കൊ​ല​പാ​ത​ക​മോ… ആ​ത്മ​ഹ​ത്യ​യോ ?ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ജെ​ട്ടി​ക്കു​ള​ത്തി​ല്‍ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം; പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണം തു​ട​ങ്ങി


ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി ബോ​ട്ട് ജെ​ട്ടി​ക്കു​ള​ത്തി​ല്‍ ത​ല​മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ല്‍ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മോ… ആ​ത്മ​ഹ​ത്യ​യോ. പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണം തു​ട​ങ്ങി.

പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗി​ച്ച് ത​ല മൂ​ടി​ക്കെ​ട്ടി​യി​രു​ന്ന​തി​നാ​ലാ​ണ് പോ​ലീ​സി​നു സം​ശ​യം ഉ​യ​രു​ന്ന​ത്. ത​ല മൂ​ടി​ക്കെ​ട്ടി വെ​ള്ള​ത്തി​ലെ പോ​ള​ക്കെ​ട്ടി​ലേ​ക്ക് ഇ​യാ​ള്‍ സ്വ​യം ചാ​ടി​യ​താ​ണോ അ​തോ ആ​രെ​ങ്കി​ലും കൊ​ല​പ്പെ​ടു​ത്തി ബോ​ട്ട്ജെ​ട്ടി​ക്കു​ള​ത്തി​ലേ​ക്കു ത​ള്ളി​യ​താ​ണോ എ​ന്ന സം​ശ​യ​മാ​ണ് ഉ​യ​രു​ന്ന​ത്.

ആ​ളെ തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പോ​ലീ​സ് ന​ട​ത്തി​വ​രി​ക​യാ​ണ്. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ ചു​റ്റു​പാ​ടു​ക​ളി​ലെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു വ​രി​ക​യാ​ണ്.

ര​ണ്ടു ദി​വ​സ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള മൃ​ത​ദേ​ഹം ജീ​ര്‍​ണാ​വ​സ്ഥ​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ബോ​ട്ടു​ജെ​ട്ടി​ക്കു​ള​ത്തി​നു സ​മീ​പം എ​ത്തി​യ​വ​രാ​ണ് ബോ​ട്ട്ജെ​ട്ടി​യി​ലെ പോ​ള​ക്കൂ​ട്ട​ത്തി​നി​ട​യി​ല്‍ മൃ​ത​ദേ​ഹം ക​ണ്ട​ത്.

മൃ​ത​ദേ​ഹം പോ​സ്റ്റു​മാ​ര്‍​ട്ടം കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റു​മാ​ര്‍​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ള്‍ എ​ത്തു​മോ എ​ത്തു​മോ എ​ന്ന​റി​യാ​ല്‍ ഏ​താ​നു​ദി​വ​സ​ങ്ങ​ള്‍ സൂ​ക്ഷി​ക്കും.

ച​ങ്ങ​നാ​ശേ​രി എ​സ്എ​ച്ച്ഒ റി​ച്ചാ​ര്‍​ഡ് വ​ര്‍​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

Related posts

Leave a Comment