കോട്ടയം: കൃഷിമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷ്. സംഭരിച്ച നെല്ലിന്റെ പണം നൽകാത്തതിനെതിരേ കോട്ടയത്ത് സംഘടിപ്പിച്ച കർഷക സമരത്തിനിടെയാണ് മന്ത്രിമാർക്കെതിരായ ഡിസിസി പ്രസിഡന്റിന്റെ രോഷപ്രകടനം. സമരത്തെക്കുറിച്ച് ചർച്ചചെയ്യാൻ ഫോണിൽ വിളിച്ചപ്പോൾ മന്ത്രിമാർ പ്രതികരിക്കാതിരുന്നതാണ് നാട്ടകം സുരേഷിനെ പ്രകോപിപ്പിച്ചത്. മന്ത്രിമാർക്ക് അൽപ്പമെങ്കിലും വിവരം വേണ്ടെ, ഈ കിഴങ്ങൻമാരൊക്കെയാണ് കേരളത്തിലെ മന്ത്രിമാരെന്ന് ജനങ്ങൾ അറിയണമെന്നും സുരേഷ് പറഞ്ഞു.
Read MoreCategory: Kottayam
ലോക്സഭാ തെരഞ്ഞെടുപ്പ്; യുഡിഎഫിന് നേതൃയോഗങ്ങൾ, ബഹുജന റാലിയുമായി എല്‍ഡിഎഫ് ചുവരെഴുതി ബിജെപി
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ അങ്കത്തട്ടില്‍ കച്ചമുറുക്കി മുന്നണികളും പാര്‍ട്ടികളും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചില്ലെങ്കിലും മുന്നണികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിട്ടു. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള സമരപരിപാടികള്‍ ശക്തമാക്കിയാണ് യുഡിഎഫ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കമിടുന്നത്. ഭരണമുന്നിയാകട്ടെ നിയോജക മണ്ഡലം റാലികളോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈയാഴ്ച തുടക്കമിടും. ബിജെപി മുന്നണിയാകട്ടെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ശക്തി തെളിയുക്കുന്നതിന്റെ ഭാഗമായി ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടുകഴിഞ്ഞു. ഇതിനിടയില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്നു നിരവധി പേര് ബിജെപിയില്‍ ചേര്‍ന്നത് ബിജെപിക്കു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമായി. കഴിഞ്ഞ തവണ ജില്ലയുടെ ഭാഗമായ മൂന്നു ലോക്സഭ മണ്ഡലങ്ങളും യുഡിഎഫിനായിരുന്നു. കേരള കോണ്‍ഗ്രസ്-എം മുന്നണി വിട്ടതോടെ കോട്ടയം ലോക്സഭ മണ്ഡലം ഇടതുപക്ഷത്തായി. ഇത്തവണ കോട്ടയം പിടിക്കാനുള്ള ശ്രമങ്ങളാണ് യുഡിഎഫ് നടത്തുന്നത്. കോണ്‍ഗ്രസ് സീറ്റില്‍ നോട്ടമിട്ടിട്ടുണ്ടെങ്കിലും കേരള കോണ്‍ഗ്രസ് തങ്ങളുടെസീറ്റ് തങ്ങള്‍ക്കു തന്നെയാണെന്ന…
Read Moreമാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ മറവ് ചെയ്ത സംഭവം; ദുരൂഹതയില്ലെന്ന് പോലീസ്
കോട്ടയം: വൈക്കത്ത് മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ ഇതര സംസ്ഥാനക്കാരായ ദമ്പതികള്‍ കുഴിച്ചിട്ട സംഭവത്തില്‍ ദുരൂഹതയൊന്നും കണ്ടെത്താനായില്ലെന്ന് പോലീസ്. കുഞ്ഞിന്റെ മൃതദേഹം കുഴിയില്‍നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനയച്ചു. തലയാഴത്തെ നാട്ടുകാരില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് മൃതദേഹം പുറത്തെടുത്ത് പരിശോധനയ്ക്കയച്ചത്. പൂര്‍ണവളര്‍ച്ചയെത്താത്ത കുഞ്ഞിനെയാണ് ദമ്പതികള്‍ മറവ് ചെയ്തതെന്നാണ് സൂചന. ഗര്‍ഭിണിയാണെന്ന വിവരം അറിയില്ലായിരുന്നെന്നും വയറുവേദനയെ തുടര്‍ന്ന് ശുചിമുറിയില്‍ കയറിയപ്പോള്‍ മരിച്ച നിലയില്‍ കുഞ്ഞ് പുറത്തുവരികയായിരുന്നെന്നും യുവതി പോലീസിനോട് പറഞ്ഞു.
Read Moreഅരിമോഷ്ടിക്കാൻ അവൻ വീണ്ടുമെത്തി; അരിക്കൊമ്പൻ വീണ്ടും വീട് തകർത്തു; ഇത്തവണയെത്തിയത് കൂട്ടമയി
രാജകുമാരി: വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 301 കോളനിയിൽ ഒരു വീട് ആന തകർത്തു. വീട്ടിൽ ആളില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വീട്ടുടമ ഐസക്കും കുടുംബവും അടുത്ത വീട്ടിലായിരുന്ന സമയത്താണ് രാത്രി കാട്ടാനക്കൂട്ടത്തോടൊപ്പം എത്തിയ അരിക്കൊമ്പൻ വീട് തകർത്തത്. അരിക്കൊമ്പൻ ദൗത്യം അതിശ്ചിതത്വത്തിൽ തുടരുമ്പോഴാണ് വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായത്. അരിക്കൊമ്പനെ പിടികൂടാൻ ഉത്തരവിട്ടതിനുശേഷം ഇരുപതോളം വീടുകൾ ആന ഇടിച്ചു നിരത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12ഒാടെയാണ് 301 കോളനിയിൽ കാട്ടാന എത്തിയത്.ഏറെനേരം പ്രദേശത്ത് തമ്പടിച്ച കാട്ടാനയെ നാട്ടുകാർ പടക്കം പൊട്ടിച്ചും പാട്ട കൊട്ടിയുമാണ് തുരത്തിയത്.മൺ ഭിത്തിയിൽ നിർമിച്ച വീടിന്റെ ഭിത്തി ഇടിച്ചുനിരത്തി. തകരഷീറ്റുകൾ ഇളക്കി നശിപ്പിച്ചു. വീട്ടുപകരണങ്ങളും നശിപ്പിച്ചു. പിടികൂടിയാൽ അരിക്കൊമ്പനെ ധരിപ്പിക്കാനുള്ള ജിപിഎസ് കോളർ മൂന്നാറിൽ എത്തിച്ചിട്ടുണ്ട്. ജിപിഎസ് സിഗ്നലുകൾ ലഭിക്കുന്നത് കൃത്യമാണോ എന്നതടക്കമുള്ള കാര്യങ്ങൾ വനം വകുപ്പ് നിരീക്ഷിച്ചുവരികയുമാണ്. രാത്രികാലത്ത് കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും മുമ്പ് അരിക്കൊമ്പൻ…
Read Moreകൂട് വെച്ച് കാത്തിരുന്നിട്ടും കടുവയെത്തിയില്ല; പെരുനാട്ടിലെ കടുവയെ കണ്ടെത്താൻ ഡ്രോൺ നിരീക്ഷണം
പെരുനാട്: ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്താൻ പെരുനാട്ടിൽ ഡ്രോൺ നിരീക്ഷണം. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പെരുനാട്ടിലെ ബഥനിമല, കോളാമല, കൂനംകര ഭാഗങ്ങളിൽ കടുവയെ കണ്ടിരുന്നു. വളർത്തുമൃഗങ്ങൾ ഇവയുടെ ആക്രമണത്തിനു വിധേയമാകുകയും ചെയ്തു. കൂട് സ്ഥാപിച്ചു കടുവയെ പിടികൂടാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. കഴിഞ്ഞ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ പട്ടാപ്പകലും കടുവയുടെ സാന്നിധ്യമുണ്ടായി. തുടർന്ന് കടുവയെ കണ്ടെത്തുന്നതിലേക്കു ഡ്രോൺ നിരീക്ഷണത്തിന് തീരുമാനമെടുക്കുകയായിരുന്നു. ഇന്നലെയാണ് ആധുനിക ഡ്രോണിന്റെ സഹായത്തോടെ കടുവയെ നിരീക്ഷിക്കാൻ തുടങ്ങിയത്. കൂനംകര ഭാഗത്ത് വിവിധ സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തിയെങ്കിലും കടുവ കാണാമറയത്ത് തുടരുകയാണ്. വരും ദിവസങ്ങളിലും ഡ്രോൺ നിരീക്ഷണം തുടരാനാണ് വനം വകുപ്പിന്റെ തീരുമാനം. ഇതിനിടെ പെരുനാട്ടിലെ തോട്ടങ്ങളിലെ കാടുകൾ വെട്ടിത്തെളിക്കാൻ ആരംഭിച്ചിട്ടുണ്ട്. ടാപ്പിംഗ് നിലച്ചു കിടക്കുന്ന തോട്ടങ്ങളിൽ കാടുവളർന്നിരിക്കുന്നതിനാൽ കടുവയ്ക്ക് നാട്ടിൽ തന്നെ താവളം ആകുകയാണെന്ന ആക്ഷേപം ഉണ്ട്.
Read Moreകിഴക്കൻ മേഖലയിൽ കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴ ; കോട്ടയത്ത് ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് വൈക്കത്ത്
കോട്ടയം: കനത്ത ചൂടിന് ആശ്വാസമായി ജില്ലയിൽ കിഴക്കൻ മേഖലയിൽ വേനൽ മഴ. പൂഞ്ഞാർ, ചോലത്തടം, ചേന്നാട്, പാലാ, മുണ്ടക്കയം, കൂട്ടിക്കൽ പ്രദേശങ്ങളിൽ വേനൽ മഴ പെയ്തു. ഇന്നലെ വൈകുന്നേരം 5.30 മുതൽ ആരംഭിച്ച മഴ അരമണിക്കൂറോളം നീണ്ടുനിന്നു. ചിലയിടങ്ങളിൽ മഴയ്ക്കൊപ്പം ആലിപ്പഴവും പെയ്തു. കഴിഞ്ഞ രണ്ടു ദിവസമായി ജില്ലയിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്.കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ കൊടും ചൂടായിരുന്നു. പകലും രാത്രിയും ഒരേ പോലെ ചൂട് അനുഭവപ്പെടുകയായിരുന്നു. മഴ പെയ്ത പ്രദേശങ്ങളിൽ ചൂടിന് ചെറിയ ആശ്വാസമായിട്ടുണ്ട്.അടുത്ത രണ്ടു ദിവസങ്ങളിൽ ഇടിയോടുകൂടിയ വേനൽ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വിഭാഗം പറയുന്നു. മഴ പെയ്താലും ഒരു ദിവസം കഴിയുന്പോൾ തന്നെ വീണ്ടും ചുട്ടുപുഴുക്കുന്ന അവസ്ഥയിലാണ്. കടൽ, കായൽ കാറ്റിനും ചൂട് വർധിച്ചിരിക്കുകയാണ്. കടൽ, കായൽ ജലവും ചുട്ടുപഴുത്തിരിക്കുകാണ്. വൈക്കത്താണ് ഇന്നലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. കുമരകം, പൂഞ്ഞാർ, കോട്ടയം എന്നിവിടങ്ങളിലും…
Read Moreഎസി വാങ്ങിയ പണത്തെച്ചൊല്ലി തർക്കം; ബാറിൽ വെച്ച് യുവാവിന്റെ തല ബിയർകുപ്പിക്ക് അടിച്ചുപൊട്ടിച്ചു
വണ്ണപ്പുറം: എസി വാങ്ങിയതിന്റെ പണത്തെച്ചൊല്ലി ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് ബിയർകുപ്പികൊണ്ട് യുവാവിന്റെ തല അടിച്ചുപൊട്ടിച്ചു. വണ്ണപ്പുറം വെട്ടുകല്ലേൽ ജോബിൻ ജോർജിനാണ് ബിയർകുപ്പികൊണ്ട് തലയ്ക്കടിയേറ്റത്. ഇയാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോബിന്റെ സുഹൃത്തായ ഇല്ലിക്കൽ ലൈജുവാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം എസി വാങ്ങിയതിന്റെ ബാക്കി പണമായ 8,000 രൂപയെചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ എത്തിയതെന്നും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും കാളിയാർ എസ്എച്ച്ഒ എച്ച്.എൽ. ഹണി പറഞ്ഞു.
Read Moreലഹരിമൂത്താൽ ഇങ്ങനെയും ചിലർ; റോഡിന്റെ മധ്യത്തിൽ ഡിവൈഡറുകൾ എടുത്തുവെച്ച് യുവാവിന്റെ പരാക്രമം; ഒടുവിൽ…
മുണ്ടക്കയം: നോക്കിയപ്പോൾ മൊത്തം ഗതാഗതപ്രശ്നം. എന്നാൽ ഇതൊന്നു പരിഹരിച്ചേക്കാം. പിന്നെ ഒട്ടും വൈകിയില്ല. നഗരമധ്യത്തിൽ ഗതാഗത നിയന്ത്രണത്തിനായി സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ എടുത്ത് നടുറോഡിൽവച്ച് വാഹനഗതാഗതം പൂർണമായും തടഞ്ഞു. ഇതോടെ ദേശീയപാതയിലെ ഗതാഗതവും നിശ്ചലമായി. ഇന്നലെ ഉച്ചകഴിഞ്ഞ് 2.30ഓടെ മുണ്ടക്കയം ടൗണിൽ കൂട്ടിക്കൽ ജംഗ്ഷന് സമീപമാണ് ലഹരിമൂത്ത യുവാവിന്റെ പരാക്രമം അരങ്ങേറിയത്. കാൽനടയാത്രക്കാർക്ക് കടന്നുപോകുവാനായി റോഡിന്റെ മധ്യത്തിൽ സ്ഥാപിച്ചിരുന്ന ഡിവൈഡറുകൾ എടുത്ത് റോഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. പുഞ്ചവയവയൽ സ്വദേശിയായ യുവാവാണ് ലഹരിയുടെ ആലസ്യത്തിൽ റോഡിലെ ഗതാഗതം നിശ്ചലമാക്കിയത്. തുടർന്ന് സ്വകാര്യബസ് ഡ്രൈവർ ബസിൽനിന്നു ഇറങ്ങിവന്ന് ബോർഡുകൾ യഥാസ്ഥലങ്ങളിൽ വച്ചു. പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിലെടുത്തു.
Read Moreപ്രസവശേഷം ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു; കുട്ടിക്ക് പാൽ നൽകുന്നത് ട്യൂബ് വഴി
ഗാന്ധിനഗര്‍: പ്രസവശേഷം ബക്കറ്റില്‍ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടു. ട്യൂബ് വഴിയാണ് കുട്ടിക്ക് പാല് നല്കിക്കൊണ്ടിരിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഓക്സിജന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ജീവന് നിലനിര്‍ത്തിയിരുന്നത്. കഴിഞ്ഞ നാലിന് ചെങ്ങന്നൂര്‍ കോട്ട സ്വദേശിനിയാണ് വീട്ടില്‍ വച്ച് പ്രസവശേഷം നവ ജാതശുവിനെ ശുചി മുറിയിലെ ബക്കറ്റില്‍ ഇട്ടത്. പ്രസവശേഷം അമിത രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്പ്രവേശിപ്പിച്ചപ്പോള് ഡോക്ടർമാരോട് യുവതി പറഞ്ഞത് പ്രസവശേഷം കുഞ്ഞ് മരണപ്പെട്ടുവെന്നും അതിനാൽ കുഴിച്ചിട്ടെന്നുമായിരുന്നു. എന്നാല്‍ കൂടെയുണ്ടായിരുന്ന മൂത്ത മകന് പറഞ്ഞത് ശുചിമുറിയിലെ ബക്കറ്റില്‍ ഉണ്ടെന്നായിരുന്നു. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ പോലീസിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരേയും വിവരം അറിയിച്ചു. പോലീസില്‍ വിവരം ലഭിച്ച ഉടന്‍ എസ്എച്ച്ഒ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം യുവതിയുടെ വീട്ടിലെത്തി പരിശോധനയ്ക്കിടെ കുളിമുറിയില്‍ നിന്നു നവജാത ശിശുവിന്റെ…
Read Moreസ്കൂട്ടറിൽ കയറുന്നതിനിടെ പുറകിൽ നിന്ന് കാറിടിച്ച് മെഡിക്കൽ കോളജ് ജീവനക്കാരി മരിച്ചു; അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ജീവനക്കാരി ഭർത്താവിന്റെ സ്കൂട്ടറിൽകയറുവാൻ ശ്രമിക്കുന്നതിനിടയിൽ പിന്നിൽനിന്ന് കാറിടിച്ച് മരിച്ചു. ഗുരുതരമായ പരിക്കേറ്റ ഭർത്താവ് മെഡിക്കൽ കോളജിൽ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിൽ ഗ്രേഡ് വൺ വിഭാഗത്തിൽ ജോലി ചെയ്യുന്ന തിരുവഞ്ചൂർ പറമ്പുകര ഞാറയ്ക്കൽ രാജന്റെ ഭാര്യ സിസിലി (53) ആണ് മരിച്ചത്. ഭർത്താവ് രാജൻ ഗുരുതര പരിക്കുകളേടെ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 2.45 ന് തിരുവഞ്ചൂർ തൂത്തൂട്ടി കവലയ്ക്ക് സമീപമായിരുന്നു അപകടം.ഫസ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് ഏറ്റുമാനൂർ വഴി സ്വകാര്യ ബസിൽ വീട്ടിലേക്കു പോകുകയായിരുന്നു. തൂത്തൂട്ടി ബസ് സ്റ്റോപ്പിൽ ഭർത്താവ് രാജൻ കാത്തു നിൽക്കുകയായിരുന്നു. ബസിൽനിന്നിറങ്ങി സ്കൂട്ടറിൽ കയറുവാൻ തുടങ്ങവേ പിന്നിൽ നിന്ന് അമിതവേഗത്തിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിൽ വീണു.ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാർ മെഡിക്കൽ കോളജിലെത്തിച്ചു വെങ്കിലും രാത്രിയോടെ സിസിലി മരിച്ചു. രാജന്റെ നില…
Read More