കെ​എ​സ്ആ​ർ​ടി​സി: സിം​ഗി​ൾ​ഡ്യൂ​ട്ടി  സ​മ്പ്ര​ദാ​യം തി​രി​ച്ചു വ​രു​ന്നു

ചാ​ത്ത​ന്നൂ​ർ: കെഎ​സ് ആ​ർ​ടി​സി​യി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം തി​രി​ച്ചു വ​രു​ന്നു. സു​ശീ​ൽ ഖ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം അ​വ​സാ​നി​പ്പി​ക്കു​ക​യും അ​ധി​ക സ​മ​യ (സ്പ്രെ​ഡ് ഓ​വ​ർ ) ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ന​ട​പ്പാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​ധി​ക സ​മ​യ ഡ്യൂ​ട്ടി 12 മ​ണി​ക്കൂ​ർ വ​രെ നീ​ണ്ടു​പോ​യാ​ലും ഒ​രു ഡ്യൂ​ട്ടി​യാ​യി ക​ണ​ക്കാ​ക്കി , ഒ​രു ഡ്യൂ​ട്ടി​യു​ടെ വേ​ത​നം മാ​ത്ര​മാ​ണ് ന​ല്കി​യി​രു​ന്ന​ത്. ഡ്രൈ​വ​ർ, ക​ണ്ട​ക്ട​ർ വി​ഭാ​ഗം ഓ​പ്പ​റേ​റ്റിം​ഗ് ജീ​വ​ന​ക്കാ​ർ ഇ​തി​ൽ അ​സം​തൃ​പ്ത​രാ​യി​രു​ന്നു. സിം​ഗി​ൾ ഡ്യൂ​ട്ടി സ​മ്പ്ര​ദാ​യം ഉ​ട​ൻ ഓ​രോ ഡി​പ്പോ​യി​ലെ​യും 50 ശ​ത​മാ​നം ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ചീ​ഫ് ട്രാ​ഫി​ക് ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശം. പു​തി​യ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ഒ​രു ഡ്യൂ​ട്ടി​യി​ൽ ഏ​ഴ് മ​ണി​ക്കൂ​ർ സ്റ്റി​യ​റിം​ഗ് (ഫി​സി​ക്ക​ൽ ) ഡ്യൂ​ട്ടി ചെ​യ്താ​ൽ മ​തി. അ​ധി​ക സ​മ​യം എ​ടു​ത്താ​ൽ (സ്പ്രെ​ഡ് ഓ​വ​ർ ) ആ ​അ​ധി​ക സ​മ​യ​ത്തി​നും അ​ല​വ​ൻ​സ് ല​ഭി​ക്കും. 12 മ​ണി​ക്കൂ​ർ വ​രെ നീ​ണ്ടു…

Read More

യു​വ​തി​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മം; 16 കാ​ര​ൻ ക​സ്റ്റ​ഡി​യി​ൽ

ഇ​ടു​ക്കി: വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന യു​വ​തി​യു​ടെ മു​ഖ​ത്ത് മു​ള​കു​പൊ​ടി എ​റി​ഞ്ഞ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ 16 കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ക​ട്ട​പ്പ​ന കൊ​ച്ചു​തോ​വാ​ള നി​ര​പ്പേ​ക്ക​ട സ്വ​ദേ​ശി​നി​യാ​യ 30 കാ​രി​ക്കു​നേ​രേ​യാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. യു​വ​തി​യും ഭ​ർ​ത്താ​വും മാ​ത്ര​മാ​ണ് ഇ​വി​ടെ താ​മ​സം. ഭ​ർ​ത്താ​വ് ക​ട്ട​പ്പ​ന​യി​ൽ ജോ​ലി​സ്ഥ​ല​ത്താ​യി​രു​ന്ന​തി​നാ​ൽ സം​ഭ​വ​സ​മ​യം യു​വ​തി ത​നി​ച്ചാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വീ​ടി​നു പു​റ​ത്തു​വ​ന്ന് ആ​രോ വി​ളി​ച്ച​പ്പോ​ൾ ഭ​ർ​ത്താ​വ് ആ​ണെ​ന്നു ക​രു​തി വാ​തി​ൽ തു​റ​ന്ന യു​വ​തി​യെമു​ഖ​ത്തു മു​ള​കു​പൊ​ടി എ​റി​ഞ്ഞ​ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കൈ ​കൊ​ണ്ട് യു​വ​തി​യു​ടെ മു​ഖ​ത്ത് ആ​ഞ്ഞി​ടി​ച്ചു. തു​ട​ർ​ന്നു പി​ടി​ച്ച് വ​ലി​ച്ചി​ഴ​ച്ച് വീ​ടി​നു​ള്ളി​ലേ​ക്കു കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​വും ന​ട​ത്തി. യു​വ​തി​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ർ എ​ത്തി​യ​തോ​ടെ അ​ക്ര​മി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നൊ​പ്പ​മെ​ത്തി ക​ട്ട​പ്പ​ന പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക​സ്റ്റ​ഡി​യി​ലാ​യ കൗ​മാ​ര​ക്കാ​ര​ൻ കു​റ്റം സ​മ്മ​തി​ച്ച​താ​യാ​ണ് വി​വ​രം. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ നോ​ട്ടീ​സ് ന​ൽ​കി ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം പ്ര​തി​യെ വി​ട്ട​യ​ച്ചു. ജ്യു​വ​നൈ​ൽ ആ​ക്ട് പ്ര​കാ​രം തു​ട​ർ ന​ട​പ​ടി​ക​ൾ…

Read More

കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട ബി​ജു​വി​ന്‍റെ സം​സ്‌​കാ​രം ബുധനാഴ്ച

എ​രു​മേ​ലി: കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട തു​ലാ​പ്പ​ള്ളി സ്വ​ദേ​ശി ബി​ജു​വി​ന്‍റെ സം​സ്‌​കാ​രം നാ​ളെ. രാ​വി​ലെ ഏ​ഴു മു​ത​ല്‍ എ​ട്ടു​വ​രെ പി​ആ​ര്‍​സി മ​ല​യി​ലു​ള്ള വീ​ട്ടി​ലും തു​ട​ര്‍​ന്ന് തു​ലാ​പ്പ​ള്ളി സെ​ന്‍റ് തോ​മ​സ് മാ​ര്‍​ത്തോ​മാ പ​ള്ളി​യി​ലും പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും. തു​ട​ര്‍​ന്ന് ജോ​സ​ഫ് മാ​ര്‍ ബ​ര്‍​ണ​ബാ​സ് സ​ഫ്ര​ഗ​ന്‍ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ സം​സ്‌​കാ​ര ശ്രൂ​ഷ​ക​ള്‍ ന​ട​ക്കും. പ​മ്പാ​വാ​ലി ജ​ന​കീ​യ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നു​ശോ​ച​ന സ​മ്മേ​ള​നം മാ​ര്‍​ത്തോ​മ്മ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണു കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ ബി​ജു കൊ​ല്ല​പ്പെ​ട്ട​ത്. രാ​ത്രി ആ​ന കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത​റി​ഞ്ഞു ഭാ​ര്യ ഡെ​യ്സി​യോ​ടൊ​പ്പം ടോ​ര്‍​ച്ച് വെ​ളി​ച്ച​ത്തി​ല്‍ ഇ​റ​ങ്ങി​ച്ചെ​ന്ന ബി​ജു​വി​നെ ഒ​റ്റ​യാ​ന്‍ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പി​ന്തി​രി​ഞ്ഞോ​ടി​യ ഡെ​യ്സി അ​യ​ല്‍​വാ​സി​ക​ളു​മാ​യി എ​ത്തി​യ​പ്പോ​ഴാ​ണു ബി​ജു​വി​നെ മ​രി​ച്ച നി​ല​യി​ല്‍ പു​ര​യി​ട​ത്തോ​ടു ചേ​ര്‍​ന്ന റോ​ഡി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ആ​ന തു​മ്പി​ക്കൈ ഉ​യ​ര്‍​ത്തി അ​ടി​ച്ച​തി​ന്‍റെ​യും ച​വി​ട്ടി​യ​തി​ന്‍റെ​യും ക്ഷ​തം മൃ​ത​ദേ​ഹ​ത്തി​ലു​ണ്ട്. മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി. പ​ത്ത​നം​തി​ട്ട ജി​ല്ലാ…

Read More

തോ​മ​സ് ചാ​ഴി​കാ​ട​നും തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യും ബുധനാഴ്ച പ​ത്രി​ക ന​ല്‍​കും; വ്യാഴാഴ്ച ഫ്രാൻസിസ് ജോർജും

കോ​ട്ട​യം: കോ​ട്ട​യം പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ചാ​ഴി​കാ​ട​നും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യും നാ​ളെ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് നാ​ലി​നും പ​ത്രി​ക ന​ല്‍​കും. ആ​യി​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന റോ​ഡ് ഷോ​യോ​ടെ​യാ​ണ് പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​നാ​യി എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എ​ത്തു​ക. കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ഓ​ഫീ​സി​ല്‍ നി​ന്ന് ഇ​ട​തു​മു​ന്ന​ണി ഘ​ട​ക​ക​ക്ഷി നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു​മൊ​പ്പം റോ​ഡ് ഷോ​യാ​യി ക​ള​ക്ട​റേ​റ്റി​ലെ​ത്തി വ​രാ​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ മു​മ്പാ​കെ രാ​വി​ലെ 10.30ന് ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. കെ​കെ റോ​ഡ് വ​ഴി​യാ​ണ് റോ​ഡ് ഷോ ​ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജ് നാ​ലി​നു രാ​വി​ലെ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കും. പ​ത്രി​കാ സ​മ​ര്‍​പ്പ​ണ​ത്തി​നു ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ രാ​ത്രി ഏ​ഴു വ​രെ കോ​ട്ട​യം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി റോ​ഡ് ഷോ ​ന​ട​ത്തും. നാ​ളെ രാ​വി​ലെ വൈ​ക്ക​ത്തും…

Read More

രാ​മ​പു​ര​ത്ത് വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ച 1,830 ലി​റ്റ​ര്‍ വീ​ര്യം​കൂ​ടി​യ അ​ന​ധി​കൃ​ത വൈ​ന്‍ പി​ടി​കൂ​ടി

കോ​ട്ട​യം: പാ​ലാ​യ്ക്കു സ​മീ​പം രാ​മ​പു​രം കൂ​ട​പ്പു​ല​ത്തു ന​ട​ത്തി​യ റെ​യ്ഡി​ല്‍ വീ​ട്ടി​ല്‍ അ​ധി​കൃ​ത​മാ​യി വി​ല്‍​പ​ന​യ്ക്ക് സൂ​ക്ഷി​ച്ച 1,830 ലി​റ്റ​ര്‍ വീ​ര്യം കൂ​ടി​യ വൈ​ന്‍ പി​ടി​കൂ​ടി. പാ​ല​യ്ക്കു​കു​ന്നേ​ല്‍ വീ​ട്ടി​ല്‍ ഷാ​ജി​യു​ടെ വീ​ടി​നോ​ട് ചേ​ര്‍​ന്നു​ള്ള ഷെ​ഡി​ല്‍ 225 ലി​റ്റ​ര്‍ കോ​ള്‍ കൊ​ള്ളു​ന്ന ബാ​ര​ലു​ക​ളി​ലും 35 ലി​റ്റ​ര്‍ വീ​തം കോ​ള്‍ കൊ​ള്ളു​ന്ന ക​ന്നാ​സു​ക​ളി​ലും ഒ​രു ലി​റ്റ​ര്‍ വീ​തം കോ​ള്‍ കൊ​ള്ളു​ന്ന കു​പ്പി​ക​ളി​ലു​മാ​യാ​ണു വൈ​ന്‍ അ​ന​ധി​കൃ​ത​മാ​യി നി​ര്‍​മി​ച്ചു സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഒ​രു ലി​റ്റ​ര്‍ വൈ​ന്‍ 500 രൂ​പ നി​ര​ക്കി​ല്‍ ആ​യി​രു​ന്നു വി​ല്‍​പ്പ​ന. പാ​ലാ എ​ക്‌​സൈ​സ് റേ​ഞ്ച് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണു അ​ന​ധി​കൃ​ത വൈ​ന്‍ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ല്‍ പ്ര​തി​യാ​യ ഷാ​ജി​യെ അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കോ​ട്ട​യം ഡെ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ വി.​എ. പ്ര​ദീ​പ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. രാ​ജേ​ഷ്, പാ​ലാ എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് ഹാ​രി​ഷ് എ​ന്നി​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി.…

Read More

മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ തീ​പി​ടി​ത്തം; വി​ദ​ഗ്ധ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ൾ

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശ​ത്തു​ള്ള ക​ട​ക​ൾ​ക്കു തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ൽ വി​ദ​ഗ്ധ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി. ഗാ​ന്ധി​ന​ഗ​ർ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ പു​ന്ന​വേ​ലി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് തെ​ക്കേ​ടം എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ആ​വ‍​ശ്യ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു ബ​സ് സ്റ്റാ​ൻ​ഡി​നു മു​ൻ​വ​ശ​ത്തു​ള്ള യു​ണെ​റ്റ​ഡ് കെ​ട്ടി​ട​ത്തി​ന്‍റെ ഗ്രൗ​ണ്ട് ഫ്ലോ​റി​ലെ നാ​ലു ക​ട​ക​ൾ​ക്കു തീ​പി​ടി​ച്ച​ത്. സോ​ണി എ​ന്ന വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ൽ സ്റ്റോ​ഴ്സ് എ​ന്ന ക​ട പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. മെ​ത്ത, പാ​യ്, ചെ​രു​പ്പ്, പ്ലാ​സ്റ്റി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ ആ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വ​ലി​യ തോ​തി​ൽ സ്റ്റോ​ക്ക് ചെ​യ്തി​രു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നാ​ണ് ആ​ദ്യം തീ​പ​ട​ർ​ന്ന​ത്. ഉ​ട​ൻ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സി​നെ​യും കോ​ട്ട​യ​ത്തെ അ​ഗ്നി​ശ​മ​ന സേ​ന​യെ​യും വി​വ​രം അ​റി​യി​ച്ചു. അ​ഗ്നി​ശ​മ​ന​യു​ടെ വി​വി​ധ യൂ​ണി​റ്റു​ക​ൾ എ​ത്തി​യാ​ണു തീ​യ​ണ​ക്കാ​നാ​യ​ത്. കോ​ട്ട​യം, ക​ടു​ത്തു​രു​ത്തി, വൈ​ക്കം, പാ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ഒ​മ്പ​ത് യൂ​ണി​റ്റു​ക​ളു​ടെ പ​രി​ശ്ര​മ​ത്തി​ലാ​ണു…

Read More

ഓ​ണ്‍​ലൈ​ന്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി; യു​വാ​വ് അ​റ​സ്റ്റി​ല്‍

കു​റ​വി​ല​ങ്ങാ​ട്: ഓ​ണ്‍​ലൈ​ൻ പാ​ര്‍​ട്ട്ടൈം ജോ​ലി വ​ഴി പ​ണം സ​മ്പാ​ദി​ക്കാ​മെ​ന്നു പ​റ​ഞ്ഞു യു​വാ​വി​ല്‍ നി​ന്നു പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ര്‍ മാ​ടാ​യി വാ​ടി​ക്ക​ല്‍ ക​ള​ത്തി​ലേ​പു​ര​യി​ല്‍ സൈ​നു​ല്‍ ആ​ബി​ദി(23) നെ​യാ​ണു കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കു​റ​വി​ല​ങ്ങാ​ട് പ​ക​ലോ​മ​റ്റം സ്വ​ദേ​ശി​യാ​യ യു​വാ​വ് ത​ന്‍റെ ടെ​ല​ഗ്രാം അ​ക്കൗ​ണ്ടി​ലേ​ക്ക് പാ​ര്‍​ട്ട് ടൈം ​ജോ​ലി വ​ഴി പ​ണം സ​മ്പാ​ദി​ക്കാം എ​ന്ന പ​ര​സ്യം കാ​ണു​ക​യും തു​ട​ര്‍​ന്ന് ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്ത് ജോ​ലി​ക്കാ​യി അ​പേ​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. പി​ന്നീ​ട് പ​ല​ത​വ​ണ​യാ​യി യു​വാ​വി​ല്‍ നി​ന്ന് ര​ണ്ട​ര​ല​ക്ഷ​ത്തി​ലേ​റെ രൂ​പ ന​ഷ്ട​പ്പെ​ട്ടു. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​താ​യി മ​ന​സി​ലാ​ക്കി​യ യു​വാ​വ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ്ര​ത്യേ​ക സൈ​ബ​ര്‍ സം​ഘം രൂ​പീ​ക​രി​ച്ചു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സൈ​നു​ല്‍ ആ​ബി​ദി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കു പ​ണം എ​ത്തി​യ​താ​യി ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മ​റ്റു പ്ര​തി​ക​ൾ​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി.

Read More

കാ​ണാ​താ​യ പാ​മ്പാ​ടും​പാ​റ സ്വ​ദേ​ശി​നിയുടെ മൃ​ത​ദേ​ഹം അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ല്‍; അ​ഞ്ജ​ലി​യു​ടെ വി​വാ​ഹം ബ​ന്ധു​വു​മാ​യി ഉറപ്പിച്ചിരുന്നെന്ന് പോലീസ്

ഇ​ടു​ക്കി: ജ​ലാ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യ അ​ഞ്ചു​രു​ളി ഭാ​ഗ​ത്ത് യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ജ​ലാ​ശ​യ​ത്തി​ല്‍ ചാ​ടി ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് സൂ​ച​ന. പാ​മ്പാ​ടും​പാ​റ എ​സ്റ്റേ​റ്റ് ല​യ​ത്തി​ല്‍ താ​മ​സ​ക്കാ​ര​നാ​യ ജോ​ണ്‍ മു​രു​ക​ന്‍റെ മ​ക​ള്‍ എ​യ്ഞ്ച​ല്‍ ( അ​ഞ്ജ​ലി-24) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ടു വി​ട്ടി​റ​ങ്ങി​യ യു​വ​തി​യെ കാ​ണാ​താ​യ​തോ​ടെ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഞ്ചു​രു​ളി വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ല്‍ ട​ണ​ലി​നു താ​ഴെ ജ​ലാ​ശ​യ​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ ബ​ന്ധു​വീ​ട്ടി​ല്‍ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് യു​വ​തി പാ​മ്പാ​ടും​പാ​റ​യി​ല്‍ നി​ന്നു ബ​സി​ല്‍ ക​യ​റി ക​ട്ട​പ്പ​ന​യി​ലും പി​ന്നീ​ട് കാ​ഞ്ചി​യാ​ര്‍ അ​ഞ്ചു​രു​ളി​യി​ലു​മെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​ര്‍ അ​ഞ്ചു​രു​ളി ഭാ​ഗ​ത്തേ​ക്കു പോ​യ​താ​യി വീ​ട്ടു​കാ​ര്‍​ക്ക് വി​വ​രം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​ക്കാ​ര്യം പോ​ലീ​സി​ൽ അ​റി​യി​ച്ചു. പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ അ​ഞ്ചു​രു​ളി ജ​ലാ​ശ​യ​ത്തി​ന് സ​മീ​പ​ത്തു നി​ന്നു മൊ​ബൈ​ല്‍ ഫോ​ണും ബാ​ഗും ക​ണ്ടെ​ത്തി.തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും ചേ​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ അ​ര്‍​ധ​രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി…

Read More

പെ​ണ്‍​കു​ട്ടി​യെ കാറിൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മു​ണ്ട​ക്ക​യം: ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട പ​ഴ​വ​ങ്ങാ​ടി ചെ​ല്ല​ക്കാ​ട് പ്ലാ​ച്ചേ​രി​മ​ല​യി​ല്‍ രാ​ഹേ​ഷ് രാ​ജീ​വ് (24), പ​ത്ത​നം​തി​ട്ട പ​ഴ​വ​ങ്ങാ​ടി ക​രി​കു​ളം മു​രി​പ്പേ​ല്‍ സ​ജി​ത്ത് എം. ​സ​ന്തോ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ ഇ​ഞ്ചി​യാ​നി കു​രി​ശും​തൊ​ട്ടി ഭാ​ഗ​ത്തു വീ​ട്ടി​ലേ​ക്കു​ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ ബ​ല​മാ​യി കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ടു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ശേ​ഷം മാ​ല ക​വ​ർ​ന്നു; യു​വാ​വി​ന്‍റെ പ​രാ​തി​യി​ൽ ക​ള്ള​നെ പൊ​ക്കി പോ​ലീ​സ്

മു​ട്ടം: റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നി​ടെ സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. മു​ട്ടം പു​ളി​ക്കാ​ട്ട് റെ​ജി(40)​നെ​യാ​ണ് മു​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​ലാ സ്വ​ദേ​ശി ബെ​ന്നി ജോ​ണി​ന്‍റെ മാ​ല ക​വ​ർ​ന്ന കേ​സി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ മു​ട്ട​ത്ത് എ​ത്തി​യ ബെ​ന്നി അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്നു റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന റെ​ജിൻ ഉ​ട​ൻ ത​ന്നെ ബെ​ന്നി​യെ മു​ട്ട​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഇ​തി​നി​ടെ ബെ​ന്നി​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന മാ​ല റെ​ജി കൈ​വ​ശ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. മാ​ല ന​ഷ്ട​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു ബെ​ന്നി മു​ട്ടം സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More