തൊടുപുഴ: കൂടിന്റെ കന്പിയഴിക്കുള്ളിൽ തല കുടുങ്ങിയ പൂച്ചയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ മണക്കാട് വിനീതാ ഭവനിൽ റിട്ട. പഞ്ചായത്ത് സെക്രട്ടറി ഗീതാ വിനയന്റെ വീട്ടിലെ പൂച്ചയുടെ തലയാണ് അഴിക്കുള്ളിൽ കുടുങ്ങിയത്. അഴിക്കുള്ളിൽ കുടുങ്ങിയ പൂച്ചയുടെ തല പുറത്തെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. തൊടുപുഴയിൽനിന്നുള്ള ഫയർഫോഴ്സ് സംഘം എത്തി അഴികൾ മുറിച്ചുമാറ്റിയതോടെ പൂച്ച തലയൂരി രക്ഷപ്പെട്ടു. ഇവരുടെ വീട്ടിൽ പരിക്കേറ്റ് വന്ന പൂച്ചയെ ഗീത സംരക്ഷിക്കുകയായിരുന്നു. മൃഗസ്നേഹിയായ ഗീതയുടെ വീട്ടിൽ 10 പൂച്ചകളും നാലു പട്ടികളുമുണ്ട്. എല്ലാവരും ഉപേക്ഷിക്കുന്ന പൂച്ചകളെയാണ് ഇവർ സംരക്ഷിക്കുന്നത്.
Read MoreCategory: Kottayam
കുട്ടിക്കളി പുകിലായി! പോലീസ് എത്തി, ഒരുദിവസം നീണ്ടുനിന്ന ആശങ്ക; നേരം വെളുത്തപ്പോൾ എല്ലാം ശുഭം
വണ്ണപ്പുറം: രണ്ട് ആണ്കുട്ടികളെ കാണാതായത് വീട്ടുകാരെയും നാട്ടുകാരെയും മുൾമുനയിലാക്കി. തിങ്കളാഴ്ച രാത്രി കാണാതായ കുട്ടികൾക്കായി പോലീസും നാട്ടുകാരും ചേർന്ന് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ ഇവരെ കണ്ടെത്തിയതോടെയാണ് ഒരുദിവസം നീണ്ടുനിന്ന ആശങ്കയ്ക്ക് വിരാമമായത്. വണ്ണപ്പുറം ടൗണിനു സമീപത്തുള്ള വീട്ടിലുണ്ടായിരുന്ന ഇവരെ പിന്നീട് കാണാതാകുകയായിരുന്നു. വൈകുന്നേരം അയൽവാസിയുടെ പുരയിടത്തിലെ റംബുട്ടാൻ മരത്തിൽനിന്ന് പഴം കല്ലെറിഞ്ഞു വീഴ്ത്താൻ ശ്രമിക്കുന്നതിനിടെ ശബ്ദംകേട്ട് വീട്ടുടമസ്ഥൻ പുറത്തിറങ്ങുന്നതുകണ്ട് ഇവർ തൊട്ടടുത്തുള്ള ചെടികൾക്കിടയിൽ ഒളിച്ചു. കുട്ടികളെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ വിവരം പോലീസിൽ അറിയിച്ചു. പോലീസിനെ കണ്ടു ഭയന്ന ഇവർ തൊട്ടടുത്തുള്ള വീടിന്റെ ടെറസിൽ കയറുകയും അവിടെയിരുന്ന് ഉറങ്ങിപ്പോവുകയുമായിരുന്നു. കുട്ടികളെ കാണാത്തതിനെത്തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് അന്വേഷണം നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താൻ കഴിഞ്ഞില്ല. കാളിയാർ എച്ച്എസ്ഒ എച്ച്.എൽ. ഹണി, എസ്ഐ കെ.ജെ. ജോബി എന്നിവരുടെ നേതൃത്വത്തിൽ പോലീസും അന്വേഷണത്തിന് നേതൃത്വം നൽകി. ഇന്നലെ രാവിലെ ഉറക്കമുണർന്ന…
Read Moreസൂക്ഷിക്കുക, അപകടം വിളിച്ചുവരുത്തരുത്..! ആവേശം കെട്ടടങ്ങി; ഷവർമ കച്ചവടം വീണ്ടും തകൃതി
കോട്ടയം: പരിശോധനകൾ നിലച്ചതോടെ വീണ്ടും ജില്ലയിലെ വിവിധ ബേക്കറികളിലും റെസ്റ്ററന്റുകളിലും ഷവർമ കച്ചവടം തകൃതിയായി. കഴിഞ്ഞ മാസം ആദ്യം കാസർഗോഡ് ഷവർമ കഴിച്ചയാൾ മരണപ്പെടുകയും കോട്ടയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഷവർമ കഴിച്ചവർക്കു ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തതോടെയാണ് വ്യാപകമായ തോതിൽ ഷവർമ്മ കടകളിൽ പരിശോധനകൾ ആരംഭിച്ചത്. ഇതോടെ കടകളിൽ ഷവർമ കച്ചവടം നിർത്തിവച്ചിരുന്നു. ബാർബിക്യു, അൽഫാം ഉൾപ്പെടെയുള്ളവയുടെ കച്ചവടത്തെയും ഇതു ബാധിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകൾ നിലയ്ക്കുകയും ആളുകൾ ഷവർമയുടെ വില്ലൻ പരിവേഷം മറക്കുകയും ചെയ്തതോടെയാണ് വീണ്ടും കച്ചവടം പൊടിപൊടിക്കുന്നത്. ഓണ്ലൈൻ വ്യാപാരവും വലിയ തോതിൽ വർധിച്ചിട്ടുണ്ട്. സൂക്ഷിക്കുക, അപകടം വിളിച്ചുവരുത്തരുത് ഷവർമ കഴിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ സൂക്ഷിക്കണം എന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവർത്തകർക്കു നല്കാനുള്ളത്. രുചിയേറെ ആണെങ്കിലും അപകട സാധ്യതയാണ് ഷവർമയ്ക്കു തിരിച്ചടിയാകുന്നത്. മയോണൈസും ഇറച്ചിയുമാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. സൂക്ഷ്മമായും വൃത്തിയോടെയും വേണം…
Read Moreആത്മസംതൃപ്തിയോടെ..! കോട്ടയം മെഡിക്കൽ കോളജിലെ ഡോ. സജിത്കുമാർ പടിയിറങ്ങുന്നു
ഗാന്ധിനഗർ: ആത്മസംതൃപ്തിയോടെയാണ് കോട്ടയം മെഡിക്കൽ കോളജ് സാംക്രമികരോഗ വിഭാഗം മേധാവി ഡോ.ആർ. സജിത്കുമാർ ഇന്ന് വിരമിക്കുന്നത്. 45 വർഷത്തെ ആത്മബന്ധമാണ് ഇദ്ദേഹത്തിന് കോട്ടയം മെഡിക്കൽ കോളജുമായിട്ടുള്ളത്. 1977 ൽ മെഡിക്കൽ വിദ്യാർഥിയായി എത്തി പഠനത്തിനുശേഷം ഇവിടെ തന്നെ ജോലിയും ആരംഭിച്ചു. ബിരുദാനന്തര ബിരുദത്തിനു പുറമെ എയ്ഡ്സ് രോഗത്തിൽ പിഎച്ച്ഡിയും നേടി. 2002-ൽ പകർച്ചവ്യാധി വിഭാഗം മേധാവിയായി ചുമതലയേറ്റു 2011-ൽ പ്രഫസറായി നിയമിതനായി. നിരവധി പകർച്ച വ്യാധികൾക്കെതിരേയാണ് ഇദ്ദേഹം പടവെട്ടിയത്. 90 കാലഘട്ടങ്ങളിൽ പടർന്നു പിടിച്ച എയ്ഡ്സ് രോഗമായിരുന്നു. 98 വരെ കൃത്യമായ ചികിത്സ ഉണ്ടായിരുന്നില്ല. 90-92 കാലഘട്ടത്തിൽ എയ്ഡ്സ് ട്രെയിനിംഗ് സ്കീം നടപ്പിലാക്കി. 97 മുതൽ ചികിത്സ വ്യാപകമാക്കി രോഗം നിയന്ത്രണ വിധേയമാക്കി. 2002ൽ ചിക്കൻ ഗുനിയ രോഗവും ഏറെ സങ്കീർണമായിരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഒട്ടുമിക്ക കുടുംബങ്ങളും ഈ രോഗത്തിനടിമയായി. ഇതെക്കുറിച്ചുള്ള പഠന ഗവേഷണവുമായി…
Read Moreഇരുപത്തിയെട്ടു വയസിനുള്ളിൽ എണ്ണിയാൽ തിരാത്ത കേസുകൾ; ജാക്സൺ ഫിലിപ്പിനെ നാടുകടത്തി ജില്ലാ മജിസ്ട്രേറ്റ്
കോട്ടയം: കാപ്പ ചുമത്തി ജില്ലയിൽ നിന്നും ഒരാളെ കൂടി പുറത്താക്കി. നിരവധി കേസുകളിലെ പ്രതിയായ ചങ്ങനാശേരി സ്വദേശി ജാക്സണ് ഫിലിപ്പി (28)നെയാണ് കാപ്പാ പ്രകാരം നാടുകടത്തിയത്. ജില്ലാ പോലീസ് ചീഫിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ മജിസ്ട്രേട്ടാണ് ജാക്സണ് ഫിലിപ്പിനെ ആറ് മാസക്കാലത്തേക്ക് ജില്ലയിൽനിന്നു നാടു കടത്തി ഉത്തരവായത്. ഉത്തരവ് ലംഘിച്ചു ജില്ലയിൽ പ്രവേശിച്ചാൽ മൂന്നുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ജില്ലയിലെ ചങ്ങനാശേരി, കറുകച്ചാൽ, ചിങ്ങവനം, കോട്ടയം വെസ്റ്റ്, ഗാന്ധിനഗർ, വൈക്കം, പാലാ, മണിമല എന്നീ പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽപ്പെട്ട സ്ഥലങ്ങളിൽ വധശ്രമം, കവർച്ച, സ്ഫോടക വസ്തുക്കൾ കൈവശം വയ്ക്കൽ, വ്യാജവാറ്റ്, നിരോധിത മയക്കുമരുന്നുകൾ കൈവശം വെയ്ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്.
Read Moreപ്രൊഫഷണൽ വിദ്യാഭ്യാസം ചെയ്യുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പും സ്റ്റെെപ്പെൻഡും പുനസ്ഥാപിക്കണം
കോട്ടയം: പട്ടികജാതി-പട്ടികവർഗങ്ങൾക്കുള്ള സ്വയം തൊഴിൽ സംരംഭങ്ങൾക്കായുള്ള ജാമ്യ വ്യവസ്തകൾ ഉദാരവത്കരിക്കണമെന്നും പ്രൊഫഷണൽ വിദ്യാഭ്യാസംചെയ്യുന്ന പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പും സ്റ്റെെപ്പെൻഡും പുനസ്ഥാപിക്കണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് നാട്ടകം അശോക് കുമാർ ആവശ്യപ്പെട്ടു. അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് പി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഒ.കെ സാബു, മധു നീണ്ടൂർ, സുരേന്ദ്രൻ പാന്പാടി, തങ്കച്ചൻ മ്യാലിൽ, സജി വള്ളോൻകുന്നേൽ, ഷാജി അടവിച്ചിറ, സുനിൽ പട്ടാശേരി, ലതാ സുരേന്ദ്രൻ, സനീഷ് ആർപ്പൂക്കര എന്നിവർ പ്രസംഗിച്ചു.
Read Moreഅമ്മയുടെയും കുഞ്ഞിന്റെയും കാര്യമാണ് ! ദയവായി ഇനിയും ഇട്ടുതല്ലരുത്; ഉണ്ടായിരുന്നതു പൊളിച്ചു നീക്കി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ജനറലാശുപത്രിയിൽ പുതിയ പ്രസവ വാർഡിന്റെ നിർമാണം അനിശ്ചിതമായി വൈകുന്നു. തറക്കല്ല് ഇട്ടിട്ടു മാസങ്ങൾ കഴിഞ്ഞിട്ടും നിർമാണം തുടങ്ങിയില്ല. ഇതോടെ ആശുപത്രിയിലെ ഗൈനോക്കോളജി വിഭാഗം പ്രവർത്തനം തന്നെ പ്രതിസന്ധിയിലായി. പഴയ പ്രസവ വാർഡിനോടു ചേർന്നു പുതിയ പ്രസവ വാർഡ് നിർമിക്കാരൻ കഴിഞ്ഞ മാർച്ച് 23നാണ് തറക്കല്ലിട്ടത്. എന്നാൽ, രണ്ടു മാസം കഴിഞ്ഞിട്ടും അനക്കമില്ല. ഒരു കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണത്തിനു കരാറുകാർക്കുള്ള കാലാവധി ഒന്പതു മാസമാണ്. ഇതിൽ രണ്ടു മാസം പിന്നിട്ട് കഴിഞ്ഞു. ബാക്കിയുള്ള ഏഴു മാസംകൊണ്ട് നിർമാണം പൂർത്തീകരിക്കാനാവില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഉണ്ടായിരുന്നതു പൊളിച്ചു നീക്കി ആദ്യഘട്ടത്തിൽ പാറ പൊട്ടിച്ചു നീക്കാനുള്ള കലാതാമസമാണ് കരാറുകാർ പറഞ്ഞിരുന്നത്. എന്നാൽ, പാറ പൊട്ടിച്ചതിനു ശേഷവും ഒന്നും സംഭവിച്ചില്ല. കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ചു മണ്ണെടുത്തു എന്നതാണ് ഏക പുരോഗതി. നിർമാണം വൈകുന്നതോടെ വെട്ടിലായിരിക്കുന്നത് ഗൈനോക്കോളജി വിഭാഗമാണ്.…
Read Moreജയിലിലടച്ചത് പിണറായിയുടെ കുശുമ്പ് കാരണം; പറയാനുള്ളത് ഇനിയും പറയും; റിമാൻഡിൽ വിട്ട ജഡ്ജിയോട് നന്ദിയുണ്ടെന്ന് പി.സി. ജോർജ്ജ്
കോട്ടയം: പറയാനുള്ള കാര്യങ്ങൾ ആരെയും ഭയക്കാതെ പറയുമെന്നും നിയമം പാലിക്കുമെന്നും പി.സി. ജോർജ്. പൗരനെന്ന നിലയിൽ കോടതി നിർദേശം പാലിക്കാൻ ബാധ്യതയുണ്ടെന്നും ഒരു ദിവസത്തെ ജയിൽ വാസത്തിനു ശേഷം കോട്ടയത്തെത്തിയ അദ്ദേഹം പറഞ്ഞു. കുശുമ്പ് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ജയിലിലേക്ക് അയച്ചത്. മുഖ്യമന്ത്രിക്കുള്ള മറുപടി അടുത്ത ദിവസം തൃക്കാക്കരയിൽ നൽകുമെന്നും ജോർജ് പറഞ്ഞു. ബിജെപി ക്രിസ്ത്യാനികളെ വേട്ടയാടിയ പാർട്ടി ആണെന്ന് തനിക്ക് അഭിപ്രായമില്ല. അവരുമായി സഹകരിക്കുന്നതിൽ തെറ്റില്ല. ഒരു മതത്തെയും വിമർശിക്കാൻ താനില്ലെന്നും റിമാൻഡിൽ വിട്ട ജഡ്ജിയോട് തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More423003 നെ 428008 ആക്കിയപ്പോൾ ലോട്ടറി വിൽപനക്കാരന് നഷ്ടം 5000; ലോട്ടറി ടിക്കറ്റ് തിരുത്തിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു
പൊൻകുന്നം: ലോട്ടറി ടിക്കറ്റിലെ നന്പർ തിരുത്തിയുള്ള പണം തട്ടിപ്പ് വ്യാപകമാകുന്നു. വ്യാഴാഴ്ച നടന്ന കാരുണ്യപ്ലസ് ലോട്ടറി (കെഎൻ 422) യുടെ ടിക്കറ്റിലാണ് 5000, 2000 രൂപകളുടെ തട്ടിപ്പ് ഇന്നലെ രാവിലെ പൊൻകുന്നത്ത് നടന്നത്. നടന്നു ലോട്ടറി വിൽപന നടത്തുന്ന പൊൻകുന്നം സ്വദേശികളായ കോയപ്പള്ളി കൊടുമണ്ണിൽ കെ.എം. ജേക്കബിന്റെ 5000 രുപാ, നരിയനാനി മരംകൊള്ളിൽ കെ.എം. ജോസഫിന്റെ 2000 രുപാ വീതമാണ് തിരുത്തിയ ടിക്കറ്റ് കൊടുത്ത് പണം തട്ടിയെടുത്തത്. ഇവർ പൊൻകുന്നം പോലീസിൽ പരാതി നൽകിയിട്ടുണ്ട്. 423003 എന്ന ഒറിജനൽ ടിക്കറ്റിലെ അവസാന അക്കമായ മൂന്ന് തിരുത്തി എട്ടെന്നാക്കിയായിരുന്നു തട്ടിപ്പ്. 428008 എന്ന നന്പറിലുള്ള ലോട്ടറി മൊത്ത വ്യാപാര സ്ഥാപനത്തിൽ സ്കാനറിൽ പരിശോധിച്ചതിനാലാണ് തട്ടിപ്പ് മനലായത്. അപ്പോഴേക്കും ടിക്കറ്റ് തിരുത്തി ബൈക്കിൽ വന്നയാൾ രക്ഷപെട്ടിരുന്നു. പ്രായമായവരും കാലുകൾ വയ്യാതെ നടന്നും നിരങ്ങിയും കച്ചവടം നടത്തുന്നവരും കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിലുള്ള…
Read Moreകാലവർഷം സേഫ് ആക്കാൻ സേഫ് കോട്ടയവുമായി പോലീസ്! കാലവർഷ സമയത്തെ സുരക്ഷാ നിർദേശങ്ങൾ ഇങ്ങനെ…
കോട്ടയം: കാലവർഷ സമയത്ത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ സേഫ് കോട്ടയം എന്ന പേരിൽ സാമൂഹ്യ സുരക്ഷിതത്വ കാന്പയിൻ സംഘടിപ്പിക്കുന്നു. അടുത്തകാലത്ത് വെള്ളത്തിൽ വീണും ഒഴുക്കിൽപെട്ടും മണ്ണിടിഞ്ഞു വീണു നിരവധി അപകടങ്ങളുണ്ടായ പശ്ചാത്തലത്തിലാണ് പോലീസ് കാന്പയിൻ നടത്തുന്നത്. മഴക്കാലത്തുണ്ടാകാവുന്ന അപകട സാധ്യതകളെപ്പറ്റിയും, അപകടങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നതിനെപ്പറ്റിയും പൊതുജനങ്ങൾക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൽകുകയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിനായി വ്യാപക പ്രചാരണങ്ങളും ബോർഡുകളും വാട്സ് ആപ്പ് സന്ദേശങ്ങളും നൽകും. കാലവർഷ സമയത്തെ സുരക്ഷാ നിർദേശങ്ങൾ മഴക്കാലത്തും, വെള്ളപ്പൊക്ക സമയങ്ങളിലും നദികളിലും പാറമടകളിലും ചെറുതോടുകളിലും വെള്ളക്കെട്ടുകളിലും കുട്ടികൾ കുളിക്കാൻ പോകുന്നതിനു കർശന നിയന്ത്രണം വേണം. വെള്ളപ്പൊക്ക സമയത്ത് തോടുകളിൽ കുളിക്കുന്നതും, മീൻ പിടിക്കുന്നതും പൂർണമായും ഒഴിവാക്കണം. വെള്ളക്കെട്ടിലൂടെയുള്ള നടത്തം, യാത്ര എന്നിവ ഒഴിവാക്കുക. വള്ളം/ചങ്ങാടം മുതലായവയിൽ തുഴയാൻ ഇറങ്ങുന്നതും ഒഴിവാക്കണം. മദ്യപിച്ചശേഷം…
Read More