കോട്ടയം: നായ വളർത്തൽ മേഖലയിൽ നാടൻ നായ്ക്കുട്ടികൾക്ക് ആവശ്യക്കാർ വർധിക്കുന്നു. ജർമൻ ഷെപ്പേർഡ്, ലാബർഡോർ, ഗ്രേറ്റ് ലൈൻ, ഡോബർമാൻ, ബുൾഡോഗ്, റോഡ് വില്ലർ, പഗ് തുടങ്ങി നിരവധി ഇനത്തിൽ പെട്ട നായ്ക്കളെയാണ് വളരെക്കാലമായി വീടുകളിൽ വളർത്തിയിരുന്നത്. ഇത്തരം നായ്ക്കൾ ആർഭാടത്തിന്റെ ഭാഗവുമാണ്. ഇവയുടെ സംരക്ഷണ ചെലവ് വലിയ തോതിൽ വർധിച്ചതോടെ ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങി. ഇത്തരം നായ്ക്കളെ അപേക്ഷിച്ച് നാടൻ നായ്ക്കൾക്കു വീടും പരിസരവും സംരക്ഷിക്കാനുള്ള കഴിവും കുറഞ്ഞ സംരക്ഷണ ചെലവുമാണ് നിരവധി ആളുകളെ മാറ്റി ചിന്തിപ്പിക്കാൻ കാരണമാക്കിയത്. കുറുക്കൻ, കാട്ടുപാക്കാൻ തുടങ്ങിയവയുടെ ശല്യം നാടൻ നായ്ക്കളുള്ള സ്ഥലങ്ങളിൽ ഉണ്ടാകാറില്ല. വിദേശ ജനുസുകളിൽ പെട്ട നായ്ക്കൾക്കു കൃത്യമായ പരിശീലനം ലഭിച്ചില്ലെങ്കിൽ തീറ്റയും ഉറക്കവും മാത്രമാണ് ഉണ്ടാവുക. നാടൻ നായ്ക്കൾക്കു വീട്ടുകാരോടുള്ള അമിത സ്നേഹവും ആളുകളെ കൂടുതൽ ആകർഷിക്കുന്നുണ്ടെങ്കിലും നായ്ക്കുഞ്ഞുങ്ങളുടെ ലഭ്യത കുറവ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇതിനു…
Read MoreCategory: Kottayam
റോഡിൽ പശുവുണ്ട് സൂക്ഷിക്കുക! ഒരുജീവൻ പൊലിഞ്ഞിട്ടും പല അപകടങ്ങൾ നടന്നിട്ടും കണ്ടില്ലെന്ന് നടിച്ച് പശു ഉടമകൾ
അയ്മനം: ഒരു മാസം മുന്‍പ് റോഡിൽ ബന്ധിച്ചിരുന്ന പശുവിന്റെ കയറിലുടക്കിയുണ്ടായ അപകടത്തിൽ ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞിട്ടും വീണ്ടും നിഷേധപൂർവമായ സമീപനം. ദിവസങ്ങൾക്കുള്ളിൽ നാൽക്കാലികളെ റോഡിൽ കെട്ടിയിടാൻ തുടങ്ങി. കല്ലുമട – കുമ്മനം എംഎൽഎ റോഡിലാണ് വീണ്ടും പശുക്കളെ മേയ്ക്കാൻ വിട്ടിരിക്കുന്നത്. ഓഗസ്റ്റ് 30ന് ഐക്കരശാലി- കല്ലുങ്കത്ര റോഡിൽ എസ്എൻഡിപി ശ്മശാനത്തിനു സമീപം പശുവിനെ കെട്ടിയിരുന്ന കയറിൽ കുരുങ്ങിയുണ്ടായ അപകടത്തിൽ ഒരു യുവാവിന്റെ ജീവൻ പൊലിഞ്ഞിരുന്നു. റോഡുകളിൽ അപകടകരമാവിധം കന്നുകാലികളെ കെട്ടുന്നതിനും അഴിച്ചുവിടുന്നതിനുമെതിരെ വല്യാട് ഡ്രീം ക്യാച്ചെഴ്സ് ക്ലബ്ബും നാട്ടുകാരും ചേർന്ന് പഞ്ചായത്തിൽ പരാതിയും നൽകിയിരുന്നു. അതിനുശേഷം ഏതാനും ദിവസങ്ങൾ പശുവിനെ റോഡിൽ കെട്ടിയിരുന്നില്ല. ഇപ്പോൾ വീണ്ടും തുടരുകയാണ്. ഒരുജീവൻ പൊലിഞ്ഞിട്ടും പല അപകടങ്ങൾ നടന്നിട്ടും നാട്ടുകാരുടെ മനോഭാവത്തിന് മാറ്റമുണ്ടായില്ല.
Read Moreകൊലപാതകത്തിനിടയാക്കിയത് കുടുംബ വഴക്ക് തന്നെയോ? ആറുവയസുകാരനെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യല്‍ തുടരുന്നു
അടിമാലി: ആനച്ചാല്‍ ആമക്കണ്ടത്ത് ആറുവയസുകാരനെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാന്‍ എന്ന സുനില്‍കുമാറിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുന്നു. കൊലപാതകത്തിനിടയാക്കിയത് കുടുംബ വഴക്ക് തന്നെയാണോ എന്നതിന് കൂടുതല്‍ സ്ഥിരീകരണം വരുത്തുകയാണ് പോലീസിന്റെ ലക്ഷ്യം. കൊലനടത്തിയ ശേഷം മൂത്തവന് കുടിയില്‍ ചെങ്കുളം ഡാമിന്റെ സമീപമുള്ള യൂക്കാലി കാട്ടില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കാടു വളഞ്ഞാണ് ഇന്നലെ വൈകുന്നേരം ആറോടെ പോലീസ് പിടികൂടിയത്. ആനച്ചാല്‍ ആമക്കണ്ട് റൈഹാനത്ത് മന്‍സിലില്‍ റിയാസ് റഹ്മാന്റെ മകന് അബ്ദുള്‍ ഫത്താഹ് റയ്ഹാനാണ് ഇന്നലെ പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിനിരയായ കുട്ടിയുടെ മാതാവ് സഫിയ (32), സഫിയയുടെ മാതാവ് സൈനബ (73) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു സംഭവം.പ്രതി പെട്ടെന്ന് ഒളിവില്‍ പോകാന്‍ സാധ്യതയുള്ള ഏറ്റവും അടുത്ത പ്രദേശം എന്ന നിലക്കാണ് പോലീസ് ചെങ്കുളം ഡാമിന്റെ പരിസരത്തുള്ള വനമേഖലയില്‍…
Read Moreപണം വാങ്ങി സിലിണ്ടറും ഇറക്കി വാഹനം പോയി! ഉപയോഗിക്കാനായി സിലിണ്ടർ എടുത്തപ്പോള്‍ ഉടമ ആ സത്യം മനസിലാക്കി… ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറപടി ഇങ്ങനെ…
മൂലമറ്റം: സിലിണ്ടറിൽ പാചകവാതകം നിറയ്ക്കാതെ സീൽ ചെയ്തു നൽകിയതായി ആക്ഷേപം. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഏജൻസി നൽകിയ സിലിണ്ടറിലാണ് പാചകവാതകം ഇല്ലാതെ ലഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വിതരണ വാഹനം വന്നപ്പോൾ മൂലമറ്റത്തെ ഒരു വ്യാപാരിയുടെ കടയിൽ ഇലപ്പള്ളി സ്വദേശി ഏൽപിച്ചിരുന്ന സിലിണ്ടർ മാറാൻ ബുക്കും പണവും കടയുടമ ഇവരെ ഏൽപിച്ചു. പണം വാങ്ങി സിലിണ്ടറും ഇറക്കി വാഹനം പോയി. ഇന്നലെ ഉടമ വന്ന് സിലിണ്ടർ എടുത്തപ്പോഴാണ് പാചക വാതകം ഇല്ലെന്നറിയുന്നത്. തുടർന്ന് ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ സിലിണ്ടർ പരിശോധിച്ച് എടുക്കണമെന്നുള്ള മറുപടിയാണ് ലഭിച്ചതെന്നാണ് ഉപഭോക്താവിന്റെ പരാതി.
Read Moreപരിശോധനകൾ കർശനം! ചില വാഹനങ്ങളുടെ പിന്നിലെ രജിസ്റ്റർ നമ്പര്‍ കാണാനേ വയ്യ… പിന്നിലെ സിഗ്നലുകളും
ചങ്ങനാശേരി: പോലീസും മോട്ടോർ വാഹന വകുപ്പും പരിശോധനകൾ കർശനമാക്കുന്പോഴും ചില വാഹനങ്ങളുടെ പിന്നിലെ രജിസ്റ്റർ നന്പർ അവ്യക്തം. ചില വാഹനങ്ങളുടെ രജിസ്റ്റർ നന്പറിനൊപ്പം പിന്നിലെ സിഗ്നലുകളും കാണാനാവുന്നില്ലെന്നും ലൈറ്റുകൾ തെളിയുന്നില്ലെന്നും പരാതിയുണ്ട്. മുന്‍പിലും പിന്നിലും വശങ്ങളിലും കാണത്തക്കവിധം രജിസ്റ്റർ നന്പറുകൾ പ്രദർശിപ്പിക്കണമെന്ന നിബന്ധന നിലനിൽക്കുന്പോഴാണ് അധികാരികളുടെ കണ്മുന്പിലൂടെ ഇത്തരം നിയമലംഘനം നടത്തി വാഹനങ്ങൾ പായുന്നത്. മണ്ണും മണലും പാറപ്പൊടിയും ഉൾപ്പെടെ കയറ്റിപ്പോകുന്ന ടിപ്പറും ടോറസും ഉൾപ്പെടെ വാഹനങ്ങളുടെ പിന്നിലെ ബ്രേക്ക് ലൈറ്റുകളുൾപ്പെടെ സിഗ്നലുകൾ കാണാനാവാതെ വരുന്നത് പിന്നാലെ വരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാൻ ഇടയാക്കുമെന്നു വാഹന സഞ്ചാരികൾ ചൂണ്ടിക്കാട്ടുന്നു.
Read Moreകൊച്ചുകാമാക്ഷിയിൽ നന്നങ്ങാടി കണ്ടെത്തി! മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മണ് ശവക്കല്ലറയാണോ?
കട്ടപ്പന: ഇരട്ടയാർ കൊച്ചുകാമാക്ഷിയിൽ നന്നങ്ങാടി കണ്ടത്തി. നരിവേലിക്കുന്നേൽ ജോസഫിന്റെ കൃഷിയിടത്തിൽനിന്നുമാണ് നന്നങ്ങാടി കണ്ടെത്തിയത്. കൊച്ചുകാമാഷി തന്പാൻ സിറ്റിക്കു സമീപമുള്ള കൃഷിയിടത്തിൽനിന്നുമാണ് നന്നങ്ങാടി ലഭിച്ചത്. കൃഷിയിടത്തിൽ പടു താക്കുളം നിർമിക്കുന്നതിനിടെയാണ് നന്നങ്ങാടി കണ്ടത്. തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ കുടം പൊട്ടാതെ മണ്ണിൽനിന്നും പുറത്തെടുത്തു. ലഭിച്ച നന്നങ്ങാടി സ്ഥല ഉടമയുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. കല്ലുകൊണ്ട് കുടത്തിന്റെ വായ് ഭാഗം അടച്ച നിലയിലായിരുന്നു. കുടത്തിനകത്തുനിന്നും ചെറിയ മണ്കുടത്തിനു സമാനമായ അവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ അടക്കംചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന വലിയ മണ് ശവക്കല്ലറയാണെന്നാണ് നിഗമനം. മുൻപും സമീപപ്രദേശങ്ങളിൽ കൃഷി ആവശ്യത്തിനും മറ്റുമായി മണ്ണ് മാറ്റുന്ന വേളയിൽ നിരവധി നന്നങ്ങാടികൾ ലഭിച്ചിട്ടുണ്ട്.
Read Moreതോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കു പോയപ്പോൾ..! പതിന്നാലുകാരിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
രാജകുമാരി: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷ ഡ്രൈവറായ യുവാവിനെ ശാന്തൻപാറ പോലീസ് അറസ്റ്റ് ചെയ്തു. കോന്പാറ പന്നിയാർ സ്വദേശി മുകേഷ് പ്രഭു(24)ആണ് പിടിയിലായത്. തോട്ടം തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്കു പോയപ്പോൾ പെണ്‍കുട്ടിയും ഇളയ സഹോദരനും മാത്രമായിരുന്നു താമസസ്ഥലത്ത് ഉണ്ടായിരുന്നത്. ഈസമയം മുകേഷ് ഇവിടെ എത്തി കുട്ടികളെ പ്രലോഭിപ്പിച്ച് ഓട്ടോറിക്ഷയിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. സഹോദരനെ പാതി വഴിയിൽ ഇറക്കിവിട്ടശേഷം പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അതിനുശേഷം കുട്ടിയെ താമസസ്ഥലത്ത് കൊണ്ടുപോയി വിടുകയും ചെയ്തു. ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച പെണ്‍കുട്ടിയെ മാതാപിതാക്കൾ ചോദ്യംചെയ്തപ്പോഴാണ് പീഡനവിവരം പുറത്തായത്. തുടർന്ന് ശാന്തൻപാറ പോലീസിൽ പരാതി നൽകുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.
Read Moreആരായാലും ഇങ്ങനെയൊക്കെ ചെയ്യാമോ? നാട്ടുകാരുടെ വെള്ളംകുടിയും മുട്ടി, പ്രദേശത്ത് ദുർഗന്ധവും ! സംഭവം അന്വേഷിക്കാന്‍ പോലീസ്
ഗാന്ധിനഗർ: ശുദ്ധജല വിതരണ കേന്ദ്രത്തിൽ വിഷം കലർത്തിയ സംഭവത്തിൽ പോലീസിൽ പരാതി നൽകും. ആർപ്പൂക്കര പഞ്ചായത്ത് മൂന്നാം വാർഡ് ചൂരക്കാവ് ക്ഷേത്രത്തിനു സമീപമുള്ള കുളത്തിലാണ് സാമൂഹ്യ വിരുദ്ധർ വിഷം കലർത്തിയത്. ഇതോടെ മത്സ്യങ്ങൾ ചത്തുപൊങ്ങി. വേനൽക്കാലത്ത് ഇവിടെ നിന്നും വെള്ളം പന്പു ചെയ്താണ് സമീപവാസികളായ നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്നത്. തെളിഞ്ഞു കിടന്നിരുന്ന കുളത്തിലെ വെള്ളം വിഷം കലർത്തിയതോടെ മഞ്ഞ നിറമാകുകയും മത്സ്യങ്ങൾ ചത്തുപൊങ്ങുകയും ചെയ്തു. പ്രദേശത്ത് ദുർഗന്ധം വമിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് നാട്ടുകാർക്കിടയിൽ ഉണ്ടായിരിക്കുന്നത്. സാമൂഹ്യ പ്രവർത്തകനും ചിത്രകാരനുമായ സി.ജി. കൃഷ്ണകുമാർ ഒറ്റയാൾ സമരം നടത്താനൊരുങ്ങുകയാണ്. പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും ഇന്നു രേഖാമൂലം പരാതി നൽകുമെന്നും വാർഡ് മെന്പർ സേതുലക്ഷ്മി അറിയിച്ചു.
Read Moreമോൻസന്റെ തട്ടിപ്പ്! കടുത്തുരുത്തിയിലും ഇന്റലിജൻസ് പരിശോധന; പോലീസ് അറിയാതെ..
കടുത്തുരുത്തി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കല്‍ കടുത്തുരുത്തിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ഇടപാടുകളെ സംബന്ധിച്ചു സംസ്ഥാന പോലീസിലെ ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയതായി സൂചന. ദിവസങ്ങള്‍ക്കു മുമ്പാണ് കടുത്തുരുത്തിയിലെത്തി സംഘം പരിശോധന നടത്തിയത്. മോന്സണ് മാവുങ്കല്‍ കബളിപ്പിച്ചവര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായാണ് കടുത്തുരുത്തിയിലെത്തി വിവരശേഖരണം നടത്തിയത്. മോന്സണ് പ്രവാസി സംഘടനയുടെ സംസ്ഥാന നേതാവയതിനാല്‍ കടുത്തുരുത്തിയുമായി ഇയാള്‍ക്ക് വലിയ ബന്ധങ്ങളാണുള്ളതെന്നാണ് പുറത്തു വരുന്ന വിവരം. സമീപകാലത്ത് മോന്സണ് കടുത്തുരുത്തിയില്‍ സന്ദര്‍ശനം നടത്തിയിരുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചതായാണ് അറിവ്. മോന്സണ് ആരെങ്കിലുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക തട്ടിപ്പല്ലാതെ പുരാവസ്തുക്കളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് ഈ മേഖലയില്‍ നടത്തിയിട്ടുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. പോലീസ് അറിയാതെ.. കടുത്തുരുത്തിയിലെ പോലീസ്…
Read Moreസഹപാഠിയുടെ കഴുത്തറത്തിട്ടും കൂസലില്ലാതെ അഭിഷേക്; ഞെട്ടിക്കുന്ന സാക്ഷിമൊഴി ഇങ്ങനെ…
പാലാ: പ്രണയം നിരസിച്ച സഹപാഠിയെ യുവാവ് കഴുത്തറത്തു കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കേരളം കണ്ടത്. വൈക്കം സ്വദേശിനി നിതിനാ മോളാണ് പാലാ സെന്റ് തോമസ് കോളജിലേക്കുള്ള വഴിമധ്യേ കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് പ്രതി. മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥികളാണ് ഇരുവരും. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് നടുക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. സപ്ലിമെന്ററി പരീക്ഷ കഴിഞ്ഞ് നിതിന പുറത്തിറങ്ങുന്നതും കാത്ത് അഭിഷേക് സ്ഥലത്ത് കാത്തിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മുൻകൂട്ടി തീരുമാനിച്ചപോലെ കത്തിയും ഇയാൾ കൈയിൽ കരുതിയിരുന്നു. പതിവ് അധ്യയനദിവസമല്ലാതിരുന്നതിനാൽ കാമ്പസിൽ വിദ്യാർഥികളും നന്നേ കുറവായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിതിനയെയാണ്. തൊട്ടടുത്ത് കൂസലില്ലാതെ സിമന്റ് ബഞ്ചിൽ ഇരിക്കുകയായിരുന്നു അഭിഷേകെന്നും ദൃക്സാക്ഷികൾ പറയുന്നു. സ്ഥലത്ത് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് എത്തി വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോൾ ഒരു ഭാവവ്യത്യാസവും കൂടാതെ ഇയാൾ വാഹനത്തിൽ കയറി.…
Read More