പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തിക്ര​മം; പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍

തി​ട​നാ​ട്: പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി തോ​പ്പി​ല്‍ പ​റ​മ്പി​ല്‍ പി.​വി. ഷി​ജു​മോ​നെ(40) യാ​ണ് തി​ട​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തിക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൗ​ണ്‍​സലിം​ഗി​ല്‍ പെ​ണ്‍​കു​ട്ടി വി​വ​രം പ​റ​യു​ക​യും ചൈ​ല്‍​ഡ്‌ലൈ​ന്‍ മു​ഖാ​ന്ത​ിരം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കി​ട​ങ്ങൂ​ര്‍ എ​സ്എ​ച്ച്ഒ ടി.​ആ​ര്‍. റെ​നീ​ഷ്, തി​ട​നാ​ട് സ്റ്റേ​ഷ​ന്‍ എ​സ്‌​ഐ ആ​ര്‍. രാ​ജേ​ഷ്, സ​ജീ​വ്, സി​പി​ഓ മാ​രാ​യ കെ.​സി. അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ട​നാ​ട്: പോ​ക്‌​സോ കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ആ​ര്‍​പ്പൂ​ക്ക​ര വി​ല്ലൂ​ന്നി തോ​പ്പി​ല്‍ പ​റ​മ്പി​ല്‍ പി.​വി. ഷി​ജു​മോ​നെ(40) യാ​ണ് തി​ട​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോ​ട് ലൈം​ഗി​കാ​തിക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. കൗ​ണ്‍​സലിം​ഗി​ല്‍ പെ​ണ്‍​കു​ട്ടി വി​വ​രം പ​റ​യു​ക​യും ചൈ​ല്‍​ഡ്‌ലൈ​ന്‍ മു​ഖാ​ന്ത​ിരം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കി​ട​ങ്ങൂ​ര്‍…

Read More

വൈ​ക്ക​ത്തെ ത​ന്തൈ​ പെ​രി​യോ​ർ സ്മാ​ര​കം; മാ​ർ​ച്ചി​ൽ തു​റ​ക്കും

വൈ​ക്കം: ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി വൈ​ക്കം ത​ന്തൈ പെ​രി​യോ​ർ സ്മാ​ര​കം മാ​ർ​ച്ചി​ൽ തു​റ​ക്കും. ത​മി​ഴ്നാ​ട് ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പ് മ​ന്ത്രി എം.​പി. സ്വാ​മി​നാ​ഥ​നാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വൈ​ക്കം സ​ത്യ​ഗ്ര​ഹ​സ​മ​ര​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ട്ടു​കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് ന​വീ​ക​രി​ക്കു​ന്ന പെ​രി​യോ​ർ സ്മാ​ര​കം, മ്യൂ​സി​യം, ലൈ​ബ്ര​റി എ​ന്നി​വ​യു​ടെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഡി​സം​ബ​ർ30​ന് കേ​ര​ള, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​ർ ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷം സ്മാ​ര​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന തീ​യ​തി തീ​രു​മാ​നി​ക്കും. കേ​ര​ള, ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​ര​ട​ക്കം ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രി എം.​പി. സ്വാ​മി​നാ​ഥ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര​ത്തി​ന് നേ​തൃ​ത്വ​പര​മാ​യ പ​ങ്കു​വ​ഹി​ച്ച​വ​രി​ലൊ​രാ​ളും ത​മി​ഴ്നാ​ട്ടി​ലെ സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​ക്ക​ളി​ൽ പ്ര​മു​ഖ​നു​മാ​യി​രു​ന്നു ഇ.​വി. രാ​മ​സ്വാ​മി​നാ​യ്ക്ക​ർ. ത​ന്തെ​പെ​രി​യോ​ർ എ​ന്ന് വിളി​ക്ക​പ്പെ​ടു​ന്ന ഇ.​വി. രാ​മ​സ്വാ​മി നാ​യ്ക്ക​രു​ടെ സ്മ​ര​ണാ​ർ​ഥം വൈ​ക്കം വ​ലി​യ ക​വ​ല​യി​ൽ 70 സെ​ന്‍റ് സ്ഥ​ല​ത്ത് പെ​രി​യോ​ർ​ക്ക് സ​മു​ചി​ത​മാ​യ സ്മാ​ര​കം ത​മി​ഴ്നാ​ട് തീ​ർ​ത്തി​രു​ന്നു. ഈ ​സ്മാ​ര​ക​ത്തി​ലെ…

Read More

പേ​രൂ​ർ, കൂ​ട​ല്ലൂ​ർ ക​വ​ല​ക​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂക്ഷം; വെട്ടിലാ‌യി ജ​നങ്ങൾ

ഏ​റ്റു​മാ​നൂ​ർ: ഏ​റ്റു​മാ​നൂ​ർ പേ​രൂ​ർ ക​വ​ല​യി​ൽ ഇ​ന്ന​ലെ വൈ​കി​ട്ടു രൂ​പ​പ്പെ​ട്ട വ​ൻ വെ​ള്ള​ക്കെ​ട്ട് ജ​ന​ത്തെ വ​ല​ച്ചു. മ​ണി​ക്കൂ​റു​ക​ളോ​ളം ന​ഗ​രം നി​ശ്ച​ല​മാ​യി. മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ ന​ഗ​ര​സ​ഭ​യോ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പോ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തി​രു​ന്ന​താ​ണ് വെ​ള്ള​ക്കെ​ട്ടി​നു കാ​ര​ണ​മാ​യ​തെ​ന്ന് നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ആ​രോ​പി​ച്ചു. അ​തി​ര​മ്പു​ഴ റോ​ഡി​ൽ ക​ച്ചേ​രി​ക്കു​ന്നു മു​ത​ൽ ഒ​ഴു​കി​യെ​ത്തു​ന്ന വെ​ള്ള​മാ​ണ് പേ​രൂ​ർ ക​വ​ല​യി​ൽ നി​റ​യു​ന്ന​ത്. മ​ത്സ്യ മാ​ർ​ക്ക​റ്റി​ലെ മ​ലി​ന​ജ​ല​വും ഒ​ഴു​കി​യെ​ത്തു​ന്ന​ത് ഇ​വി​ടേ​ക്കാ​ണ്. കാ​ല്പാ​ദം മൂ​ടു​ന്ന മ​ലി​ന​ജ​ല​ത്തി​ൽ ച​വി​ട്ടാ​തെ ന​ട​ക്കാ​ൻ വ​യ്യാ​ത്ത ഗ​തി​കേ​ടി​ലാ​യി കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ.വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടി​യ​തോ​ടെ ഗ​താ​ഗ​ത​സ്തം​ഭ​ന​മു​ണ്ടാ​യി. വാ​ഹ​ന​ങ്ങ​ൾ പോ​കു​മ്പോ​ൾ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം അ​ടി​ച്ചുക​യ​റി​യ​ത് വ്യാ​പാ​രി​ക​ളെ​യും ബു​ദ്ധി​മു​ട്ടി​ച്ചു.ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ൽ പാ​ലാ-​ഏ​റ്റു​മാ​നൂ​ർ റോ​ഡി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ക​ട്ട​ച്ചി​റ മേ​രി​മൗ​ണ്ട് സ്കൂ​ളി​നു മു​ൻ​വ​ശം മു​ത​ൽ മൂ​ന്നി​ട​ങ്ങ​ളി​ലാ​ണു ക​ന​ത്ത വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. ഇ​തേ​ത്തു​ട​ർ​ന്ന് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യി. വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​ൻ ബു​ദ്ധി​മു​ട്ടി​യ​തോ​ടെ​യാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ‍​യ​ത്.

Read More

അ​വ​സാ​നി​ക്കാ​തെ ജീ​മോ​ന്‍റെ ദു​രി​ത​ങ്ങ​ൾ; ഓ​ട​യി​ലെ മലിനജലം ​ക​യ​റി വീ​ട് വെ​ള്ള​ത്തി​ൽ

കോ​ട്ട​യം: ഓ​ട​യി​ലെ വെ​ള്ളം ഇ​ര​ച്ചു​ക​യ​റി അ​തി​ര​ന്പു​ഴ സ്വ​ദേ​ശി ജീ​മോ​ൻ ജോ​ർ​ജി​ന്‍റെ വീ​ട് വെ​ള്ള​ത്തി​ലാ​യി. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്നാ​ണ് വെ​ള്ള​പ്പാ​ച്ചി​ലു​ണ്ടാ​യ​ത്. ജീ​മോ​ന്‍റെ വീ​ട്ടി​ൽ അ​ര​യ​ടി​യോ​ളം വെ​ള്ളം നി​റ​ഞ്ഞു. വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്പോ​ഴാ​ണ് വീ​ട്ടി​ൽ വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​ത്. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് ജീ​മോ​ന്‍റെ കി​ട​പ്പു​രോ​ഗി​യാ​യ അ​മ്മ അ​ന്ന​മ്മ​യെ (68) പു​റ​ത്തെ​ത്തി​ച്ച​ത്. ഓ​ട​യു​ടെ അ​ശാ​സ്ത്രി​യ​മാ​യ നി​ർ​മാ​ണ​മാ​ണ് വെ​ള്ളം വീ​ട്ടി​ലേ​ക്കു ക​യ​റാ​ൻ ഇ​ട​യാ​ക്കു​ന്ന​ത്. അ​തി​ര​മ്പുഴ-​യൂ​ണി​വേ​ഴ്സി​റ്റി റോ​ഡി​ന്‍റെ അ​രി​കി​ലാ​ണ് ജീ​മോ​ന്‍റെ വീ​ട്. റോ​ഡ് ഉ‍​യ​ർ​ത്തി​യ​പ്പോ​ൾ ഓ​ട ഉ​യ​ർ​ത്തി​ക്കെ​ട്ടി​യി​ല്ല. ഇ​തോ​ടെ റോ​ഡി​ലെ വെ​ള്ളം വീ​ട്ടി​ലേ​ക്കു ക​യ​റാ​ൻ തു​ട​ങ്ങി. മ​ലി​ന​ജ​ല​ത്തി​ൽ തെ​ന്നി​വീ​ണാ​ണ് അ​ന്ന​മ്മ കി​ട​പ്പി​ലാ​യ​ത്. ര​ണ്ട് കാ​ലും ഒ​ടി​ഞ്ഞ് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ന​ട​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. സ്ഥി​ര​മാ​യി മ​ലി​ന​ജ​ലം ക​യ​റു​ന്ന​തോ​ടെ ഇ​വ​രു​ടെ കി​ണ​റ്റി​ലും മാ​ലി​ന്യം ക​ല​ർ​ന്നി​രു​ന്നു. നേ​ര​ത്തെ റോ​ഡി​ന് ഓ​ട​യി​ല്ലാ​തി​രു​ന്ന​പ്പോ​ഴും സ​മാ​ന അ​വ​സ്ഥ​യാ​യി​രു​ന്നു. ദു​രി​ത​മേ​റി​യ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലും പി​ഡ​ബ്ല്യുഡി, ക​ള​ക്ട​ർ, ആ​ർ​ഡി​ഒ തു​ട​ങ്ങി​യ​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് സ​ബ്ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വി​ന്‍റെ…

Read More

വി­​ദ്യാ​ര്‍­​ഥി­​യെ മ​ര്‍­​ദി­​ച്ച സം​ഭ​വം: പാലായിൽ 2 പോ​ലീ​സു​കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു

കോ​ട്ട​യം: പ്രാ­​യ­​പൂ​ര്‍­​ത്തി­​യാ­​കാ­​ത്ത വി­​ദ്യാ​ര്‍­​ഥി­​യെ മ​ര്‍­​ദി­​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു. പാ​ലാ പോ­​ലീ­​സ് സ്റ്റേ​ഷ​നി​ലെ പ്രേം​സ​ൺ, ബി​ജു എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പാ​ലാ ഡി​വൈ​എ​സ്പി കോ​ട്ട​യം എ​സ്പി​ക്ക് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​ർ​ക്കു​മെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് വി​വ​രം. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ച്ച​തി​ന് അ​ങ്ക​മാ​ലി സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ശേ​ഷം മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. പെ­​രു­​മ്പാ­​വൂ​ര്‍ സ്വ­​ദേ­​ശി പാ​ര്‍­​ഥി­​പ­​ന് (17) ആ​ണ് മ​ര്‍­​ദ­​ന­​മേ­​റ്റ­​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഇ­​രു­​ച­​ക്ര­​വാ­​ഹ­​ന­​ത്തി​ല്‍ സ­​ഞ്ച­​രി­​ച്ച ത­​ന്നെ ത​ട­​ഞ്ഞ് നി​ര്‍­​ത്തി­​യ­​ശേ​ഷം സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് ര​ണ്ട് പോ​ലീ​സു​കാ​ര്‍ കു​നി​ച്ചു​നി​ര്‍​ത്തി മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പാ​ര്‍​ഥി​പ​ന്‍ പ­​റ​ഞ്ഞു. സി​സി​ടി​വി ഇ​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ​വ​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ഇ​ത് ആ­​രോ­​ടെ­​ങ്കി​ലും പ­​റ­​ഞ്ഞാ​ല്‍ ക­​ള്ള­​ക്കേ​സി​ല്‍ കു­​ടു­​ക്കു­​മെ­​ന്ന് ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി­​യെ​ന്നും ആ­​രോ­​പ­​ണ­​മു​ണ്ട്. നി­​ല­​വി​ല്‍ വി​ദ്യാ​ര്‍​ഥി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ­​ണ്.

Read More

പാസ് കൗണ്ടറിൽ ഡ്യൂ​ട്ടി​ക്ക് ആ​ളെ നി​ശ്ച​യി​ക്കാ​ൻ മ​റ​ന്നു; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്ദ​ർ​ശ​കരും തമ്മിൽ‌ വാ​ക്കു​ത​ർ​ക്കം

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക് പാ​സ് ന​ല്‍​കേ​ണ്ട കൗ​ണ്ട​റി​ല്‍ ജീ​വ​ന​ക്കാ​രെ​ത്തി​യി​ല്ല. പാ​സ് ല​ഭി​ക്കാ​തെ വാ​ര്‍​ഡി​ലേ​ക്കു പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍. ഇ​തേ​ത്തു​ട​ർ​ന്ന് സ​ന്ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​വ​രും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കു​ത​ര്‍​ക്ക​വും ബ​ഹ​ള​വു​മു​ണ്ടാ​യി. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നു ശേ​ഷം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ വാ​ര്‍​ഡു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​യി​രു​ന്നു ബ​ഹ​ളം. രാ​ത്രി ഏ​ഴു മു​ത​ല്‍ എ​ട്ടു വ​രെ 50 രൂ​പ​യാ​ണ് സ​ന്ദ​ര്‍​ശ​ന ഫീ​സ്. ഏ​ഴി​ന് എ​ത്തി​യ സ​ന്ദ​ര്‍​ശ​ക​ര്‍ പാ​സ് എ​ടു​ക്കു​ന്ന​തി​ന് കൗ​ണ്ട​റി​ന് മു​ന്നി​ല്‍ ക്യൂ ​നി​ന്നു. അ​ധി​ക​നേ​രം നി​ന്നി​ട്ടും കൗ​ണ്ട​ര്‍ തു​റ​ന്നി​ല്ല.സ​ന്ദ​ര്‍​ശ​ക​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​പ്പോ​ള്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് പാ​സ് ന​ല്‍​കേ​ണ്ട കൗ​ണ്ട​ര്‍ തു​റ​ന്നി​ട്ടി​ല്ലെ​ന്നു മ​ന​സി​ലാ​ക്കു​ന്ന​ത്. ഇ​തി​നി​ട​യി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് വ​ന്ന​വ​ര്‍ പാ​സി​ല്ലാ​തെ അ​ക​ത്തേ​യ്ക്ക് പ്ര​വേ​ശി​പ്പി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞെ​ങ്കി​ലും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​യി​ല്ല. ഇ​തു​രൂ​ക്ഷ​മാ​യ ത​ര്‍​ക്ക​ത്തി​നും ബ​ഹ​ള​ത്തി​നും കാ​ര​ണ​മാ​യി. ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള ഡ്യൂ​ട്ടി നി​ശ്ച​യി​ക്കു​ന്ന​വ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​വീ​ഴ്ച​യാ​ണ് സം​ഭ​വ​ത്തി​നു കാ​ര​ണം.

Read More

ഫോ​ട്ടോ കൈ​വ​ശ​മു​ണ്ടെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി പതിനഞ്ചുകാരിയെ പീ​ഡി​പ്പി​ച്ചു കൊ​ന്നകേ​സിൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം

കോ​ട്ട​യം: അ​രീ​പ്പ​റ​മ്പി​ല്‍ പ​തി​ന​ഞ്ചു​കാ​രി​യെ അ​തി​ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്ത​വും 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ര​ണ്ട​ര ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ചു. മ​ണ​ര്‍​കാ​ട് അ​രീ​പ്പ​റ​മ്പ് ചേ​ല​ക്കു​ന്നേ​ല്‍ സി.​ടി. അ​ജേ​ഷി​നെ​യാ​ണ് കോ​ട്ട​യം അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ കോ​ട​തി ഒ​ന്ന് (പോ​ക്‌​സോ) ജ​ഡ്ജി സാ​നു എ​സ്. പ​ണി​ക്ക​ര്‍ ശി​ക്ഷി​ച്ച​ത്. ഐ​പി​സി 302 വ​കു​പ്പ് പ്ര​കാ​രം കൊ​ല​ക്കു​റ്റ​ത്തി​നു ജീ​വ​പ​ര്യ​ന്ത​വും ഐ​പി​സി 376 ഉും ​പോ​ക്‌​സോ നാ​ലാം​വ​കു​പ്പ് പ്ര​കാ​രം 20 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഐ​പി​സി 201 വ​കു​പ്പ് പ്ര​കാ​രം തെ​ളി​വു ന​ശി​പ്പി​ച്ച​തി​നു മൂ​ന്നു വ​ര്‍​ഷ​വും ഐ​പി​സി 342 പ്ര​കാ​രം അ​ന്യാ​യ​മാ​യി ത​ട​ങ്ക​ലി​ല്‍ വ​ച്ച​തി​ന് ആ​റു മാ​സ​വും ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2019 ജ​നു​വ​രി 17നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​ന്‍റെ സു​ഹൃ​ത്താ​യ അ​ജേ​ഷ് വീ​ട്ടി​ലെ​ത്തി​യാ​ണു കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ​ത്. തു​ട​ര്‍​ന്നു കു​ട്ടി​യു​മാ​യി അ​ടു​പ്പ​മു​ണ്ടാ​ക്കി പ​തി​വാ​യി ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടു. സം​ഭ​വ​ദി​വ​സം ഫോ​ണി​ല്‍ വി​ളി​ച്ച പ്ര​തി പെ​ണ്‍​കു​ട്ടി​യു​ടെ…

Read More

തീ​യ​ണ​യ്ക്കു​ന്ന​തി​നി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

ച​ങ്ങ​നാ​ശേ​രി: മി​ത്ര​ക്ക​രി​യി​ല്‍ ഫ​ര്‍​ണി​ച്ച​ര്‍ നി​ര്‍​മാ​ണ യൂ​ണി​റ്റി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച തീ​യ​ണ​യ്ക്കാ​ൻ അ​ഗ്നി​ശ​മ​ന​സേ​ന​യോ​ടൊ​ത്ത് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. മി​ത്ര​ക്ക​രി തെ​ക്കേ​മ​ഠം അ​രു​ണ്‍ (34) ആ​ണു മ​രി​ച്ച​ത്. മി​ത്ര​ക്ക​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം കാ​ര​ക്കാ​ട് സു​ഭാ​ഷി​ന്‍റെ വീ​ടി​നോ​ട് ചേ​ര്‍​ന്ന് ഫ​ര്‍​ണി​ച്ച​ർ നി​ര്‍​മി​ക്കു​ന്ന യൂ​ണി​റ്റി​നാ​ണ് ഇ​ന്നു പു​ല​ര്‍​ച്ചെ തീ​പി​ടി​ച്ച​ത്. തീ​യ​ണ​യ്ക്കാ​ൻ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന അ​രു​ൺ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ച​ങ്ങ​നാ​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ഒ​പി ആ​രം​ഭി​ക്കാൻ വൈകി; ഡോ​ക്ട​റെ ചീ​ത്ത​വി​ളി​ച്ച് മധ്യവയസ്കൻ

കോ​ട്ട​യം: ആ​ശു​പ​ത്രി​യി​ലെ​ത്തി ഡോ​ക്ട​റെ ചീ​ത്ത​വി​ളി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത കേ​സി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​യ​ര്‍​ക്കു​ന്നം തെ​ക്കേ​ട​ത്ത് ബി​ജു ഏ​ബ്ര​ഹാ​മി​നെ (ബി​ജു തെ​ക്കേ​ടം, 52) യാ​ണ് അ​യ​ര്‍​ക്കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പതിന് അ​യ​ര്‍​ക്കു​ന്നം ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ എ​ത്തി ഒ​പി ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്നു​പ​റ​ഞ്ഞ് ബ​ഹ​ളം വ​യ്ക്കു​ക​യും ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റെ ചീ​ത്ത വി​ളി​ക്കു​ക​യും ഡ്യൂ​ട്ടി ത​ട​സ​പ്പെ​ടു​ത്തു​ക​യും ഇ​വ​രു​ടെ വീ​ഡി​യോ മൊ​ബൈ​ലി​ല്‍ ചി​ത്രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ള്‍ ബ​ഹ​ളം വ​യ്ക്കു​ന്ന​താ​യി അ​റി​ഞ്ഞ് അ​യ​ര്‍​ക്കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.  

Read More

വനം വകുപ്പിന്‍റേത് കൊടുംക്രൂരത; ജ​ന​വാ​സ മേ​ഖ​ല​യിലേക്ക് കാ​ട്ടു​പ​ന്നി​ക​ളെ ഇ​റ​ക്കി​വി​ട്ടു, പ്രതിഷേധിച്ച് നാട്ടുകാർ

കോ​ട്ട​യം: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ല്‍ പൊ​റു​തി​മു​ട്ടി​യ കോ​രു​ത്തോ​ട്, പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ടി​ആ​ര്‍ ആ​ന്‍​ഡ് ടി ​എ​സ്റ്റേ​റ്റി​ലെ ചെ​ന്നാ​പ്പാ​റ ഡി​വി​ഷ​നി​ല്‍ കാ​ട്ടു​പ​ന്നി​ക​ളെ ലോ​റി​യി​ലെ​ത്തി​ച്ച് തു​റ​ന്നു​വി​ട്ട സം​ഭ​വ​ത്തി​ൽ നാ​ട്ടു​കാ​രു​ടെ വ്യാ​പ​ക​പ്ര​തി​ഷേ​ധം. വ​നം വ​കു​പ്പ് കാ​ട്ടി​യ​ത് കൊ​ടും ക്രൂ​ര​ത​യെ​ന്നു ക​ർ​ഷ​ക​ർ. പ്ര​ദേ​ശ വാ​സി​ക​ളു​ടെ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് വാ​ഹ​ന​ത്തി​ല്‍ എ​ത്തി​ച്ച പ​ന്നി​ക​ളെ ഇ​റ​ക്കി​വി​ട്ട് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ര്‍ മ​ട​ങ്ങി​യ​ത്. ശ​ബ​രി​മ​ല സീ​സ​ണ്‍ തു​ട​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​മ്പ​യി​ല്‍ നി​ന്നു​ള്ള കാ​ട്ടു​പ​ന്നി​ക​ളെ ലോ​റി​യി​ല്‍ കൊ​ണ്ടു​വ​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ല്‍ ഇ​റ​ക്കി​വി​ട്ടെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​മാ​യി ടി​ആ​ര്‍ ആ​ന്‍​ഡ് ടി ​എ​സ്റ്റേ​റ്റി​ല്‍ വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണ്. ഇ​തി​നി​ട​യി​ലാ​ണ് കാ​ട്ടു​പ​ന്നി​ക​ളെ ഇ​റ​ക്കി​വി​ട്ടി​രി​ക്കു​ന്ന​ത്. കാ​ട്ടാ​ന​യു​ടെ ശ​ല്യം മൂ​ലം എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ദി​വ​സ​ങ്ങ​ളോ​ളം പ​ണി ന​ഷ്ട​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. നി​ല​വി​ല്‍ 33ഓ​ളം ആ​ന​ക​ള്‍ മേ​ഖ​ല​യി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ കാ​ട്ടു​പ​ന്നി, ക​ടു​വ, പു​ലി അ​ട​ക്ക​മു​ള്ള വ​ന്യ​മൃ​ഗ​ശ​ല്യ​വും രൂ​ക്ഷ​മാ​ണ്. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് എ​സ്റ്റേ​റ്റി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് പ​ല​പ്പോ​ഴും…

Read More