വ​ള്ള​ത്തി​ൽനി​ന്നു തോ​ട്ടി​ൽ വീ​ണ വി​ദ്യാ​ർ​ഥി​നി​യുടെ മൃതദേഹം കണ്ടെത്തി

അ​യ്മ​നം: യാ​ത്രാ​ബോ​ട്ടി​ല്‍ ഇ​ടി​ച്ച് വ​ള്ള​ത്തി​ല്‍നി​ന്നു പെ​ണ്ണാ​ര്‍തോ​ട്ടി​ല്‍ വീ​ണ വി​ദ്യാ​ര്‍​ഥി​നി​യുടെ മൃതദേഹം കണ്ടെത്തി. അ​യ്മ​നം പ​ഞ്ചാ​യ​ത്തി​ലെ ക​രീ​മ​ഠം കോ​ല​ടി​ച്ചി​റ ബോ​ട്ട് ജെ​ട്ടി​ക്കു സ​മീ​പം ഇ​ന്ന് രാ​വി​ലെ 8.30നായിരുന്നു സം​ഭ​വം. കുടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം സ്‌​കൂ​ളി​ലേ​ക്ക് പോ​കാ​നാ​യി വ​ള്ള​ത്തി​ല്‍ യാ​ത്ര ചെ​യ്യു​മ്പോ​ഴാ​ണ് അ​പ​ക​ടം. വെ​ച്ചു​ര്‍ സെ​ന്‍റ് മൈ​ക്കി​ള്‍ സ്‌​കൂ​ള്‍ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യും വാ​ഴ​പ്പ​റ​മ്പി​ല്‍ ര​തീ​ഷ് -രേ​ഷ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളു​മാ​യ അ​ന​ശ്വ​ര (12) ആ​ണ് വ​ള്ള​ത്തി​ല്‍ നി​ന്ന് തെ​റി​ച്ച് തോ​ട്ടി​ല്‍ വീ​ണ​ത്. വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന വ​ല്യ​ച്ച​നും മാ​താ​വും ഇ​ള​യ കു​ട്ടി​യും ര​ക്ഷ​പ്പെ​ട്ടു. ഫ​യ​ര്‍ ഫോ​ഴ്‌​സ് എ​ത്തി നാ​ട്ടു​കാ​ര്‍​ക്കൊ​പ്പം നടത്തിയ തെ​ര​ച്ചി​ലിലാണ് മൃതദേഹം കണ്ടെത്തിയത്.  ​

Read More

യു​വ​തി​യെ ഫോണിൽ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തൽ; 21കാ​ര​ന്‍ അ​റ​സ്റ്റി​ല്‍

പ​ള്ളി​ക്ക​ത്തോ​ട്: യു​വ​തി​യെ നി​ര​ന്ത​രം പി​ന്തു​ട​ര്‍​ന്ന് ശ​ല്യ​പ്പെ​ടു​ത്തി​യ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ട്ട​യം ആ​നി​ക്കാ​ട് മു​ണ്ട​ന്‍​ക​വ​ല ഭാ​ഗ​ത്ത് വ​ള്ളാം​തോ​ട്ട​ത്തി​ല്‍ വി.​എ​സ്. സു​ധി​മോ​ന്‍ (21) നെ​യാ​ണ് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ യു​വ​തി​യെ നി​ര​ന്ത​രം ഫോ​ണ്‍ ചെ​യ്ത് ശ​ല്യ​പ്പെ​ടു​ത്തു​ക​യും യു​വ​തി​യു​മാ​യി പ​രി​ച​യ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് കൈ​ക്ക​ലാ​ക്കി​യ ഫോ​ട്ടോ​ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​മെ​ന്നു പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് പ​ള്ളി​ക്ക​ത്തോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Read More

പു​ലി​പ്പേ​ടി​യി​ല്‍ കൂ​രോ​പ്പ​ട നി​വാ​സി​ക​ൾ; വ​നം വ​കു​പ്പു സം​ഘം സ്ഥ​ല​ത്തെ​ത്തി; പുറത്തിറങ്ങാൻ ഭയന്ന് നാട്ടുകാർ

പാ​മ്പാ​ടി: പു​ലി​പ്പേ​ടി​യി​ല്‍ കൂ​രോ​പ്പ​ട നി​വാ​സി​ക​ളും. ളാ​ക്കാ​ട്ടൂ​ര്‍ പ്ര​ദേ​ശ​ത്തെ മാ​ങ്കു​ന്ന്, പു​തു​ക്കു​ളം, താ​ന്നി​ക്കു​ന്നു ഭാ​ഗ​ങ്ങ​ളി​ല്‍ പു​ലി​യി​റ​ങ്ങി​യെ​ന്ന് അ​ഭ്യൂ​ഹം. വ​നം വ​കു​പ്പു സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മാ​ങ്കു​ന്ന്, പു​തു​ക്കു​ളം, താ​ന്നി​ക്കു​ന്ന് പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ട്ടു​കാ​രാ​ണ് അ​ജ്ഞാ​ത ജീ​വി​യെ ക​ണ്ട​താ​യി പ​റ​ഞ്ഞ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ റ​ബ​ര്‍ ടാ​പ്പിം​ഗി​നു പോ​യ താ​ന്നി​ക്കു​ന്ന് സ്വ​ദേ​ശി അ​ജ്ഞാ​ത ജീ​വി​യെ ക​ണ്ട് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. മാ​ങ്കു​ന്നി​ലെ വ​ള​ര്‍​ത്തു​നാ​യ​യെ ഏ​തോ ജീ​വി ആ​ക്ര​മി​ച്ച​താ​യും പ​റ​യു​ന്നു. സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ലാ ചെ​റി​യാ​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് അ​നി​ല്‍ കൂ​രോ​പ്പ​ട, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സോ​ജി ജോ​സ​ഫ്, സ​ന്ധ്യാ ജി. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ സ്ഥ​ല​ത്ത് എ​ത്തു​ക​യും നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക വ​നം വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​ല്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. ‌തു​ട​ര്‍​ന്ന് വ​നം വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്ത് എ​ത്തി ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്കൊ​പ്പം പ​രി​ശോ​ധ​ന ന​ട​ത്തി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ പു​ലി​യ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് എ​ത്തി​യ​ത്. പു​ലി​പൂ​ച്ച​യോ കു​റു​ന​രി​യോ ആ​കാ​മെ​ന്നാ​ണ് വ​നം…

Read More

ചി​ന്ന​ക്ക​നാ​ലി​ല്‍ വീ​ണ്ടും ഒ​ഴി​പ്പി​ക്ക​ല്‍ ; 2.20 ഏ​ക്ക​ര്‍ ഏ​റ്റെ​ടു​ത്തു; ക​ര്‍​ഷ​ക​രെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം

തൊ​ടു​പു​ഴ: മൂ​ന്നാ​റി​ല്‍ വീ​ണ്ടും ഒ​ഴി​പ്പി​ക്ക​ല്‍ തു​ട​ങ്ങി. ചി​ന്ന​ക്ക​നാ​ല്‍ സി​മ​ന്‍റ്പാ​ല​ത്തി​നു സ​മീ​പം ര​ണ്ട് ഏ​ക്ക​ര്‍ 20 സെ​ന്‍റ് ഭൂ​മി​യാ​ണ് ദൗ​ത്യ സം​ഘം ഏ​റ്റെ​ടു​ത്ത​ത്. അ​ടി​മാ​ലി സ്വ​ദേ​ശി ജോ​സ് ജോ​സ​ഫ് കൈ​വ​ശം വ​ച്ചി​രു​ന്ന ഭൂ​മി​യാ​ണ് ദൗ​ത്യ സം​ഘം ഒ​ഴി​പ്പി​ച്ച് സ​ര്‍​ക്കാ​ര്‍ ബോ​ര്‍​ഡ് സ്ഥാ​പി​ച്ച​ത്. ഏ​ലം കൃ​ഷി ചെ​യ്തി​രു​ന്ന ഭൂ​മി​യാ​ണ് ഇ​ന്നു രാ​വി​ലെ ഒ​ഴി​പ്പി​ച്ച​ത്. ജോ​സും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​യ​തി​നാ​ല്‍ ഇ​വി​ടെ നി​ന്ന് ഒ​ഴി​ഞ്ഞു പോ​കാ​ന്‍ ഒ​രു മാ​സ​ത്തെ സ​മ​യം അ​നു​വ​ദി​ച്ചു. സ​ബ് ക​ള​ക്ട​ര്‍ അ​രു​ണ്‍ എ​സ്.​നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദൗ​ത്യ​സം ഘ​മെ​ത്തി​യ​ത്. ഇ​തി​നി​ടെ ചെ​റു​കി​ട ക​ര്‍​ഷ​ക​രെ ഒ​ഴി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക്കെ​തി​രേ പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ആ​ന​വി​ര​ട്ടി വി​ല്ലേ​ജി​ല്‍ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​രു​ന്ന 224.21 ഏ​ക്ക​ര്‍ സ്ഥ​ലം ദൗ​ത്യ സം​ഘം ഏ​റ്റെ​ടു​ത്തി​രു​ന്നു. 224.21 ഏ​ക്ക​ര്‍ സ്ഥ​ല​വും അ​തി​ലെ കെ​ട്ടി​ട​വു​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്. സു​പ്രീം കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്തി​രു​ന്ന കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യ വി​ധി…

Read More

കെട്ടി‌ടനിർമാണ കു​ഴി​യി​ൽ യുവാവിനെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട സംഭവം; ആള തി​രി​ച്ച​റി​ഞ്ഞി​ല്ല; പോലീസ് പറ‍യുന്നതിങ്ങനെ…

ഇ​ടു​ക്കി: തൂ​ക്കു​പാ​ലം ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പം കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള കു​ഴി​ക്കു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​ജ്ഞാ​ത​നെ തി​രി​ച്ച​റി​ഞ്ഞി​ല്ല. മൃ​ത​ദേ​ഹം ഇ​ന്ന് ഇ​ടു​ക്കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും. ത​ല​യി​ല്‍ ക​മ്പി കു​ത്തി​ക്ക​യ​റി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു ശേ​ഷ​മേ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മാ​കു എ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പ​റ​ഞ്ഞു. മ​ദ്യ​പി​ച്ചു ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ അ​ബ​ദ്ധ​ത്തി​ല്‍ കു​ഴി​യി​ല്‍ വീ​ണ് മ​രി​ച്ച​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് ആ​രെ​യും കാ​ണാ​താ​യ​താ​യി പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ‌ഇ​ന്ന​ലെ രാ​വി​ലെ 11.30 ഓ​ടെ സ​മീ​പ​ത്തെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്ന് ഇ​ന്ധ​നം വാ​ങ്ങാ​നാ​യി കു​പ്പി അ​ന്വേ​ഷി​ച്ച് പോ​യ​വ​രാ​ണ് കു​ഴി​യി​ല്‍ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ല്‍ ആ​ദ്യം മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ബ​സ് സ്റ്റാ​ന്‍​ഡി​ലെ​യും ബി​വ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി. ഫോ​റ​ന്‍​സി​ക്ക് വി​ദ​ഗ്ധ​ര്‍, ഡോ​ഗ്…

Read More

കാട് കയറി റോഡുകൾ; ക​മ്പം​മെ​ട്ടി​ല്‍ ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു; അത്ഭുതകരമായി രക്ഷപ്പെട്ട് ഡ്രൈവർ

നെ​ടു​ങ്ക​ണ്ടം: ക​മ്പം​മെ​ട്ട് കു​ഴി​ക്ക​ണ്ട​ത്തി​നു സ​മീ​പം ലോ​റി നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ലോ​റി റോ​ഡി​ല്‍ മ​റി​ഞ്ഞ​തി​നാ​ല്‍ കു​ഴി​ത്തൊ​ളു -കു​ഴി​ക്ക​ണ്ടം പാ​ത​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്നു രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കോ​ത​മം​ഗ​ല​ത്ത് നി​ന്നു ക​രു​ണാ​പു​ര​ത്ത് വീ​ടു നി​ര്‍​മാ​ണ​ത്താ​നാ​യി ടൈ​ല്‍ ക​യ​റ്റി​വ​ന്ന ലോ​റി​യാ​ണ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ​ത്. കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ല്‍ ഓ​ട്ടോ​യ്ക്ക് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ട​യി​ല്‍ ലോ​റി തി​ട്ട​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യാ​ണ് കാ​ര്യ​മാ​യ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​ത്.​റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കാ​ട് കാ​ഴ്ച മ​റ​ച്ച​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു. ക​മ്പം​മെ​ട്ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. മേ​ഖ​ല​യി​ല്‍ മു​മ്പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ള്ള​താ​യും റോ​ഡു​ക​ളു​ടെ ഇ​രു​വ​ശ​ത്തും അ​മി​ത​മാ​യി വ​ള​ര്‍​ന്നു​നി​ല്‍​ക്കു​ന്ന കാ​ട് വെ​ട്ടി മാ​റ്റാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യ​റാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

കോട്ടയം മെ​ഡിക്കൽ കോ​ള​ജ് പേ​യിം​ഗ് കൗ​ണ്ട​റി​ലേ​ക്ക് മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​ത് ടെ​ൻഡര്‍ ഇ​ല്ലാ​തെ; ജീ​വ​ന​ക്കാ​ർ കൈ​പ്പ​റ്റു​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ ക​മ്മീ​ഷ​ൻ

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പേ​യിം​ഗ് കൗ​ണ്ട​റി​ലേ​ക്ക് മ​രു​ന്നു​ക​ളും സ​ര്‍​ജി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളും വാ​ങ്ങി​ക്കൂ​ട്ടു​ന്ന​ത് ടെ​ണ്ട​ര്‍ ഇ​ല്ലാ​തെ. ഒ​രാ​ളി​ല്‍​നി​ന്നു​ത​ന്നെ മൂ​ന്നു​പേ​രു​ടെ വി​ലാ​സ​ത്തി​ല്‍ ക്വ​ട്ടേ​ഷ​ന്‍ വാ​ങ്ങു​ക​യും അ​തി​ല്‍ കു​റ​ഞ്ഞ തു​ക​യ്ക്കു​ള്ള ക്വ​ട്ടേ​ഷ​ന്‍ സ്വീ​ക​രി​ക്കു​ക​യു​മാ​ണ് പേ​യിം​ഗ് കൗ​ണ്ട​റി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​ക്ഷേ​പം. ടെ​ണ്ട​ര്‍ വി​ളി​ക്കാ​തെ ഒ​രാ​ള്‍​ക്കു​ത​ന്നെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​ൽ ല​ക്ഷ​ങ്ങ​ളാ​ണ് ക​മ്മീ​ഷ​ന്‍ ഇ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​രി​ല്‍ ചി​ല​ര്‍ കൈ​പ്പ​റ്റു​ന്ന​തെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു. പേ​യിം​ഗ് കൗ​ണ്ട​റി​ലെ ഒ​രു ജീ​വ​ന​ക്കാ​രി​ക്ക് ഇ​രു​ച​ക്ര വാ​ഹ​നം വാ​ങ്ങി​ന​ല്‍​കി​യ​ത് ഒ​രു പ്ര​മു​ഖ മ​രു​ന്നു ക​മ്പ​നി​യാ​ണെ​ന്നു പ​റ​യ​പ്പെ​ടു​ന്നു. വ​ള​രെ കു​റ​ഞ്ഞ ശ​ബ​ളം കി​ട്ടു​ന്ന ഇ​വ​രി​ല്‍ ചി​ല​ര്‍ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളു​ടെ ഉ​ട​മ​ക​ളാ​യ​തി​ന്‍റെ പി​ന്നി​ല്‍ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ ക​മ്പ​നി​ക​ളു​ടെ സ​ഹാ​യം കൊ​ണ്ടാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍​നി​ന്നു വി​ര​മി​ച്ച​യാ​ളാ​ണ് പേ​യിം​ഗ് കൗ​ണ്ട​റി​ന്‍റെ മേ​ധാ​വി​യാ​യും തു​ട​രു​ന്ന​ത്.ശ​സ്ത്ര​ക്രി​യാ ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന​തി​നാ​യി പൊ​തി​യാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന പേ​പ്പ​ര്‍ (ഇ​ടി​ഒ) വാ​ങ്ങി​യ​തി​ലും വ​ന്‍ അ​ഴി​മ​തി​യാ​ണു ന​ട​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഒ​രു ക​മ്പ​നി​ക്കു​ത​ന്നെ ക്വ​ട്ടേ​ഷ​ന്‍ ന​ല്‍​കു​ന്ന…

Read More

ഡോ​ക്ട​ർ​മാ​ർ വാ​ങ്ങു​ന്ന​ത് ല​ക്ഷ​ങ്ങ​ൾ; മാ​സ​ത്തി​ൽ നാ​ലുത​വ​ണ മാ​ത്രം ഡ്യൂ​ട്ടി! കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​നെ​തി​രേ വ്യാ​പ​ക ആ​ക്ഷേ​പം

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​ലെ മൂ​ന്ന് അ​ന​സ്‌​തേ​ഷ്യ ഡോ​ക്ട​ര്‍​മാ​ര്‍ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​തു മാ​സ​ത്തി​ല്‍ നാ​ലു​ത​വ​ണ മാ​ത്രം. ശ​ബ​ളം കൈ​പ്പ​റ്റു​ന്ന​തോ ഒ​രു ല​ക്ഷം രൂ​പ​യ്ക്കു മു​ക​ളി​ല്‍. ആ​ശു​പ​ത്രി വി​ക​സ​ന സൊ​സൈ​റ്റി മു​ഖേ​ന ജോ​ലി​യി​ല്‍ പ്ര​വേ​ശി​ച്ച അ​തി​ര​മ്പു​ഴ, ഏ​റ്റു​മാ​നൂ​ര്‍, ആ​ലു​വ സ്വ​ദേ​ശി​ക​ളാ​യ ഡോ​ക്ട​ര്‍​മാ​രാ​ണ് ഇ​ങ്ങ​നെ ജോ​ലി ചെ​യ്യു​ന്ന​ത്. എ​ച്ച്ഡി​എ​സി​ല്‍ 700ല​ധി​കം വ​രു​ന്ന ന​ഴ്‌​സു​മാ​ര്‍ അ​ട​ക്ക​മു​ള്ള മ​റ്റു ജീ​വ​ന​ക്കാ​ര്‍​ക്കു കു​റ​ഞ്ഞ വേ​ത​ന​മാ​ണ് ഇ​പ്പോ​ഴും ന​ല്‍​കി​വ​രു​ന്ന​ത്. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്കൊ​ഴി​കെ മ​റ്റു വി​ഭാ​ഗ​ത്തി​ലെ ജീ​വ​ന​ക്കാ​ര്‍​ക്കു നി​ശ്ചി​ത​സ​മ​യ​ത്തു ശ​ന്പ​ളം ല​ഭി​ക്കാ​റു​മി​ല്ല. വ​ര്‍​ഷ​ങ്ങ​ളാ​യി ക​ണ്ടി​ജ​ന്‍​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ജീ​വ​ന​ക്കാ​ര്‍​ക്ക് 500 രൂ​പ​യാ​ണ് ഇ​പ്പോ​ഴും ദി​വ​സ​വേ​ത​നം ന​ല്‍​കു​ന്ന​ത്. ദി​വ​സ​വേ​ത​നം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു നി​ര​വ​ധിത്തവ​ണ ബ​ന്ധ​പ്പെ​ട്ട​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. എ​ച്ച്ഡി​എ​സ് മു​ഖേ​ന വി​വി​ധ ജോ​ലി​ക​ളി​ല്‍ പ്ര​വേ​ശി​ച്ച​വ​ര്‍​ക്ക് 550, 600, 650 തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലു​ള്ള ദി​വ​സ​വേ​ത​ന​മാ​ണു ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ച്ച്ഡി​സി​യി​ലും ര​ണ്ടു​ത​ര​ത്തി​ലാ​ണ് ശ​ന്പ​ളം ന​ല്‍​കു​ന്ന​ത്. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യാ​വി​ഭാ​ഗ​ത്തി​ലെ എ​ച്ച്ഡി​എ​സ് ജീ​വ​ന​ക്കാ​ര്‍​ക്ക്…

Read More

ക​ള​ക്ട​റു​ടെ നി​ർ​ദേ​ശം “പൊ​ളി​ച്ച​ട​ക്കി’ ക​രാ​റു​കാ​ർ; തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം പൊ​ളി​ക്ക​ല്‍ എ​ങ്ങു​മെ​ത്തി​യി​ല്ല

കോ​ട്ട​യം: ജി​ല്ലാ ക​ള​ക്ട​ര്‍ നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കാ​റാ​യി​ട്ടും തി​രു​ന​ക്ക​ര​യി​ലെ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം പൊ​ളി​ക്ക​ല്‍ എ​ങ്ങു​മെ​ത്തി​യി​ല്ല. 45 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ര്‍​ദേ​ശം. എ​ന്നാ​ല്‍ 42 ദി​വ​സം പി​ന്നി​ട്ടി​ട്ടും പൊ​ളി​ക്ക​ല്‍ പാ​തി​വ​ഴി​യി​ല്‍​പോ​ലു​മാ​യി​ട്ടി​ല്ല. ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ലെ നി​ല​മാ​ത്ര​മാ​ണ് ഇ​തു​വ​രെ ഇ​ടി​ച്ചി​ട്ട​ത്. പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡി​നോ​ടു ചേ​ര്‍​ന്നു​ള്ള കെ​ട്ടി​ടം പൊ​ളി​ക്കാ​ന്‍ ആ​രം​ഭി​ച്ചി​ട്ടു​മി​ല്ല. പ​ക​ലും രാ​ത്രി​യും പൊ​ളി​ക്ക​ല്‍ ജോ​ലി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും പാ​ലി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കി​ട്ട് 5.15 വ​രെ മാ​ത്ര​മാ​ണ് പൊ​ളി​ക്ക​ല്‍ ന​ട​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​മാ​യു​ള്ള ക​രാ​ര്‍ പ്ര​കാ​രം രാ​ത്രി എ​ട്ടു​മു​ത​ല്‍ രാ​വി​ലെ അ​ഞ്ചു​വ​രെ കെ​ട്ടി​ടം പൊ​ളി​ക്ക​ണ​മെ​ന്നാ​ണ് വ്യ​വ​സ്ഥ. കെ​ട്ടി​ട​ത്തി​ല്‍ വി​ള്ള​ല്‍ കാ​ണ​പ്പെ​ടു​ന്ന പോ​സ്റ്റ് ഓ​ഫി​സ് റോ​ഡി​ലും ആ​ര്യ​ഭ​വ​ന്‍ ഹോ​ട്ട​ലി​നു സ​മീ​പ​ത്തും അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ക്ക​ല്‍ ജോ​ലി ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ക​രാ​റു​കാ​ര്‍ ത​ള്ളി​യെ​ന്ന് ഇ​വി​ടെ​യു​ള്ള വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടെ​മ്പി​ള്‍ റോ​ഡ് അ​ട​ച്ച​തും യാ​ത്ര​ക്കാ​ര്‍​ക്കു…

Read More

ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​ക്ക്; പ്ര​സ​വ വാ​ർ​ഡി​ലെ കോ​ൺ​ക്രീ​റ്റ് പാ​ളി അ​ട​ർ​ന്നു വീ​ണു; നാ​ലാം വാ​ർ​ഡി​ലെ കെ​ട്ടി​ട​ത്തി​ന് 60 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്കം

കോ​ട്ട​യം: ജി​ല്ലാ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ തി​ര​ക്കേ​റി​യ നാ​ലാം വാ​ര്‍​ഡി​നോ​ടു ചേ​ര്‍​ന്ന് കോ​ണ്‍​ക്രീ​റ്റ് പ്ലാ​സ്റ്റ​റിം​ഗ് അ​ട​ര്‍​ന്നു​വീ​ണു. അ​പ​ക​ട​ത്തി​ല്‍ മൂ​ന്നു​പേ​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. നാ​ലാം വാ​ര്‍​ഡി​ലെ പ​ടി​ക്കെ​ട്ടി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​സ​വ​ശേ​ഷം സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന വാ​ര്‍​ഡി​ലേ​ക്കു​ള്ള പ​ടി​ക്കെ​ട്ടി​ന്‍റെ മു​ക​ളി​ല്‍​നി​ന്ന് വ​ലി​യ കോ​ണ്‍​ക്രീ​റ്റ് പാ​ളി അ​ട​ര്‍​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. വാ​ര്‍​ഡി​ല്‍ ക്ലീ​നിം​ഗ് ന​ട​ക്കു​ക​യാ​യി​രു​ന്ന​തി​നാ​ല്‍ കൂ​ട്ടി​രി​പ്പു​കാ​രും ജീ​വ​ന​ക്കാ​രി​ല്‍ ഏ​റെ​പ്പേ​രും വ​രാ​ന്ത​യി​ലു​ള്ള​പ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. പ​ടി​ക്കെ​ട്ട് ക​യ​റി വ​ന്ന സ്ത്രീ​യു​ടെ തൊ​ട്ടു പി​ന്നി​ലേ​ക്കാ​ണു കോ​ണ്‍​ക്രീ​റ്റ് അ​ട​ര്‍​ന്നു​വീ​ണ​ത്. കോ​ണ്‍​ക്രീ​റ്റ് വീ​ഴു​ന്ന​തു ക​ണ്ട് സ്ത്രീ​ക​ള്‍ നി​ല​വി​ളി​ച്ചു. ശ​ബ്ദം​കേ​ട്ട് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രും ഓ​ടി​യെ​ത്തി. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ലാ​സ്റ്റ​റിം​ഗ് അ​ട​ര്‍​ന്നു​വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. ന​വ​ജാ​ത ശി​ശു​ക്ക​ളെ​യു​മാ​യി അ​മ്മ​മ്മാ​രും ന​ഴ്സു​മാ​രും എ​പ്പോ​ഴും ന​ട​ന്നു​പോ​കു​ന്ന ഭാ​ഗ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​റു​പ​തു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണി​ത്. നി​ല​വി​ല്‍ ര​ണ്ട്, മൂ​ന്ന്, നാ​ല്, ആ​റ് വാ​ര്‍​ഡു​ക​ളി​ലാ​യാ​ണ് ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​നം. പു​തി​യ കെ​ട്ടി​ടം പ​ണി​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി…

Read More