വീ​ട്ട​മ്മ​യ്ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം; യു​വാ​വ് അ​റ​സ്റ്റി​ൽ

കോ​ട്ട​യം: വീ​ട്ട​മ്മ​യ്ക്കു​നേ​രേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി 40 ഏ​ക്ക​ര്‍ ഭാ​ഗ​ത്ത് ക​രി​പ്പാ​ത്തോ​ട്ട​ത്തി​ല്‍ അ​മ​ല്‍ ബോ​സി (25)നെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും സു​ഹൃ​ത്തും ചേ​ര്‍​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 10നു ​വീ​ട്ട​മ്മ​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി ഇ​വ​രോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് എ​രു​മേ​ലി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍​ക്കെ​തി​രേ എ​സ് സി /​എ​സ്ടി ആ​ക്ട് പ്ര​കാ​ര​വും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. മ​റ്റ് പ്ര​തി​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.

Read More

മ​ക​നെ ആ​സി​ഡ് ഒഴി​ച്ച് ​കൊല​പ്പെ​ടു​ത്തി;​ പി​താ​വി​ന് ജീ​വ​പ​ര്യ​ന്തം

പാ​ലാ: മ​ക​നെ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പി​താ​വി​നു ജീ​വ​പ​ര്യ​ന്തം ത​ട​വും പ​ത്തു വ​ര്‍​ഷം ക​ഠി​ന ത​ട​വും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. അ​ന്തി​നാ​ട് മൂ​പ്പ​ന്‍​മ​ല ഭാ​ഗ​ത്തു​ള്ള കാ​ഞ്ഞി​ര​ത്തും​കു​ന്നേ​ല്‍ ഗോ​പാ​ല കൃ​ഷ്ണ​ന്‍ ചെ​ട്ടി​യാ​ര്‍​ക്കാ​ണ് ക​ഠി​ന​ത​ട​വ് വി​ധി​ച്ച് പാ​ലാ അ​ഡീ​ഷ​ണ​ല്‍ ഡി​സ്ട്രി​ക്റ്റ് ആ​ന്‍​ഡ് സെ​ഷ​ന്‍​സ് ജ​ഡ്ജി കെ. ​അ​നി​ല്‍​കു​മാ​ര്‍ വി​ധി പ്ര​സ്താ​വി​ച്ച​ത്. മ​ക​ന്‍ ഷി​നു​വി​നെ 2021 സെ​പ്റ്റം​ബ​ർ 23 രാ​ത്രി​യി​ൽ ആ​സി​ഡ് ഒ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് ശി​ക്ഷാ​വി​ധി. ഷി​നു​വി​ന്‍റെ ര​ണ്ടാം മ​ര​ണ​വാ​ര്‍​ഷി​ക​ത്തി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് വി​ധി പ്ര​സ്താ​വി​ച്ചി​ട്ടു​ള്ള​ത്. പ്ര​തി​യാ​യ ടി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ ചെ​ട്ടി​യാ​ര്‍​ക്ക് ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മം 302-ാം വ​കു​പ്പു പ്ര​കാ​രം ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ര​ണ്ടു​വ​ര്‍​ഷം ക​ഠി​ന​ത​ട​വും 326 എ ​വ​കു​പ്പു പ്ര​കാ​രം പ​ത്തു വ​ര്‍​ഷം ക​ഠി​ന​ത​ട​വും പ​തി​നാ​യി​രം രൂ​പ പി​ഴ​യും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷം ക​ഠി​ന​ത​ട​വി​നും വി​ധി​ച്ചു. ശി​ക്ഷ ഒ​രു​മി​ച്ച് അ​നു​ഭ​വി​ച്ചാ​ല്‍ മ​തി.…

Read More

ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞു, കാ​ന്‍​സ​റി​നെ തോ​ല്‍​പ്പി​ക്കും: നി​ഷ ജോ​സ്

കോ​ട്ട​യം: ത​നി​ക്ക് അ​ർ​ബു​ദ രോ​ഗ​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞെ​ന്നും ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​യാ​യെ​ന്നും വ്യ​ക്ത​മാ​ക്കി കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ ഭാ​ര്യ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ നി​ഷ ജോ​സ്. സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വ​ച്ച വീ​ഡി​യോ​യ​യി​ലാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. കാ​ന്‍​സ​റി​നെ തോ​ല്‍​പ്പി​ക്കു​മെ​ന്ന ഉ​റ​ച്ച ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടെ​ന്നും കാ​ന്‍​സ​റി​നെ കീ​ഴ​ട​ക്കി​യി​ട്ടേ​യു​ള്ളൂ കാ​ര്യ​മു​ള്ളു​വെ​ന്നും നി​ഷ വീ​ഡി​യോ​യി​ല്‍ പ​റ​യു​ന്നു. ക​ഴി​ഞ്ഞ പ​ത്തു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി കാ​ന്‍​സ​ര്‍ രോ​ഗി​ക​ളു​ടെ ഉ​ന്ന​മ​ന​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നു​മാ​യി പ്ര​വ​ര്‍​ത്തി​ച്ചു​വ​രി​ക​യാ​ണ് നി​ഷ. കാ​ന്‍​സ​ര്‍ രോ​ഗി​ക​ള്‍​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​തി​ലും മു​ടി മു​റി​ച്ചു ന​ല്‍​കു​ന്ന​തി​ലു​മൊ​ക്കെ സ​ജീ​വ​യാ​യി​രു​ന്നു. ഹെ​യ​ര്‍ ഫോ​ര്‍ ഹോ​പ്പ് ഇ​ന്ത്യ കാ​മ്പ​യി​ന്‍റെ ബ്രാ​ന്‍​ഡ് അം​ബാ​സി​ഡ​റു​മാ​യി​രു​ന്നു. എ​ല്ലാ വ​ര്‍​ഷ​വും പ​തി​വാ​യി ചെ​യ്യു​ന്ന മാ​മോ​ഗ്രാം പ​രി​ശോ​ധ​ന​യി​ലാ​ണ് സ്ത​നാ​ര്‍​ബു​ദം ക​ണ്ടെ​ത്തി​യ​തെ​ന്നും കു​ടും​ബ​ത്തി​ന്‍റെ പി​ന്തു​ണ​യും ശ​ക്തി​യും അ​ര്‍​ബു​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​ചോ​ദ​ന​മാ​യെ​ന്നും നി​ഷ പ​റ​യു​ന്നു.  

Read More

പു​​റ​​ത്ത് പെ​​രു​​മ​​ഴ, അ​​ക​​ത്ത് തീ​​മ​​ഴ..! സ​ഹ​ക​രി​ക്കാ​ന്‍ ഒ​രു സം​ഘ​വു​മി​ല്ല; നെ​ല്‍​ക​ര്‍​ഷ​ക​ര്‍ നെ​ട്ടോ​ട്ട​ത്തി​ല്‍

കോ​​ട്ട​​യം: പു​​റ​​ത്ത് പെ​​രു​​മ​​ഴ, അ​​ക​​ത്ത് തീ​​മ​​ഴ. ആ​​ര​​റി​​യു​​ന്നു അ​​പ്പ​​ര്‍​കു​​ട്ട​​നാ​​ട്ടി​​ല്‍ നെ​​ല്‍​ക​​ര്‍​ഷ​​ക​​രു​​ടെ നെ​​ടു​​വീ​​ര്‍​പ്പും നി​​ല​​വി​​ളി​​യും. ത​​ല​​യാ​​ഴം, വെ​​ച്ചൂ​​ര്‍, കു​​മ​​ര​​കം, ക​​ല്ല​​റ പാ​​ട​​ങ്ങ​​ളി​​ല്‍ യ​​ന്ത്രം കൊ​​യ്തു​​കൂ​​ട്ടി​​യ നെ​​ല്ല് പാ​​ട​​ത്ത് കൂ​​ന കൂ​​ടി​​ക്കി​​ട​​ക്കു​​ക​​യാ​​ണ്. നെ​​ല്ല് ആ​​ര് എ​​ന്നു സം​​ഭ​​രി​​ക്കു​​മെ​​ന്നോ വി​​ല​​യെ​​ത്ര​​യെ​​ന്നോ ക​​ര്‍​ഷ​​ക​​ര്‍​ക്ക് അ​​റി​​വി​​ല്ല. സ​​പ്ലൈ​​കോ സം​​ഭ​​രി​​ക്കു​​മെ​​ന്ന് സ​​ഹ​​ക​​ര​​ണ വ​​കു​​പ്പും അ​​ത​​ല്ല ചു​​മ​​ത​​ല സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്കാ​​ണെ​​ന്ന് സ​​പ്ലൈ​​കോ​​യും പ​​റ​​യു​​ന്നു. നെ​​ല്ല് കു​​ത്താ​​ന്‍ ആ​​കെ ഒ​​രു സ്വ​​കാ​​ര്യ മി​​ല്ലു​​കാ​​ര്‍ മാ​​ത്ര​​മേ എ​​ത്തി​​യി​​ട്ടു​​ള്ളൂ. വെ​​ച്ചൂ​​ര്‍ മോ​​ഡേ​​ണ്‍ റൈ​​സ് മി​​ല്ലി​​ലും നെ​​ല്ല് സം​​ഭ​​രി​​ക്കു​​ന്നു​​ണ്ട്. കൊ​​യ്ത്ത് ര​​ണ്ടാം വാ​​ര​​ത്തി​​ലേ​​ക്ക് ക​​ട​​ക്കു​​മ്പോ​​ള്‍ അ​​യ്യാ​​യി​​ര​​ത്തോ​​ളം ക​​ര്‍​ഷ​​ക​​ര്‍ക്ക് മു​​ന്നി​​ലു​​ള്ള​​ത് ആ​​ശ​​ങ്ക​​യു​​ടെ കാ​ർ​മേ​​ഘ​​മാ​​ണ്. ഒ​​രാ​​ഴ്ച​​യാ​​യി പാ​​ട​​ങ്ങ​​ളി​​ല്‍ പ​​ടു​​ത​​കൊ​​ണ്ട് മൂ​​ടി​​യ നെ​​ല്ല് ഇ​​ന്നോ നാ​​ളെ​​യോ കി​​ള​​ര്‍​ത്തു​​തു​​ട​​ങ്ങും. പാ​​ട​​ത്ത് വെ​​ള്ള​​ക്കെ​​ട്ടു​​ണ്ടാ​​യാ​​ല്‍ വി​​രി​​പ്പ് കൃ​​ഷി​​യി​​ല്‍​നി​​ന്ന് ന​​യാ പൈ​​സ കി​​ട്ടി​​ല്ല. നെ​​ല്ല് സം​​ഭ​​രി​​ച്ചാ​​ല്‍ സ്റ്റോ​​ക്ക് ചെ​​യ്യാ​​ന്‍ സ​​ഹ​​ക​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ള്‍​ക്ക് ഗോ​​ഡൗ​​ണു​​ക​​ളി​​ല്ല. മു​​ന്‍​പൊ​​രി​​ക്ക​​ല്‍ സം​​ഭ​​രി​​ച്ച​​പ്പോ​​ള്‍ ഓ​​ഡി​​റ്റോ​​റ​​ങ്ങ​​ള്‍ വാ​​ട​​യ്ക്ക് എ​​ടു​​ത്താ​​ണ് സ്‌​​റ്റോ​​ക്ക് ചെ​​യ്ത​​ത്.…

Read More

കോ​ട്ട​യ​ത്ത് ബ​സ് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു; അ​ധി​ക സ​ര്‍​വീ​സ് ന​ട​ത്താ​തെ കെ​എ​സ്ആ​ര്‍​ടി​സി

കോ​ട്ട​യം: സ്വ​കാ​ര്യ​ബ​സ് സ​മ​ര​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ വ​ല​ഞ്ഞു. സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സ് പൂ​ര്‍​ണ​മാ​യും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ജോ​ലി​ക്കാ​രും സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​ണ് വ​ല​ഞ്ഞ​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളി​ല്‍ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് റോ​ഡു​ക​ളി​ല്‍ വ​ർ​ധി​ച്ചു. കോ​ട്ട​യം, ച​ങ്ങ​നാ​ശേ​രി, വൈ​ക്കം, പാ​ലാ, പൊ​ന്‍​കു​ന്നം, ഈ​രാ​റ്റു​പേ​ട്ട, എ​രു​മേ​ലി കെ​എ​സ്ആ​ര്‍​ടി​സി ഡി​പ്പോ​ക​ളി​ല്‍ രാ​വി​ലെ വ​ൻ‌ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. നി​ല​വി​ലു​ള്ള സ്വ​കാ​ര്യ​ബ​സ് പെ​ര്‍​മി​റ്റ​കു​ള്‍ പു​തു​ക്കി​ന​ല്‍​കു​ക, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്കു വ​ര്‍​ധി​പ്പി​ക്കു​ക, ബ​സു​ക​ളി​ല്‍ കാ​മ​റ, സീ​റ്റ് ബെ​ല്‍​റ്റ് എ​ന്നി​വ ഘ​ടി​പ്പി​ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ബ​സ് ഉ​ട​മ​ക​ൾ സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി സൂ​ച​ന പ​ണി​മു​ട​ക്കു ന​ട​ത്തു​ന്ന​ത്. സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തോ​ട് സ​ര്‍​ക്കാ​രും ഗ​താ​ഗ​ത​മ​ന്ത്രി​യും കാ​ട്ടു​ന്ന അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ബ​സ് ഉ​ട​മ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു. സ്വ​കാ​ര്യ ബ​സു​ക​ള്‍ പ​ണി​മു​ട​ക്കു​ന്ന​തി​നാ​ല്‍ കെ​എ​സ്ആ​ര്‍​ടി​സി എ​ല്ലാ ഷെ​ഡ്യൂ​ളു​ക​ളും മു​ട​ക്കം വ​രാ​തെ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഡി​ടി​ഒ അ​റി​യി​ച്ചു. വി​വി​ധ ഡി​പ്പോ​ക​ളി​ലാ​യി ജി​ല്ല​യി​ല്‍ 250 ബ​സു​ക​ളാ​ണ് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്. ജീ​വ​ന​ക്കാ​രു​ടെ…

Read More

അ​രി​യി​ല്ല, പ​യ​റി​ല്ല, പ​രി​പ്പി​ല്ല, ഉ​ഴു​ന്നി​ല്ല;കോ​ട്ട​യ​ത്ത് സ​പ്ലൈ ഇ​ല്ലാ​തെ സ​പ്ലൈ​കോ

കോ​ട്ട​യം: പ​ഞ്ച​സാ​ര​യി​ല്ല, പ​യ​റി​ല്ല, പ​രി​പ്പി​ല്ല, ഉ​ഴു​ന്നി​ല്ല… ഇ​ങ്ങ​നെ നീ​ളു​ക​യാ​ണ് മാ​സ​ങ്ങ​ളാ​യി സ​പ്ലൈ​കോ​യു​ടെ ഇ​ല്ലാ​യ്മ​യു​ടെ ലി​സ്റ്റ്. സമൃദ്ധിയുടെ ന​ല്ല​കാ​ലം ഇ​നി​യെ​ന്നു​വ​രു​മെ​ന്ന് സ​പ്ലൈ​കോ​യ്ക്കു​മ​റി​യി​ല്ല, ഭ​രി​ക്കു​ന്ന മ​ന്ത്രി​ക്കു​മ​റി​യി​ല്ല. എ​ങ്കി​ല്‍ പി​ന്നെ ഔ​ട്ട്‌ലെറ്റ് പൂ​ട്ടി​ക്കൂ​ടേ​യെ​ന്ന ജ​ന​ത്തി​ന്‍റെ ചോ​ദ്യം ന്യാ​യ​മാ​ണ്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ അ​ടു​ത്ത ദി​വ​സം വ​രാ​നും വ​രാ​തി​രി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നേ സ​പ്ലൈ​കോ ഔ​ട്ട്‌ലെറ്റ്് ജീ​വ​ന​ക്കാ​ര്‍​ക്ക് പ​റ​യാ​നാ​കൂ. അ​രി​യും പ​യ​റും മു​ള​കും മ​ല്ലി​യും ഉ​ഴു​ന്നും പ​ഞ്ച​സാ​ര​യു​മു​ള്‍​പ്പെ​ടെ 13 അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ സ​ബ്സി​ഡി​യി​ല്‍ വി​ല്‍​ക്കു​ന്ന ഔ​ട്ട്‌ലെറ്റു​ക​ളേ​റെ​യും മൂ​ന്നു മാ​സ​മാ​യി കാ​ലി​യാ​ണ്. ഒ​ന്നോ ര​ണ്ടോ ഇ​ന​ങ്ങ​ള്‍ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ പ​ല​തും പൂ​ത്ത​തോ പു​ഴു​ത്ത​തോ ആ​യി​രി​ക്കും. പ​ല​വ്യ​ജ്ഞ​ന​ങ്ങ​ള്‍ എ​ത്തി​ച്ചി​രു​ന്ന ഏ​ജ​ന്‍​സി​ക​ള്‍​ക്ക് കോ​ടി​ക​ള്‍ കു​ടി​ശി​ക​യു​ള്ള​തി​നാ​ലാ​ണ് ഔട്ട്‌ലെറ്റുക​ളി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ സ​പ്ലൈ നി​ല​ച്ച​ത്. ക​ട​ത്തി​ല്‍ മു​ങ്ങി പാ​പ്പ​രാ​യ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കു​ടി​ശി​ക വീ​ട്ടാ​ന്‍ പ​ണ​മി​ല്ല. ക​രി​ഞ്ച​ന്ത​യി​ല്‍ കൊ​ള്ള​വി​ല കൊ​ടു​ത്ത് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​നാ​ണ് ജ​ന​ങ്ങ​ളു​ടെ വി​ധി. സ​പ്ലൈ​കോ ഔ​ട്ട്‌ലെറ്റു​ക​ളി​ല്‍ സ്റ്റോ​ക്കി​ല്ലാ​ത്ത​തി​നാ​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്കും കാ​ര്യ​മാ​യ ജോ​ലി​യി​ല്ല. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നാ​ല്‍ സ​പ്ലൈകോ മൊ​ബൈ​ല്‍…

Read More

വ​നി​താ ടി​ടി​ഇ​ക്കു നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

കോ​ട്ട​യം: ട്രെ​യി​നി​ൽ വ​നി​താ ടി​ടി​ഇ​ക്കു നേ​രെ മ​ദ്യ​ല​ഹ​രി​യി​ൽ ലൈം​ഗി​ക അ​തി​ക്ര​മം കാ​ട്ടി​യ മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. ഇ​ന്ന് ഉ​ച്ച​ക്ക് സെക്കന്തരാ​ബാ​ദ് തി​രു​വ​ന​ന്ത​പു​രം ശ​ബ​രി എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​ൻ ചി​ങ്ങ​വ​നം അ​ടു​ക്കാ​റാ​യ​പ്പോ​ഴാ​ണ് റി​സ​ർ​വേ​ഷ​ൻ ക​മ്പാ​ർ​ട്മെ​ന്‍റി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ടി​ടി​ഇ​ക്കു​നേ​രെ ഇ​യാ​ൾ അ​തി​ക്ര​മം ന​ട​ത്തി​യ​ത്. ട്രെ​യി​നി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഗോ​കു​ൽ തി​ല​ക് വി​വ​രം അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്നു കോ​ട്ട​യം റെ​യി​ൽ​വേ പോ​ലീ​സ് തി​രു​വ​ല്ല റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നാ​ളെ സ്വ​കാ​ര്യ ബ​സ് സ​മ​രം

കോ​ട്ട​യം: സ്വ​കാ​ര്യ ബ​സ് വ്യ​വ​സാ​യ​ത്തോ​ട് സ​ര്‍​ക്കാ​രും ഗ​താ​ഗ​ത മ​ന്ത്രി​യും കാ​ട്ടു​ന്ന അ​വ​ഗ​ണ​യ്‌​ക്കെ​തി​രെ​യും ബ​സ് വ്യ​വ​സാ​യം നേ​രി​ടു​ന്ന ഗു​രു​ത​ര പ്ര​തി​സ​ന്ധി​ക​ള്‍​ക്ക് പ​രി​ഹാ​രം തേ​ടി​യും സ്വ​കാ​ര്യ ബ​സു​ട​മ​കൾ‍ നാ​ളെ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി നാ​ളെ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സു​ക​ള്‍ നി​ല​യ്ക്കും. നി​ല​വി​ലു​ള്ള സ്വ​കാ​ര്യ ബ​സ് പെ​ര്‍​മി​റ്റുകള്‍ പു​തു​ക്കി ന​ല്‍​കു​ക, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കു​ക, ബ​സു​ക​ളി​ല്‍ കാ​മ​റ, സീ​റ്റ് ബെ​ല്‍​റ്റ് എ​ന്നി​വ ഘ​ടി​പ്പി​ക്കാ​ന്‍ സാ​വ​കാ​ശം ന​ല്‍​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് ബ​സു​ട​മ​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​ത്.

Read More

മൂന്നാറിൽ ദൗ​ത്യസം​ഘം ന​ട​പ​ടി തു​ട​രു​ന്നു; ടി​സ​ന്‍ ത​ച്ച​ങ്ക​രി​യു​ടെ കൈ​യേ​റ്റം ഒ​ഴി​പ്പി​ച്ചു

രാ​ജ​കു​മാ​രി(ഇ​ടു​ക്കി): ദൗ​ത്യ​സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചി​ന്ന​ക്ക​നാ​ലി​ല്‍ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി തു​ട​രു​ന്നു. വ​ന്‍​കി​ട കൈ​യേ​റ്റ​ങ്ങ​ളാ​ണ് ഒ​ഴി​പ്പി​ക്കു​ന്ന​ത്. മുൻ ഡിജിപി ടോ​മി​ന്‍ ജെ ​ത​ച്ച​ങ്ക​രി​യു​ടെ സ​ഹോ​ദ​ര​ന്‍ ടി​സ​ന്‍ ത​ച്ച​ങ്ക​രി കൈ​വ​ശ​പ്പെ​ടു​ത്തി​യി​രു​ന്ന ഭൂ​മി​യാ​ണ് ഇ​ന്നു രാ​വി​ലെ ഒ​ഴി​പ്പി​ച്ചു തു​ട​ങ്ങി​യ​ത്. 7.07 ഏ​ക്ക​ര്‍ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ക്കു​ക. ടി​സ​ന്‍ ത​ച്ച​ങ്ക​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മൂ​ന്നാ​ര്‍ കാ​റ്റ​റിം​ഗ് കോ​ള​ജി​ന്‍റെ ഹോ​സ്റ്റ​ല്‍ ഇ​രി​ക്കു​ന്ന കെ​ട്ടി​ട​വും ഇ​തോ​ടൊ​പ്പം ഏ​റ്റെ​ടു​ക്കും. ജി​ല്ല​യി​ലെ വ​ന്‍​കി​ട കൈ​യേ​റ്റ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണി​ത്. ഇ​ടു​ക്കി സ​ബ് ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​ത്. റ​വ​ന്യൂ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഭൂ​സം​ര​ക്ഷ​ണ​സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​പ​ടി തു​ട​രു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളെ​യും മാ​ധ്യ​മ​ങ്ങ​ളെ​യും ഒ​ഴി​പ്പി​ക്ക​ല്‍ ന​ട​ക്കു​ന്ന മേ​ഖ​ല​യി​ലേ​ക്ക് ക​ട​ത്തി വി​ടു​ന്നി​ല്ല. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച ചി​ന്ന​ക്ക​നാ​ലി​ല്‍ ടി​ജോ ആ​നി​ക്ക​ത്തോ​ട്ടം എ​ന്ന വ്യ​ക്തി​യു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ച​ര ഏ​ക്ക​ര്‍ ഭൂ​മി​യും ശ​നി​യാ​ഴ്ച ചി​ന്ന​ക്ക​നാ​ല്‍ സി​മ​ന്‍റ് പാ​ല​ത്ത് ഒ​റ്റ​പ്ലാ​ക്ക​ല്‍ ജോ​സ് എ​ന്ന​യാ​ളു​ടെ കൈ​വ​ശ​ത്തി​ലി​രു​ന്ന 2.20 ഏ​ക്ക​ര്‍…

Read More

സം​ക്രാ​ന്തി​യി​ല്‍ ബ​സും ബൈ​ക്കും കു​ട്ടി​മു​ട്ടി; ഡ്രൈ​വ​ര്‍​മാ​ർ തമ്മിൽ ന​ടുറോ​ഡി​ല്‍ കൂ​ട്ട​യ​ടി

കോ​ട്ട​യം: എം​സി റോ​ഡി​ല്‍ സം​ക്രാ​ന്തി​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​മു​ട്ടി​യ​തി​നെ ചൊ​ല്ലി ന​ടു​റോ​ഡി​ല്‍ കു​ട്ട​യ​ടി. കോ​ട്ട​യ​ത്തുനി​ന്ന് ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ല്‍ എ​തി​ര്‍ ദി​ശ​യി​ല്‍ നി​ന്നത്തി​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സം​ക്രാ​ന്തി​‍ ജം​ഗ്ഷ​നി​ല്‍ വ​ച്ച് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേച്ചൊ​ല്ലി ഡ്രൈ​വ​റും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മു​ണ്ടാ​യി. തു​ട​ര്‍​ന്നു ര​ണ്ടു പേ​രും ത​മ്മി​ല്‍ ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ കെ​എ​സ്ആ​ര്‍​ടി​സി ഡ്രൈ​വ​റെ ഹെ​ല്‍​മ​റ്റ് കൊണ്ട് അ​ടിക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ ഡ്രൈ​വ​റും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും ത​മ്മി​ല്‍ വീ​ണ്ടും കൈ​യാ​ങ്ക​ളി​യു​ണ്ടാ​യി. ഇ​രു​വ​രും ത​മ്മ​ല്‍ കൈ​യാ​ങ്ക​ളി രൂ​ക്ഷ​മാ​യ​തോ​ടെ എം​സി റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​രും ഓ​ടി​ക്കൂ​ടി. സ്ഥ​ല​ത്തെ​ത്തി​യ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് ഡ്രൈ​വ​റെ​യും ബൈ​ക്ക് യാ​ത്ര​ികനെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

Read More