കോട്ടയം: ജില്ലയിൽ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണം വ്യാപകമാകുന്നു. നിരവധി ക്ഷേത്രങ്ങളും പള്ളികളുമാണ് കഴിഞ്ഞ കുറച്ചു കാലത്തിനുള്ളിൽ മോഷണത്തിനിരയായിട്ടുള്ളത്. കഴിഞ്ഞ ദിവസം അന്പലക്കടവ് എസ്എൻഡിപി 782-ാം നന്പർ ശാഖയുടെ കീഴിലുള്ള ഒളശ ശങ്കരനാരായണ പുരം ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തി തുറന്ന് പണം അപഹരിച്ചതാണ് മോഷണ പരന്പരയിലെ അവസാന സംഭവം. ദിവസങ്ങൾക്കു മുന്‍പാണ് കഞ്ഞിക്കുഴി ഇറഞ്ഞാൽ ദേവീ ക്ഷേത്രത്തിൽ മോഷണം നടന്നത്. ഒക്ടോബറിലാണ് അയ്മനം വല്യാട് എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിൽ മോഷണം നടന്നത്. എല്ലായിടത്തും കാണിക്കവഞ്ചി കുത്തി തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു മാസങ്ങൾക്കുള്ളിൽ കോട്ടയം, ചങ്ങനാശേരി പ്രദേശങ്ങളിൽ വിവിധ ആരാധനാലയങ്ങളിൽ മോഷണം നടക്കുന്നത് പതിവായി. കാണിക്കവഞ്ചിയിലാണ് നോട്ടംഅയ്മനം വല്യാട് 34-ാം നന്പർ എസ്എൻഡിപി ശാഖയുടെ ഉടമസ്ഥതയിലുള്ള ഗുരുദേവ ക്ഷേത്രത്തിൽ നാലു കാണിക്കവഞ്ചികളിൽ മൂന്നും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഇറഞ്ഞാൽ ദേവീ ക്ഷേത്രത്തിലെ മോഷണത്തിൽ 5000 രൂപയിലധികം നഷ്ടപ്പെട്ടതായാണ്…
Read MoreCategory: Kottayam
കടുത്തുരുത്തിയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് മർദനമേറ്റ കാരണം കേട്ടാൽ…!ഉള്ളിത്തൊലി പോലത്തെ വിഷയം,പക്ഷേ അതു തീർത്തത് തെരുവിൽ
കടുത്തുരുത്തി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി കണ്ടക്ടറെ ബൈക്കിലെത്തി മർദിച്ച സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.പാലാ ഡിപ്പോയിലെ കണ്ടക്ടർ അരുണാശേരി പുളിന്താനം വീട്ടിൽ സൈമണി(48)നാണ് ചൊവ്വാഴ്ച്ച രാത്രിയിൽ മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് സൈമണിന്റെ മൊഴിയനുസരിച്ച് സമീപവാസിയായ വളഞ്ചൻകാലായിൽ ബിജു (50) വിനെതിരേ കേസെടുത്തതായി കടുത്തുരുത്തി പോലീസ് അറിയിച്ചു. സംഭവദിവസം പകൽസമയത്ത് സൈമണിന്റെ പുരയിടത്തിന് സമീപത്തുള്ള ബിജുവിന്റെ സഹോദരന്റെ പറന്പിൽ നിന്നും കപ്ലങ്ങാ പറിക്കാൻ ബിജുവിന്റെ ഭാര്യയെത്തിയിരുന്നു. സംസാരത്തിനിടെ സൈമണിന്റെ അമ്മ കപ്ലം നിൽക്കുന്നത് അതിരിലാണെന്നു ബിജുവിന്റെ ഭാര്യയോട് പറഞ്ഞിരുന്നു. പിന്നീട് കപ്ലങ്ങാ പറിച്ചു ബിജുവിന്റെ ഭാര്യ മടങ്ങുകയും ചെയ്തു.കപ്ലം അതിരിലാണ് നിൽക്കുന്നതെന്ന് സൈമണിന്റെ അമ്മ പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് രാത്രിയിൽ ബിജു ബൈക്കിലെത്തി സൈമണിനെ മർദ്ദിച്ചതെന്നു പറയുന്നു. ബിജു സൈമണിനെ മർദ്ദിക്കുന്നതുകണ്ട് കട നടത്തുന്ന ഷാജിയും ഭാര്യയും ഈ സമയം കടയിലുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർ പോൾ, സമീപവാസിയായ…
Read Moreകാഞ്ഞിരപ്പള്ളിൽ കഞ്ചാവിന് അടിമയായ യുവാക്കളുടെ അഴിഞ്ഞാട്ടം; യുവാക്കളിൽ ചിലർക്ക് കഞ്ചാവ്മാഫിയയുമായി ബന്ധം
കാഞ്ഞിരപ്പള്ളി: ഇടവേളയ്ക്കു ശേഷം കഞ്ചാവുമാഫിയ വീണ്ടും സജീവമായി. സംഘങ്ങളിൽ ഏറെയും യുവാക്കളാണ്. രണ്ടാഴ്ച മുന്‍പ് കാഞ്ഞിരപ്പള്ളി കുരിശുങ്കൽ ജംഗ്ഷനിൽ രണ്ടു കിലോ കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് കമ്പത്തുനിന്നും കാറിൽ കഞ്ചാവ് കടത്തുകയായിരുന്നു പ്രതികൾ. കാഞ്ഞിരപ്പള്ളിയുടെ വിവിധ പ്രദേശങ്ങളിൽ വിൽപ്പന നടത്താനാണ് ഇവർ കഞ്ചാവ് എത്തിച്ചത്. കഴിഞ്ഞ ദിവസം മണിമല കോത്തലപ്പടി കവലയിൽ ആറംഗ സംഘം ഗുണ്ടാ വിളയാട്ടം നടത്തിയിരുന്നു. കഞ്ചാവു ലഹരിയിലാണ് ഇവർ അക്രമം അഴിച്ചുവിട്ടതെന്നു പോലീസ് പറഞ്ഞു. സ്കൂള്‍, കോളജ് പരിസരം വില്പന കേന്ദ്രങ്ങൾ കഞ്ചാവുകേസിൽ പിടിക്കപ്പെട്ടവരിൽ കൂടുതലും യുവാക്കളായിരുന്നു. കഞ്ചാവ് ഉപയോഗം ശീലമാക്കിയ ഒട്ടേറെ യുവാക്കളാണ് പണം കണ്ടെത്താനായി വില്പന രംഗത്തേക്ക് എത്തിയിരിക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ഈ വർഷം കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ നിരവധി കേസുകളാണ് കഞ്ചാവ് സംബന്ധിച്ച് എടുത്തിട്ടുള്ളത്. സ്കൂള്‍, കോളജ് പരിസരങ്ങള്‍ കഞ്ചാവിന്റെ ചില്ലറ…
Read Moreമദ്യലഹരിയിൽ യുവതിയുടെ ആക്രമണം; യുവാക്കൾക്ക് പരിക്ക്; പോലീസെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചങ്കിലും യുവതി പിൻമാറിയില്ല; ഒടുവില്‍…
നെടുങ്കണ്ടം: യുവതി മദ്യലഹരിയിൽ നടത്തിയ ആക്രമണത്തിൽ യുവാക്കൾക്ക് പരിക്കേറ്റു. ഇന്നലെ തൂക്കുപാലം സർക്കാർ മദ്യവിൽപന ശാലയ്ക്കു സമീപമാണ് ആക്രമണമുണ്ടായത്. മദ്യ വിൽപന ശാലയിൽനിന്നും മദ്യം വാങ്ങിയ യുവതി സമീപത്തുനിന്ന് മദ്യം കഴിച്ചു. ഇതിനുശേഷം ഇവിടെ മദ്യപിച്ചിരുന്ന യുവാക്കളുടെ സമീപമെത്തി മദ്യം ചോദിച്ചു. യുവാക്കൾ മദ്യം നൽകി. ഇതിനുപിന്നാലെ സംഘത്തിലുണ്ടായിരുന്ന യുവാവുമായി യുവതി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. സംഘർഷാവസ്ഥ തുടർന്നതോടെ നെടുങ്കണ്ടം പോലീസെത്തി രംഗം ശാന്തമാക്കാൻ ശ്രമിച്ചങ്കിലും യുവതി പിൻമാറിയില്ല. തുടർന്ന് വനിതാ പോലീസും ജനപ്രതിനിധികളും ഇടപെട്ട് യുവതിയെ ഓട്ടോറിക്ഷയിൽ കയറ്റി. പോലീസ് ഇടപെട്ട് യുവതിയുടെ വീട്ടുകാരെ വിവരമറിയിച്ചു. കുടുംബാംഗങ്ങൾ എത്തി യുവതിയെ സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു.
Read Moreഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് ആദ്യം കരുതി! കണ്ണങ്കരയില്‍ ഒഴിവായത് വന്‍ ദുരന്തം! തീ പടര്‍ന്നത് അടുപ്പില്‍ നിന്ന്; പൊള്ളലേറ്റത് എട്ടുപേര്‍ക്ക്
പത്തനംതിട്ട: നഗരമധ്യത്തില്‍ കണ്ണങ്കരയില്‍ ഇന്നലെ രാത്രി ഒഴിവായത് വന്‍ ദുരന്തം. ഇതര സംസ്ഥാനക്കാര്‍ താമസിക്കുന്ന സ്ഥലത്തെ അടുപ്പില്‍ നിന്ന് തീ പടര്‍ന്ന് എട്ടുപേര്‍ക്കാണ് പൊള്ളലേറ്റത്. വില്പനയ്ക്കായി മിഠായി നിര്‍മിക്കുന്ന തൊഴിലാളികളായിരുന്നു ഇവര്‍. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്ന് ആദ്യം കരുതിയെങ്കിലും അന്വേഷണത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചിട്ടില്ലെന്നു വ്യക്തമായി. ആഗ്ര സ്വദേശികളായ സമീര്‍, മുന്ന, ബെന്നി, പ്രമോദ്, ജാഹിര്‍, ആസാദ്, ഇക്ബാല്‍, ആദില്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരില്‍ ആസാദ് എട്ടുവയസുകാരനാണ്. മറ്റുള്ളവര്‍ വഴിയോര വ്യാപാരികളാണ്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9.15 ന് ആണ് സംഭവം. ബോംബെ സ്വീറ്റ്സ് ഉണ്ടാക്കുന്നവരാണ് ഇവര്‍. സ്വീറ്റ്സ് ഉണ്ടാക്കുന്നതിനിടെ വലിയ ശബ്ദ ത്തോടെ പൊട്ടിത്തെറിക്കുവാരുന്നു. ശബ്ദം കേട്ട് ഓടി വന്ന മറ്റ് തൊഴിലാളികള്‍ക്ക് കൂടി പൊള്ളലേല്‍ക്കുകയായിരുന്നു. പോലീസ് കേസ് എടുത്തു. കെട്ടിട ഉടമസ്ഥനേയും ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു.
Read Moreജീൻസും ഇളംനീല ഷർട്ടും, എല്ലാം ഒരാള്‍ കാണുന്നുണ്ടായിരുന്നു..! ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോണ്‍ മോഷ്ടിച്ചതിന്റെ സിസിടിവി ദൃശ്യം ലഭിച്ചു
കോട്ടയം: കോട്ടയം മാർക്കറ്റിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോണ്‍ മോഷ്്ടിച്ച കേസിൽ കോട്ടയം വെസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി. കുമ്മനം അറുപറ സ്വദേശി മുഹമ്മദ് ഉനൈസിന്റെ 18,000 രൂപ വിലവരുന്ന ഫോണാണ് ഇന്നലെ രാവിലെ 7.30നു മോഷണം പോയത്. റോഡിലുടെ നടന്നവരുന്നയാൾ ഓട്ടോറിക്ഷയിൽ നിന്നും ഫോണ്‍ മോഷ്്ടിക്കുന്നതിന്റെ സിസിടിവി ദ്യശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ജീൻസും ഇളംനീല ഷർട്ടും ധരിച്ചയാളണ് ഫോണ്‍ മോഷ്്ടിച്ചത്. മാർക്കറ്റിലെ ഹോൾ സെയിൽ കടയിൽ നിന്നും പച്ചക്കറി വാങ്ങാനാണ് മുഹമ്മദ് മാർക്കറ്റിൽ എത്തിയത്. ഓട്ടോ മാർക്കറ്റിൽ പാർക്ക് ചെയ്തശേഷം ഫോണ്‍ ഡ്രൈവർ സീറ്റിനു സമീപം വച്ചശേഷമാണ് പുറേത്ത് പോയത്. തിരികെ ഫോണ്‍ എടുക്കാൻ വരുന്പോഴാണ് ഫോണ്‍ നഷ്്ടപ്പെട്ട വിവരമറിയുന്നത്. സിസിടിവി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read Moreആ രഹസ്യവിവരം ശരിയായിരുന്നു! കോട്ടയത്ത് വൻ നിരോധിത പുകയിലവേട്ട; കാറിൽ കടത്തിയ ആറു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ
കോട്ടയം: കോട്ടയത്ത് കാറിൽ കടത്തുകയായിരുന്നു 10 ചാക്ക് നിരോധിത പുകയില ഉല്പന്നങ്ങൾ ജില്ലാ പോലീസ് ചീഫിന്റെ ലഹരി വിരുദ്ധ സ്ക്വാഡും ചിങ്ങവനം പോലീസും ചേർന്നു പിടികൂടി. പാലക്കാട് പട്ടാന്പി, വെല്ലപ്പുഴ, പുത്തൻ പീടിയേക്കൽ സൈനുൽ ആബിദ് (24), ഒറ്റപ്പാലം കടന്പഴിപ്പുറം പാലയ്ക്കൽ റിയാസ് (34) എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 10നു മണിപ്പുഴ ഈരയിൽക്കടവ് ബൈപ്പാസിലായിരുന്നു ലഹരിവേട്ട. ക്രിസ്മസ് ന്യുഇയർ ആഘോഷങ്ങൾക്കായി വൻതോതിൽ നിരോധിക പുകയില ഉല്പന്നങ്ങൾ ജില്ലയിലേക്കു എത്തുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് ചീഫ് ഡി. ശില്പ, നാർകോട്ടിംക് സെൽ ഡിവൈഎസ്പി എന്നിവരുടെ നിർദേശാനുസരണം ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ ദിവസങ്ങളായി വിവിധ സ്ഥലങ്ങളിൽ വാഹന പരിശോധനയുമായി റോഡിലുണ്ടായിരുന്നു. ഇന്നലെ പരിശോധന നടത്തുന്നതിനിടയിലാണ് ഈരയിൽക്കടവ് മണിപ്പുഴ ബൈപ്പാസ് റോഡിലുടെ എത്തിയ മാരുതി ബെലോന കാറിനു കൈകാണിച്ചു വിവരങ്ങൾ തിരക്കിയത്. ഇവരുടെ…
Read Moreകുളത്തിൽ മുങ്ങിത്തപ്പിയിട്ടും ഒന്നും കിട്ടിയില്ല; താഴത്തങ്ങാടിയിലെ ദമ്പതികൾക്കായുള്ള തെരച്ചിൽ നിർത്തിവച്ചു
ചിങ്ങവനം: താഴത്തങ്ങാടിയിൽനിന്നും നാലുവർഷം മുന്‍പു സഞ്ചരിച്ചിരുന്ന കാറിനോടൊപ്പം കാണാതായ ദന്പതികൾക്കായി നാട്ടകം മുട്ടംകടവിലെ പാറക്കുളത്തിൽ ക്രൈംബ്രാഞ്ച് നടത്തുന്ന തെരച്ചിൽ തൽക്കാലത്തേക്കു നിർത്തിവച്ചു. കുളത്തിൽ മുങ്ങിത്തപ്പിയിട്ടും കാറും മറ്റും തെളിവുകളും ലഭിക്കാതായതോടെയാണു തെരച്ചിൽ അവസാനിപ്പിച്ചത്. 2017-ൽ കാണാതായ താഴത്തങ്ങാടി, അറുപറ, ഒറ്റക്കണ്ടത്തിൽ ഹാഷിം, ഹബീബ ദന്പതികൾക്കായാണ് ക്രൈംബ്രാഞ്ച് എസ്പി, ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയത്. ഇവർ താമസിച്ചിരുന്നതിന്റെ സമീപ പ്രദേശങ്ങളടക്കമുള്ള ജലാശയങ്ങളിൽ നേരത്തെ മുങ്ങൽ വിദഗ്ദരുടേയും സാങ്കേതിക വിദ്യയുടേയും സഹായത്തോടെ തെരച്ചിൽ നടത്തിയിരുന്നു. തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെയാണു മറിയപ്പള്ളിയിലെ പാറക്കുളത്തിൽ തെരച്ചിൽ നടത്തിയത്. നാലു വർഷം മുന്‍പ് ഹർത്താൽ ദിനത്തിൽ വൈകുന്നേരം ഭക്ഷണം വാങ്ങുന്നതിനായാണു പുതിയ കാറിൽ ദന്പതികൾ വീട്ടിൽനിന്നും പുറത്തു പോയത്. വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും തെളിവുകളൊന്നും ലഭിക്കാതെ വന്നതോടെ പിന്നീടു കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Read Moreവടിവാൾ കഴുത്തിൽ വച്ച് വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു; മയക്കുമരുന്ന് സംഘമെന്ന് പോലീസ്
കറുകച്ചാൽ: വ്യാപാരിയുടെ ഓട്ടോറിക്ഷ തടഞ്ഞു വടിവാൾ കാണിച്ചു ഭീഷണിപ്പെടുത്തി 40000 രൂപ തട്ടിയെടുത്തതു കഞ്ചാവ് മയക്കുമരുന്ന് സംഘമെന്ന് പോലീസ്.തിങ്കളാഴ്ച രാവിലെ 11.30ന് മുണ്ടത്താനം-ഇടയിരിക്കപ്പുഴ റോഡിൽ ഇലവുങ്കൽ ഭാഗത്തെ തിരക്കൊഴിഞ്ഞ സ്ഥലത്തായിരുന്നു സംഭവം. വാകത്താനം സ്വദേശി പണിക്കപ്പുരയിടം ബൈന്നി നൈനാന്റെ (52) പണമാണ് നഷ്്ടമായത്. സിഗരറ്റ് അടക്കമുള്ള ഉത്പന്നങ്ങൾ കടകളിൽ മൊത്തവിൽപന നടത്തുന്നയാളാണ് നൈനാൻ. കങ്ങഴ, ഇടയിരിക്കപ്പുഴ ഭാഗത്ത് കച്ചവടം നടത്തിയ ശേഷം മുണ്ടത്താനത്തേക്ക് പോകുകയായിരുന്നു ഇദ്ദേഹം. ഇലവുങ്കൽ ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഹെൽമറ്റ് ധരിച്ച് ബെക്കിലെത്തിയ രണ്ടു പേർ ഓട്ടോറിക്ഷയ്ക്ക് മുന്പിൽ ബൈക്ക് കുറുകെ നിർത്തിയ ശേഷം വടിവാളും കത്തിയുമായെത്തി നൈനാനെ ഭീഷണിപ്പെടുത്തി. കൈയിലുണ്ടായിരുന്ന ബാഗ് ബലമായി പിടിച്ചുവാങ്ങിയ ശേഷം മുണ്ടത്താനം ഭാഗത്തേക്ക് ബൈക്കിൽ രക്ഷപെട്ടു.ബൈക്കിനു നന്പർ പ്ലേറ്റ് ഇല്ലായിരുന്നു. കറുകച്ചാൽ, മണില, കങ്ങഴ തുടങ്ങിയ പ്രദേശങ്ങളിലെല്ലം കഞ്ചാവ് മയക്കുമരുന്ന് മാഫിയ സജീവമായിരിക്കുകയാണ്. കഞ്ചാവിനും മയക്കുമരുന്നിനും…
Read Moreമുറെ പോത്തുകളെ കണ്ടാൽ വിടില്ല, പൊക്കും! നെടുമ്പാശേരിയിൽ നിന്നും അഞ്ചു പോത്തുകളെ മോഷ്ടിച്ചപ്പോള്‍ കുടുങ്ങി
ചങ്ങനാശേരി: ചങ്ങനാശേരിയിൽ പോത്തുകളെ മോഷ്്ടിച്ചു കശാപ്പ് ചെയ്യുന്ന മൂന്നംഗ സംഘം കറങ്ങിയിരുന്നത് പച്ചക്കറി കച്ചടവടത്തിന്റെ മറവിൽ. ചങ്ങനാശേരിയിൽ താമസിക്കുന്ന അബ്ദുൾ സലാം, നെടുംകുന്നം സ്വദേശിയായ അപ്പുമോൻ, സതീഷ് എന്നിവരാണ് മോഷണ കേസിൽ പിടിയിലായത്. കഴിഞ്ഞ ഒരു വർഷമായി വിവിധ ജില്ലകളിൽ നിന്നായി ഇവർ മോഷ്്ടിച്ച് ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലും എത്തിച്ചു കശാപ്പ് ചെയ്തതും വില്പന നടത്തിയതും 50ൽപ്പരം പോത്തുകളെയാണ്. ഹരിയാനയിൽ നിന്നുള്ള മുറെ ഇനത്തിൽപ്പെട്ട ഒന്നര ലക്ഷത്തിൽപ്പരം രൂപ വിലയുള്ള പോത്തുകളെ മാത്രമേ സംഘം മോഷ്്ടിച്ചിരുന്നുള്ളൂ. അപ്പുമോൻ കശാപ്പ് ജോലികൾ ചെയ്യുന്നയാളാണ്. ഇയാളുടെ നേതൃത്വത്തിലാണ് പോത്തുകളെ കശാപ്പ് ചെയ്തു വില്പന നടത്തിയിരുന്നത്. ഇത്തരത്തിൽ ലക്ഷക്കണക്കിനു രൂപയാണ് ഇയാൾ സന്പാദിച്ചതെന്നാണ് പോലീസിനു ലഭിച്ചിരിക്കുന്ന വിവരം. പച്ചക്കറി കച്ചവടം നടത്താനാണെന്ന പേരിൽ ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിൽനിന്നും ഇവർ പിക്ക്അപ്പ് വാൻ രണ്ടും മൂന്നും ദിവസത്തേക്ക് വാടകയ്ക്ക് എടുക്കും. തുടർന്നു മൂന്നംഗ…
Read More