കോട്ടയം: കുമരകത്തും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജില്ലയിൽ അതീവ ജാഗ്രത. മൃഗസംരക്ഷണവകുപ്പും ത്രിതല പഞ്ചായത്തും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കുമരകത്ത് രണ്ടാം വാർഡിലെ ബാങ്ക് പടി പ്രദേശത്തെ രണ്ടിടങ്ങളിലെ താറാവുകളിൽനിന്ന് ശേഖരിച്ച് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി ആനിമൽ ഡിസീസസ് ലാബിൽ അയച്ച രണ്ടു സാന്പിളുകളുടെ പരിശോധനയിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു സംസ്കരിക്കുന്ന നടപടി ഇന്നു രാവിലെ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമ സേന രാവിലെ സ്ഥലത്ത് എത്തി. സ്ക്വാഡുകളായി തിരിഞ്ഞു താറാവുകളെ കൊല്ലുന്ന നടപടികളാണ് സ്വീകരിക്കുന്നത്. 4000 താറാവുകളെ കൊന്ന് സംസ്കരിക്കേണ്ടി വരുമെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇതിനാവശ്യമായ നടപടി സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പിനും പഞ്ചായത്തിനും പോലീസിനും നിർദ്ദേശം നൽകിയി്ട്ടുണ്ട്.പക്ഷിപ്പനി സ്ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളിലെ കട്ടമട പ്രദേശത്ത് ഇന്നലെ 5708 താറാവുകളെ കൂടി…
Read MoreCategory: Kottayam
ഒന്നല്ല, രണ്ടല്ല, നൂറുകണക്കിനു പാപ്പാമാർ… കോട്ടയത്ത് നാളെ വൈകുന്നേരം പാപ്പാറാലി
കോട്ടയം: അക്ഷരനഗരിയിലെ ക്രിസ്മസ് ആഘോഷത്തിനു തുടക്കം കുറിച്ച് നാളെ നൂറുകണക്കിനു ക്രിസ്മസ് പാപ്പാമാർ നഗരത്തിലെത്തും. കോട്ടയം നഗരസഭയുടെയും ജില്ലാ പഞ്ചായത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിലാണ് ക്രിസ്്മസ് പാപ്പാറാലിയും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചിരിക്കുന്നത്. പൂരനഗരിയായ തൃശൂരിൽ സംഘടിപ്പിക്കുന്ന ബോണ്‍ നത്താലെയുടെ മോഡലിലാണ് ക്രിസ്മസ് പാപ്പാമാരുടെ റാലി ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്മസ് കരോൾ ഗാനങ്ങളുടെ അകന്പടിയോടെ ക്രിസ്മസ് പാപ്പമാർ ഡാൻസും പാട്ടുമായി എത്തുന്നതോടെ നഗത്തിലെ ക്രിസ്മസ് ആഘോഷത്തിനു തുടക്കമാകുകയും നഗരവാസികൾക്ക് പുത്തൻ അനുഭവമാകുകയും ചെയ്യും. വൈകുന്നേരം 4.30 ന് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച് തിരുനക്കര മൈതാനിയിൽ പാപ്പാറാലി സമാപിക്കും. തുർന്ന് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ടിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സഹകരണ മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. സിഎസ്ഐ സഭാ മുൻ മോഡറേറ്റർ ബിഷപ് റവ. ഡോ. തോമസ് കെ ഉമ്മൻ ക്രിസ്മസ്…
Read Moreഹലോ 112 അല്ലേ… കണ്‍ട്രോൾറൂമിലേക്ക് ഒരു വണ്ടി കിട്ടുമോ ? കണ്ട്രോൾ റൂമിലെ പഴഞ്ചൻ വാഹനം പോലീസുകാർക്ക് തലവേദയാകുന്നു
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ പോലീസ് കണ്ട്രോൾ റൂമിലെ പഴഞ്ചൻ വാഹനം പോലീസുകാർക്ക് തലവേദയാകുന്നു. അടിയന്തരഘട്ടങ്ങളിൽ 112 ൽ പോലീസിനെ വിളിച്ചാൽ സഹായിക്കാൻ ആഗ്രഹമുണ്ടെങ്കിലും വഴിയിൽ കുടുങ്ങുമോയെന്ന ഭയത്താൽ മാറി നിൽക്കുകയാണ് പതിവ്. പോലീസ് കണ്ട്രോൾ റൂമിലെ പഴഞ്ചൻ വാഹനം ഏതു നിമിഷവും വഴിയിൽ ബ്രേക്ക്ഡൗണ്‍ ആകാമെന്ന അവസ്ഥയിലാണ്. ഒരാഴ്ച മുന്‍പ് തല നാരിഴയ്ക്കാണ് ഇതിൽ സഞ്ചരിച്ച പോലീസുകാർ രക്ഷപ്പെട്ടത്. ഓട്ടത്തിനിടയിൽ പുത്തൻപീടികയിൽ വാഹനത്തിനു പിന്നിലെ ടയർ ഉൗരിപ്പോയി. മിക്ക ദിവസവും അറ്റകുറ്റപ്പണി നടത്തിവേണം വാഹനം പുറത്തിറക്കേണ്ടത്. ഇത് പതിവായതോടെ ഡിപ്പാർട്ടമെന്റിന്റെ സഹായവും ലഭിക്കാതായി. ഇതോടെ പോലീസുകാർ സ്വന്തം കൈയിൽനിന്നും പണം മുടക്കിവേണം അറ്റകുറ്റപ്പണി നടത്തേണ്ടത്. റോഡിൽ കൂടി വാഹനം പോകുന്നത് വലിയ ശബ്ദമുണ്ടാക്കിയാണ്. ഈ സമയം റോഡിലാകെ പുകയും നിറയും. മലിനീകരണ നിയന്ത്രണ സർട്ടഫിക്കറ്റിന്റെ പരിശോധനയ്ക്കിറങ്ങുന്പോഴും പോലീസ് വാഹനത്തിന്റെ സ്ഥിതി ഇതുതന്നെ. പുതിയ വാഹനം അനുവദിക്കണമെന്ന് ഒന്നര…
Read Moreകരുതിയിരിക്കണം! പട്ടാപ്പകൽ ഡെലിവറി ബോയ് ചമഞ്ഞ് വീട് കയറി യുവതിയെ അടിച്ചുവീഴ്ത്തി പിടിച്ചുപറി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കാഞ്ഞിരപ്പള്ളി: പട്ടാപ്പകൽ ഡെലിവറി ബോയ് ചമഞ്ഞ് വീട്ടിൽ കയറി യുവതിയെ അടിച്ചുവീഴ്ത്തി മാല കവർന്നു. കാഞ്ഞിരപ്പള്ളിക്ക് സമീപം കൂവപ്പള്ളിയിലാണ് സംഭവം. ആലമ്പരപ്പ് കൊച്ചുമാടശേരി അജിത്തിന്റെ ഭാര്യ ഊർമിള (23) ആണ് ആക്രമണത്തിനിരയായത്. കള്ളന്റെ ആക്രമണത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവമുണ്ടായത്. യുവതിയും നാലും രണ്ടും വയസുള്ള കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഫ്ലിപ്കാർട്ടിൽ നിന്നും ഡെലിവറിയുമായി എത്തിയയാൾ എന്ന വ്യാജേനയാണ് കള്ളനെത്തിയത്. ഫ്ലിപ്കാർട്ടിൽ സാധനം ഓർഡർ ചെയ്തിരുന്നതിനാലും ഡെലിവറി ബോയ്സിന്റെ തോളിൽ കാണുന്ന ബാഗുണ്ടായിരുന്നതിനാലും യുവതിക്ക് സംശയം തോന്നിയില്ല. മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ യുവതി തടയാൻ നോക്കി. പിന്നാലെ യുവതിയെ മുഖത്തിടിച്ച് വീഴ്ത്തിയ ശേഷം മാല പൊട്ടിച്ച് മോഷ്ടാവ് രക്ഷപെടുകയായിരുന്നു. രണ്ടുപേരാണ് എത്തിയതെന്ന് പിന്നീട് യുവതി പോലീസിന് മൊഴി നൽകി. കള്ളന്റെ പിന്നാലെ ഓടിയപ്പോൾ റോഡിൽ മറ്റൊരാൾ ബൈക്കിൽ കാത്തുനിൽപ്പുണ്ടായിരുന്നതും യുവതി…
Read Moreഇന്ന് അവൾ വളർന്ന് വലിയ പെൺകുട്ടിയായി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; പിതാവിന് 30 വര്‍ഷം കഠിന തടവ്
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപപിഴയും. കോട്ടയം മുണ്ടക്കയത്താണ് സംഭവം. കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. ഇപ്പോള്‍ 20 വയസുള്ള പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലയളവില്‍ പിതാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി. അയല്‍വാസിയായ സ്ത്രീയോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ സംഭവം ചൈല്ഡ്ലൈന് പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്ഡ്ലൈന് പ്രവര്‍ത്തകരാണ് സംഭവം പോലീസില്‍ അറിയിച്ചത്.
Read Moreവൈക്കത്ത് എയർ ഗണ്ണിൽ നിന്നു വെടിയേറ്റ സുജാതയുടെ പൊന്നോമന പൂച്ചയ്ക്ക് ദാരുണാന്ത്യം; കരളിന് മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു; അയൽവാസി രമേശൻ അറസ്റ്റിൽ
കോട്ടയം: വൈക്കത്ത് വളർത്തു പൂച്ചയെ വെടിവെച്ച് കൊന്ന സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. തലയാഴം മുരിയംകേരിത്തറ രമേശനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തോക്ക് കസ്റ്റഡിയിലെടുത്തു. മൃഗങ്ങൾക്കെതിരായ അക്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. വൈക്കം തലയാഴം ആലത്തൂർ പാരണത്ര രാജു-സുജാത ദന്പതികളുടെ എട്ടു മാസം പ്രായമുള്ള ചിന്നു എന്ന വളർത്തുപൂച്ചയ്ക്കാണ് ഞായറാഴ്ച രാത്രി എട്ടോടെ രമേശിന്റെ എയർ ഗണ്ണിൽനിന്നു വെടിയേറ്റത്. തന്റെ പ്രാവിനെ ആക്രമിച്ചത് പൂച്ചയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പൂച്ചയെ കോട്ടയം മൃഗാശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. വെടിവയ്പ്പിൽ കരളിൽ മുറിവും കുടലിന് ക്ഷതവും ഏറ്റിരുന്നു. ആരോഗ്യനില വീണ്ടെടുക്കുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രിയോടെ പൂച്ച ചത്തത്. ഇതിനുമുന്‍പും അയൽവാസിയിൽനിന്ന് സമാന സംഭവങ്ങൾ പലഘട്ടങ്ങളിൽ ഉണ്ടായിട്ടുണ്ടെന്നും പല മൃഗങ്ങൾക്കും ഇത്തരത്തിൽ വെടിയേറ്റിട്ടുണ്ടെന്നും കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ കുടുംബം വൈക്കം പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
Read Moreക്രിസ്മസ് ഇങ്ങെത്തി…. കേക്കു വിപണി സജീവം; ആവശ്യക്കാരുടെ മുന്നിൽ വച്ചു നിമിഷങ്ങൾക്കകം കേക്കുകൾ ഉണ്ടാക്കി നൽകി കേറ്റർ ബേക്കറി
കോട്ടയം: കേക്കിന്റെ മാധുര്യമില്ലെങ്കിൽ എന്തു ക്രിസ്മസ് ആഘോഷം. ക്രിസ്മസ് ആഘോഷങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് കേക്ക്. കോവിഡ് മഹാമാരിക്കിടയിൽ മുങ്ങിപോയ രണ്ടു വർഷത്തെ ക്രിസ്മസ് ആഘോഷം കേക്ക് വിപണിയെ സാരമായി ബാധിച്ചിരുന്നു. ഇത്തവണ കേക്ക് വിപണി നേരത്തെ തന്നെ സജീവമാക്കിയിരിക്കുകയാണ് വ്യാപാരികൾ. കേക്ക് നിർമാണത്തിനാവശ്യമായ മുട്ട, നെയ്യ്, വനസ്പതി തുടങ്ങിയവയുടെ വിലവർധനവു മൂലം കേക്കുകൾക്ക് ഇത്തവണ 10 ശതമാനം വിലവർനവുണ്ട്. 800 ഗ്രാം പ്ലം കേക്കിന് 340 രൂപയാണ് വില. മാർബിൾ കേക്കിനും 800 ഗ്രാമിനു 340 രൂപയാണ് വില ക്രീം ഐസിംഗ് കേക്കുകൾക്ക് 650 രൂപ മുതൽ 900 രൂപ വരെയാണ് വില. ഫ്രഷ് ക്രീം കേക്കുകൾക്കും 400 രൂപ മുതൽ 600 രൂപ വരെയാണ് വില. ക്രിസ്മസ് വിപണിയിൽ മുന്‍പു പ്ലം കേക്കുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ വൈറ്റ് കേക്കുകൾ ക്രമേണ വിപണി കീഴടക്കാൻ തുടങ്ങി.…
Read Moreകെഎസ്ആർടിസിയുടെ ടൂർപാക്കേജ് സർവീസുകൾ സൂപ്പർഹിറ്റ് ! ഇടുക്കിയിലേക്ക് സഞ്ചാരികളെത്തുന്നു…
ടി.പി.സന്തോഷ്കുമാർ തൊടുപുഴ: ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മറ്റു ജില്ലകളിൽ നിന്നും കെഎസ്ആർടിസി ആരംഭിച്ച സർവീസുകൾ സൂപ്പർ ഹിറ്റ്. മൂന്നാറിലേക്കുള്ള ജംഗിൾ സഫാരി ആസ്വദിക്കാൻ കെഎസ്ആർടിസി സീറ്റുകൾ റിസർവ് ചെയ്യുന്നവരുടെ എണ്ണം അധികൃതരെ പോലും അന്പരപ്പിച്ചിരിക്കുകയാണ്. കോതമംഗലത്തു നിന്നു മൂന്നാറിലേക്കുള്ള സർവീസുകൾ വന്പൻ വിജയമായതിനു പുറമെ ഹരിപ്പാട് നിന്നുള്ള വാഗമണ്‍ സർവീസും സഞ്ചാരികളുടെ എണ്ണം കൊണ്ട് വിസ്മയിപ്പിക്കുകയാണ്. കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ആതിരപ്പിള്ളി വഴി മലക്കപ്പാറയിലേക്കുള്ള സർവീസുകൾ സഞ്ചാരികളുടെ ബാഹുല്യം മൂലം ശ്രദ്ധ നേടിയതോടെയാണ് ഇടുക്കിയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ ബന്ധിപ്പിച്ച് കെഎസ്ആർടിസി പ്രത്യേക സർവീസുകൾ ആരംഭിച്ചത്. പ്രകൃതി മനോഹാരിത കൊണ്ട് സന്പന്നമായ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ കുറഞ്ഞ ചിലവിൽ സന്ദർശിക്കാമെന്നതിനാൽ ഒട്ടേറെ പേരാണ് ഇതിനായി അവസരം തേടി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നത്. 40 പേർക്ക് കോതമംഗലത്തു നിന്ന് മൂന്നാറിലേക്കുള്ള സർവീസ് ആഴ്ചയിൽ 40…
Read Moreകടുത്ത മഞ്ഞ്, അതിശൈത്യം..! മുല്ലപ്പൂവിനു പൊന്നുവില; ഒരു മുഴത്തിനു 150; കല്യാണപാര്‍ട്ടിക്ക് മുല്ലപ്പൂവിന് മാത്രം മൂവായിരം കടക്കും
തിരുവല്ല: കടുത്ത മഞ്ഞും അതിശൈത്യവുംമൂലം മുല്ലപ്പൂവിന് തീവില. കിലോയ്ക്ക് 4000 മുതല്‍ 5500 രൂപ വരെയായി. വിലകയറിയതോടെ വിവാഹങ്ങള്‍ക്കും ചെലവേറി. ഒരുമുഴത്തിന് 150 രൂപയ്ക്കാണ് ജില്ലയില്‍ ഇന്നലെയും ഇന്നും കച്ചവടം നടന്നത്. ഓണത്തിന് പോലും ഇത്രയുംവില കൂടിയിട്ടില്ല. അന്ന് 70 രൂപയ്ക്ക് മുകളില്‍ വന്നിട്ടില്ല. ശങ്കരന്‍കോവില്‍,ദിണ്ഡിഗല്‍,തേനി,മധുര എന്നിവിടങ്ങളില്‍ നിന്നാണ് ജില്ലയില്‍ പൂവരുന്നത്. ഒരു മാസത്തിലേറെയായുള്ള കടുത്ത തണുപ്പും മഞ്ഞുവീഴ്ചയുംമൂലം മുല്ലപ്പൂക്കള്‍ ചെടിയില്‍ത്തന്നെ ചീഞ്ഞ് കറുക്കുന്ന സ്ഥിതിയാണെന്ന് കര്‍ഷകര്‍ പറയുന്നു. മൊട്ടുണ്ടായി പൂവിരിയുന്ന സമയത്ത് സാമാന്യം വെയിലുണ്ടെങ്കില്മാത്രമേ നല്ലനിലയില്‍ പൂക്കള്‍ ഉണ്ടാകൂ. പൂക്കുലയില് ഏതുസമയത്തും ജലാംശമുള്ളതിനാല്‍ മരുന്നടിച്ചാലും ഫലിക്കില്ല. മഞ്ഞുവീഴ്ച മൂലമുള്ള സ്കോര്ച്ചിങ് എന്ന അവസ്ഥയാണിതെന്ന് തമിഴ്നാട് കൃഷിവകുപ്പ് വ്യക്തമാക്കി. താമരയ്ക്ക് ഒരെണ്ണത്തിന് 40 രൂപയാണ് വിപണിവില, അരളിക്ക് 1 കിലോ 450,ബന്ദി 1 കിലോ 200, തുളസി കിലോ…100, റോസ് 1 കിലോ 450, ട്യൂബ് റോസ്…
Read Moreഅയൽവാസി എയർ ഗണ്‍ ഉപയോഗിച്ചു വെടിവെച്ച പൂച്ചയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമായേക്കും; പരാതി നൽകി കുടുംബം; അയൽ വാസി രമേശൻ മുങ്ങി
വൈക്കം: വളർത്തു പൂച്ചയെ അയൽവാസി വെടിവെച്ചു കൊലപ്പെടുത്തുവാൻ ശ്രമിച്ച സംഭവത്തിൽ പൂച്ചയുടെ എക്സ് റേ ഇന്ന് എടുക്കും. എക്സറേ ഫലം ലഭിച്ചശേഷം പൂച്ചയ്ക്ക് തുടർ ചികിത്സ നടത്താമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ചങ്ങനാശേരി വെറ്ററിനറി ആശുപത്രിയിലാണ് എക്സ് റേ എടുക്കുന്നത്. വൈക്കം തലയാഴം ആലത്തൂർ പാരണത്ര രാജു-സുജാത ദന്പതികളുടെ എട്ടു മാസം പ്രായമുള്ള ചിന്നു എന്ന വളർത്തുപൂച്ചയ്ക്കാണ് ഞായറാഴ്ച രാത്രി എട്ടോടെ അയൽവാസിയുടെ എയർ ഗണിൽനിന്നു വെടിയേറ്റത്. വയറിനു ഗുരുതരമായി പരിക്കേറ്റ പൂച്ചയെ ഇന്നലെ രാവിലെ കോട്ടയം വെറ്ററിനറി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.ഒരു പകൽ മുഴുവൻ വിദഗ്ധ ചികിത്സ ലഭ്യമാക്കിയാണ് പൂച്ചയുടെ ജീവൻ രക്ഷിച്ചത്. ഞായറാഴ്ച വൈകുന്നേരം സമീപത്തെ ഒരു വിവാഹ സത്കാരത്തിനു സുജാതയും കുടുംബവും പോയപ്പോൾ കൂടെയെത്തിയ പൂച്ച നിരത്തുവക്കിൽ ഇരിക്കുകയായിരുന്നു. രാത്രി എട്ടിനു കുടുംബം മടങ്ങിവരുന്നതു കണ്ട് വഴിവക്കിൽനിന്നു പൂച്ചകൂടെപ്പോരാൻ ഓടി വരുന്പോഴായിരുന്നു അയൽവാസി രമേശൻ…
Read More