90 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് സൗ​ജ​ന്യ​മാ​യി വി​ട്ട് ന​ൽ​കി​യ വ​സ്തു​! പാലത്തിന്‍റെ പേര് മാറ്റിയതിൽ പരാതിയുമായി കോണത്താറ്റ് കുടുംബം

കു​മ​ര​കം: പാ​ല​ത്തി​ന്‍റെ പേ​ര് മാ​റ്റി​യ​തി​ൽ പ​രാ​തി. കു​മ​ര​കം കോ​ണ​ത്താ​റ്റ് പാ​ല​ത്തി​ന്‍റെ പേ​ര് മാ​റ്റി​യ​തി​നെ​തി​രേ കോ​ണ​ത്താ​റ്റ് കു​ടും​ബ​മാ​ണ് പ​രാ​തി​യു​മാ​യി രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്.

തോ​മ​സ് കോ​ണ​ത്താ​റ്റി​ന്‍റെ ചെ​റു​മ​ക​ൻ റോ​യി ഫി​ലി​പ്പ് കോ​ണ​ത്താ​റ്റ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി.

കോ​ണ​ത്താ​റ്റ് പാ​ല​ത്തെ കാ​രി​ക്ക​ത്ത​റ പാ​ല​മെ​ന്ന പു​തി​യ പേ​ര് ന​ൽ​കി​യ​തും പു​ന​ർ നി​ർ​മാ​ണ ഉ​ദ്ഘാ​ട​ന ഫ​ല​ക​ത്തി​ൽ കാ​രി​ക്ക​ത്ത​റ പാ​ല​മെ​ന്ന് ആ​ലേ​ഖ​നം ചെ​യ്ത​തു​മാ​ണ് പ​രാ​തി​ക്ക് കാ​ര​ണ​മാ​യ​ത്.

ഏ​ക​ദേ​ശം 90 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് കോ​ണ​ത്താ​റ്റ് തോ​മ​സ് സൗ​ജ​ന്യ​മാ​യി വി​ട്ട് ന​ൽ​കി​യ വ​സ്തു​വി​ലാ​ണ് നി​ല​വി​ലെ കോ​ണ​ത്താ​റ്റ് പാ​ലം സ്ഥി​തി ചെ​യ്യു​ന്ന​ത്.

നി​യ​മ​സ​ഭ സാ​മാ​ജി​ക​ർ എം​എ​ൽ​സി എ​ന്ന് അ​റി​യ​പ്പെ​ട്ടി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ലാ​ണ് സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​ത്.

കോ​ണ​ത്താ​റ്റ് തോ​മ​സി​ന്‍റെ സു​ഹൃ​ത്താ​യ കു​മ​ര​കം മേ​നോ​ൻ വീ​ട്ടി​ൽ നാ​രാ​യ​ണ മേ​നോ​ന്‍റെ അ​ഭ്യ​ർ​ത്ഥ​ന പ്ര​കാ​ര​മാ​ണ് കോ​ണ​ത്താ​റ്റ് തോ​മ​സ് സ്വ​ന്തം ഭൂ​മി​യ്ക്ക് ന​ടു​വി​ലൂ​ടെ പാ​ല​ത്തി​ന് സ്ഥ​ലം വി​ട്ടു ന​ൽ​കി​യ​ത്.

കു​മ​ര​ക​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന്‍റെ ആ​ദ്യ ചു​വ​ട് വ​യ്പ്പി​ന് കോ​ണ​ത്താ​റ്റ് കു​ടും​ബം ചെ​യ്ത സം​ഭാ​വ​ന​ക​ൾ അ​വി​സ്മ​രി​ക്ക​രു​തെ​ന്നും പാ​ല​ത്തി​ന് കോ​ണ​ത്താ​റ്റ് പാ​ലം എ​ന്ന പേ​ര് നി​ല​നി​ർ​ത്ത​ണ​മെ​ന്നും റോ​യി ഫി​ലി​പ്പ് കോ​ണ​ത്താ​റ്റ് ആ​വ​ശ്യ​പ്പെ​ടു​ന്നു.

കാ​റ്റി​ൽ 47 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശം

വാ​ഴൂ​ർ: വാ​ഴൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യു​ണ്ടാ​യ കാ​റ്റി​ൽ 47 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശം സം​ഭ​വി​ച്ച​താ​യി കൃ​ഷി വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ടാ​പ്പ് ചെ​യ്യു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ 2780 റ​ബ​ർ മ​ര​ങ്ങ​ൾ ന​ശി​ച്ചു. കാ​ർ​ഷി​ക​വി​ള​ക​ളാ​യ ജാ​തി, വാ​ഴ, ചേ​ന, കൊ​ക്കോ എ​ന്നി​വ​യും ന​ശി​ച്ചി​ട്ടു​ണ്ട്.

ആ​ഞ്ഞി​ലി, പ്ലാ​വ്, തേ​ക്ക് തു​ട​ങ്ങി​യ​വ​യു​ടെ ക​ണ​ക്ക് ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല. കൃ​ഷി​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ കൃ​ഷി​വ​കു​പ്പി​ന് ഓ​ണ്‍​ലൈ​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ ജി. ​അ​രു​ണ്‍​കു​മാ​ർ അ​റി​യി​ച്ചു.

വാ​ഴൂ​ർ എ​സ്്‌‌വിആ​ർ​വി എ​ൻ​എ​സ്എ​സ് സ്കൂ​ളി​ൽ 20 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ന​ശി​ച്ചു​പോ​യ​തും സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്ന​തും കെ​ട്ടി​ട​ത്തി​ലെ 11 ഷീ​റ്റ് ത​ക​ർ​ന്നതും ചേ​ർ​ത്താ​ണ് ഇ​ത്ര​യും ന​ഷ്ട​മു​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം ഭാ​ഗി​ക​മാ​യി പു​നഃ​സ്ഥാ​പി​ച്ചു.

Related posts

Leave a Comment