കോട്ടയം: അർധരാത്രിയിൽ നഗരത്തിൽ യുവതിക്കു നേരേ ആക്രമണം നടത്തിയ ആൾക്കെതിരേ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുണ്ടക്കയം സ്വദേശിക്കെതിരെയാണ് കേസ്. ഇന്നലെ രാത്രി 12ന് കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ തട്ടുകടയിലാണ് സംഭവം. സംക്രാന്തിയിലെ വിവാഹത്തിൽ പങ്കെടുത്തശേഷം തിരികെ മടങ്ങുകയായിരുന്നു തൊടുപുഴ സ്വദേശികളായ കുടുംബം തട്ടുകടയിലെത്തി ഭക്ഷണം കഴിച്ചു. തുടർന്നു വീട്ടമ്മ തൊട്ടടുത്തുള്ള കടയിലെത്തി കുപ്പിവെള്ളം വാങ്ങുന്നതിനിടയിലാണ് ഇയാൾ ആക്രമിക്കാൻ ശ്രമിച്ചത്. കുതറിയോടിയ വീട്ടമ്മ മറ്റൊരു കടയ്ക്കുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു. അക്രമി പിന്നാലെ എത്തിയെങ്കിലും പ്രദേശത്തുണ്ടായിരുന്ന നാട്ടുകാരും ഓട്ടോറിക്ഷ ഡ്രൈവർമാരും ചേർന്നു ഇയാളെ പിടികൂടി. കൈയിലുണ്ടായിരുന്ന തുണിയിൽ കല്ലുകെട്ടിയശേഷം അക്രമി എല്ലാവരെയും ആക്രമിക്കാനും ശ്രമിച്ചു. ഇതോടെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഉൾപ്പെടെ കൂടുതൽ ആളുകൾ എത്തി ഇയാളെ കീഴടക്കുകയായിരുന്നു. തുടർന്ന് വെസ്റ്റ് പോലീസിനെ വിളിച്ചുവരുത്തി കൈമാറുകയായിരുന്നു.
Read MoreCategory: Kottayam
മത്സരിച്ചു പഠിച്ചു! എംഎ സോഷ്യോളജിയിൽ ഉന്നത വിജയവുമായി മോൻസ് ജോസഫും ഭാര്യ സോണിയയും
കടുത്തുരുത്തി: കോവിഡ് കാലത്ത് പഠനവഴിയേ സഞ്ചരിച്ച എംഎൽഎയ്ക്കും ഭാര്യക്കും പരീക്ഷാഫലം വന്നപ്പോൾ വിജയത്തിന്റെ ഇരട്ടിമധുരം. മോൻസ് ജോസഫ് എംഎൽഎയും ഭാര്യ സോണിയയുമാണ് എംഎ സോഷ്യോളജി പരീക്ഷയിൽ ഫസ്റ്റ് ക്ലാസോടെ വിജയം നേടിയത്. മോൻസ് ജോസഫ് 62 ശതമാനവും സോണിയാ മോൻസ് 66 ശതമാനവും മാർക്ക് നേടി. എംഎസ്സി, ബിഎഡ് ബിരുദധാരിയായ സോണിയ അണ്ണാമലൈ യൂണിവേഴ്സിറ്റിയുടെ എംഎ സോഷ്യോളജിയിൽ ചേർന്നത് ഭർത്താവിനെ പഠനത്തിൽ സഹായിക്കാൻകൂടിയാണ്. കോട്ടയം ബസേലിയസ് കോളജിൽ ഡിഗ്രി പഠനത്തിന് ശേഷം എംഎ ഹിസ്റ്ററിയിൽ ചേർന്ന് കോഴ്സ് പൂർത്തിയാക്കിയെങ്കിലും പരീക്ഷയെഴുതാൻ മോൻസിനു കഴിഞ്ഞിരുന്നില്ല. പിന്നീട് അടുത്ത രണ്ടുവർഷക്കാലം എംഎ പൊളിറ്റിക്കൽ സയൻസിൽ രജിസ്റ്റർ ചെയ്ത് പഠനം നടത്തിയെങ്കിലും കേരള പോസ്റ്റ് ഗ്രാജ്വേറ്റ് സ്റ്റുഡന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് ലോ അക്കാഡമിയിൽനിന്ന് എൽഎൽബി ബിരുദം നേടി ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്തു.…
Read Moreരാത്രികാലങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ പിക്കപ്പ് വാനുമായി കറക്കം, മോഷ്ടിച്ചത് അമ്പതിലേറെ പോത്തുകളെ..! ഒടുവില്‍ സംഘം കുടുങ്ങി
ചങ്ങനാശേരി: വിവിധ ജില്ലകളിൽനിന്നു പോത്തിനെ മോഷ്ടിച്ച് വിൽപ്പന നടത്തിയ ചങ്ങനാശേരി സംഘത്തെ പോലീസ് നാടകീയമായി പിടികൂടി. പാലക്കാട് കണ്ണന്പറ സ്വദേശിയും ഇപ്പോൾ ചങ്ങനാശേരിയിൽ താമസക്കാരനുമായ അബ്ദുൾ സലാം, നെടുംകുന്നം സ്വദേശിയായ അപ്പുമോൻ, സതീഷ്, സന്ദീപ് എന്നിവരാണ് പിടിയിലായത്. മല്ലപ്പള്ളി, പാലാ, കൂത്താട്ടുകുളം, എറണാകുളം ഭാഗങ്ങളിൽ നിന്നായി അന്‍പതോളം പോത്തുകളെ മോഷ്ടിച്ചു വിവിധ കശാപ്പുശാലകൾക്ക് വിൽപ്പന നടത്തിയെന്നാണ് ഇവരുടെ പേരിലുള്ള കേസ്. രാത്രികാലങ്ങളിൽ വിവിധ സ്ഥലങ്ങളിൽ പിക്കപ്പ് വാനുമായി എത്തി തക്കംനോക്കി പോത്തുകളെ ഇതിൽ കയറ്റി വിവിധ കശാപ്പുശാലകളിൽ എത്തിക്കുന്ന മോഷണ രീതിയാണ് ഇവർ സ്വീകരിച്ചിരുന്നതെന്നു പോലീസ് പറയുന്നു. നെടുന്പാശേരി പോലീസ് പരിധിയിൽനിന്നും അഞ്ചു പോത്തുകളെ മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ദിവസം നെടുന്പാശേരി പോലീസ് ചങ്ങനാശേരിയിലെത്തി ഡിവൈഎസ്പി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസിന്റെ സഹായത്തോടെയാണു ചങ്ങനാശേരി ബൈപാസിൽ പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞു പ്രതികളെ പിടികൂടിയത്. പെരുന്നയിലുള്ള…
Read Moreഅലഞ്ഞു തിരിയുന്ന നായ്ക്കൂട്ടങ്ങളെക്കൊണ്ടും നായ സ്നേഹികളെക്കൊണ്ടും പൊറുതിമുട്ടി അതിരമ്പുഴക്കാർ
അതിരന്പുഴ: നാട്ടിലെന്പാടും അലഞ്ഞു തിരിയുന്ന നായ്ക്കൂട്ടങ്ങൾ. നായ ശല്യത്തിനു പിന്നിൽ ചില നായ സ്നേഹികളെന്ന് നാട്ടുകാർ.പൊതു സ്ഥലത്ത് നായ്ക്കൾക്ക് ചിലർ ഭക്ഷണം നൽകുന്നുണ്ട്. ഈ സ്ഥലങ്ങളിൽ തന്പടിക്കുന്ന നായ്ക്കൂട്ടങ്ങളാണ് നാട്ടുകാർക്ക് ശല്ല്യമാകുന്നത്. സന്ധ്യയ്ക്കു ശേഷമാണ് ഇവർ ഇറച്ചിക്കടകളിൽ നിന്ന് സംഭരിക്കുന്ന മാംസാവശിഷ്ടങ്ങളും മറ്റും നായ്ക്കൾക്ക് നൽകുന്നത്. ഇവരെ കാത്ത് നായ്ക്കളുടെ വലിയ സംഘമാണ് ഇവിടങ്ങളിൽ കൂട്ടം കൂടുന്നത്. ഈ നായ്ക്കൾ പ്രദേശം വിട്ടു പോകില്ല. കൂട്ടമായി അലഞ്ഞു തിരിയുന്ന ഇവ വാഹനങ്ങൾക്ക് കുറുകെ ചാടുകയും ഇരുചക്രവാഹനങ്ങൾക്കു നേരേ പാഞ്ഞടുക്കുകയും ചെയ്യും. ഇരുചക്ര വാഹനങ്ങൾ മറിഞ്ഞ് ഒട്ടേറെ അപകടം ഉണ്ടായിട്ടുണ്ട്. രാത്രിയിൽ നായ്ക്കൾ പാഞ്ഞടുക്കുന്നത് കാണാൻ സാധിക്കാത്തതുമൂലവും അപകടമുണ്ടാകുന്നു.കാൽനടയാത്രക്കാർക്ക് വഴിനടപ്പ് പോലും അസാധ്യമാകുന്നു. കുട്ടികൾ ഭയപ്പെട്ട് ഓടി വീഴുന്നതും പതിവാണ്. കൂട്ടമായി വീടുകളിലെത്തി വളർത്തുനായ്ക്കളെ ഇവ ആക്രമിക്കുകയും ചെയ്യുന്നു. പൊതുവഴിയിലും ആൾ സഞ്ചാരമുള്ളിടത്തും നായ്ക്കൾക്ക് ഭക്ഷണം നൽകുന്ന…
Read Moreമണ്ഡലകാലം അവസാനിക്കാന്‍ ഒരാഴ്ച; ശബരിമലയില്‍ എത്തിയത് എട്ടുലക്ഷത്തിലധികം തീര്‍ഥാടകര്‍
ശബരിമല: മണ്ഡലകാലം അവസാനിക്കാന്‍ ഒരാഴ്ച ശേഷിക്കേ ശബരിമല സന്നിധാനത്ത് ദര്‍ശനത്തിനെത്തിയത് 811235 അയ്യപ്പന്മാര്. ഇന്നലെ രാവിലെ വരെയുള്ള കണക്കാണിത്. ശനിയാഴ്ചയാണ് ഏറ്റവുമധികം ഭക്തര്‍ ദര്‍ശനത്തിനെത്തിയത്. 42870 അയ്യപ്പന്മാര് ദര്‍ശനം നടത്തി മടങ്ങി. വാരാന്ത്യത്തില്‍ സാമാന്യം ഭേദപ്പെട്ട തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. അടുത്തയാഴ്ച വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരില്‍ ഭൂരിഭാഗവും ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷ.വെര്‍ച്വല്‍ ക്യൂ സംവിധാനം പ്രയോജനപ്പെടുത്തുന്നതിനാല്‍ മണിക്കൂറുകളുടെ കാത്തിരിപ്പില്ലാതെ തന്നെ ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം സാധ്യമാകുന്നുണ്ട്. തത്സമയ ബുക്കിംഗിലൂടെയും കൂടുതല്‍ ഭക്തര്‍ എത്തിച്ചേരുന്നുണ്ട്. മണ്ഡല പൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്കയങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര 22ന് രാവിലെ ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും. 25 ന് ഉച്ചയോടെ തങ്കയങ്കി ഘോഷയാത്ര പമ്പയിലെത്തും. വൈകുന്നേരം തങ്കയങ്കി ചാര്‍ത്തി ദീപാരാധന നടക്കും. 26 ന് 11.50 നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ. രാത്രി 10ന് ഹരിവരാസനം…
Read Moreകോണത്താറ്റ് പാലം വലുതാക്കാതെ രക്ഷയില്ല ! യാത്രക്കാരുടെ എണ്ണം വർധിച്ചതോടെ കുമരകം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു
കുമരകം: കുമരകം റോഡ് നിശ്ചലമാക്കി ദിവസങ്ങളായി തുടരുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാൻ കോണത്താറ്റ് പാലത്തിന് ഇരുവശങ്ങളിലുമായി സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. ഒരേ സമയം ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന കോണത്താറ്റ് പാലമാണ് കുമരകം റോഡിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കുമരകത്തേക്ക് സഞ്ചാരികളുടെ ഒഴുക്കു തുടങ്ങിയതും എംസി റോഡിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ടോറസ് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ കുമരകം റോഡിലൂടെ ഗതാഗതം നടത്തുന്നതുമാണ് കുരുക്ക് നിയന്ത്രണാധീതമാക്കുന്നത്. കോണത്താറ്റ് പാലത്തിന്റെ വീതി കുറവും പാലത്തിലും ചന്തക്കവലയിലും മാസങ്ങളായി രൂപപ്പെട്ട കുഴികളും വാഹനയാത്രക്കാർക്ക് മണിക്കുറുകൾ കൊടും ചൂടിൽ പാഴാക്കേണ്ടിവരുന്നു. കുമരകത്ത് ട്രാഫിക് പോലീസുകാരില്ല. ആകെയുളള 35 പോലീസ് ഉദ്യോഗസ്ഥർക്ക് സ്റ്റേഷനിലെ ഭാരിച്ച ജോലികൾക്ക് പുറമേയാണ് ഗതഗാത നിയന്ത്രണവും നടത്തേണ്ടി വരുന്നത്. ഇപ്പോൾതന്നെ ചന്ത കവലയിലും ഇല്ലിക്കൽ കവലയിലും മറ്റും ഗതാഗത…
Read Moreപേടിച്ചു വിറച്ചു പാമ്പാടിക്കാർ; കറങ്ങുന്നതു കുറുവ സംഘമോ? സന്ധ്യ കഴിഞ്ഞാൽ പുറത്തിറങ്ങാൻ ഭയം; പട്രോളിംഗ് ശക്തമാക്കുമെന്ന് പോലീസ്
പാന്പാടി: പാന്പാടിയിലും സമീപ പ്രദേശങ്ങളിലും രാത്രികാലങ്ങളിൽ ആളുകളെ ഭീതിയിലാഴ്ത്തുന്നതു കുറുവ സംഘമാണോ എന്ന സംശയത്തിലാണ് നാട്ടുകാർ.ഏതാനും ദിവസങ്ങളിലായി പ്രദേശത്ത് കള്ളൻമാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം വർധിച്ചിരിക്കുകയാണ്. രാത്രിയിൽ അജ്ഞാത സംഘം നാട്ടുകാരെ കണ്ട് റബർ തോട്ടത്തിലേക്ക് ഓടി ഒളിച്ചിരുന്നു. ഇതോടെയാണ് എല്ലാവരും ആശങ്കയിലായത്. പല സ്ഥലങ്ങളിൽ നിന്നും രാത്രികാലങ്ങളിൽ അജ്ഞാതരെ കാണുന്നതു പതിവായതോടെ സന്ധ്യ കഴിഞ്ഞാൽ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പലരും ഭയപ്പെടുകയാണ്. ചെറുവള്ളിക്കാവിനു സമീപമുള്ള തിരുത്തിപ്പടി, ആലുങ്കൽ ഭാഗത്തു കൈയ്യിൽ വാക്കത്തിയുമായി രണ്ടംഗ സംഘത്തെ നാട്ടുകാർ കണ്ടിരുന്നു. ഒരാൾ മുഖത്ത് കരി തേച്ചിരുന്നതായും പറയുന്നു. ഷർട്ട് ധരിച്ചിരുന്നുമില്ല. ആളുകളെ കൂട്ടി തെരച്ചിൽ നടത്തിയെങ്കിലും പിന്നീട് സംഘത്തെ കണ്ടില്ല. തെരച്ചിലിനു ശേഷം ചിലർ മടങ്ങുന്പോൾ അറയ്ക്കൽ കൊട്ടാരം ഭാഗത്തു വച്ച് വീണ്ടും ഈ രണ്ടംഗ സംഘത്തെ കണ്ടെങ്കിലും വീണ്ടും സംഘം ഓടിരക്ഷപ്പെട്ടു. വാഹനത്തിന്റെ വെളിച്ചം കണ്ടു കടന്നുകളയുകയായിരുന്നു.…
Read Moreകണമലയിൽ ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞ് ആറുപേർക്ക് പരിക്ക്; ഡ്രൈവറെ പുറത്തെടുത്തത് ബസ് വെട്ടിപ്പൊളിച്ച്
എരുമേലി: കണമല അട്ടി വളവിൽ അന്ധ്രാപ്രദേശിൽ നിന്നുള്ള ശബരിമല തീർഥാടകരുടെ ബസ് മറിഞ്ഞു. ഡ്രൈവർ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കണമല ഇറക്കത്തിലെ അട്ടി വളവിൽ അമിത വേഗത്തിൽ വന്നപ്പോൾ ബ്രേക്ക് തകരാറിലായി ബസിന്റെ നിയന്ത്രണം തെറ്റുകയായിരുന്നു. എതിർ വശത്ത് താഴ്ചയുള്ള ഭാഗത്തേക്ക് പോകാതെ ഡ്രൈവർ ബസ് മറുഭാഗത്ത് കടയുടെ സമീപത്തെ കട്ടിംഗിൽ ഇടിപ്പിച്ചപ്പോൾ ബസ് മറിയുകയായിരുന്നു. ബസിൽ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവർ. ഹിറ്റാച്ചി ഉപയോഗിച്ചു വെട്ടി പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാർ ബസിൽ നിന്ന് പരിക്കേറ്റവരെ പുറത്തെടുത്ത് രക്ഷാ പ്രവർത്തനം ആരംഭിച്ചതിനു പിന്നാലെ പോലീസ്, ഫയർ ഫോഴ്സ്, മോട്ടോർ വെഹിക്കിൾ റോഡ് സേഫ് സോണ്‍ ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ഏറ്റെടുത്തു.
Read Moreആനയെക്കൊണ്ടു തോറ്റു…!!! ഇഞ്ചികൃഷി ഇനി വീടിനു മുകളിൽ; പ്രദേശത്തെ പല വീടുകളിലും ഇത്തരം കൃഷികൾ കാണാം
മാത്യു കല്ലടിക്കോട് കല്ലടിക്കോട്: കാട്ടാനകളുടെ ശല്യം സഹിക്കാൻ വയ്യാതെ ഇഞ്ചികൃഷി വീടിനു മുകളിലേയ്ക്കു മാറ്റി. കയറംകോട് ഞാറക്കോട്ടെ വീട്ടുകാരാണ് വന്യമൃഗങ്ങളുടെ ശല്യം മൂലം ഇഞ്ചിയടക്കമുള്ള കൃഷികൾ ടെറസിനു മുകളിലേയ്ക്കു മാറ്റിയത്. ഒരിക്കൽ ഫലഭൂയിഷ്ടമായിരുന്ന ഈ കുടിയേറ്റ മേഖലയിൽ കാട്ടുമൃഗങ്ങളായ ആന, കുരങ്ങ്, മയിൽ, പന്നി, കുറുക്കൻ തുടങ്ങിയ മൃഗങ്ങൾ നാട്ടിലേയ്ക്കിറങ്ങി കൃഷികൾ നശിപ്പിക്കാൻ തുടങ്ങിയതോടെ പൊറുതിമുട്ടിയ കർഷകർ കണ്ടെത്തിയ വഴിയാണ് പുരപ്പുറ കൃഷി. നേന്ത്രവാഴകൾ കൃഷി ചെയ്തിരുന്ന സ്ഥലത്ത് കാട്ടാനകൾ എത്തിയതോടെ ഗത്യന്തരമില്ലാതെ കൃഷി നിർത്തി. മാവ്, പ്ലാവ് തുടങ്ങിയ മരങ്ങൾ മുറിച്ചു നീക്കുകയും ചക്കയും മാങ്ങയുമെല്ലാം കാട്ടാനകളെ പേടിച്ച് കർഷകർ തന്നെ വെട്ടികളഞ്ഞു. വീട്ടുമുറ്റത്തെ പച്ചക്കറി കൃഷികൾ കുരങ്ങുകൾ കൂട്ടമായി നശിപ്പിക്കാൻ തുടങ്ങിയതോടെ അതും നിർത്തേണ്ടി വന്നു. പുലർച്ചെ എത്തുന്ന കാട്ടാനകൾ കാടിനുള്ളിൽ ഒളിഞ്ഞു നിന്ന് ടാപ്പിംഗിനു പോകുന്നവരെ ആക്രമിക്കുന്നതും പതിവായതോടെയാണ് കർഷകർ കൃഷി രീതികൾ…
Read Moreപാലായിലെ അനാശാസ്യം! ഹാഷിമിനെക്കുറിച്ച് കൂടുതൽ അന്വേഷണം; റെയ്ഡ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത് നാലു സ്ത്രീകള്‍
കോട്ടയം: പാലായിൽ പിടിയിലായ അനാശാസ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനെക്കുറിച്ചു കൂടുതൽ അന്വേഷണം. ഈരാറ്റുപേട്ട നടയ്ക്കൽ വാണിയപ്പുരയ്ക്കൽ ഹാഷിം (51), ഇടപടുകാരനായ കിടങ്ങൂർ സ്വദേശി എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുന്‍പാണ് ഹാഷിം വീട് വാടകയ്ക്ക് എടുത്തത്. ദിവസങ്ങളായി ഇവിടെ രാത്രികാലങ്ങളിൽ നിരവധി വാഹനങ്ങൾ വന്നു പോകുന്നതായി പോലീസിനു വിവരം ലഭിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചതും വീട് റെയ്ഡ് ചെയ്തതും. അന്യ ജില്ലകളിൽ നിന്നും യുവതികളെ എത്തിച്ചു ആവശ്യക്കാരെ ഫോണിൽ വിളിച്ചാണ് ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. റെയ്ഡ് നടക്കുന്പോൾ വീട്ടിൽ നാലു സ്ത്രീകളുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More