കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് പകൽ പൊളിക്കുന്നതിനെതിരേ പ്രതിഷേധം ശക്തം. കരാർ വ്യവസ്ഥകൾ പൂർണമായും ലംഘിച്ചാണു കെട്ടിടം പൊളിക്കൽ നടക്കുന്നത്. നഗരസഭ ബലക്ഷയം എന്നുപറഞ്ഞു പൊളിച്ചുനീക്കുന്ന ബസ്സ്റ്റാൻഡ് കോംപ്ലക്സിലെ എ ബ്ലോക്കിലെ കൽപക ബിൽഡിംഗിന്റെ ഒന്നാം നിലയിൽ ജെസിബി കയറ്റിയാണ് പകൽ സമയം പൊളിക്കൽ നടക്കുന്നത്. എംസി റോഡിലൂടെ നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്പോഴാണ് മാനദണ്ഡങ്ങൾ പാലിക്കാതെ ഒരു നെറ്റ് വലിച്ചുകെട്ടി പൊളിക്കൽ തകൃതിയായി നടക്കുന്നത്. നഗരസഭയും കന്പനിയുമായുള്ള കരാർ രാത്രിയിൽ മാത്രമേ പൊളിക്കാൻ പാടുള്ളൂവെന്നാണ്. എന്നാൽ ആദ്യത്തെ ഒരു ദിവസം ഒഴികെ ബാക്കിയെല്ലാ ദിവസവും മാനദണ്ഡം ലംഘിച്ച് പകൽസമയത്താണ് പൊളിക്കുന്നത്. ഇതുമൂലം പിരസരത്താകെ പൊടിപടലമാണ്. കഴിഞ്ഞ ദിവസം പൊളിക്കലുമായി ബന്ധപ്പെട്ട് തിരുനക്കര ഗാന്ധി സ്ക്വയർ-ക്ഷേത്രം റോഡ് മുന്നറിയിപ്പില്ലാതെ അടച്ചിരുന്നു. ഇതിനെതിരേ പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഭാഗികമായി ഗതാഗതം അനുവദിച്ചു. വാർഡ് കൗണ്‍സിലറെ പോലും അറിയിക്കാതെയാണ്…
Read MoreCategory: Kottayam
സര്‍ക്കാരിന്റെ നവകേരള സദസിന് ബദലായി സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സദസ്
കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് നവകേരള സദസ് എന്ന പേരില്‍ പൗരപ്രമുഖരെ വിളിച്ച് സംവാദം നടത്തുന്നതില്‍ പ്രതിഷേധിച്ച് ജില്ലാ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലയില്‍ സര്‍ക്കാര്‍ നവകേരള സദസ് നടത്തുന്ന ഡിസംബര്‍ 13ന് കോട്ടയം കളക്ടറേറ്റ് പടിക്കല്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സദസ് സംഘടിപ്പിക്കുമെന്ന് സമരസമിതി ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അറിയിച്ചു. കര്‍ഷകര്‍, കൂലി തൊഴിലാളികള്‍, ഓട്ടോ റിക്ഷാ തൊഴിലാളികള്‍ തുടങ്ങി അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളുമായി സംവാദം സംഘടിപ്പിക്കും. സില്‍വര്‍ ലൈന്‍ പാത കടന്നുപോകുന്ന ചങ്ങനാശേരി, പുതുപ്പള്ളി, കോട്ടയം, ഏറ്റുമാനൂര്‍, കടുതുരുത്തി എന്നീ നിയോജക മണ്ഡലങ്ങളിലെ സമരസമിതി പ്രവര്‍ത്തകരാണ് ജനകീയ സദസില്‍ പങ്കെടുക്കുന്നത്. ജനകീയ സദസ് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ജില്ലാ ചെയര്മാന് ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിക്കും.
Read Moreശബരിമല തീര്‍ഥാടനം: പത്തിന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അവലോകനയോഗം
കോട്ടയം: ശബരിമല തീര്‍ഥാടനം, കോട്ടയം റെയില്‍വേ സ്റ്റേഷന് വികസനം, പുതിയ ട്രെയിനുകള്‍ തുടങ്ങിയ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പത്തിന് കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ അവലോകന യോഗം ചേരും. തോമസ് ചാഴികാടന് എംപിയുടെ നിര്‍ദേശ പ്രകാരമാണ് യോഗം. തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജറും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. കോട്ടയം റെയില്‍വേ സ്റ്റേഷനെയും മദര്‍ തെരേസ റോഡിനെയും (റബ്ബര്‍ ബോര്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്സ് ജംഗ്ഷന്) ബന്ധിപ്പിക്കുന്ന റോഡിന്റെ പുനര്‍ നിര്‍മാണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഡിവിഷണല്‍, സോണല്‍, റെയില്‍വേ ബോര്‍ഡ് തലത്തില്‍ കത്തുകള്‍ നല്‍കുകയും വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും റോഡ് തകര്‍ന്നിട്ട് 17 മാസം കഴിഞ്ഞിട്ടും പുനര്‍ നിര്‍മാണ പ്രവൃത്തികൾ ആരംഭിച്ചിട്ടില്ല. ശബരിമല മണ്ഡല മകരവിളക്ക് കാലത്തു ഈ റോഡിന് വലിയ പ്രാധാന്യമുണ്ട്. സ്റ്റേഷനിലെ പാര്‍ക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയും, ഒരു റോഡില്‍ നിന്ന് മാത്രം…
Read Moreമീഡിയ ഡൈനാമിക്സ് ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രി വീണാ ജോർജ്
കോട്ടയം: ജനാധിപത്യത്തിലുണ്ടാകുന്ന തെറ്റുകളെ തിരുത്തുന്നതിന് മാധ്യമപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്ന് മന്ത്രി വീണാ ജോർജ്. പള്ളം ബിഷപ് സ്പീച്ച്ലി കോളജിലെ മീഡിയ സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ‘മീഡിയ ഡൈനാമിക്സ്’ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമപ്രവർത്തനം വെല്ലുവിളികൾ നിറഞ്ഞ മേഖലയാണ്. സമൂഹത്തിൽ മാറ്റംവരുത്തുവാനും നീതിനിഷേധത്തിനെതിരെയും അവകാശലംഘനങ്ങൾക്കെതിരെയും സംസാരിക്കാൻ മാധ്യമപ്രവർത്തകർക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തന്റെ മുൻകാല മാധ്യമപ്രവർത്തന അനുഭവങ്ങൾ വിദ്യാർഥികളുമായി മന്ത്രി പങ്കുവെച്ചു. ചടങ്ങിൽ കോളജിലെ വിമൻസ് സെല്ലിന്റെ ഉദ്ഘാടനവും മന്ത്രി തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ വിവിധ ചോദ്യങ്ങൾക്ക് മന്ത്രി മറുപടികൾ നൽകി. മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നിർമിച്ച വൺ മിനിറ്റ് ന്യൂസ് ബുള്ളറ്റിന്റെ പ്രകാശനം ബർസാർ റവ. സജി കെ.സാം നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. ആശാ സൂസൻ ജേക്കബ്, മീഡിയ സ്റ്റഡീസ് വിഭാഗം മേധാവി എ.ആർ ഗിൽബർട്ട്, ലോക്കൽ മാനേജർ ഫാ. എബ്രഹാം സി. പ്രകാശ്,…
Read Moreശബരിമലയില്‍ കെട്ടിക്കിടക്കുന്ന ത് 6.65 ലക്ഷം ടിന് അരവണ; എങ്ങനെ നശിപ്പിക്കുമെന്നതിൽ ആശങ്ക
പത്തനംതിട്ട: ശബരിമലയില്‍ കെട്ടിക്കിടക്കുന്ന അരവണ നശിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കിയെങ്കിലും വിഷയം ഒരു കീറാമുട്ടിയായി മാറി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും അരവണ നശിപ്പിക്കല്‍ സംബന്ധിച്ച് വ്യക്തമായ തീരുമാനങ്ങളെടുക്കാനാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ വകുപ്പുകളുടെ യോഗം ഉടന്‍ വിളിക്കും. ഏലയ്ക്കായില്‍ കീടനാശിനി സാന്നിധ്യം കണ്ടതിനേ തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് കഴിഞ്ഞ തീര്‍ഥാടനകാലത്തു വില്പന തടഞ്ഞ 6.65 ലക്ഷം ടിന് അരവണയാണ് ഉപയോഗശൂന്യമായി കെട്ടിക്കിടക്കുന്നത്. വിശദമായ പരിശോധനയില്‍ കീടനാശിനി സാന്നിധ്യം ഇല്ലെന്ന് പിന്നീട് ബോധ്യപ്പെട്ടെങ്കിലും അപ്പോഴേക്കും അരവണ ഭക്തര്‍ക്കു വിതരണം ചെയ്യാനാകില്ലെന്ന് ദേവസ്വം ബോര്‍ഡും നിലപാടെടുത്തു. സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് അരവണ നശിപ്പിക്കണമെന്ന നിര്‍ദേശം കഴിഞ്ഞയിടെ സുപ്രീംകോടതിയും നല്കി.ഒരാഴ്ചയ്ക്കകം ശബരിമല തീര്‍ഥാടനകാലം ആരംഭിക്കുമെന്നിരിക്കേ ഇതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. ആറു കോടിയിലേറെ രൂപ ദേവസ്വം…
Read Moreപോലീസ് സ്റ്റേഷനിൽ വിളിച്ച് ഭീഷണിപ്പെടുത്തലും അസഭ്യവർഷവും; യുവാവ് പോലീസ് പിടിയിൽ
കോട്ടയം: പോലീസ് സ്റ്റേഷനില്‍ വിളിച്ച് അസഭ്യം പറയുകയും പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് ചക്കാംമ്പുഴ ഭാഗത്ത് കിഴക്കേമുറിയില്‍ വി. ഗോപകുമാറിനെ (കണ്ണന്-33) യാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പാമ്പാടി പോലീസ് സ്റ്റേഷനില്‍ നിരന്തരമായി വിളിച്ച് അസഭ്യം വിളിക്കുകയായിരുന്നു. 2022 ല്‍ ഇയാള്‍ പാമ്പാടി ബസ് സ്റ്റാന്‍ഡ് ഭാഗത്ത് ബഹളം ഉണ്ടാക്കിയതിനെത്തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ഹാജരാകാതിരുന്ന ഇയാള്‍ക്കെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ഫോണിലേക്ക് വിളിച്ച് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ ഇയാള്‍ ചീത്ത വിളിക്കുകയും പിടികൂടാന്‍ എത്തിയാല്‍ ടാപ്പിംഗ് കത്തികൊണ്ട് കുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരേ പാമ്പാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിൽ മംഗലാപുരത്തു നിന്നാണ് ഇയാളെ പിടികൂടിയത്.
Read Moreവൈദ്യുതിവേലിയില്‍നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു
ഇടുക്കി: കൃഷിയിടത്തില്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍നിന്നു ഷോക്കേറ്റ് ഗൃഹനാഥന് മരിച്ചു. കരുണാപുരം തണ്ണിപ്പാറ ഓവേലില്‍ വര്‍ഗീസ് ജോസഫ് (ഷാജി) ആണ് മരിച്ചത്. ഇന്നു രാവിലെ തണ്ണിപ്പാറയിലെ കൃഷിയിടത്തിലായിരുന്നു സംഭവം. ഷാജി പാട്ടത്തിനു കൊടുത്തിരുന്ന ഭൂമിയുടെ അതിര്‍ത്തിയില്‍ വന്യമൃഗങ്ങളെ തുരത്താന്‍ വൈദ്യുതിവേലി സ്ഥാപിച്ചിരുന്നു. ഇതില്‍ തട്ടി വീണപ്പോഴാണ് ഷോക്കേറ്റതെന്നാണ് നിഗമനം.
Read Moreപാട്ടുകള്‍ സിഡിയിൽ നൽകണം; അധ്യാപകരുടെ നിർബന്ധത്തിൽ വലഞ്ഞ് വിദ്യാര്‍ഥികള്‍
കോട്ടയം: ഉപജില്ലാ കലോത്സവത്തില്‍ വിവിധ നൃത്ത മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്തു സിഡിയിലാക്കി നല്‍കണമെന്ന നിബന്ധന വിദ്യാര്‍ഥികളെ വലയ്ക്കുന്നതായി പരാതി. ഒട്ടുമിക്ക വിദ്യാര്‍ഥികളും പാട്ടുകള്‍ പെന്‍ഡ്രൈവിലാക്കിയാണ് ഇപ്പോള്‍ പരിശീലനമുള്‍പ്പെടെ നടത്തുന്നത്. സിഡികള്‍ കൊണ്ടു നടക്കാനും പാട്ടുകള്‍ റൈറ്റ് ചെയ്യാനുള്ള വിദ്യാര്‍ഥികളുടെ ബുദ്ധിമുട്ടു കാരണമാണ് പലരും സിഡികള്‍ ഉപേക്ഷിച്ചു പെന്‍ഡ്രൈവിലേക്കു മാറിയിരിക്കുന്നത്. തന്നെയുമല്ല സിഡിലാക്കിയിരിക്കുന്ന പാട്ടുകള്‍ പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ സിഡി പ്ലെയറും ആവശ്യമാണ്. ഇപ്പോള്‍ സിഡി പ്ലെയർ ആരും ഉപയോഗിക്കാത്ത സാഹചര്യമാണ്. പെന്‍ഡ്രൈവാണെങ്കില്‍ മൊബൈല്‍ ഫോണില്‍ പോലും കണക്റ്റ് ചെയ്തു വിദ്യാര്‍ഥികള്‍ക്കു പരീശീലനം നടത്താനാകും.ഈ സാഹചര്യത്തില്‍ സിഡികളില്‍ പാട്ടുകള്‍ എത്തിക്കണമെന്ന് അധ്യാപകരുടെ നിര്‍ബന്ധം ഒഴിവാക്കി പെന്‍ഡ്രൈവില്‍ പാട്ടുകള്‍ സ്വീകരണമെന്ന് വിദ്യാര്‍ഥികളും മാതാപിതാക്കളും ആവശ്യപ്പെട്ടു. എന്നാല്‍ ജില്ലയിലെ ചില സബ് ജില്ലകളില്‍ സിഡിയും പെന്‍ഡ്രൈവും സ്വീകരിക്കുന്നുണ്ടെന്നും സ്റ്റേജ് മാനേജര്‍മാര്‍ക്കു കൈകാര്യം ചെയ്യുന്ന കാര്യമാണിതെന്നും അധ്യാപകര്‍ പറഞ്ഞു.
Read Moreവീടുകയറി ആക്രമണം ഒളിവിലായിരുന്ന നാലു പേർ അറസ്റ്റില്‍
കോട്ടയം: വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട ചിറപ്പാറയില്‍ സി.എസ്. സബീര്‍ (35), ആര്‍പ്പൂക്കര ഈസ്റ്റ് പള്ളത്ത് വീട്ടില്‍ മോഹിത് കൃഷ്ണ (കണ്ണന് 41), കോട്ടയം പുലിയന്നൂര്‍ തെക്കുംമുറി ഭാഗത്ത് കാരത്തറ മുരളി (50), കോതമംഗലം നെല്ലിമറ്റം ഭാഗത്ത് വടക്കേടത്ത്പറമ്പില്‍ സച്ചു (30) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് ഈരാറ്റുപേട്ട കുറ്റിപ്പാറ സ്കൂളിനു സമീപമുള്ള വീട്ടില്‍ കഴിഞ്ഞമാസം 27നു രാത്രി 11.45ന് അതിക്രമിച്ചുകയറി വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുപൊട്ടിക്കുകയും വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന അരിവാള്‍ കൊണ്ട് ഗൃഹനാഥനെയും കുടുംബത്തെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവര്‍ക്ക് ഗൃഹനാഥന്റെ കുടുംബത്തോട് കുടുംബപരമായ പ്രശ്നങ്ങളുടെ പേരില്‍ മുന്‍ വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇവര്‍ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമണം നടത്തിയത്. തുടര്‍ന്ന്…
Read Moreഭാര്യാവീടിനു സമീപം ഓട്ടോ ഡ്രൈവർ തൂങ്ങി മരിച്ചനിലയില്‍
കോട്ടയം: ഭാര്യാ വീടിനു സമീപം ആളൊഴിഞ്ഞ വീട്ടില്‍ ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കടുവാക്കുളം വെട്ടുകുഴിക്കു സമീപം പൂവൻതുരുത്ത് പുത്തൻപറമ്പിൽ പി.എസ്. ജെനീഷ് (36)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.നാൽക്കവലയ്ക്കു സമീപം കടുവാക്കുളത്ത് സറ്റേഷനറിക്കട നടത്തുന്ന ബൈജുവിന്റെ ആളൊഴിഞ്ഞ കുടുംബ വീട്ടിലാണ് ഇന്നലെ രാത്രി 11.30ന് മൃതദേഹം കണ്ടെത്തിയത്. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ വിജിത.
Read More