കോട്ടയം: രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനും ഒരു നഗരസഭാ വാര്‍ഡും ഉള്‍പ്പെടെ ജില്ലയിലെ അഞ്ചു വാര്‍ഡുകളില്‍ ഡിസംബര്‍ 12ന് ഉപതെരഞ്ഞെടുപ്പു നടക്കും. തെരഞ്ഞൈടുപ്പ് വിജ്ഞാപനം ഇന്നലെ പുറപ്പെടുവിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ആനക്കല്ല്, നാലാം വാര്‍ഡായ കൂട്ടിക്കല്‍ ഡിവിഷനുകളിലാണ് ഉപതെരഞ്ഞെടുപ്പ്. ആനക്കല്ല് ഡിവിഷന് അംഗം കേരള കോണ്‍ഗ്രസ് എമ്മിലെ വിമല ജോസിന്റെ നിര്യാണത്തെത്തുടര്ന്നും കൂട്ടിക്കല്‍ ഡിവിഷന് അംഗം സിപിഐയിലെ അഞ്ജലി ജോസ് വിദേശത്തേക്കു പോയതിനാലുമാണ് ഉപതെരഞ്ഞെടുപ്പ്. രണ്ടു തെരഞ്ഞെടുപ്പിലെയും ജയപരാജയങ്ങള്‍ എല്‍ഡിഎഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണത്തെ ബാധിക്കില്ല. ഈരാറ്റുപേട്ട നഗരസഭ 11-ാം വാര്‍ഡ് കുറ്റിമരംപറമ്പ് ഡിവിഷനിലാണ് ഉപതെരഞ്ഞെടുപ്പ്. ഇവിടെ കൗണ്സിലാറായിരുന്ന എസ്ഡിപിഐ അംഗം അന്‍സാരി ഇലക്കയത്തിനെ അയോഗ്യനാക്കിയതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. ഒരു വര്‍ഷം മുമ്പ് എന്‍ഐഎ അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്ന് അന്‍സാരിക്കു നഗരസഭ കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. നഗരസഭ ആറു മാസം അവധി അനുവദിച്ചിരുന്നു.…
Read MoreCategory: Kottayam
മധ്യവയസ്കനെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു; ദമ്പതികൾ അറസ്റ്റില്‍
കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച് സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ ഭര്‍ത്താവിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങൂര്‍ പനച്ചിക്കമുകളേല് ജിനു (ഉണ്ണി-32), ഇയാളുടെ ഭാര്യ രമ്യാമോള് (30) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇളപ്പുങ്കല്‍ ഭാഗത്തുള്ള കള്ള് ഷാപ്പില്‍വച്ച് പള്ളിക്കത്തോട് സ്വദേശിയായ മധ്യവയസ്കനും ജിനുവും തമ്മിൽ വാക്കുതര്‍ക്കം ഉണ്ടായി. തുടർന്ന് ജിനു ഇയാളെ ആക്രമിച്ച് കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല പൊട്ടിച്ചു കടന്നുകളയുകയായിരുന്നു. പരാതിയെത്തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതി ഒളിച്ചുതാമസിച്ചിരുന്ന ഉപ്പുതറയിലുള്ള മാട്ടുതാവളം എന്ന സ്ഥലത്തുനിന്നു പിടികൂടുകയുമായിരുന്നു. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലില്‍ മോഷണമുതല്‍ ഭാര്യയെ ഏല്‍പ്പിച്ചുവെന്നും പണയം വച്ചുവെന്നും ഇയാൾ സമ്മതിച്ചു. തുടര്‍ന്ന് ഭാര്യയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മോഷണ മുതല്‍ കാഞ്ഞിരപ്പള്ളിയിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്നു കണ്ടെടുത്തു.
Read Moreജാമ്യത്തിലിറങ്ങി മുങ്ങി; മോഷണക്കേസ് പ്രതി 32 വര്‍ഷത്തിനുശേഷം പിടിയില്‍
കോട്ടയം: മോഷണക്കേസില്‍ കോടതിയില്‍നിന്ന് ജാമ്യത്തിലിറങ്ങി 32 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ തടത്തില്‍ ടി.പി. രാജന് (61) നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 1991 ല്‍ റബര്‍ ഷീറ്റ് മോഷ്ടിച്ച കേസില്‍ അറസ്റ്റിലാകുകയും കോടതി തടവുശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ വിധിക്കെതിരേ അപ്പീല്‍ കൊടുത്തതിനു ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി. കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവില്‍ കഴിയുന്ന പ്രതികളെ പിടികൂടുന്നതിനു വേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ തൊടുപുഴയില്‍ നിന്നുമാണു പിടികൂടിയത്.
Read Moreകർഷകർക്ക് സർക്കാർ കൊടുക്കാനുള്ളത് മൂന്ന് കോടി; ശീതകാല പച്ചക്കറി ആരു സംഭരിക്കും?
കോട്ടയം: പത്ത് സെന്റ് സ്ഥലത്തു ശീതകാല പച്ചക്കറി നടാന്‍ കൃഷിഭവന് വിത്തും തൈയും നല്‍കിവരുന്ന പദ്ധതിയില്‍ വിളയുന്ന പച്ചക്കറി ആരു സംഭരിക്കുമെന്നതില് അവ്യക്തത. സ്വന്തം ആവശ്യത്തില്‍ അധികമുള്ള പച്ചക്കറി ഹോര്‍ട്ടികോര്‍പ് ഏറ്റെടുക്കുമെന്ന് ഉറപ്പില്ല. ഓണം സീസണില്‍ ഉള്‍പ്പെടെ സംഭരിച്ച പച്ചക്കറിവില ഇപ്പോഴും കുടിശികയാണ്. കോവിഡിനുശേഷം കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റുകള്‍ പലതും നിലച്ചതും വിപണി ഇല്ലാതാക്കി. ലേലത്തില്‍ മെച്ചപ്പെട്ട വിലയ്ക്ക് ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരമാണ് ഇല്ലാതായത്. നിലവില്‍ പച്ചക്കറി കടകളില്‍ നിസാരവിലയ്ക്ക് വിഭവങ്ങള്‍ വിറ്റഴിക്കേണ്ട സാഹചര്യമാണുള്ളത്. വ്യാപാരികള്‍ വില്‍ക്കുന്നത് ഇരട്ടിവിലയ്ക്കും. കഴിഞ്ഞ ഓണം സീസണില്‍ പച്ചക്കറി സംഭരിച്ചതില്‍ ഹോര്‍ട്ടികോര്‍പ് മൂന്നു കോടി രൂപ കര്‍ഷകര്‍ക്കു നല്‍കാനുണ്ട്.
Read Moreശബരിമലയില്‍ മണ്ഡലകാലം; ഇന്ന് നട തുറക്കും; വിപുലമായ സൗകര്യങ്ങള്‍ സജ്ജമാക്കി കെഎസ്ആര്‍ടിസി
പത്തനംതിട്ട: മണ്ഡല മഹോത്സവത്തിനു തുടക്കം കുറിച്ച് ഇന്ന് വൈകിട്ട് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്ര നട തുറക്കും. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേള്‍ശാന്തി കെ. ജയരാമന് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിഷേക ചടങ്ങുകള്‍ നാളെ രാത്രി സന്നിധാനത്തു നടക്കും. ശബരിമല ക്ഷേത്രം മേല്‍ശാന്തിയായി മഹേഷ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി പി.ജി. മുരളി നമ്പൂതിരിയുമാണ് ചുമതലയേല്‍ക്കുന്നത്. നിലവിലെ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍ ഒരുവര്‍ഷത്തെ പൂജകള്‍ പൂര്‍ത്തിയാക്കി നാളെ രാത്രി മലയിറങ്ങും. പുറപ്പെടാ ശാന്തിമാരെന്ന നിലയില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഇരുവരും ശബരിമലയില്‍ താമസിച്ചു പൂജകള്‍ നടത്തിവരികയായിരുന്നു. മണ്ഡല വ്രതാരംഭമായ വൃശ്ചികപ്പുലരിയില്‍ പുതിയ മേല്‍ശാന്തിമാരായിരിക്കും നട തുറക്കുക. ഡിസംബര്‍ 27നാണ് മണ്ഡല പൂജ. അന്നു രാത്രി പത്തിന് നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30ന് വൈകിട്ടു നട…
Read Moreമുഖ്യമന്ത്രി വരും വേദിയൊരുക്കണം; തിരുനക്കര ബസ് സ്റ്റാന്റ് കെട്ടിടം പൊളിക്കൽ വേഗത്തിലാക്കി
കോട്ടയം: മുഖ്യമന്ത്രിയുടെ നവകേരള സദസിനു വേദിയൊരുക്കാൻ തിരുനക്കര പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടം പൊളിക്കുന്ന ജോലികൾ വേഗത്തിലാക്കി. 28നു മുന്‍പു കെട്ടിടം മുഴുവൻ പൊളിച്ചു തറ നിരപ്പാക്കി നൽകാൻ കർശന നിർദേശം നൽകിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. അടുത്ത മാസം 13ന് തിരുനക്കര മൈതാനത്ത് നവകേരള സദസ് നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ 500 പേർക്ക് ഇരിപ്പിടം ഒരുക്കണമെന്ന സർക്കാർ നിർദേശം വന്നതോടെ വേദി മാറ്റുകയായിരുന്നു. ഇതോടെ പഴയ ബസ്റ്റാൻഡിനുള്ളിൽ പരിപാടി നടത്താൻ തീരുമാനമായി. ഇതിനായാണ് പൊളിക്കൽ വേഗത്തിലാക്കിയത്.ഇനിയും ഒന്നര മാസം കൂടിയുണ്ടെങ്കിലേ കെട്ടിടം പൂർണമായും പൊളിച്ച് നീക്കാൻ സാധിക്കുവെന്നാണ് കരാറുകാർ പറയുന്നത്. എന്നാൽ മുഖ്യമന്ത്രിക്ക് വേദിയൊരുക്കാൻ പൊളിക്കൽ ഉടനടി പൂർത്തിയാക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം. പൊടിപടലം ഉയർന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടായതോടെ പൊളിക്കൽ താത്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുതൽ വീണ്ടും പൊളിക്കൽ ആരംഭിച്ചിട്ടുണ്ട്. എംസി റോഡിനോട്…
Read Moreവാട്സ് ആപ്പ്തട്ടിപ്പ്; പാലായിലെ വ്യാപാര സ്ഥാപനത്തിൽനിന്ന് 35 ലക്ഷം തട്ടിയ യുപി സ്വദേശികള്‍ അറസ്റ്റില്‍
പാലാ: വ്യാപാരസ്ഥാപനത്തില്‍നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ അഞ്ചുപേര്‍ പോലീസിന്റെ പിടിയിലായി. യുപി ഔറാദത്ത് സന്ത്കബിര്‍ നഗര്‍ സ്വദേശികളായ സങ്കം (19), ദീപക് (23), അമര്‍നാഥ് (19), അമിത് (21), അതീഷ് (20) എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ജനുവരി 31ന് പാലായിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന് ഇവര്‍ ഓണ്‍ലൈനിലൂടെ പണം തട്ടിയെടുക്കുകയായിരുന്നു. സ്ഥാപനത്തിലെ എംഡിയുടെ വാട്സാപ്പ് മുഖചിത്രം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. എംഡിയുടെ വ്യാജ ഡിപി നിർമിച്ചശേഷം വാട്സാപ്പിലൂടെ മാനേജരുടെ ഫോണിലേക്ക് വിളിച്ചു. താന്‍ കോണ്‍ഫറന്‍സില്‍ ആണെന്നും ബിസിനസ് ആവശ്യത്തിനായി താന്‍ പറയുന്ന അക്കൗണ്ടുകളിലേക്ക് ഉടന്‍ പണം അയക്കണമെന്നും കോണ്‍ഫറന്‍സില്‍ ആയതിനാല്‍ തിരികെ വിളിക്കരുതെന്നും പറഞ്ഞു. തട്ടിപ്പുകാരാണെന്ന് മനസിലാകാതെ മാനേജർ സ്ഥാപനത്തില്‍നിന്ന് 35 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു. പിന്നീടാണ് നടന്നത് തട്ടിപ്പാണെന്ന് മനസിലായത്. ഇതോടെ സ്ഥാപന ഉടമ പാലാ…
Read Moreയൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മുന്നേറിയത് പുരോഗമന ചിന്താഗതിക്കാരെന്ന് തിരുവഞ്ചൂർ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മുന്നേറിയത് പുരോഗമന ചിന്താഗതിക്കാരാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കോണ്‍ഗ്രസിനെ നയിക്കുന്നത് രാഹുൽ ഗാന്ധിയും കെ.സി. വേണുഗോപാലുമാണ്. അവരെ ദുർബലപ്പെടുത്തുകയല്ല മറിച്ച് ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും തിരുവഞ്ചൂർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് ശക്തി പകരുകയാണ് ലക്ഷ്യം. അത് ഇന്ത്യയിൽ മാറ്റമുണ്ടാക്കും. ആ മാറ്റം കേരളത്തിൽ പ്രതിഫലിക്കും. രാഹുൽ ഗാന്ധിക്കൊപ്പം കെ.സി.വേണുഗോപാലുമുണ്ട്. കേരളത്തിൽ മുന്നിൽ നിന്ന് നയിക്കുന്നത് കെ.സിയാണ്. എല്ലാവരും ഒറ്റക്കെട്ടാണ്- തിരുവഞ്ചൂർ പറഞ്ഞു.കോട്ടയത്ത് തിരുവഞ്ചൂർ പക്ഷം എന്നൊന്നില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെല്ലാം തന്റേതാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
Read Moreകോട്ടയം മെഡിക്കൽ കോളജിൽ സർക്കാർ സർവീസിൽനിന്ന് വിരമിച്ചവരെ നിയമിക്കുന്നു;ആരോപണത്തിന് മറുപടിയുമായിഅധികൃതർ
കോട്ടയം: സർക്കാർ സർവീസിലെ ഉയർന്ന തസ്തികകളിൽ ജോലി ചെയ്ത ശേഷം വിരമിച്ചവരെ മെഡിക്കൽ കോളജിൽ നിയമിക്കുന്നതിനെതിരേ വ്യാപക പരാതി. ആരോഗ്യ, അഭ്യന്തരവകുപ്പുകളിൽ ഉന്നത റാങ്കുകളിൽ ജോലി ചെയ്തശേഷം വിരമിച്ചവരെയാണ് താത്കാലിക ജീവനക്കാരായി നിയമിച്ചിരിക്കുന്നത്. സർക്കാർ സർവീസിൽനിന്നു വിരമിച്ച പെൻഷൻ കൈപ്പറ്റുന്ന ഒരാളെ പിന്നിടു സർക്കാർ സ്ഥാപനത്തിൽ താത്കാലിക ജീവനക്കാരനായി നിയമിക്കുവാൻ സർവീസ് ചട്ടം അനുവദിക്കുന്നില്ല. എന്നാൽ ചട്ടം മറികടന്ന് വിരമിച്ച നിരവധി ഉദ്യോഗസ്ഥരെ അധികൃതർ നിയമിക്കുകയാണ്. റേഡിയോതെറാപ്പി വിഭാഗത്തിൽ റേഡിയോഗ്രാഫറായി വിരമിച്ച വനിതാജീവനക്കാരിയെ അതേവിഭാഗത്തിൽ പുനർനിയമനം നടത്തിയിട്ടുണ്ട്. പോലീസ് സർവീസിൽ ഉന്നത റാങ്കിൽനിന്നു വിരമിച്ചയാളെ ലെയ്സൺ ഓഫീസറായും സ്റ്റോർ സൂപ്രണ്ടായി വിരമിച്ചയാളെ ആശുപത്രി വികസന സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള ന്യായവില മെഡിക്കൽ സ്റ്റോർ മേധാവിയായും നിയമിച്ചിട്ടുണ്ട്. പ്രധാന ശസ്ത്രക്രിയ തിയറ്ററിൽ, യൂറോളജി വിഭാഗത്തെ സഹായിക്കുവാൻ വിരമിച്ചയാളെ നിയമിച്ചിട്ടുണ്ട്. കൂടാതെ, ഹൃദയ ശസ്ത്രക്രിയ, ന്യൂറോ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ നിരവധി…
Read Moreലോട്ടറി വിൽപനക്കാരനെ അടിച്ചുകൊന്ന കേസ്;പ്രതി അറസ്റ്റിൽ
കോട്ടയം: പുതുപ്പള്ളിയിൽ ലോട്ടറി വില്പനക്കാരനായ വയോധികനെ അടിച്ചുകൊന്ന കേസിൽ പ്രതി അറസ്റ്റിൽ. പുതുപ്പള്ളി വാഴക്കുളം അന്പലത്തിനു സമീപം താമസിക്കുന്ന പണ്ടാരക്കുന്നേൽ പി.കെ. കുരുവിള (67) ആണ് അറസ്റ്റിലായത്. ഇന്നു രാവിലെ ഇയാളുടെ വീട്ടിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്നു കോടതിയിൽ ഹാജരാക്കും. പുതുപ്പള്ളി സ്വദേശി ചന്ദ്രന് (71) ആണ് മരിച്ചത്. ഇയാൾ പുതുപ്പള്ളി കവലയിൽ ലോട്ടറി വിൽപ്പന നടത്തിവരികയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് പുതുപ്പള്ളി പെട്രോള്‍ പമ്പിനു സമീപമായിരുന്നു സംഭവം. വാക്കേറ്റത്തിനിടെ ചന്ദ്രനെ പ്രതി തള്ളിയിട്ടതാണെന്നു പറയുന്നു. തലയടിച്ചുവീണ ചന്ദ്രനെ പോലീസ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല.
Read More