ഈശ്വരാ… പണിപാളിയല്ലോ..! ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി; പൂ​ച്ചയ്ക്കു ​പുനർജന്മം; ഗീതയുടെ വീട്ടിലുള്ളത് ആരെങ്കിലുമൊക്കെ ഉപേക്ഷിച്ച 10 പൂച്ചകളും നാലു പട്ടികളും

തൊ​ടു​പു​ഴ: കൂ​ടി​ന്‍റെ ക​ന്പി​യ​ഴി​ക്കു​ള്ളി​ൽ ത​ല കു​ടു​ങ്ങി​യ പൂ​ച്ച​യെ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​പ്പെ​ടു​ത്തി.

ഇ​ന്ന​ലെ രാ​വി​ലെ മ​ണ​ക്കാ​ട് വി​നീ​താ ഭ​വ​നി​ൽ റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗീ​താ വി​ന​യ​ന്‍റെ വീ​ട്ടി​ലെ പൂ​ച്ച​യു​ടെ ത​ല​യാ​ണ് അ​ഴി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​ത്.

അ​ഴി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ പൂ​ച്ച​യു​ടെ ത​ല പു​റ​ത്തെ​ടു​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

തൊ​ടു​പു​ഴ​യി​ൽ​നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി അ​ഴി​ക​ൾ മു​റി​ച്ചു​മാ​റ്റി​യ​തോ​ടെ പൂ​ച്ച ത​ല​യൂ​രി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രു​ടെ വീ​ട്ടി​ൽ പ​രി​ക്കേ​റ്റ് വ​ന്ന പൂ​ച്ച​യെ ഗീ​ത സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ഗ​സ്നേ​ഹി​യാ​യ ഗീ​ത​യു​ടെ വീ​ട്ടി​ൽ 10 പൂ​ച്ച​ക​ളും നാ​ലു പ​ട്ടി​ക​ളു​മു​ണ്ട്. എ​ല്ലാ​വ​രും ഉ​പേ​ക്ഷി​ക്കു​ന്ന പൂ​ച്ച​ക​ളെ​യാ​ണ് ഇ​വ​ർ സം​ര​ക്ഷി​ക്കു​ന്ന​ത്.

Related posts

Leave a Comment