത്തിലാണ് പര്യടനം. രാവിലെ ഇരവിപേരൂരില്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. നാളെ റാന്നി മണ്ഡലത്തിലെ പര്യടനം തുടങ്ങും. രാവിലെ എട്ടിന് തോമ്പിക്കണ്ടത്ത് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം പെരുനാട് കോട്ടാപ്പാറയില് സമാപിക്കും. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റോണിയുടെ മണ്ഡലപര്യടനം നാളെ മല്ലപ്പള്ളിയില്‍ ആരംഭിക്കും. കെപിസിസി രാഷ്്ട്രീയകാര്യസമിതിയംഗം പ്രഫ.പി.ജെ. കുര്യന് ഉദ്ഘാടനം ചെയ്യും. അച്ചു ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തും. തിരുവല്ല നിയോജക മണ്ഡലത്തിലാണ് ആന്റോയുടെ നാളത്തെ പര്യടനം. എന്‍ഡിഎ സ്ഥാനാര്‍ഥി അനില്‍ കെ. ആന്റണി ഇന്നലെ കറുകച്ചാല്‍ ടൗണില്‍ പര്യടനം നടത്തി.നിയോജക മണ്ഡലം കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുന്നതിനൊപ്പം പരമാവധി വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ട് അഭ്യര്‍ഥിക്കാന്‍ കൂടി അനില്‍…
Read Moreവിവാഹവാഗ്ദാനം നല്കി പീഡനം; യുവാവ് അറസ്റ്റിൽ
കറുകച്ചാല്‍: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൂവപ്പള്ളി ലക്ഷംവീട് കോളനി മുഹാലയില്‍ വിഷ്ണുരാജ് (35) നെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ആലപ്പുഴ സ്വദേശിനിക്കു വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Read Moreപാതിരാമണലിൽ സാമൂഹിക വിരുദ്ധശല്യം: ദ്വീപിൽ നടപ്പാക്കുന്ന ടൂറിസം പദ്ധതികൾ അട്ടിമറിക്കാൻ നീക്കമെന്ന് നാട്ടുകാർ
മുഹമ്മ: പാതിരാമണൽ ദ്വീപിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം. ദ്വീപിലെത്തുന്നവർക്ക് ബോട്ടിൽ നിന്ന് ഇറങ്ങാൻ ഉപയോഗിച്ചിരിന്ന റാമ്പ് ഇളക്കിയെടുത്ത് കായലിൽ എറിഞ്ഞു. നിർമാണപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ സൂക്ഷിക്കുന്ന മുറി കുത്തിത്തുറന്ന് സാധനങ്ങൾ മോഷ്ടിച്ചു. 50 കരിക്ക്, കുപ്പിവെള്ളം എന്നിവയും കവർന്നു. സോളാർ പാനൽ ഉദ്ഘാടനവേദിയിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡ് നശിപ്പിച്ചു. കുട്ടികൾക്കായി സ്ഥാപിച്ച ഊഞ്ഞാലുകൾ കഴിഞ്ഞദിവസം നശിപ്പിച്ചിരുന്നു. ദ്വീപിൽ നടപ്പാക്കുന്ന ടൂറിസം വികസന പദ്ധതി അട്ടിമറിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു. മുഹമ്മ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അടിസ്ഥാന സൗകര്യങ്ങൾ കുറവാണെങ്കിലും ദ്വീപിൽ ടൂറിസ്റ്റുകളുടെ വലിയ തിരക്കാണ്. അവധി ദിവസങ്ങൾ ആഘോഷിക്കാൻ ആയിരക്കണക്കിന് ആൾക്കാർ എത്തുന്നു.കുട്ടികളുടെ പാർക്കിന്റെ പൂർത്തികരണത്തോടെ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികളുടെ പാർക്കിന്റെ നിർമാണവസ്തുക്കളും സോളാർ പാനലുകളും കായിപ്പുറത്ത് സൂക്ഷിച്ചിരിക്കയാണ്. ദ്വീപിൽ സെക്യൂരിറ്റിയെ നിയോഗിച്ച ശേഷമെ ഇവ ദ്വീപിൽ എത്തിക്കുകയുള്ളൂ. ദ്വീപിന്റെ…
Read Moreയുവതിയോട് അപമര്യാദയായി പെരുമാറിയ കേസ്; ജാമ്യത്തിലിറങ്ങി മുങ്ങുമ്പോൾ പ്രായം 29; അങ്കമാലിയിൽ നിന്ന് 17 വർഷങ്ങൾക്ക് ശേഷം സിജുവിനെ പൊക്കി പോലീസ്
മുണ്ടക്കയം: കോടതിയിൽനിന്നു ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാളെ വർഷങ്ങൾക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഇളംകാട് ഭാഗത്ത് പുളിയല്ലിൽ വീട്ടിൽ സിജു(46)വിനെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2007ൽ അയൽവാസിയായ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാൾ കോടതിയിൽനിന്നു ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോവുകയായിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നു ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്നവരെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് എല്ലാ സ്റ്റേഷനുകൾക്കും നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ശക്തമായ തെരച്ചിലിനൊടുവിൽ ഇയാളെ അങ്കമാലി മൂക്കന്നൂർ ഭാഗത്ത് നിന്നു പിടികൂടുകയായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്ഐ കെ.വി. വിപിൻ, കെ.ജി. മനോജ്, സിപിഒമാരായ മഹേഷ് ചന്ദ്രശേഖരൻ, റോബിൻ തോമസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
Read Moreപങ്കാളിയുടെ തലയടിച്ചുപൊട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഹരിപ്പാട് : ഒന്നിച്ച് താമസിക്കുകയായിരുന്ന യുവതിയുടെ തലയടിച്ചുപൊട്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ പള്ളിപ്പാട് സ്വദേശി ധനേഷ് (36)ആണ് ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് 31-നു രാത്രി നങ്ങ്യാർകുളങ്ങരയിലെ ലോഡ്ജിലാണ് സംഭവം. ഇരുവരും അവിടെ മുറിയെടുത്തു താമസിക്കുകയായിരുന്നു. രാത്രി വൈകി കഞ്ചാവുലഹരിയിലെത്തിയ പ്രതി മുറിതുറക്കാൻ വൈകിയതിന്റെ പേരിൽ അക്രമാസക്തനാകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൊല്ലം സ്വദേശിനിയാണ് യുവതി. ഭർത്താവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന ഇവർ സോഷ്യൽമീഡിയയിലൂടെയാണ് ധനേഷുമായി പരിചയപ്പെടുന്നത്. ഒന്നര വർഷം മുമ്പാണ് ഇവർ ഒന്നിച്ചു താമസം തുടങ്ങിയത്. പോലീസ് പിടികൂടുമ്പോഴും പ്രതി കഞ്ചാവുലഹരിയിലായിരുന്നു. ഇയാളിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. ഹരിപ്പാട് സ്റ്റേഷൻഹൗസ് ഓഫീസർ അഭിലാഷ് കുമാർ, എസ്.ഐ. ഷൈജ, എഎസ്ഐ സുജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ്കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ രാഗേഷ്. അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Moreഡീസലിനു പണമില്ല; തെരഞ്ഞെടുപ്പു സര്‍വീസ് നടത്തുന്ന ടാക്സികൾ ഓട്ടം അവസാനിപ്പിച്ചു
പാലാ: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍വീസ് നടത്തുന്ന ടാക്സി വാഹനങ്ങള്‍ ഡീസല്‍ കുടിശികയായതോടെ സര്‍വീസ് അവസാനിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ലോക്സഭാമണ്ഡലത്തിലെ ആന്റി ഡീ ഫെയ്സ്മെന്റ് സ്ക്വാഡ് വാഹനങ്ങളാണ് ഡീസല്‍ കുടിശികയെത്തുടര്‍ന്ന് ഓട്ടം നിര്‍ത്തിയത്. ഇക്കഴിഞ്ഞ 16നാണ് വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുത്തത്. പണം കുടിശികയായതോടെ പാലായില്‍ എട്ട് ടാക്സി ഡ്രൈവര്‍മാരാണ് പ്രതിസന്ധിയിലായത്. കുടിശിക പണം എന്നു നല്‍കുമെന്ന കാര്യത്തില്‍ അധികൃതരും ഉറപ്പ് പറയുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശാനുസരണമാണ് ടാക്സി വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സറണ്ടര്‍ ചെയ്തത്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും ഡീസലിനു പണം അനുവദിക്കിച്ചിട്ടില്ല. മുന്‍കാലങ്ങളില്‍ പത്തു ദിവത്തേക്ക് മാത്രമെ ആന്റി ഡിഫേസ് മെന്റ് സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം കസ്റ്റഡിയിലെടുക്കാറുണ്ടായിരുന്നുള്ളുവെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ദിവസേന രാവിലെ ആറു മുതല്‍ രണ്ടു വരെയും രണ്ടു മുതല്‍ പത്തു വരെയുമാണ് സര്‍വീസ്…
Read Moreകെഎസ്ആർടിസി: സിംഗിൾഡ്യൂട്ടി സമ്പ്രദായം തിരിച്ചു വരുന്നു
ചാത്തന്നൂർ: കെഎസ് ആർടിസിയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം തിരിച്ചു വരുന്നു. സുശീൽ ഖന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം അവസാനിപ്പിക്കുകയും അധിക സമയ (സ്പ്രെഡ് ഓവർ ) ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുകയും ചെയ്തിരുന്നു. അധിക സമയ ഡ്യൂട്ടി 12 മണിക്കൂർ വരെ നീണ്ടുപോയാലും ഒരു ഡ്യൂട്ടിയായി കണക്കാക്കി , ഒരു ഡ്യൂട്ടിയുടെ വേതനം മാത്രമാണ് നല്‍കിയിരുന്നത്. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ഓപ്പറേറ്റിംഗ് ജീവനക്കാർ ഇതിൽ അസംതൃപ്തരായിരുന്നു. സിംഗിൾ ഡ്യൂട്ടി സമ്പ്രദായം ഉടൻ ഓരോ ഡിപ്പോയിലെയും 50 ശതമാനം ഓർഡിനറി സർവീസുകളിൽ നടപ്പാക്കണമെന്നാണ് ചീഫ് ട്രാഫിക് ഓഫീസറുടെ നിർദേശം. പുതിയ നിർദ്ദേശമനുസരിച്ച് ഒരു ഡ്യൂട്ടിയിൽ ഏഴ് മണിക്കൂർ സ്റ്റിയറിംഗ് (ഫിസിക്കൽ ) ഡ്യൂട്ടി ചെയ്താൽ മതി. അധിക സമയം എടുത്താൽ (സ്പ്രെഡ് ഓവർ ) ആ അധിക സമയത്തിനും അലവൻസ് ലഭിക്കും. 12 മണിക്കൂർ വരെ നീണ്ടു…
Read More