കോഴഞ്ചേരി: പന്പാനദിയിൽ കുളിപ്പിക്കാനെത്തിയ ആന ഇടഞ്ഞു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ചു നിന്ന ആനയെ തളയ്ക്കാനായത് മണിക്കൂറുകൾക്കുശേഷം. തിരുവനന്തപുരം കളിയാക്കാവിള സ്വദേശി അനിലിന്റെ ഉടമസ്ഥതയിലുള്ള സീത എന്ന പിടിയാനയാണ് ഇടഞ്ഞത്. അയിരൂർ മൂക്കന്നൂർ ശ്രീ മഹാദേവ ക്ഷേത്രത്തിനുസമീപം സ്വകാര്യ വക്തിയുടെ സ്ഥലത്ത് ഒരുമാസമായി ആനയെ തളച്ചിരുന്നു. തടിപ്പണികൾക്ക് കൊണ്ടു പോയ ശേഷം ഇവിടെയാണ് തളച്ചിരുന്നത് . തിങ്കളാഴ്ച ഉച്ചയ്ക്ക് ആനയെ കുളിപ്പിക്കുന്നതിനായി കൈലാത്ത് കടവിൽ എത്തിച്ചപ്പോഴാണ് ഇടഞ്ഞത്. കുളിപ്പിക്കാനായി പമ്പയിലിറക്കിയ ആന ഇടഞ്ഞ് മറുകരയിൽ ചെറുകോൽ പഞ്ചായത്തിലെ പഞ്ചായത്ത് കടവിലേക്ക് നീന്തിക്കയറി. തുടർന്ന് ആറ്റിൽ കൂടി കിഴക്കോട്ട് അരക്കിലോമിറ്റർ നീന്തിയശേഷം പുതമൺ കരയിൽ കയറി നിലയുറപ്പിക്കുകയായിരുന്നു. നിരവധിത്തവണ പാപ്പാന്മാർ നദിയിലിറങ്ങി ആനയെ അനുസരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.വൈകുന്നേരം ആറോടെ ആന തിരികെ നദിയിലേക്കിറങ്ങി മറുകരയിലേക്ക് നീന്തി. കരയിലുണ്ടായിരുന്ന പാപ്പാന്മാർ വേഗത്തിൽ നദിയിൽ ഇറങ്ങി ആനയുടെ ചങ്ങലയിൽ പിടിച്ച് പഞ്ചായത്ത് റോഡിൽക്കൂടി…
Read MoreCategory: Kottayam
ആ കുഞ്ഞ് ഞങ്ങളുടേതല്ല..! ആശുപത്രി മാലിന്യത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; മെഡിക്കൽ കോളജിന്റേതല്ലെന്ന് അധികൃതർ; ഏജൻസി പറയുന്നത്…
ഗാന്ധിനഗർ: ആശുപത്രി മാലിന്യത്തിൽനിന്നും ലഭിച്ച നവജാത ശിശുവിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിന്റേതല്ലെന്ന് ആശുപത്രി അധികൃതർ. മെഡിക്കൽ കോളജ് ഗൈനക്കോളജി വിഭാഗത്തിൽ നടന്നിട്ടുള്ള പ്രസവത്തിൽ ഒരു നവജാത ശിശുവും മരണപ്പെട്ടിട്ടില്ല. മെഡിക്കൽ കോളജിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ മഞ്ഞ പ്ലാസ്റ്റിക് കവറിലാണ് സൂക്ഷിക്കുന്നത്. അടുത്തദിവസങ്ങളിലൊന്നും ഗൈനക്കോളജി ഭാഗത്തുനിന്നും പ്ലാസ്റ്റിക് മാലിന്യം കയറ്റി വിട്ടിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളജിൽനിന്നും കയറ്റിക്കൊണ്ടുപോയ മാലിന്യത്തിലാണു പ്രസവിച്ചിട്ട് അധിക ദിവസമാകാത്ത ഒരാണ്കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. നാലാം വാർഡിനു സമീപത്തുള്ള , ശേഖരണകേന്ദ്രത്തിൽനിന്നുമാണ് ഏജൻസി കൊണ്ടുപോയിട്ടുള്ളത്. ഗൈനക്കോളജി വിഭാഗത്തിൽ മാസം തികയാതെ പ്രസവിക്കുന്ന നവജാത ശിശുക്കൾ മരണപ്പെട്ടാൽ മൃതദേഹങ്ങൾ ഫ്രീസറിൽ സൂക്ഷിക്കുകയാണ് പതിവ്. ഫ്രീസർ നിറയുന്പോൾ സർക്കാർ ചെലവിൽതന്നെ സംസ്കരിക്കും. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ മൃതദേഹം ഫ്രീസറിനുള്ളിൽ നിന്നും നീക്കിയിട്ടുമില്ല. എല്ലാ ദിവസവും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു…
Read Moreമദ്യലഹരിയിൽ ട്രെയിൽ വയോധികയ്ക്ക് നേരെ ആക്രമണം; പിറവം സ്റ്റേഷനിലെത്തിയപ്പോൾ ഇറങ്ങിയോടിയ യുവാവിന് ഗുരുതര പരിക്ക്
തലയോലപറന്പ്: മദ്യപിച്ചു ലക്കുകെട്ട യുവാവ് ട്രെയിനിൽ യാത്ര ചെയ്തിരുന്ന വയോധികയെ ആക്രമിച്ചതിനു ശേഷം ഓടി രക്ഷപ്പെടുന്നതിനിടയിൽ മറിഞ്ഞു വീണു തലയ്ക്കു സാരമായി പരിക്കേറ്റു. വൈക്കം – പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാത്രി 9.40 നായിരുന്നു സംഭവം. 28 കാരനായ യുവാവിനെ സഹയാത്രികരും റെയിൽവേ അധികൃതരും ചേർന്ന് തടഞ്ഞുച്ചെങ്കിലും കുതറി മാറിയ യുവാവ് ട്രെയിനിൽ നിന്നിറങ്ങി പാളത്തിലൂടെ ഓടുന്നതിനിടയിൽ മറിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റ കോട്ടയം പുതുപ്പള്ളി സ്വദേശിയായ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തു നിന്ന് കോട്ടയത്തേക്കു വന്ന പാസഞ്ചർ ട്രയിനിൽ തെറ്റി കയറിയതായിരുന്നു വയോധിക. മദ്യപിച്ചു ലക്കു തെറ്റിയ യുവാവ് വൈക്കം പിറവം റോഡ് റെയിൽവേ സ്റ്റേഷനോടടുത്തപ്പോഴാണ് വയോധികയുമായി തർക്കത്തിലായത്. കലഹത്തിനിടയിൽ യുവാവ് വയോധികയുടെ കഴുത്തിന് കുത്തിപ്പിടിച്ചു. സഹയാത്രികർ ബഹളം വച്ചതിനെ തുടർന്ന് സ്റ്റേഷൻ മാസ്റ്ററും ഗാർഡും ഓടയെത്തി യുവാവിനെ തടഞ്ഞുവച്ചു.…
Read Moreതട്ടിപ്പുകാരെ സൂക്ഷിക്കുക! വൈദ്യുതിബില്ലിന്റെ പേരിൽ വ്യാജ സന്ദേശം; മൊബൈൽ ആപ്ലിക്കേഷൻ തട്ടിപ്പിന്റെ രീതികൾ ഇങ്ങനെ…
കോട്ടയം: വൈദ്യുതി ബില്ലിന്റെ പേരിൽ വ്യാജ സന്ദേശം പ്രചരിക്കുന്നതായും ആളുകൾ തട്ടിപ്പിനിരയാകാതെ സൂക്ഷിക്കണമെന്നും അധികൃതർ. പണം എത്രയും വേഗം അടച്ചില്ലെങ്കിൽ അഥവാ ആധാർ നന്പർ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും എന്ന തരത്തിലുള്ള ചില വ്യാജ മൊബൈൽ സന്ദേശങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്്. സന്ദേശത്തിലെ മൊബൈൽ നന്പരിൽ ബന്ധപ്പെട്ടാൽ കെഎസ്ഇബിയുടെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന സംസാരിച്ച് പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും. തുടർന്ന് ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി പണം കവരുന്ന ശൈലിയാണ് തട്ടിപ്പ്്.ഇത്തരം വ്യാജ സന്ദേശങ്ങളോട് പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണമെന്ന് പോലീസും കെഎസ്ഇബിയും അറിയിച്ചു. കെഎസ്ഇബി അയക്കുന്ന സന്ദേശങ്ങളിൽ അടയ്ക്കേണ്ട ബിൽ തുക, 13 അക്ക കണ്‍സ്യൂമർ നന്പർ, സെക്ഷന്റെ പേര്, പണമടയ്ക്കേണ്ട അവസാന തീയതി, പണമടയ്ക്കാനുള്ള ഉപഭോക്തൃ സേവന വെബ്സൈറ്റ് ലിങ്ക് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കും. ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്…
Read Moreകേരളത്തിലെ ഏറ്റവും വലിയ റൺവേ ഇനി എരുമേലിക്കു സ്വന്തം; നിർദിഷ്ട ശബരിമല വിമാനത്താവള റണ്‍വേക്ക് 3,500 മീറ്റർ നീളം
എരുമേലി: ജില്ലയ്ക്ക് അഭിമാനമായി കേരളത്തിലെ ഏറ്റവും വലിയ റണ്‍വേ ഇനി എരുമേലിയിൽ. എരുമേലിയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന നിർദിഷ്ട എയർപോർട്ടിനാണ് ഏറ്റവും വലിയ റണ്‍വേക്ക് പ്ലാൻ. 3,500 മീറ്റർ നീളമുള്ള റണ്‍വേയാണ് പുതിയ പ്ലാനിന്റെ പ്രത്യേകത. റണ്‍വേക്കു മതിയായ നീളമുണ്ടെന്നുള്ളതാണു പ്രധാന കാര്യം.നെടുന്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ റണ്‍വേയുടെ നീളം 3,400 മീറ്ററാണ്. ഏതു തരത്തിലുള്ള വിമാനത്തിനും ചലിക്കാൻ കഴിയുന്ന തരത്തിലാണു വിഭാവനം ചെയ്തിരിക്കുന്നത്. എരുമേലി, മണിമല വില്ലേജുകളുടെ പരിധിയിൽ 2,600 ഏക്കറിൽ പരന്നു കിടക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കുന്ന നിർദിഷ്ട ശബരിമല വിമാനത്താവളത്തിനായി കേരളത്തിലെ ഏറ്റവും വലിയ റണ്‍വേയാണ് പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൊട്ടക്കുന്നുകൾ മാത്രമുള്ള പ്രദേശമായതിനാൽ നിർമാണച്ചെലവു കുറയും. റബർ എസ്റ്റേറ്റായതിനാൽ നിർമാണം മൂലം പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കു കോട്ടമുണ്ടാവുകയുമില്ല. കെട്ടിടങ്ങളുമില്ല. എരുമേലി, മണിമല വില്ലേജുകളുടെ പരിധിയിലാണു വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ്. റണ്‍വേ സംബന്ധിച്ച് കേന്ദ്ര വ്യോമയാന…
Read Moreകോട്ടയത്ത് പനി പടരുന്നു; പലർക്കും കോവിഡ്..! സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്കുശേഷം വീണ്ടും കൂടി
കോട്ടയം: പനി പടരുന്പോൾ കോവിഡ് ഭീഷണിയും ഉയരുന്നു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരിടവേളയ്ക്കുശേഷം വീണ്ടും കൂടിയ സാഹചര്യത്തിലാണു പനി പടരുന്നതിൽ ഭീതി ഉയരുന്നത്. ജില്ലയിൽ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ദിവസംപ്രതി പനിയ്ക്കു ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടുകയാണ്. പരിശോധനയിൽ ഇതിൽ പകുതി പേരിലും കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്. വിശ്രമവും മരുന്നും നൽകി ഇവരെ തിരികെ വീട്ടിലേക്ക് അയക്കുന്നതാണ് ഇപ്പോഴത്തെ പതിവ്. കോവിഡെന്നു സ്ഥിരീകരിച്ചതോടെ രോഗികൾ വീടുകളിൽ സ്വയം ക്വാറന്ൈറനിൽ പോകുകയാണ്. ഇത് വലിയ ഭീഷണി സൃഷ്ടിക്കുന്നുണ്ട്. പ്രായമുള്ളവരിൽ വാക്സിൻ കുത്തിവെപ്പ് നടത്തിയെങ്കിലും അനാരോഗ്യമുള്ളവരുടെ നില വഷളാക്കാൻ കോവിഡ് കാരണമാകുന്നുണ്ട്. പിഞ്ചു കുഞ്ഞുങ്ങൾക്കും കോവിഡ് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി എന്നിവയും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മഴ കനത്തതോടെ പനി കൂടാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിഭാഗം നൽകുന്ന മുന്നറിയിപ്പ്. പലപ്പോഴും മരണകാരണമാകുന്ന നിലയിലേക്ക് ഈ രോഗങ്ങൾ രോഗികളെ കൊണ്ടെത്തിക്കുന്നു. കുട്ടികളിൽ…
Read Moreമാതാപിതാക്കൾ വീട്ടിലിലില്ലാത്ത സമയത്ത് അയല്ക്കാരന്റെ ലീലാവിലാസം! പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; പാലാക്കാരന് ടോമി കുടുങ്ങി
പാലാ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിൽ. പൂവത്തോട് കണ്ണന്പുഴയിൽ വീട്ടിൽ ടോമി(60) ആണ് പാലാ പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പൂവത്തോട്ടിൽ വീട്ടിൽ അതിക്രമിച്ചു കയറിയ ടോമി പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും ബഹളം കേട്ട് മകളെ രക്ഷിക്കാൻ എത്തിയ പിതാവിനെ കോടാലികൊണ്ട് വെട്ടുകയുമായിരുന്നു. ത ുടർന്നു ബഹളം വച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇയാളെ പാലാ എസ്ച്ച് കെ.പി. ടോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കൾ വീട്ടിലിലില്ലാത്ത സമയത്തായിരുന്നു ചൊവ്വാഴ്ച ഉച്ചയോടെ ടോമിയുടെ അതിക്രമം. പെണ്‍കുട്ടിയും മറ്റൊരു കുട്ടിയുമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്. അയൽപക്കത്തു നിന്നും വീട്ടിലെത്തിയ ടോമി മുൻവാതിലിൽ കൊട്ടിയ ശേഷം പിൻവാതിലിലൂടെ വീട്ടിൽ അതിക്രമിച്ച് കയറി. തുടർന്നു പെണ്‍കുട്ടിയെ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു. കുട്ടി അലറിക്കരഞ്ഞതോടെ ബഹളം കേട്ട് അടുത്ത പുരയിടത്തിൽ ജോലി ചെയ്യുകയായിരുന്ന…
Read Moreഅല്പം വൈകിയിരുന്നെങ്കില്‍…! ഭാഗ്യം രക്ഷിച്ചു, കാറിൽനിന്നു ദമ്പതികൾ ഇറങ്ങിപ്പോയി മിനിട്ടുകൾക്കകം കാറിനു മുകളിൽ തെങ്ങ് വീണു
വൈക്കം: ഭാഗ്യം ദന്പതികളെ രക്ഷിച്ചു. കാറിൽനിന്നു ദന്പതികൾ ഇറങ്ങിപ്പോയി മിനിട്ടുകൾക്കകം കാറിനു മുകളിൽ തെങ്ങ് വീണു. മരങ്ങാട്ടുപള്ളി സ്വദേശി പ്രദീപ് നന്പൂതിരിയും ഭാര്യ ദീപ്തിയുമാണ് മിനിട്ടുകളുടെ വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇന്നലെ വൈകുന്നേരം 5.30നു വൈക്കം മഹാദേവ ക്ഷേത്രത്തിനു സമീപത്തെ എൻഎസ്എസ് യൂണിയൻ ഓഫീസിനോടു ചേർന്ന ഗ്രൗണ്ടിൽ പാർക്ക് ചെയ്ത കാറിനു മീതെയാണ് തെങ്ങു വീണത്. അപകടത്തിൽ ഡ്രൈവർ സീറ്റ് ഉൾപ്പെടെ കാറിന്റെ മുകൾഭാഗം പൂർണമായി തകർന്നു. ഗ്രൗണ്ടിനു സൈഡിൽ നിന്നിരുന്ന തെങ്ങു ചുവടെ ഇളകി കാറിനു മുകളിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ സീറ്റ് ഉൾപ്പടെ കാറിന്റെ മുൻ വശവും മുകൾ ഭാഗം പൂർണമായി തകർന്നു. ദീപ്തിയുടെ അച്ഛൻ പുതുശേരി ഇല്ലം സുദർശനന്റെ കാറും തകർന്ന കാറിന്റെ സമീപത്തായിരുന്നു പാർക്ക് ചെയ്തിരുന്നത്. ഇതിനു തകരാറൊന്നും സംഭവിച്ചില്ല. ഉല്ലല പള്ളിയാട് സ്കൂളിൽ അധ്യാപികയായി നിയമനം ലഭിച്ച ദീപ്തിയെ…
Read Moreരക്തദാനം നടക്കുന്നില്ല: ബ്ലഡ് ബാങ്കുകൾ കാലിയായിത്തുടങ്ങി; രക്തത്തിനുവേണ്ടി നെട്ടോട്ടം
പാലാ: ബ്ലഡ് ബാങ്കിൽ രക്തം സ്റ്റോക്ക് ഇല്ല, രക്തദാതാക്കളെ തെരഞ്ഞുള്ള നെട്ടോട്ടം തുടരുന്നു. ബ്ലഡ് ബാങ്കുകൾ മിക്കവയും കാലിയായി തുടങ്ങി. ആവശ്യത്തിനു രക്തം നൽകാൻ കഴിയാതെ പ്രയാസപ്പെടുന്നുവെന്നു പാലാ ബ്ലഡ് ഫോറം ഭാരവാഹികൾ വ്യക്തമാക്കുന്നു. എല്ലാ ആശുപത്രികളിലെയും സ്ഥിതി ഇതു തന്നെയാണ്. കോവിഡ് വ്യാപനത്തിനു ശേഷം രക്തദാനത്തിന് ആളുകൾ പൊതുവേ തയാറാകുന്നില്ല എന്നതാണ് പ്രശ്നം.അപകട കേസുകളിലെയും ബൈപ്പാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന സർജറികൾക്കു വിധേയരാകേണ്ട കേസുകളിലെയും രോഗികളുടെ ബന്ധുക്കൾ രക്തത്തിന് വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണുള്ളത്. രക്തം ആവശ്യമുള്ള രോഗിക്ക് എത്രയും പെട്ടെന്നു രക്തം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പത്തു വർഷങ്ങൾക്കു മുന്‍പ് ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പ്, ജില്ലാ സന്നദ്ധ രക്തദാന സമിതി, കേരളാ സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, കിഴതടിയൂർ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് പാലാ…
Read Moreനാലു മാസത്തിനിടെ പീഡിപ്പിച്ചത് പലതവണ! ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച സഹോദരങ്ങളടക്കം നാലു യുവാക്കൾ അറസ്റ്റിൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കട്ടപ്പന: ഭിന്നശേഷിക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ സഹോദരങ്ങളടക്കം നാലു യുവാക്കൾ അറസ്റ്റിൽ. സഹോദരങ്ങളായ മാട്ടുക്കട്ട അന്പലത്തിങ്കൽ എബിൻ (23), ആൽബിൽ (21), മാട്ടുക്കട്ട കുന്നപ്പള്ളി മറ്റം റെനിമോൻ (22), ചെങ്കര തുരുത്തിൽ റോഷൻ (26) എന്നിവരാണ് അറസ്റ്റിലായത്. യുവതിയുമായി സമൂഹ മാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ചശേഷം വീട്ടിലെത്തി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പീഡനവിവരം പുറത്തറിഞ്ഞ യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കഴിഞ്ഞ നാലു മാസത്തിനിടെ പലതവണ പ്രതികൾ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നിർദേശപ്രകാരം എസ്എച്ച്ഒ വിശാൽ ജോണ്സൻ, പ്രിൻസിപ്പൽ എസ്ഐ കെ. ദിലീപ്കുമാർ, സിപിഒമാരായ കൃഷ്ണകുമാർ, ബിബിൻ ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Read More