പരി​ക്കേ​റ്റു​കി​ട​ന്ന വൃ​ദ്ധ​ന്‍റെ മ​ര​ണം; കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം

​കോ​ട്ട​യം: പു​തു​പ്പ​ള്ളി ക​വ​ല​യി​ല്‍ പ​രി​ക്കേ​റ്റു​കി​ട​ന്ന വൃ​ദ്ധ​ന്‍ മ​രി​ച്ചു. പു​തു​പ്പ​ള്ളി സ്വ​ദേ​ശി ച​ന്ദ്ര​ന്‍ (71) ആ​ണ് മ​രി​ച്ച​ത്. കൊ​ല​പാ​ത​ക​മെ​ന്നു സം​ശ​യം. ഇ​ന്ന​ലെ വൈ​കി​ട്ട് പു​തു​പ്പ​ള്ളി പെ​ട്രോ​ള്‍ പ​മ്പി​നു മു​മ്പി​ല്‍ വൃ​ദ്ധ​ന്‍ പ​രി​ക്കേ​റ്റു​കി​ട​ന്ന സ്ഥ​ല​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ക​യാ​ണ്. കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ചി​ന് പു​തു​പ്പ​ള്ളി പെ​ട്രോ​ള്‍ പ​മ്പി​നു മു​ന്നി​ലെ റോ​ഡ​രി​കി​ലാ​ണ് പ​രി​ക്കേ​റ്റ​നി​ല​യി​ല്‍ ച​ന്ദ്ര​നെ ക​ണ്ടെ​ത്തി​യ​ത്. ത​ല​യ്ക്ക് നി​ര​വ​ധി പ​രി​ക്കു​ക​ളു​ണ്ട്. വ​ഴി​യാ​ത്ര​ക്കാ​ര​ന്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ച​ന്ദ്ര​നെ പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ല്‍ വ​ച്ചാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത

Read More

യ​ന്ത്ര​ങ്ങ​ൾ പാ​ട​ത്ത് താ​ഴു​ന്നു; കൊ​യ്ത്തി​ന് ​കർ​ഷ​ക​ത്തൊ​ഴി​ലാ​ളി​ക​ളെ​ത്തി

കു​മ​ര​കം: കു​ട്ട​നാ​ട്ടി​ലെ നെ​ൽ ക​ർ​ഷ​ക​രെ നിർത്താതെ പെയ്യുന്ന തു​ലാ​വ​ർ​ഷം പ്ര​തി​സ​ന്ധി​യി​ലാ​ക്കി. നെ​ല്ലു കൊ​യ്തെ​ടു​ക്കാ​നും വി​ൽ​ക്കാ​നു​മാ​കാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ് ക​ർ​ഷ​ക​ർ. പാ​ട​ങ്ങ​ളി​ൽ കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ താ​ഴ്ന്നു​പോ​കു​ന്ന​താ​ണ് വി​ള​വെ​ടു​പ്പി​നെ ബാ​ധി​ച്ചത്. 120 ദി​വ​സം മൂ​പ്പു​ള്ള ഉ​മ വി​ത്താ​ണ് വി​ത​ച്ച​ത്. 140 ദി​വ​സ​മാ​യി​ട്ടും വി​ള​വെ​ടു​പ്പ് ന​ട​ത്താ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ വി​ള​വെ​ടു​പ്പു​ന​ട​ത്തി​യ വ​യ​ലു​ക​ളി​ൽ അ​പ്ര​തീ​ക്ഷി​ത മ​ഴ മൂ​ലം യ​ന്ത്ര​ങ്ങ​ൾ താ​ഴു​ക​യാ​ണ്. യ​ന്ത്ര​ക്കൊ​യ്ത്ത് ന​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ​ തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി​യിരിക്കുകയാണ്. ദി​വ​സ​വേ​ത​ന​മാ​യി 700 രൂ​പ​യും ഭ​ക്ഷ​ണ​വും യാ​ത്രാ​ച്ചെ​ല​വു​മാ​ണ് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്കു ന​ൽ​കു​ന്ന​ത്. കൊ​യ്തെ​ടു​ക്കു​ന്ന ക​റ്റ​ക​ൾ പു​രു​ഷ തൊ​ഴി​ലാ​ളി​ക​ൾ ചു​മ​ന്ന് ക​ള​ത്തി​ൽ എ​ത്തി​ക്കും. പു​രു​ഷ​ന് 1,100 രൂ​പ​യാ​ണ് ദി​വ​സ​വേ​ത​നം. കൊ​യ്ത്ത് യ​ന്ത്ര​ത്തി​ന്‍റെ വ​ര​വോ​ടെ മെ​തി​യ​ന്ത്ര​ങ്ങ​ൾ കി​ട്ടാ​ത്ത സ്ഥി​തി​യാ​ണു നി​ല​വി​ലു​ള്ള​ത്. മെ​തി​യന്ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നും തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​മാ​ണ്. ചെ​ല​വു​ക​ൾ എ​ല്ലാം കൂ​ട്ടി​യാ​ൽ നെ​ല്ല് വി​റ്റു കി​ട്ടു​ന്ന വി​ല​ക്കൊ​പ്പം ല​ഭി​ക്കി​ല്ലെ​ന്നാ​ണു വ​സ്തു​ത. ന​ഷ്ടം സ​ഹി​ക്കേ​ണ്ടി​വ​രു​മെ​ന്ന​റി​ഞ്ഞു ത​ന്നെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് കൊ​യ്ത്തും മെ​തി​യും ന​ട​ത്താ​ൻ…

Read More

‌ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ​സ​മ്മേ​ള​നം 13 മുതൽ വൈ​ക്ക​ത്ത്

കോ​ട്ട​യം: ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ സ​മ്മേ​ള​നം 13, 14ന് ​വൈ​ക്ക​ത്തു ന​ട​ക്കും. 13ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വ​ലി​യ​ക​വ​ല​യി​ല്‍​നി​ന്ന് കാ​ല്‍ ല​ക്ഷം തൊ​ഴി​ലാ​ളി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന റാ​ലി​യോ​ടെ സ​മ്മേ​ള​നം ആ​രം​ഭി​ക്കും. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​ജെ. ജോ​ബ് റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യും. വ​ട​ക്കേ​ന​ട, പ​ടി​ഞ്ഞാ​റെ​ന​ട ക​ച്ചേ​രി​ക​വ​ല വ​ഴി ജെ​ട്ടി മൈ​താ​നി​യി​ല്‍ റാ​ലി എ​ത്തി​ച്ചേ​രും. തു​ട​ര്‍​ന്നു ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിം​ഗ് ക​മ്മി​റ്റി​യം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ​പി​സി​സി അ​ച്ച​ട​ക്ക സ​മി​തി ചെ​യ​ര്‍​മാ​ന്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​സി. ജോ​സ​ഫ്, ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും. ജി​ല്ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് യൂ​ണി​യ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​ര്‍ മു​ത​ല്‍ മു​ക​ളി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളും ഉ​ള്‍​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 പേ​ര്‍ പ​ങ്കെ​ടു​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം 14നു ​രാ​വി​ലെ 10ന് ​സ​ത്യ​ഗ്ര​ഹ മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ലെ ഉ​മ്മ​ന്‍ ചാ​ണ്ടി ന​ഗ​റി​ല്‍…

Read More

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം സൗ​ക​ര്യ​പ്ര​ദ​മാ​ക്കാ​ന്‍ അ​യ്യ​ന്‍ ആ​പ്പു​മാ​യി വ​നം വ​കു​പ്പ്

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കു സ​ഹാ​യ​മാ​കു​ന്ന ത​ര​ത്തി​ല്‍ അ​യ്യ​ന്‍ മൊ​ബൈ​ല്‍ ആ​പ്പ് മ​ന്ത്രി എ. ​കെ. ശ​ശീ​ന്ദ്ര​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. പെ​രി​യാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​തം വെ​സ്റ്റ് ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​പ്പ് നി​ര്‍​മി​ച്ച​ത്. പ​മ്പ, സ​ന്നി​ധാ​നം, സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡ്, പ​മ്പ-​നീ​ലി​മ​ല -സ​ന്നി​ധാ​നം എ​രു​മേ​ലി- അ​ഴു​ത​ക്ക​ട​വ്- പ​മ്പ, സ​ത്രം – ഉ​പ്പു​പാ​റ -സ​ന്നി​ധാ​നം എ​ന്നീ പാ​ത​ക​ളി​ല്‍ ല​ഭി​ക്കു​ന്ന സേ​വ​ന​ങ്ങ​ള്‍ ഈ ​ആ​പ്പി​ലൂ​ടെ ല​ഭ്യ​മാ​ണ്. പ​ര​മ്പ​രാ​ഗ​ത കാ​ന​ന പാ​ത​ക​ളി​ലെ സേ​വ​ന കേ​ന്ദ്ര​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ എ​മ​ര്‍​ജ​ന്‍​സി യൂ​ണി​റ്റ്, താ​മ​സ​സൗ​ക​ര്യം, എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡ് ടീം, ​പൊ​തു ശൗ​ചാ​ല​യ​ങ്ങ​ള്‍, ഓ​രോ താ​വ​ള​ത്തി​ല്‍ നി​ന്നും സ​ന്നി​ധാ​ന​ത്തേ​യ്ക്കു​ള്ള ദൂ​രം, ഫ​യ​ര്‍​ഫോ​ഴ്‌​സ്, പോ​ലീ​സ് എ​യ്ഡ് പോ​സ്റ്റ്, ഇ​ക്കോ ഷോ​പ്പ്, സൗ​ജ​ന്യ കു​ടി​വെ​ള്ള വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ള്‍, ഒ​രു സ്ഥ​ല​ത്തു​നി​ന്ന് അ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള ദൂ​രം എ​ന്നി​വ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ആ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​യ്യ​പ്പ​ന്മാ​ര്‍ പാ​ലി​ക്കേ​ണ്ട ആ​ചാ​ര​മ​ര്യാ​ദ​ക​ളും പൊ​തു​നി​ര്‍​ദേ​ശ​ങ്ങ​ളും ആ​പ്പി​ലൂ​ടെ അ​റി​യാം. പെ​രി​യാ​ര്‍…

Read More

വ​സ്തു ഇ​ട​പാ​ട്; കച്ചവടം മുടങ്ങിയപ്പോൾ ഇ​ട​നി​ല​ക്കാ​ർ 13.5 ല​ക്ഷം ത​ട്ടി​യ​താ​യി പ​രാ​തി

കോ​ട്ട​യം: വ​സ്തു ഇ​ട​പാ​ടി​ല്‍ ഇ​ട​നി​ല നി​ന്ന​വ​ര്‍ 13.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ത​ല​യോ​ല​പ​റ​മ്പ് അ​ര​യ​ത്തേ​ല്‍ ആ​ല്‍​വി​ന്‍ ജോ​ര്‍​ജി​നെ ക​ബ​ളി​പ്പി​ച്ചാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ 13.5 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ‌പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ത​ല​യോ​ല​പ്പ​റ​മ്പ് പ​ള്ളി​ക്ക​വ​ല​യ്ക്ക് സ​മീ​പം 1.5 ഏ​ക്ക​ര്‍ സ്ഥ​ലം സെ​ന്‍റി​ന് ഏ​ഴു ല​ക്ഷം രൂ​പ നി​ര​ക്കി​ൽ വാ​ങ്ങി ന​ല്‍​കാ​മെ​ന്നും ഇ​തി​ന്‍റെ ടോ​ക്ക​ണാ​യി 13.5 ല​ക്ഷം രൂ​പ വേ​ണ​മെ​ന്ന് ഇ​ട​നി​ല​ക്കാ​രാ​യ ത​ല​യോ​ല​പ​റ​മ്പ് സ്വ​ദേ​ശി ലി​ബി​ന്‍ പോ​ള്‍, ഏ​റ്റു​മാ​നൂ​ര്‍ സ്വ​ദേ​ശി രാ​ജേ​ഷ്, മു​ട്ടു​ചി​റ സ്വ​ദേ​ശി ബേ​ബി​ച്ച​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​തു​ക ഇ​വ​ര്‍​ക്ക് പ​ല​പ്പോ​ഴാ​യി ആ​ല്‍​വി​ന്‍ ന​ല്‍​കി. ക​രാ​ര്‍ പ്ര​കാ​രം സ്ഥ​ല ഉ​ട​മ​യു​ടെ പേ​രി​ല്‍ 87.5 ല​ക്ഷം രൂ​പ​യും ബാ​ങ്ക് മു​ഖേ​ന ആ​ല്‍​വി​ന്‍ ന​ല്‍​കി. സ്ഥ​ല ഉ​ട​മ​യ്ക്ക് സെ​ന്‍റി​ന് 5.5 ല​ക്ഷം രൂ​പ ന​ല്‍​കാ​മെ​ന്നാ​ണ് ഇ​ട​നി​ല​ക്കാ​ര്‍ പ​റ​ഞ്ഞി​രു​ന്ന​ത്. ആ​ധാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​മ്പോ​ള്‍ സെ​ന്‍റി​ന് ഏ​ഴു​ല​ക്ഷം വി​ല​യാ​യി…

Read More

സൗ​ന്ദ​ര്യ​വ​ത്ക​ര​ണം ബോ​ർ​ഡി​ൽ മാ​ത്രം;  കോ​ടി​മ​ത നാ​ലു​വ​രി​പ്പാ​താ മീ​ഡി​യ​ൻ കാ​ടു​ക​യ​റി​യ നി​ല​യി​ൽ

കോ​ട്ട​യം: നാ​ലു​വ​രി​പ്പാ​ത​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ​ത്തി​ന് എ​ത്തി​യ​വ​ർ ബോ​ര്‍​ഡ് വ​ച്ചു മ​ട​ങ്ങി. റോ​ഡി​ലെ മീ​ഡി​യ​ന്‍ കാ​ടാ​യി യാ​ത്ര​ക്കാ​രു​ടെ കാ​ഴ്ച മ​റ​യ്ക്കു​ന്നു. കോ​ടി​മ​ത നാ​ലു​വ​രി​പ്പാ​ത​യി​ലാ​ണ് മീ​ഡി​യ​നി​ലെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം കാ​ടാ​യി മാ​റി​യ​ത്. നാ​ലു​വ​രി​പ്പാ​ത​യി​ലെ മീ​ഡി​യ​നും ഡി​വൈ​ഡ​റും കാ​ടു​പി​ടി​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി നി​ര്‍​മി​ച്ചി​രി​ക്കു​ന്ന ഡി​വൈ​ഡ​റി​ല്‍ ഒ​രാ​ള്‍ പൊ​ക്ക​ത്തി​ലാ​ണ് പു​ല്ല് വ​ള​ർ​ന്ന​ത്.അ​ല​ങ്കാ​ര​ത്തി​നാ​യി വ​ച്ചു​പി​ടി​പ്പി​ച്ച ചെ​ടി​ക​ള്‍ ന​ശി​ച്ചു. പ​ക​രം പു​ല്ലാ​ണ് ത​ഴ​ച്ചു​വ​ള​രു​ന്ന​ത്. ഡി​വൈ​ഡ​റി​ല്‍ ഉ​ട​നീ​ളം ഇ​ത്ത​ര​ത്തി​ല്‍ കാ​ടു പ​ട​ര്‍​ന്നു​നി​ല്‍​ക്കു​ക​യാ​ണ്. അ​ര കി​ലോ​മീ​റ്റ​ര്‍ നീ​ള​വും നാ​ല് മീ​റ്റ​ര്‍ വീ​തി​യു​മു​ള്ള മീ​ഡി​യ​നി​ല്‍ പൂ​ന്തോ​ട്ടം ഒ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​ന്ന​ദ്ധ​സം​ഘ​ട​ന വി​വി​ധ ത​ര​ത്തി​ലു​ള്ള ചെ​ടി​ക​ള്‍ ന​ട്ടു​പ്പി​ടി​പ്പി​ച്ച​ത്. റോ​ട്ട​റി മീ​ഡി​യ​ന്‍ എ​ന്ന പേ​രി​ലാ​യി​രു​ന്നു പ​ദ്ധ​തി. ന​ട​ത്തി​പ്പു​കാ​ര്‍ പ​രി​സ്ഥി​തി ദി​ന​ത്തി​ല്‍ ബോ​ര്‍​ഡ് വ​ച്ചു​മ​ട​ങ്ങി​യ​ത​ല്ലാ​തെ ചെ​ടി​ക​ളു​ടെ തു​ട​ര്‍​പ​രി​പാ​ല​നം ന​ട​ത്തി​യി​ല്ല. നാ​ല് ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​യി​രു​ന്നു ന​വീ​ക​ര​ണം. ഒ​രു ലൈ​നി​ല്‍​നി​ന്ന് മ​റു​വ​ശ​ത്തേ​യ്ക്കു​ക​യ​റാ​ന്‍ ഡി​വൈ​ഡ​റി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി ര​ണ്ട് ഇ​ട​നാ​ഴി​ക​ള്‍ നി​ര്‍​മി​ച്ചി​ട്ടു​ണ്ട്. ഇ​ട​നാ​ഴി​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ക​ട​ക്കു​മ്പോ​ള്‍ എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്നു വ​രു​ന്ന…

Read More

അ​മ്മ​ത്തൊ​ട്ടി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​തം; ഒ​ന്ന​ര​വ​ർ​ഷ​മാ​യി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​റി​ഞ്ഞ​മ​ട്ടി​ല്ല; ജി​ല്ല​യി​ൽ ഇ​തു​വ​രെ ല​ഭി​ച്ച​ത് 25 കു​ഞ്ഞു​ങ്ങ​ൾ

കോ​ട്ട​യം: ജി​ല്ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ അ​മ്മ​ത്തൊ​ട്ടി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്നു. അ​ധി​കൃ​ത​ർ അ​റി​ഞ്ഞ​മ​ട്ടു​കാ​ണി​ക്കു​ന്നി​ല്ല. പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മെ​ന്ന് നോ​ട്ടീ​സ് ഒ​ട്ടി​ക്കു​ക മാ​ത്ര​മാ​ണ് അ​ധി​കൃ​ത​ർ ചെ​യ്തി​രി​ക്കു​ന്ന​ത്. സെ​ൻ​സ​ർ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് അ​മ്മ​ത്തൊ​ട്ടി​ൽ നി​ല​ച്ച​ത്. അ​ലാ​റ​വും ത​ക​രാ​റി​ലാ​ണ്. കാ​ഷ്വാ​ലി​റ്റി​യോ​ടു​ചേ​ർ​ന്നാ​ണ് അ​മ്മ​ത്തൊ​ട്ടി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. കു​ഞ്ഞി​നെ തൊ​ട്ടി​ലി​ൽ കി​ട​ത്താ​ൻ പ​ടി​ക്കെ​ട്ടി​ൽ ക​യ​റി​നി​ൽ​ക്കു​മ്പോ​ൾ സെ​ൻ​സ​ർ പ്ര​വ​ർ​ത്തി​ക്കു​ക​യും അ​ലാ​റം അ​ടി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ക. അ​മ്മ​ത്തൊ​ട്ടി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തി​നാ​ൽ കു​ഞ്ഞി​നെ പ​ടി​ക്കെ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ചു​പോ​യ സം​ഭ​വ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്.ഇ​ട​ക്കി​ടെ സെ​ൻ​സ​ർ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​വാ​റു​ണ്ട്. അ​പ്പോ​ഴെ​ല്ലാം ഇ​തി​ന്‍റെ ചു​മ​ത​ല നി​ർ​വ​ഹി​ക്കു​ന്ന ശി​ശു​ക്ഷേ​മ​സ​മി​തി തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫി​സി​ല​റി​യി​ച്ച് അ​വി​ടെ​നി​ന്ന് ആ​ളെ​ത്തി ന​ന്നാ​ക്കു​ക​യാ​യി​രു​ന്നു പ​തി​വ്. 2009ൽ ​സ്ഥാ​പി​ച്ച അ​മ്മ​ത്തൊ​ട്ടി​ലി​ൽ ഇ​തു​വ​രെ 25 കു​ഞ്ഞു​ങ്ങ​ളെ ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ലാ​ണ് അ​വ​സാ​ന​മാ​യി കു​ഞ്ഞി​നെ കി​ട്ടി​യ​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും പ​ഴ​യ അ​മ്മ​ത്തൊ​ട്ടി​ൽ മാ​റ്റി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളോ​ടെ​യു​ള്ള​വ സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​ട​ക്കി​ടെ​യു​ള്ള ത​ക​രാ​റ് ഒ​ഴി​വാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ.

Read More

സ​ർ​ക്കാ​രി​നു  പ​ണ​മി​ല്ല; മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൗ​ജ​ന്യ ചി​കി​ത്സ അ​വ​താ​ള​ത്തി​ൽ; നിർധന രോഗികളുടെ  ശസ്ത്രക്രിയകൾ മുടങ്ങുന്നു

കോ​ട്ട​യം: മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു വി​ധേ​യ​മാ​കു​ന്ന രോ​ഗി​ക​ൾ​ക്കു സൗ​ജ​ന്യ​ചി​കി​ത്സ ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി വ്യാ​പ​ക​മാ​കു​ന്നു. സൗ​ജ​ന്യ ചി​കി​ത്സാ​പ​ദ്ധ​തി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ ഫ​ണ്ട് ല​ഭി​ക്കാ​ത്ത​തി​നാ​ൽ ശ​സ്ത്ര​ക്രി​യ​ക​ൾ വ​രെ മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യം പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നു​ക​ളും രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ളാ​ണ് ഇ​പ്പോ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. ന്യൂ​റോ സ​ർ​ജ​റി, ജ​ന​റ​ൽ സ​ർ​ജ​റി, അ​സ്ഥി​രോ​ഗം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ ഇ​തു​മൂ​ലം വ​ല​യു​ക​യാ​ണ്. ശ​സ്ത്ര​ക്രി​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യ ഇ​ന​ത്തി​ൽ 113 കോ​ടി രൂ​പ​യാ​ണ് വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മെ​ഡി​ക്ക​ൽ കോ​ള​ജ് ന​ൽ​കാ​നു​ള്ള​ത്. ഇ​തു ന​ൽ​കാ​ത്ത​തി​നാ​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കു​ന്ന​തു നി​ർ​ത്തി. സ​ർ​ക്കാ​രി​ൽ​നി​ന്ന് ഫ​ണ്ട് ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് പ​ണം ന​ൽ​കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ക​ന്പ​നി​ക​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കാ​ൻ ത​യാ​റാ​കു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മ​ര​ത്തി​ൽ​നി​ന്നു വീ​ണു പ​രി​ക്കേ​റ്റ മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി​ക്ക് അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്നു. ശ​സ്ത്ര​ക്രി​യ അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി വാ​ങ്ങാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തെ ബ​ന്ധു​ക്ക​ൾ…

Read More

കുടുംബ കലഹം ; ഭാ​ര്യാ പി​താ​വി​നെ യു​വാ​വ് വെ​ട്ടി​ക്കൊ​ന്നു; വെ​ട്ടേ​റ്റ ഭാ​ര്യ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ

നെ​ടു​ങ്ക​ണ്ടം: യു​വാ​വി​ന്‍റെ വെ​ട്ടേ​റ്റ് ഭാ​ര്യാ പി​താ​വ് കൊ​ല്ല​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഭാ​ര്യ​യെ ഗു​രു​ത​ര നി​ല​യി​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നെ​ടു​ങ്ക​ണ്ടം കൗ​ന്തി​യി​ലാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച സം​ഭ​വം. കൗ​ന്തി പു​തു​പ്പ​റ​മ്പി​ല്‍ തോ​മ​സ് (ടോ​മി-70)​ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ടോ​മി​യു​ടെ മ​രു​മ​ക​ന്‍ മാ​വ​ടി സ്വ​ദേ​ശി ജോ​ബി​ന്‍ തോ​മ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജോ​ബി​ന്‍റെ ഭാ​ര്യ​യും ടോ​മി​യു​ടെ മ​ക​ളു​മാ​യ ടി​ന്‍റു​വാ​ണ് ഗു​രു​ത​ര പ​രി​ക്കേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ അ​ര്‍​ധ​രാ​ത്രി​യ്ക്കു ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ ക​ല​ഹ​ത്തെ​തു​ട​ര്‍​ന്നാ​ണ് കൊ​ല​പാ​ത​ക​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു​വി​ല്‍ ക​ച്ച​വ​ടം ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു ജോ​ബി​ന്‍. ഏ​റെ നാ​ളാ​യി ഭാ​ര്യ ടി​ന്‍റു​വു​മാ​യി ജോ​ബി​ന്‍ ത​ര്‍​ക്ക​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും അ​ക​ന്നു​ക​ഴി​യു​ക​യാ​യി​രു​ന്നു.ബ​ന്ധം വേ​ര്‍​പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​സും ന​ട​ന്നു വ​രു​ന്നു​ണ്ട്. ഇ​വ​ര്‍​ക്ക് ര​ണ്ട് പെ​ണ്‍​മ​ക്ക​ളാ​ണു​ള്ള​ത്. രാ​ത്രി കൗ​ന്തി​യി​ലെ ടോ​മി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ജോ​ബി​ന്‍ ഇ​വ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും തു​ട​ര്‍​ന്ന് ക​ത്തി​യു​മാ​യി ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷം അ​റ​സ്റ്റ്…

Read More

ക​ടു​ത്തു​രു​ത്തി ടൗ​ണി​ല്‍ രാ​ത്രി​യി​ല്‍ യു​വാ​ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം

കടു​ത്തു​രു​ത്തി: ല​ഹ​രി​ക്ക​ടി​മപ്പെ​ട്ട് ക​ടു​ത്തു​രു​ത്തി ടൗ​ണി​ല്‍ രാ​ത്രി​യി​ല്‍ യു​വാ​ക്ക​ളു​ടെ അ​ഴി​ഞ്ഞാ​ട്ടം. വ​ടി​വാ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ര​കാ​യാ​ധു​ങ്ങ​ളു​മാ​യി ഏ​റ്റു​മു​ട്ടി​യ സം​ഘാം​ഗ​ങ്ങ​ളി​ല്‍പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​തി​നെത്തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെത്തി​യ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​ടു​വി​ല്‍ നി​സാ​ര വ​കു​പ്പു​ക​ള്‍ ചു​മ​ത്തി സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ സം​ഘാം​ഗ​ങ്ങ​ളെ വി​ട്ട​യ​ച്ച പോ​ലീ​സി​ന്‍റെ ന​ട​പ​ടി​യി​ല്‍ വ്യാ​പ​ക പ്ര​തി​ക്ഷേ​ധം. ഏ​ഴു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​ഞ്ഞ​ത്. തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി 9.30ഓ​ടെ ക​ടു​ത്തു​രു​ത്തി സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ക്കു​ന്ന​ത്. ര​ണ്ട് സം​ഘ​ത്തി​ല്‍​പ്പെ​ട്ട യു​വാ​ക്ക​ളാ​ണ് പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ​ത്. നാ​ട്ടു​കാ​ര്‍ പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സെ​ത്തി​യ​തോ​ടെ സം​ഘ​ത്തി​ല്‍​പെ​ട്ട ചി​ല​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. ജീ​പ്പി​ല്ലാ​ത്ത​തി​നാ​ല്‍ ന​ട​ന്നാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. തു​ട​ര്‍​ന്ന് കെ​യ്യി​ല്‍ കി​ട്ടി​യ​വ​രു​മാ​യി പോ​ലീ​സ് മ​ട​ങ്ങി. പെ​ണ്‍​കു​ട്ടി​യെ ക​മ​ന്‍റടി​ച്ച​തു​മാ​യി ബ​ന്ധ​പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​ങ്ങ​ളും ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യു​മാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലും പി​ന്നീ​ട് മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള ഏ​റ്റു​മു​ട്ട​ലി​ലും ക​ലാ​ശി​ച്ച​തെ​ന്നാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്ന​ത്.

Read More