ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി, ര​ണ്ടു​ദി​വ​സ​ത്തി​ന​കം ഔ ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ! പത്തനംതിട്ടി ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ

പ​ത്ത​നം​തി​ട്ട: ഡി​സി​സി​യു​ടെ പു​തി​യ അ​ധ്യ​ക്ഷ​നാ​യി പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ നി​യ​മി​ത​നാ​യേ​ക്കു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി. ര​ണ്ടു​ദി​വ​സ​ത്തി​ന​കം ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം എ​ഐ​സി​സി ന​ട​ത്തും.

പ​ത്ത​നം​തി​ട്ട ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്നു സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട പേ​രി​ൽ അ​വ​സാ​നം സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ പേ​രു മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

നി​ല​വി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​ണ് അ​ദ്ദേ​ഹം. ഡി​സി​സി ഉ​പാ​ധ്യ​ക്ഷ​നാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എ ​ഗ്രൂ​പ്പു​കാ​ര​നാ​യ സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ അ​ധ്യ​ക്ഷ​നാ​യി വ​രു​ന്ന​തി​നെ ഐ ​ഗ്രൂ​പ്പും എ​തി​ർ​ത്തി​രു​ന്നി​ല്ല.

ഉ​മ്മ​ൻ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും പി​ന്തു​ണ​ച്ച പേ​രി​നോ​ട് കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നും എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല.

എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റം​ഗ​മാ​യി മൂ​ന്ന് ടേം ​പൂ​ർ​ത്തീ​ക​രി​ച്ച അ​ദ്ദേ​ഹം പ​ന്പ ഡി​ബി കോ​ള​ജ് അ​ധ്യാ​പ​ക​നാ​യി​രു​ന്നു.

2016 മു​ത​ൽ കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടീ​വം​ഗ​മാ​യി​രു​ന്നു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളും നേ​ര​ത്തെ വ​ഹി​ച്ചി​രു​ന്നു.

Related posts

Leave a Comment