വണ്ടിപ്പെരിയാർ: വള്ളക്കടവ് റോഡിൽ ഇഞ്ചിക്കാടിനു സമീപം നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ അടക്കം ഒന്‍പതു പേർക്ക് പരിക്ക്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു അപകടം. വള്ളക്കടവ് ഭാഗത്തുനിന്നു ആളുകളെ കയറ്റി വരികയായിരുന്ന ഓട്ടോറിക്ഷ ഇഞ്ചിക്കാടിനു സമീപമെത്തിയപ്പോൾ നിയന്ത്രണംവിട്ട് റോഡരികിലെ കെട്ടിലിടിച്ചശേഷം റോഡിലേക്കു മറിയുകയായിരുന്നു. കുട്ടികളടക്കം ഒന്‍പതു പേരാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.ഇഞ്ചിക്കാട് സ്വദേശികളായ അമൃത (40), വിനീഷ് (12), പ്രദീഷ് (16), ഉമാദേവി (23), സിദ്ധാർഥ് (രണ്ട്), മുരുകലക്ഷ്മി (51), തമിഴ് കുമാർ (നാല്), സന്ധ്യ(27) എന്നിവർക്കാണു പരിക്കേറ്റത്. ഇതിൽ അമൃത, വിനീഷ്, പ്രതീഷ്, ഉമാദേവി എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനു പരിക്കേറ്റ ഡ്രൈവർ വണ്ടിപ്പെരിയാർ സ്വദേശി ഷാഹുൽ (43) നെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.വണ്ടിപ്പെരിയാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Read MoreCategory: Kottayam
പ്രഹസനമാകുന്ന ഭക്ഷ്യസുരക്ഷാ പരിശോധനകൾ; നടപടി പിഴയിൽ മാത്രം ഒതുങ്ങിയാൽ മതിയോ?
കോട്ടയം: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന പ്രഹസനമാകുന്നു. പേരിനു പരിശോധന നടത്തി പിഴ ഈടാക്കുന്ന നടപടികള്‍ തുടരുന്നുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പരിശോധനയില്ലെന്നു പരാതിയുയരുന്നു. ഭക്ഷ്യവിഷബാധയുണ്ടാകുമ്പോള്‍ മാത്രമാണു പരിശോധന നടത്തുന്നതെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. മുന്‍വര്‍ഷങ്ങളിലെ അപേക്ഷിച്ച് കേസുകള്‍ കൂടുകയും പിഴത്തുക വര്‍ധിക്കുന്നുണ്ടെങ്കിലും സ്ഥിരമായി പരിശോധന നടത്തുന്നില്ലെന്ന് ആരോപണം ശക്തമാണ്. സംക്രാന്തി പാരീസ് മലബാര്‍ കുഴിമന്തിയില്‍ ഭക്ഷണം കഴിച്ച കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് രശ്മി രാജ് മരണപ്പെട്ടപ്പോള്‍ പരിശോധന ശക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ എല്ലാം നിലച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം വാഗമണില്‍ ഉല്ലാസയാത്രയ്ക്കു പോയ തൃശൂര്‍ സ്വദേശി അനസിന്റെ മകന് ഹമദാന്‍ ഇന്നലെ മരണപ്പെട്ടിരുന്നു. ഇതു ഭക്ഷ്യവിഷബാധയാണെന്നു കുടുംബം ആരോപിച്ചിരുന്നു. ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന രണ്ടു പേര്‍ക്കും ഭക്ഷ്യവിധയേറ്റിരുന്നു. കഴിഞ്ഞ ഏഴു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പു നടത്തിയ പരിശോധനയില്‍ മോശം ഭക്ഷണം പിടിച്ചെടുത്തതിന്റെ പേരില്‍ പിഴയായി ഈടാക്കിയത് 31.29 ലക്ഷം രൂപ. ഹോട്ടല്‍…
Read Moreമൂക്കൻപെട്ടിയിലും പുലിഭീതി; ആടിനെ കൊന്ന പുലി പരിസരത്തെ പറമ്പിലോ വനത്തിലോ ഉണ്ടാകാമെന്ന് നാട്ടുകാർ
കണമല: എയ്ഞ്ചൽവാലിയിൽ വീടിനടുത്ത് പറമ്പിൽ രണ്ടു പുലികളെ കണ്ടെന്ന് വീട്ടുടമയും അയൽവാസികളും വനംവകുപ്പിൽ അറിയിച്ചതിനു പിന്നാലെ മണിക്കൂറുകൾക്കകം എട്ട് കിലോമീറ്റർ അകലെ മൂക്കൻപെട്ടിയിലും പുലിയെ കണ്ടതായി നാട്ടുകാർ . മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്ത് ഈറയ്ക്കൽ ജ്ഞാനകുമാറിന്റെ വീടിനോടുള്ള ചേർന്നുള്ള ആട്ടിൻകൂട്ടിൽനിന്നും ഒരു ആടിനെ കൊന്നിട്ട നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തി. ആടിനെ കൊന്നത് പുലിയാണെന്ന നിഗമനത്തിലാണ് വനം വകുപ്പും സർക്കാർ വെറ്ററിനറി സർജനും. സംഭവത്തിൽ ഭീതി അകറ്റാനും സുരക്ഷ ഉറപ്പാക്കാനുമായി അടിയന്തര പരിഹാര നടപടികൾ വേണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു. കണ്ടതു രണ്ടു പേർകഴിഞ്ഞ ദിവസം ബുധനാഴ്ച രാത്രി 7.30 ഓടെയാണ് മൂക്കൻപെട്ടി അരുവിക്കൽ ഭാഗത്ത് റോഡിൽ പുലിയെ കണ്ടതെന്ന് നാട്ടുകാർ പറയുന്നു. മൂക്കൻപെട്ടി സ്വദേശികളായ ചൈതന്യ സ്വാശ്രയ സംഘം പ്രസിഡന്റ് ജോയി, സെക്രട്ടറി ദേവരാജൻ എന്നിവരാണ് പുലിയെ കണ്ടെന്ന് അറിയിച്ചത്. ഇരുവരും കാറിൽ വരുമ്പോൾ വാഹനത്തിന്റെ വെളിച്ചത്തിലാണ്…
Read Moreമോദകാനത്തുനിന്നും 120 കിലോമീറ്റർ അകലം മാത്രം; പഴയ തട്ടകമായ ചിന്നക്കനാലിലേക്ക് വരുമോയെന്ന ആശങ്കയേറുന്നു
തൊടുപുഴ: അരിക്കൊമ്പന് വീണ്ടും വനമേഖലയായ മേദക്കാനത്ത് എത്തി. കഴിഞ്ഞ ദിവസം കേരള -തമിഴ്നാട് അതിര്‍ത്തിയിലെത്തിയ ആന തമിഴ്നാട്ടിലേക്കു കടക്കുമോയെന്നു സംശയമുണ്ടായിരുന്നു. വണ്ണാത്തിപ്പാറ വരെയെത്തിയ ആന വീണ്ടും പെരിയാര്‍ കടുവാസങ്കേതത്തില്‍ തുറന്നുവിട്ട മേദക്കാനത്തേത്തുതന്നെ തിരികെ മടങ്ങുകയായിരുന്നു. ഇവിടെ ആഹാരവും വെള്ളവും സുലഭമായി ലഭിക്കുന്നതിനാല്‍ ആന ഇനി അധികം ദൂരം സഞ്ചരിക്കാനിടയില്ലെന്നും ഇവിടുത്തെ സാഹചര്യവുമായി ഇണങ്ങിത്തുടങ്ങിയെന്നുമാണ് വനംവകുപ്പിന്റെ കണക്കുകൂട്ടല്‍. അരിക്കൊമ്പനിൽ ഘടിപ്പിച്ചിട്ടുള്ള സാറ്റലൈറ്റ് റേഡിയോ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സിഗ്നലുകള്‍ ലഭിക്കാതിരുന്നത് ആശങ്ക പരത്തിയിരുന്നു. ഇതിനിടെ അരിക്കൊമ്പന് തിരികെ ചിന്നക്കനാലിലേക്കു മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വിദഗ്ധാഭിപ്രായം സമൂഹ മാധ്യമങ്ങളില്‍ ചര്ച്ചക്കിടയായിട്ടുണ്ട്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങളുമായി ഒട്ടേറെപ്പേര്‍ രംഗത്തെത്തി. ആന പഴയ ആവാസകേന്ദ്രത്തിലേക്കു മടങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കേരള വനം ഗവേഷണ കേന്ദ്രം മുന്‍ ഡയറക്ടറും വിദഗ്ധ സമിതിയംഗവുമായ ഡോ. പി.എസ്. ഈസ വ്യക്തമാക്കിയിരുന്നു. പിന്നീട്…
Read More25 വർഷം മുമ്പുള്ള വാട്ടർ കണക്ഷൻ കുടിശിക 17,807; ഒടുവിൽ മടക്കം…
കോട്ടയം: 25 വർഷങ്ങൾക്കു മുന്‍പുണ്ടായിരുന്ന വാട്ടർ കണക്ഷന്റെ പേരിൽ 17, 807 രൂപ വെള്ളക്കരം അടയ്ക്കാൻ നിർദ്ദേശം ലഭിച്ചതിന്റെ ആശങ്കയോടെയാണ് കുമരകം സ്വദേശി ചമ്പക്കുളത്തു വീട്ടിൽ സിറിൽ ജേക്കബ് കോട്ടയം ബേക്കർ മെമോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തിലെത്തിയത്. മടങ്ങിയതാകട്ടെ ഒരു രൂപ പോലും വെള്ളക്കരം അടയ്ക്കേണ്ടതില്ലെന്ന പരിഹാര നടപടിയുടെ ആശ്വാസത്തിലും. മന്ത്രി വി.എൻ. വാസവനാണു പരാതിക്കു പരിഹാരം കണ്ടത്. 25 വർഷം മുന്‍പ് സിറിൽ ജേക്കബിന്റെ പിതാവ് പൈലോ ചാക്കോയുടെ പേരിലുണ്ടായിരുന്ന വാട്ടർ കണക്ഷന്റെ കുടിശിക 17,807 രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞ വർഷം നവംബർ മുതലാണ് വാട്ടർ അഥോറിറ്റിയിൽനിന്ന് മൊബൈൽഫോണിൽ സന്ദേശങ്ങൾ ലഭിച്ചുകൊണ്ടിരുന്നത്. ഈ കണക്ഷൻ ഉണ്ടായിരുന്ന വീടും ഇപ്പോഴില്ല. പൈലോ ചാക്കോയും ജീവിച്ചിരിപ്പില്ല. ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്താൻ വാട്ടർ അഥോറിറ്റിയുടെ ഓഫീസുകളിൽ സമീപിച്ചെങ്കിലും പരിഹാരമുണ്ടായില്ല. അദാലത്തിൽ പരാതി…
Read Moreപ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെതിരേ മുളകുപൊടിയെറിഞ്ഞ് ആക്രമണം: അമ്മയും മകളും ഒളിവിൽ
തൊടുപുഴ: പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥനെ മുളകുപൊടിയെറിഞ്ഞ് ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കിയ അമ്മയും മകളും ഒളിവില്‍. തൊടുപുഴ ഇഞ്ചിയാനി കുറവന്‍പറമ്പില്‍ മില്‍ക്ക, മകള്‍ അനീറ്റ എന്നിവര്‍ക്കായാണ് പോലീസ് അന്വേഷണം ഊര്ജിതപ്പെടുത്തിയത്. ഇഞ്ചിയാനി പുറക്കാട്ട് ഓമനക്കുട്ടനു (44) നേരെയായിരുന്നു കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ഓമനക്കുട്ടനോടുള്ള വൈരാഗ്യം നിമിത്തം കാല് തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഇവരുടെ അയല്‍വാസിയായ മില്‍ക്കയും മകള്‍ അനീറ്റയുമാണെന്നാണ് പോലീസ് കണ്ടെത്തിയത്. സംഭവത്തില്‍ കൊച്ചിയിലെ ക്വട്ടേഷന്‍ സംഘാഗങ്ങളും പത്തോളം ക്രിമിനല്‍ കേസുകളില്‍ പ്രതികളുമായ ചേരാനല്ലൂര്‍ അമ്പലക്കടവ് ചൂരപ്പറമ്പില്‍ സന്ദീപ് (27), വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പില്‍ ശ്രീജിത്ത് (25) എന്നിവരെ ചേരാനല്ലൂര്‍ പോലീസിന്റെ സഹായത്തോടെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 26നായിരുന്നു സംഭവം. വീടിനു സമീപമുള്ള ഇടറോഡില്‍ കൂടി നടന്നുവരികയായിരുന്ന ഓമനക്കുട്ടനെ സ്കൂട്ടറിലെത്തിയ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. ഇടതുകാലിന് കല്ലിനിടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഓമനക്കുട്ടന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്താണ്…
Read Moreപേരക്കുട്ടിയുടെ മുങ്ങിമരണ വിവരം അറിഞ്ഞ് മുത്തച്ഛനും പിന്നാലെ മരിച്ചു; വിയോഗ വാർത്ത അറഞ്ഞതു മുതൽ ജോസ് അസ്വസ്ഥനായിരുന്നു
ഉപ്പുതറ: കൊച്ചുമകൻ മുങ്ങി മരിച്ചതിനു പിന്നാലെ മുത്തച്ഛനും മരിച്ചു. പുല്ലുമേട് ശങ്കരഗിരി കപ്പലുമാക്കൽ കെ.കെ . ജോസ് (66) ആണ് കൊച്ചുമകൻ നിഖിൽ മരിച്ചതിനു പിന്നാലെ മരിച്ചത്. മൂത്ത മകൻ സുനിലിന്റെ മകൻ നിഖിൽ (17) ശനിയാഴ്ച ഉച്ചയോടെ പെരിയാറ്റിൽ കുളിക്കുന്നതിനിടെയാണ് തോണിത്തടിക്കു സമീപം ആശാൻ കയത്തിൽ മുങ്ങിമരിച്ചത്. ഉപ്പുതറ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കൂട്ടുകാരന്റെ അച്ഛന് ഉച്ചഭക്ഷണം നൽകി മടങ്ങുന്നതിനിടയിലാണ് ഇരുവരും കുളിക്കാനിറങ്ങിയത്. നിഖിലിനൊപ്പം കൂട്ടുകാരൻ ബിബിനും കയത്തിൽ മുങ്ങിമരിച്ചിരുന്നു. ചെറുപ്പം മുതൽ നിഖിൽ വളർന്നതും പഠിച്ചതും ജോസിനോടൊപ്പം കുടുംബ വീട്ടിലായിരുന്നു. രോഗിയായിരുന്നെങ്കിലും അവശനായിരുന്നില്ല. കൊച്ചു മകന്റെ വിയോഗ വാർത്ത അറിഞ്ഞതു മുതൽ ജോസ് അസ്വസ്ഥനായിരുന്നു. രാത്രി 9.30 ഓടെയാണ് മരിച്ചത്. ജോസിന്റെ സംസ്്കാരം നടത്തി. ഇതിനുശേഷം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന നിഖിലിന്റെ മൃതദേഹം ഞായറാഴ്ച മൂന്നോടെ കുടംബവീട്ടിൽ എത്തിച്ചതിനുശേഷം റാന്നിയിലേക്ക്…
Read Moreനമുക്ക് പാർക്കാൻ ടെറസിലും വളരും..! ജോസ് കുര്യന്റെ ടെറസിലെ പന്തലിൽ മനംനിറയ്ക്കും മുന്തിരിക്കുലകൾ
ഏറ്റുമാനൂർ: വീടിന്റെ ടെറസിൽ പന്തലിൽ പടർത്തിയ മുന്തിരിവള്ളികളിൽ നിറയെ മുന്തിരിക്കുലകൾ. മനസു കുളിർപ്പിക്കുന്ന കാഴ്ച ഏറ്റുമാനൂർ പട്ടിത്താനത്താണ്. രത്നഗിരി പള്ളിക്കു സമീപം കലവറക്കാലായിൽ ജോസ് കുര്യന്റെ വീടിന്റെ ടെറസിലാണ് മുന്തിരിപ്പന്തൽ.ആറു വർഷം മുമ്പ് ഏറ്റുമാനൂർ ഉത്സവപ്പറമ്പിൽനിന്ന് ജോസ് കൗതുകത്തിന് വാങ്ങിയ മുന്തിരിത്തൈയാണ് ഇപ്പോൾ പടർന്നുപന്തലിച്ചിരിക്കുന്നത്. ആദ്യം വീട്ടുമുറ്റത്ത് പന്തൽ കെട്ടിയാണ് മുന്തിരി വളർത്തിയത്. പിന്നീട് മുന്തിരിവള്ളികൾ ടെറസോളം വളർത്തി പന്തൽ ടെറസിലാക്കി. ഇപ്പോൾ പന്തൽ നിറയെ മുന്തിരിക്കുലകൾ. വളർന്നു പടർന്ന മുന്തിരിപ്പന്തലും മുന്തിരിക്കുലകളും നൽകുന്ന ആനന്ദമാണ് പ്രധാനമെന്ന് ജോസ് കുര്യൻ. വിഷമയമില്ലാത്ത മുന്തിരി ലഭിക്കുന്നത് ഇരട്ടി മധുരവുമായി.
Read Moreതൊടുപുഴയില്‍നിന്നു കാണാതായ പെണ്‍കുട്ടി കോല്‍ക്കത്തയില്‍; പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കോൽക്കത്ത സ്വദേശി അറസ്റ്റിൽ
തൊടുപുഴ: വെങ്ങല്ലൂരില്‍നിന്ന് ഇതരസംസ്ഥാന തൊഴിലാളി കടത്തിക്കൊണ്ടു പോയ പതിനഞ്ചുകാരിയെ കോൽക്കത്തയില്‍ കണ്ടെത്തി. തൊടുപുഴ എസ്ഐ ജി. അജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോല്ക്കൊത്തയ്ക്കടുത്ത് ദോയല്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയ കോൽക്കത്ത സ്വദേശി സുഹൈല്‍ ഷെയ്ക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ 23നാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്തുനിന്ന് ഇതര സംസ്ഥാന തൊഴിലാളിയെയും കാണാതായതായി വിവരം ലഭിച്ചത്. പെണ്‍കുട്ടിയെ കോല്‍ക്കൊത്ത ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. പ്രതിയെയും പെണ്‍കുട്ടിയെയും പോലീസ് സംഘം ഇന്നു തൊടുപുഴ സ്റ്റേഷനിലെത്തിച്ചു. മൊഴി രേഖപ്പെടുത്തിയതിനു ശേഷം കോടതിയില്‍ ഹാജരാക്കും. ഗ്രേഡ് എസ്ഐ പി.കെ.സലിം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയാനന്ദ് സോമന്, സിവില്‍ പോലീസ് ഓഫീസര്‍ ഹരീഷ് ബാബു, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ നീതു കൃഷ്ണ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreവിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ ബൈക്കിൽ ഇടിച്ചു; യുവാക്കളെ കള്ളക്കേസിൽ കുടുക്കി വിദ്യാർഥികളുടെ ബന്ധുവായ പോലീസ്; പിന്നീട് സംഭവിച്ചത്…
തലയോലപറമ്പ്: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് സ്കൂട്ടറില്‍ സഞ്ചരിച്ച പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയുടെ ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന് ബൈക്ക് യാത്രക്കാരായ യുവാക്കളെ മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തതായി പരാതി. മറവന്തുരുത്ത് അപ്പകോട്ട് 22നായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്തിനു സമീപത്തെ കടയിലുണ്ടായിരുന്ന സ്കൂട്ടര്‍ യാത്രികന്റെ ബന്ധുവും എറണാകുളം റേഞ്ച് ഡിഐജി ഓഫിസിലെ പോലീസ് ഉദ്യോഗസ്ഥനുമായ അനീഷ് യുവാക്കളെ മര്‍ദ്ദിക്കുകയായിരുന്നെന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അപകടം ബൈക്കിലെത്തിയ യുവാക്കളല്ല ഉണ്ടാക്കിയതെന്നു പറഞ്ഞതോടെയാണ് ഇയാള്‍ പിന്മാറിയത്. മര്‍ദ്ദനമേറ്റ യുവാക്കള്‍ തലയോലപറമ്പ് പോലീസ് സ്റ്റേഷനില്‍ പരാതി നല്കാനെത്തിയപ്പോള് വൈക്കം ആശുപത്രിയില്‍ ചികിത്സ തേടാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. ആശുപത്രിക്കു പുറത്തുവന്ന യുവാക്കളെ പോലീസ്അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവാക്കളെ റിമാന്‍ഡ് ചെയ്ത് കാക്കനാട് ജുവനൈല്‍ ഹോമിലേക്ക് അയയ്ക്കുകയായിരുന്നുവെന്നു ഇവര്‍ ആരോപിച്ചു. യഥാർഥ കുറ്റവാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡിഐജി, എസ്പി എന്നിവര്‍ക്കു പരാതി നല്കാന് കേരള കോണ്‍ഗ്രസ്-എം…
Read More