അ​ർ​ധ​രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ൽ യു​വ​തി​ക്കു നേ​രേ ആ​ക്ര​മ​ണം! മുണ്ടക്കയം സ്വദേശിക്കെതിരേ കേസ്; കാട്ടിക്കൂട്ടിയത് ഇങ്ങനെ…

കോ​ട്ട​യം: അ​ർ​ധ​രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ൽ യു​വ​തി​ക്കു നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ ആ​ൾ​ക്കെ​തി​രേ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക്കെ​തി​രെ​യാ​ണ് കേ​സ്.

ഇ​ന്ന​ലെ രാ​ത്രി 12ന് ​കെഎ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ലാ​ണ് സം​ഭ​വം. സം​ക്രാ​ന്തി​യി​ലെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബം ത​ട്ടു​ക​ട​യി​ലെ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ചു.

തു​ട​ർ​ന്നു വീ​ട്ട​മ്മ തൊട്ട​ടു​ത്തു​ള്ള ക​ട​യി​ലെ​ത്തി കു​പ്പി​വെ​ള്ളം വാ​ങ്ങു​ന്ന​തി​നി​ടയി​ലാ​ണ് ഇ​യാ​ൾ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച​ത്. കു​ത​റി​യോ​ടി​യ വീ​ട്ട​മ്മ മ​റ്റൊ​രു ക​ട​യ്ക്കു​ള്ളി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ക്ര​മി പി​ന്നാ​ലെ എ​ത്തി​യെ​ങ്കി​ലും പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന നാ​ട്ടു​കാ​രും ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​രും ചേ​ർ​ന്നു ഇ​യാ​ളെ പി​ടി​കൂ​ടി.

കൈ​യി​ലു​ണ്ടാ​യി​രു​ന്ന തു​ണി​യി​ൽ ക​ല്ലു​കെ​ട്ടി​യ​ശേ​ഷം അ​ക്ര​മി എ​ല്ലാ​വ​രെ​യും ആ​ക്ര​മി​ക്കാ​നും ശ്ര​മി​ച്ചു.

ഇ​തോ​ടെ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി ഇ​യാ​ളെ കീ​ഴ​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വെ​സ്റ്റ് പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി കൈ​മാ​റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment