ചങ്ങനാശേരി: ചങ്ങനാശേരിയിലെ ആഭരണശാലയിൽ നിന്നും വെള്ളി ആഭരണങ്ങൾ മോഷണം പോയ സംഭവത്തിലെ പോലീസ് അന്വേഷണം കരുവാറ്റ, പത്തനാപുരം കേന്ദ്രീകരിച്ചു പുരോഗമിക്കുന്നു. ചങ്ങനാശേരിയിൽ നടന്നതിനു സമാനമായ മോഷണം പത്തനാപുരത്തുള്ള വിനായക ജ്വല്ലറിയിലും കരുവാറ്റയിലുള്ള ജ്വല്ലറിയിലും നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ കടകളിലെല്ലാം മഴക്കോട്ട് അണിഞ്ഞ് എത്തിയ ആൾ വെള്ളി ആഭരണങ്ങൾ മാത്രമാണ് മോഷ്്ടിച്ചത്. മൂന്നു സ്ഥലങ്ങളിലും മോഷ്ടാവ് എത്തിയതു സ്വിഫ്റ്റ് കാറിലാണെന്ന സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. ഈ കാറിന്റെ രജസ്റ്റർ നന്പർ പോലീസിന് ലഭ്യമായിട്ടില്ലെങ്കിലും കാർ കണ്ടെത്താനുള്ള അന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവിടേക്ക് വ്യാപിപ്പിച്ചത്. കേസ് അന്വേഷിക്കുന്ന 20അംഗം പോലീസ് സംഘം പത്തനാപുരം, ഹരിപ്പാട് പോലീസുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു വരികയാണ്. നാട്ടുകാരൻ ?മോഷണം നടന്ന കടയിലെത്തിയ ഡോഗ് സ്ക്വാഡിലെ നായ കടകളിലെ പരിശോധനക്കുശേഷം കാക്കാംതോട് എത്തിയാണ് നിന്നത്. ഇതോടെ മോഷണത്തിനു പിന്നിൽ നാട്ടുകാരനാണെന്ന…
Read MoreCategory: Kottayam
ഇരുട്ടിന്റെ മറവിൽ കള്ളനെത്തി, പോലീസ് കയ്യോടെ പൊക്കി! പോലീസിന്റെ രാത്രി പരിശോധന ഫലം കണ്ടു….
ചങ്ങനാശേരി: പോലീസിന്റെ രാത്രി പരിശോധന ഫലം കണ്ടു. വീട് കുത്തിതുറന്ന കള്ളൻ പിടിയിലായി. വെള്ളാവൂർ മണിമല നിരപ്പേൽ വീട്ടിൽ കൃഷ്ണൻകുട്ടി (71) ആണ് അറസ്റ്റിലായത്. ആഭരണശാലകളിൽ മോഷണം നടന്നതോടെ പോലീസ് പരിശോധന കർശനമാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ പോലീസ് നഗരത്തിൽ പട്രോളിംഗ് നടത്തുന്നതിനിടിയിലാണ് കൃഷ്ണൻകുട്ടിയെ കണ്ടത്. സംശായാസ്പദമായ സാചര്യത്തിൽ കണ്ട ഇയാളെ ചോദ്യം ചെയ്തതോടെയാണ് മോഷണം നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായത്. നാളുകൾക്കു മുന്‍പ് മണിമല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് മോഷണക്കേസിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയ കൃഷ്ണൻകുട്ടി ചങ്ങനാശേരി കേന്ദ്രീകരിച്ചു വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷനിലെ മോഷണ കേസിൽ ഇയാളെ പിടികിട്ടാപുള്ളിയായും പ്രഖ്യാപിച്ചിട്ടുണ്ട്. ചങ്ങനാശേരിയിലും സമീപ പ്രദേശങ്ങളിലുമായി ആൾതാമസമില്ലാത്ത നിരവധി വീടുകളുണ്ട്. ആൾത്തിരക്ക് കുറഞ്ഞ സ്ഥലങ്ങളിൽ പകൽ സമയങ്ങളിൽ കറങ്ങി നടന്ന് ഒഴിഞ്ഞ വീടുകൾ നോക്കിവച്ചശേഷം രാത്രികാലങ്ങളിൽ മോഷണം നടത്തുകയാണ് ഇയാളുടെ പതിവെന്ന് പോലീസ്…
Read Moreചങ്ങനാശേരിക്കാർക്ക് ഭയം, പോലീസ് പ്രതിയെ പിടികൂടണം! നഗരത്തെ നടുക്കി ആഭരണശാലകളിലെ മോഷണം നടന്നിട്ട് ദിവസങ്ങൾ; ഇരുട്ടിൽ തപ്പി പോലീസ്
ചങ്ങനാശേരി: ചങ്ങനാശേരി നഗരത്തെ നടുക്കി ആഭരണശാലകളിലെ മോഷണം നടന്നിട്ട് ദിവസങ്ങൾ പിന്നിടുന്പോഴും ഇരുട്ടിൽ തപ്പി പോലീസ്. മോഷ്്ടാക്കളെക്കുറിച്ചു പോലീസിനു വിവരങ്ങൾ ലഭിക്കാതെ ആയതോടെ പ്രദേശവാസികളും ഭീതിയിലാണ്. കഴിഞ്ഞ 12ന് രാത്രിയിലാണ് ചങ്ങനാശേരി മാർക്കറ്റ് റോഡിലെ, ആലുക്കൽ, ഐശ്വര്യ ജൂവലറികളിൽ മോഷണം നടന്നത്. ഈ കടകളിൽ നിന്നും ഒരു ലക്ഷത്തോളം രൂപയുടെ വെള്ളി ആഭരണങ്ങളാണ് മോഷണം നടന്നത്. പിറ്റേന്ന് രാവിലെയാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. തുടർച്ചയായി മോഷണം നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് മോഷ്്ടാക്കളെ പിടികൂടുന്നതിനായി ഇരുപതംഗ പോലീസ് സേനയെ കേസ് അന്വേഷണത്തിനായി നിയോഗിച്ചെങ്കിലും പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചിട്ടില്ല. ഇതിനു പുറമേ ചങ്ങനാശേരി മേഖലകളിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ചു മോഷണശ്രമവും സാമൂഹിക വിരുദ്ധ ശല്യവും വർധിച്ചിരിക്കുകയാണ്. മോഷണം നടന്നതോടെ രാത്രിയിൽ ചങ്ങനാശേരിയിലും പരിസര പ്രദേശങ്ങളിലും പോലീസ് വാഹന പരിശോധനയും പട്രോളിംഗും കർശനമാക്കിയിട്ടുണ്ട്. നഗരത്തിലൂടെയും ബൈപ്പാസിലൂടെയും രാത്രിയിൽ കടന്നു…
Read Moreവീട്ടിലെത്തിയ ആള് മരിച്ചനിലയില്‍, വീട്ടമ്മ നിരീക്ഷണത്തില്‍! ഇവര്‍ തനിയെ താമസിച്ചുവരികയായിരുന്നു; വീട്ടമ്മയുടെ പ്രാഥമിക മൊഴി ഇങ്ങനെ…
പത്തനംതിട്ട: വീട്ടിലെത്തിയ ആള് കുഴഞ്ഞുവീണു മരിച്ചതിനേതുടര്‍ന്ന് വീട്ടമ്മ നിരീക്ഷണത്തില്‍. ആങ്ങമൂഴി കൊച്ചാണ്ടിയില്‍ ഇന്നു പുലര്‍ച്ചെയാണ് സംഭവം. പത്തനാപുരം സ്വദേശി സിദ്ദിഖാണ് മരിച്ചത്. കൊച്ചാണ്ടി മുസ്്ലിം പള്ളിയിലെ ഉസ്താദായിരുന്നു ഇയാളെന്നു പറയുന്നു. മന്ത്രവാദത്തിനാണ് സിദ്ദിഖ് വീട്ടിലെത്തിയതെന്നും കുഴഞ്ഞുവീണു മരിച്ചുവെന്നുമാണ് വീട്ടമ്മയുടെ പ്രാഥമിക മൊഴി. ഇവര്‍ തനിയെ താമസിച്ചുവരികയായിരുന്നു. സിദ്ദിഖ കുഴഞ്ഞുവീണതിനേ തുടര്‍ന്ന് പുലര്‍ച്ചെ സമീപത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഡ്രൈവറെ വീട്ടമ്മ വിളിച്ചുവരുത്തി. കുഴഞ്ഞുവീണയാളെ കണ്ടതോടെ മരിച്ചുവെന്ന് ബോധ്യപ്പെട്ടപ്പോള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. വീട്ടമ്മയില്‍ നിന്നു കൂടുതല്‍ മൊഴി എടുക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു.
Read Moreഏറെക്കുറെ ഉറപ്പായി, രണ്ടുദിവസത്തിനകം ഔ ദ്യോഗിക പ്രഖ്യാപനം ! പത്തനംതിട്ടി ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സതീഷ് കൊച്ചുപറന്പിൽ
പത്തനംതിട്ട: ഡിസിസിയുടെ പുതിയ അധ്യക്ഷനായി പ്രഫ.സതീഷ് കൊച്ചുപറന്പിൽ നിയമിതനായേക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. രണ്ടുദിവസത്തിനകം ഒൗദ്യോഗിക പ്രഖ്യാപനം എഐസിസി നടത്തും. പത്തനംതിട്ട ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കേരളത്തിൽ നിന്നു സമർപ്പിക്കപ്പെട്ട പേരിൽ അവസാനം സതീഷ് കൊച്ചുപറന്പിലിന്റെ പേരു മാത്രമാണുണ്ടായിരുന്നത്. നിലവിൽ കെപിസിസി സെക്രട്ടറിയാണ് അദ്ദേഹം. ഡിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. എ ഗ്രൂപ്പുകാരനായ സതീഷ് കൊച്ചുപറന്പിൽ അധ്യക്ഷനായി വരുന്നതിനെ ഐ ഗ്രൂപ്പും എതിർത്തിരുന്നില്ല. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്തുണച്ച പേരിനോട് കെപിസിസി പ്രസിഡന്റിനും എതിർപ്പുണ്ടായിരുന്നില്ല. എംജി സർവകലാശാല സിൻഡിക്കേറ്റംഗമായി മൂന്ന് ടേം പൂർത്തീകരിച്ച അദ്ദേഹം പന്പ ഡിബി കോളജ് അധ്യാപകനായിരുന്നു. 2016 മുതൽ കെപിസിസി എക്സിക്യൂട്ടീവംഗമായിരുന്നു. ഡിസിസി ജനറൽ സെക്രട്ടറി, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളും നേരത്തെ വഹിച്ചിരുന്നു.
Read Moreതിരുവോണ ദിവസം യുവാവ് മരിച്ച നിലയിൽ! ആ ശീലത്തെ തുടർന്ന് നേരത്തെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നു; അന്വേഷണം തുടങ്ങി
പൊൻകുന്നം: തിരുവോണ ദിവസം യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊൻകുന്നം പോലീസ് അന്വേഷണം ആരംഭിച്ചു. കൂരാലി-ഒട്ടയ്ക്കൽ റോഡിൽ ആനിക്കുഴിയിൽ മാനസ് ഹരിദാസി(21)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന മാനസ് കൂടുതൽ സമയവും ചെലവഴിച്ചിരുന്ന കംപ്യൂട്ടർ ഗെയിമുകൾ കളിക്കാനായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നല്‍കിയിരുന്നു. ഈ ശീലത്തെ തുടർന്ന് നേരത്തെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. പിന്നീട് ചികിത്സയ്ക്ക് പോകാതായെന്നും ബന്ധുക്കൾ പറഞ്ഞു. അമ്മയും സഹോദരിയും കുടുംബവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വീട്ടുവളപ്പിലെത്തിച്ച് മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചു. അച്ഛൻ: ഹരിദാസ്(ഖത്തർ). അമ്മ: ജയശ്രീ. സഹോദരി: മനസിജ.
Read Moreവിനോദ സഞ്ചാരികൾ എത്തിയെങ്കിലും..! ആശ്വാസത്തിലും ആശങ്ക മാറാതെ അഞ്ചുനാട്ടിലെ വിനോദ സഞ്ചാര മേഖല
മറയൂർ: കോവിഡിനേത്തുടർന്ന് വിനോദ സഞ്ചാര മേഖലയിൽ സർക്കാർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ വിനോദ സഞ്ചാര മേഖലയിൽ ചെറിയ ഉണർവുണ്ടായെങ്കിലും പ്രതിസന്ധികൾ വിട്ടൊഴിയുന്നില്ല. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിനോദ സഞ്ചാരികൾ എത്തിയെങ്കിലും ചുരുക്കംപേർ മാത്രമാണ് ഇവിടെ തങ്ങിയത്. ഭൂരിഭാഗം പേരും സന്ദർശനം നടത്തി അന്നുതന്നെ മടങ്ങുന്ന തരത്തിലാണ് യാത്രകൾ ക്രമീകരിച്ചത്. മറയൂർ, കാന്തല്ലൂർ, വട്ടവട പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളിൽ ഭൂരിഭാഗവും പാട്ടവ്യവസ്ഥയിൽ ലക്ഷക്കണക്കിന് രൂപ അഡ്വാൻസ് നൽകി മാസവാടക നൽകി പ്രവർത്തിക്കുന്നവയാണ്. അടഞ്ഞുകിടന്നിരുന്ന കാലത്ത് വൈദ്യുതി ചാർജ്, തദ്ദേശ സ്ഥാപനങ്ങളിലെ നികുതി, സ്ഥിരം ജീവനക്കാരുടെ വേതനം, മെയിന്റനൻസ് എന്നിവയിലൂടെ നല്ലൊരു തുകയാണ് ചെലവഴിക്കേണ്ടിവരുന്നത്. ഓണക്കാലത്തോടനുബന്ധിച്ച് മുൻകൂർ ബുക്കിംഗുകൾ ആരംഭിച്ചെങ്കിലും മുൻകാലങ്ങളെ അപേക്ഷിച്ച് 30 ശതമാനം ബുക്കിംഗ് മാത്രമേ ആയിട്ടുള്ളൂവെന്ന് റിസോർട്ട് ഉടമകൾ പറയുന്നു. ഓണക്കാലത്തെ ബുക്കിംഗിനെ ആശ്രയിച്ചു മാത്രമേ പിന്നീടുള്ള നടത്തിപ്പിനെ സംബന്ധിച്ച് ചിന്തിക്കാൻ കഴിയുകയുള്ളൂ. തമിഴ്നാട് അതിർത്തിയിൽ…
Read Moreകാടുകയറ്റാനുള്ള ശ്രമം പരാജയപ്പെട്ടു! കുട്ടിയാന വനപാലകരുടെ സംരക്ഷണയിൽ, ‘തേവർ’ എന്ന് ഓമനപ്പേര്
സീതത്തോട്: ആങ്ങമൂഴി കിളിയെറിഞ്ഞാൻകൊല്ല് ചെക്ക്പോസ്റ്റിനു സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് അരുവിയിൽ കണ്ടെത്തിയ കുട്ടിയാന വനപാലകരുടെ സംരക്ഷണയിൽ. കുട്ടിയാനയെ കാടുകയറ്റാനുള്ള ശ്രമം പരാജയപ്പെടുകയും തള്ളയാന തിരക്കി എത്താതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ കുട്ടിയാനയ്ക്ക് കൊച്ചുകോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനു സമീപം പ്രത്യേക കൂട് ഒരുക്കി വനപാലകർ സംരക്ഷണം നൽകുകയാണ്. തേവർ എന്ന ഓമനപ്പേരും ആനയ്ക്കു നൽകിയിട്ടുണ്ട്. തേവർമല വനത്തിൽ നിന്നു ലഭിച്ചതിനാലാണ് ഈ പേര് നൽകിയിരിക്കുന്നത്. ഏതാനും ദിവസങ്ങൾ ഇവിടെ താമസിപ്പിച്ച് പരിചരണം നൽകിയശേഷം കോന്നി ആനക്കൂട്ടിലേക്ക് മാറ്റാനാണ് തീരുമാനം. ഒന്നരവയസുള്ള കുട്ടിക്കൊന്പനെയാണ് അരുവിയിലെ വെള്ളച്ചാട്ടത്തിൽ നിന്നു വനപാലകർ രക്ഷിച്ചു സംരക്ഷിക്കുന്നത്. വനത്തിൽ ആനത്താരയിൽ കുട്ടിക്കൊന്പനു താത്കാലിക കൂടൊരുക്കി ഒരു രാത്രി താമസിപ്പിച്ചിരുന്നു. കാട്ടാനക്കൂട്ടം കൂട് തകർത്ത് കുട്ടിയാനയെ വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു വനപാലകർ. എന്നാൽ കാട്ടാനക്കൂട്ടം എത്തിയെങ്കിലും കുട്ടിക്കൊന്പനെ ഒപ്പം കൂട്ടാൻ തയാറായില്ല. തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരത്തോടെ കൊച്ചുകോയിക്കൽ സ്റ്റേഷനു സമീപത്തേക്ക്…
Read Moreമരണത്തിന്റെ യഥാർഥ കാരണം എന്താണ് ? പാലായിലെ സ്വകാര്യ ആശുപത്രിയിൽ, ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു
കാഞ്ഞിരപ്പള്ളി: പാലായിലെ സ്വകാര്യ ആശുപത്രിയിൽ, ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്തു. യുവതിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മരണത്തിന്റെ യഥാർഥ കാരണം കണ്ടെത്തണമെന്നാണു യുവതിയുടെ വീട്ടുകാരുടെ ആവശ്യം. കാഞ്ഞിരപ്പള്ളി ആനക്കല്ല് തൈപ്പറന്പിൽ മഹിമ മാത്യു (31) ആണ് പാലായിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ വെള്ളിയാഴ്ച മരണമടഞ്ഞത്. മരണകാരണം തലയിലുണ്ടായ രക്തസ്രാവത്തിനൊപ്പം കോവിഡ് പ്രതിരോധ മരുന്നു സ്വീകരിച്ചതിന്റെ പാർശ്വഫലമാകാനും സാധ്യതയുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡെത്ത് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ആറിനാണ് യുവതി വാക്സിൻ സ്വീകരിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഗർഭിണിയാണെന്ന് ഫലം വന്നിരുന്നു. തലവേദനയും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് 13ന് സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി. പിന്നീട് ഞായറാഴ്ച കടുത്ത തലവേദനയുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അഡ്മിറ്റ് ചെയ്യുകയായിരുന്നു. പിന്നീട് വെന്റിലേറ്ററിലേക്കു മാറ്റുകയും രണ്ടു ദിവസം കഴിഞ്ഞ് മസ്തിഷ്ക ആഘാതം സംഭവിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചതായി…
Read Moreതിരക്കിലേക്കു കുമരകം! നിശ്ചലമായി മാസങ്ങളോളം കിടന്ന ഹൗസ് ബോട്ടുകളെല്ലാം വിനോദസഞ്ചാരികളുമായി കായൽസവാരി നടത്തി; ചിലർ നിരാശരായി മടങ്ങി
കുമരകം: മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിൽ കുമരകത്ത് കായൽസഞ്ചാരികളുടെ തിരക്കേറി. കോവിഡ് രൂക്ഷമായതിനെ തുടർന്ന് നിശ്ചലമായി മാസങ്ങളോളം കിടന്ന ഹൗസ് ബോട്ടുകളെല്ലാം തന്നെ ഇന്നലെ വിനോദസഞ്ചാരികളുമായി കായൽസവാരി നടത്തി. ഇതു പുത്തൻ പ്രതീക്ഷ നൽകുന്നു. വിനോദസഞ്ചാരികളിൽ ചിലർ ഹൗസ് ബോട്ട് കിട്ടാനില്ലാതെ നിരാശരായി മടങ്ങിയതും ഇന്നലെ കണ്ടു. ബോട്ടു ജെട്ടിയിലും കവണാറ്റിൻകരയിലും ചീപ്പുങ്കലിലും കൈപ്പുഴമുട്ടിലുമുള്ള നൂറോളം ഹൗസ് ബോട്ടുകൾ നേരത്തെ ബുക്ക് ചെയ്തു പോയതാണ് വിനോദസഞ്ചാരികളിൽ ചിലർക്ക് കായൽയാത്ര നടത്താനാകാത്ത സ്ഥിതി സംജാതമാക്കിയത്. അവരിൽ പലരും കായൽതീരത്തുനിന്നും കായലിലൂടെ സഞ്ചരിക്കുന്ന ഹൗസ്ബോട്ടുകളുടെ നീണ്ട നിര കണ്ടാണ് മടങ്ങിയത്. ഇന്നലെ കണ്ട തിരക്ക് ഓണസീസണ് മുഴുവൻ തുടരുമെന്നും തുടർന്ന് ടൂറിസം മേഖല സജീവമാകും എന്ന പ്രതീക്ഷയാണ് നൽകുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതോടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ടൂറിസം മേഖല പുതിയ തിരിച്ചുവരവിന് വാതിൽ തുറക്കുന്നത്. വളരെ നല്ല…
Read More