നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ആറുവയസുകാരൻ കിണറ്റിൽ വീണ സംഭവം;കി​ണ​റി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ വി​ദേ​ശ മ​ല​യാ​ളി​യു​ടെ സ​ഹാ​യം


ക​ടു​ത്തു​രു​ത്തി: രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ള്‍ തെ​രു​വ് നാ​യ്ക്ക​ള്‍ ഓ​ടി​ച്ച​തി​നെ തു​ട​ര്‍​ന്ന് ര​ക്ഷ​പെ​ടാ​നു​ള്ള ഓ​ട്ട​ത്തി​നി​ടെ ആ​റു​വ​യ​സു​കാ​ര​ന്‍ വീ​ട്ടു​മു​റ്റ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ലാ​ത്ത കി​ണ​റ്റി​ല്‍ വീ​ണ സം​ഭ​വ​ത്തി​ല്‍ കി​ണ​റി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ വി​ദേ​ശ മ​ല​യാ​ളി​യു​ടെ സ​ഹാ​യം.

പെ​രു​വ കു​ന്ന​പ്പ​ള്ളി വേ​ലി​യാ​ങ്ക​ര ഒ​ക്ക​ര​ണ്ടി​യി​ല്‍ വീ​ട്ടി​ല്‍ റെ​ജി​ക്കാ​ണ് കി​ണ​റി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കാ​ന്‍ സ​ഹാ​യം ല​ഭി​ച്ച​ത്.

ന്യൂ​സി​ലാ​ന്റി​ല്‍ ജോ​ലി നോ​ക്കു​ന്ന കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​യാ​യ പേ​ര് വെ​ളി​പെ​ടു​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കാ​ത്ത​യാ​ളാ​ണ് പ​തി​നാ​യി​രം രൂ​പ കു​റു​പ്പ​ന്ത​റ സ്വ​ദേ​ശി​യാ​യ ഹ​രി​മേ​ന്‍ വ​ഴി എ​ത്തി​ച്ചു ന​ല്‍​കി​യ​ത്.

ധ​ന​സ​ഹാ​യം ല​ഭി​ച്ച​തോ​ടെ റെ​ജി സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ച്ചു കി​ണ​ര്‍ സു​ര​ക്ഷി​ത​മാ​ക്കി.ക​ഴി​ഞ്ഞ 28 ന് ​രാ​വി​ലെ​യാ​ണ് നാ​യ്ക്ക​ളെ ഭ​യ​ന്ന് സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്കു ഓ​ടി​യ ആ​റ് വ​യ​സു​കാ​ര​ന്‍ ഓ​ട്ട​ത്തി​നി​ടെ വീ​ട്ടു​മു​റ്റ​ത്തെ മൂ​ന്ന് മീ​റ്റ​റോ​ളം ഉ​യ​ര​ത്തി​ല്‍ വെ​ള്ള​മു​ള്ള കി​ണ​റ്റി​ല്‍ വീ​ണു അ​പ​ക​ട​മു​ണ്ടാ​യ​ത്.

സം​ഭ​വം ക​ണ്ട ഭാ​ര്യ സ്മി​ത അ​ല​റി വി​ളി​ച്ചു ഭ​ര്‍​ത്താ​വ് റെ​ജി​യെ എ​ഴു​ന്നേ​ല്‍​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് കി​ണ​റ്റി​ലേ​ക്കു ചാ​ടി​യാ​ണ് റെ​ജി വെ​ള്ള​ത്തി​ലേ​ക്കു താ​ണ കു​ട്ടി​യെ ഉ​യ​ര്‍​ത്തി​യെ​ടു​ത്ത് ര​ക്ഷ​പെ​ടു​ത്തി​യ​ത്.

കു​ന്ന​പ്പി​ള്ളി കോ​യി​ക്ക​ല്‍ ഗി​രീ​ഷ്-​സു​ജ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ന്‍ ദേ​വാ​ന​ന്ദ് (ന​ന്ദു-6) ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ന​ന്ദു​വും കു​ട്ടു​കാ​ര​നും സ​മീ​പ​വാ​സി​യു​മാ​യ ശ്രീ​ഹ​രി​യും രാ​വി​ലെ ന​ട​ക്കാ​ന്‍ പോ​യ​പ്പോ​ഴാ​ണ് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

Related posts

Leave a Comment