പത്തനംതിട്ട: കുടുംബ പ്രശ്നത്തിൽ ഭർതൃ മാതാവ് നൽകിയ പരാതി പ്രകാരം സ്റ്റേഷനിലേക്കു വിളിപ്പിച്ച ഭർത്താവിനെ പോലീസ് മർദിച്ചതായും മൂക്കിലെ അസ്ഥിക്ക് പൊട്ടൽ ഉണ്ടായതായും ജില്ലാ പോലീസ് മേധാവിക്കു പരാതി. കൊടുമൺ തടത്തിൽ പുത്തൻവീട്ടിൽ ഗ്രേസിയാണ് പരാതി നൽകിയത്. നിസാരമായ കുടുംബവഴക്ക് പെരുപ്പിച്ചു കാട്ടി ഭർതൃമാതാവിനെ പരാതി നൽകാൻ പ്രേരിപ്പിച്ചത് രണ്ടു പഞ്ചായത്തംഗങ്ങളാണ്. പരാതി സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കാനാണെന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ശേഷം ഭർത്താവിന്റെ മുഖത്തും നടുവിനും പോലീസ് ഇൻസ്പെക്ടർ മർദിക്കുകയായിരുന്നു. ഭർത്താവിനെ മർദിച്ചു നടക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടാണ് പരാതി നൽകിയതെന്നും ഗ്രേസി പറഞ്ഞു.
Read MoreCategory: Kottayam
ബാങ്ക് വായ്പയിലേക്ക് അടച്ച പണം ബാങ്ക് രേഖയിൽ ചേർത്തില്ല! ബാങ്ക് മാനേജർക്കെതിരേ കേസ്; സംഭവം സംബന്ധിച്ചു പരാതിക്കാരിയുടെ വിശദീകരണമിങ്ങനെ…
കടുത്തുരുത്തി: ബാങ്ക് വായ്പയിലേക്ക് അടച്ചപണം ബാങ്ക് രേഖകളിൽ ചേർക്കാതിരുന്നതിനെതിരേ ഇടപാടുകാരി നൽകിയ പരാതിയിൽ ബാങ്ക് മാനേജർക്കെതിരേ കോടതി കേസെടുത്തു. കുറുപ്പന്തറ ഫെമിന ഗാർമെന്റ്സ് ഉടമയായ മോൽ സെബാസ്റ്റ്യൻ നൽകിയ പരാതിയിൽ ബാങ്ക് ഓഫ് ബറോഡ കുറുപ്പന്തറ ശാഖ മുൻ മാനേജർക്കെതിരേയാണ് വൈക്കം ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുത്തത്. കേസിന്റെ തുടർനടപടികൾ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതിയിൽ നടക്കുമെന്നും മുൻ ബാങ്ക് മാനേജരോട് ഓഗസ്റ്റ് പത്തിന് കോടതിയിൽ ഹാജരാകാൻ നിർദേശിച്ചതായും പരാതിക്കാരിയുടെ അഭിഭാഷകനായ സുപ്രീകോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. മത്തായി ഈപ്പൻ വെട്ടത്ത് അറിയിച്ചു. സംഭവം സംബന്ധിച്ചു പരാതിക്കാരിയുടെ വിശദീകരണമിങ്ങനെ: ഭർത്താവ് സെബാസ്റ്റ്യന്റെ പേരിൽ കുറുപ്പന്തറ ശാഖയിൽ നിന്നെടുത്ത വായ്പയിലേക്ക് ഇവർ 17/10/2013ൽ 1,39,300 രൂപ അടച്ചു. ഈ തുക ബാങ്ക് മാനേജർ വാങ്ങിയെടുത്തശേഷം പാസ് ബുക്കിൽ കന്പ്യൂട്ടർ എൻട്രിയായി പതിച്ചു നൽകി. പിന്നീട് മൂന്നു വർഷത്തിനുശേഷം…
Read Moreഅന്നു മനസിലുറച്ചതാണ് എന്നെങ്കിലും ഒരു കുതിരയെ സ്വന്തമാക്കണമെന്ന സ്വപ്നം! ഇന്ധനവിലക്കയറ്റത്തെ തോൽപ്പിച്ച് ‘കല്യാണി’യുടെ കുളന്പടി പാലായിൽ
പാലാ: യാത്രകൾക്കു ‘കല്യാണി’ കൂട്ടിനെത്തിയതോടെ പെട്രോൾവില ദിവസേന കയറുന്നതൊന്നും മനോജിനെ ആശങ്കപ്പെടുത്തുന്നില്ല. പാലാ പൂവേലിൽ മനോജിന്റെ പല യാത്രകളും ഈയിടെയായി കുതിപ്പുറത്തായതോടെ പെട്രോൾ ആവോളം കുടിച്ചിരുന്ന കാറിനു പണിയും കുറവായി. ബയോ മെഡിക്കൽ എൻജിനിയറായ മനോജിന്റെ അരുമയാണ് നീലക്കണ്ണും തൂവെള്ള നിറവുമുള്ള കല്യാണിയെന്ന കുതിര. ഇവളുടെ കുളന്പടി ശബ്ദം ഈയിടെയായി പാലാക്കാർക്ക് പരിചിതവുമാണ്. കഴിഞ്ഞ വിഷുവിന് ഊട്ടിയിലെ ഒരു ഫാമിൽനിന്നു വാങ്ങി വീട്ടിലെത്തിച്ച കല്യാണി കുടുംബാംഗങ്ങളുമായി നന്നേ ഇണങ്ങിക്കഴിഞ്ഞു. ഏഴാം ക്ലാസിൽ പഠിക്കുന്ന കാലത്ത് മാതാപിതാക്കളായ ജോയി മാത്യുവിനും മേരിക്കുട്ടിക്കുമൊപ്പം ഊട്ടിയിൽ പോയപ്പോൾ കുതിരപ്പുറത്ത് കയറാൻ മനോജിന് അവസരമുണ്ടായി. ആ സവാരിയുടെ ഹൃദ്യമായ ഓർമ മനോജിന്റെ മനസിൽ മാഞ്ഞുപോയില്ല. അന്നു മനസിലുറച്ചതാണ് എന്നെങ്കിലും ഒരു കുതിരയെ സ്വന്തമാക്കണമെന്ന സ്വപ്നം. സുഹൃത്തായ ഡോക്ടറുടെ കുതിരഫാമിൽനിന്നു വാങ്ങിയതാണു കല്യാണിയെ. ഫാമിലെ പരിശീലകർ പാലായിലെത്തി ഒരാഴ്ചകൊണ്ടു കുതിരസവാരിയും കുതിരച്ചട്ടങ്ങളും മനോജിനെ പരിശീലിപ്പിച്ചു.…
Read Moreസ്വയം രക്ഷയ്ക്ക് തൊഴിലാളികളുടെ കൈയിൽ ഉണ്ടായിരുന്ന ആയുധം കൊണ്ടാണ് കുത്തിയത്; കൂലിതർക്കത്തിൽ തൊഴിലാളികളെ ആക്രമിച്ച പ്രതി പറയുന്നതിങ്ങനെ…
കാഞ്ഞിരപ്പള്ളി: കൂലിത്തര്‍ക്കത്തെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തില്‍ തൊഴിലാളികളെ കുത്തി പരിക്കേല്പ്പിച്ചപ്രതി അറസ്റ്റില്‍. തിടനാട് സ്വദേശിയും കരാറുകാരനുമായ ജോര്‍ജുകുട്ടിയെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തെ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നു. ഇന്നലെ രാത്രിയില്‍ കാഞ്ഞിരപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 7.40 തോടെ കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റോഡില്‍ ആനക്കല്ല് കവലയിലാണ് സംഭവം.തൊഴിലാളികളായ ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ അനീഷ് (28), വിഷ്ണു (36), അനൂപ് (24) എന്നിവര്‍ക്കാണ് കുത്തേറ്റത്. കൂട്ടിക്കല്‍ സ്വദേശി ഇഷാമിനും പരിക്കേറ്റിരുന്നു.രാവിലെ കൂലി തര്‍ക്കവുമായി ബന്ധപ്പെട്ട് തിടനാട് പോലീസ് സ്റ്റേഷനില്‍ ഇവരെ വിളിപ്പിച്ചിരുന്നു.പകുതി പണം നല്‍കുകയും ബാക്കി ശനിയാഴ്ച കൊടുക്കാമെന്ന് ജോര്‍ജുകുട്ടി പറഞ്ഞു. തുടര്‍ന്ന് പുറത്തിറങ്ങിയ ഇവര്‍ തമ്മിൽ തിടനാട് വച്ച് വാക്കുതര്‍ക്കം ഉണ്ടാകുകയും ജോര്‍ജുകുട്ടിയുടെ ബൈക്കിന്റെ ഹെഡ് ലൈറ്റ് അടിച്ചു പൊട്ടിക്കുകയും കാറ്റ് അഴിച്ചുവിടുകയും ചെയ്തു. ബസില്‍ കയറി ആനക്കല്ല് വീട്ടിലെത്തിയ ജോര്‍ജുകുട്ടിയെ പിന്ത്തുടര്ന്ന്…
Read Moreതൊഴിലില്ലെന്ന പരാതി ഇനി ഉണ്ടാവരുത്; യുവാക്കൾക്ക് തൊഴിൽ നൽകാൻ യുവസഹകര ണസംഘം;സംസ്ഥാനത്ത് ആദ്യത്തേത് കോട്ടയത്ത്
കോട്ടയം: യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിന് സഹകരണ വകുപ്പിനു കീഴില്‍ ആരംഭിക്കുന്ന യുവജന സഹകരണ സംഘങ്ങളില്‍ സംസ്ഥാനത്ത് ആദ്യത്തേത് കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തു. കോട്ടയം യുവജന സംരംഭക സഹകരണ സംഘം ക്ലിപ്തം നമ്പര്‍ കെ 1232 എന്ന പേരില്‍ കോട്ടയം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുക. ്രകോട്ടയം, ചങ്ങനാശേരി താലൂക്കുകളാണ് പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടുന്നത്. അടിസ്ഥാന സൗകര്യ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. വിദ്യാസമ്പന്നരും തൊഴില്‍ നൈപുണ്യമുള്ളവരുമായ യുവാക്കളെ ഏകോപിപ്പിച്ച് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലും ഉള്‍പ്പെട്ട പദ്ധതിയാണ് യുവജന സംരംഭക സഹകരണ സംഘങ്ങള്‍. മുഴുവന്‍ സംഘങ്ങള്‍ക്കുമായി സഹകരണ വകുപ്പ് പ്രത്യേക നിയമാവലി തയാറാക്കിയിട്ടുണ്ട്. കൃഷി, ഐടി, വ്യവസായം, സേവന മേഖല എന്നിവയില്‍ സംരംഭം തുടങ്ങാനുള്ള ആശയവും ഓഹരിത്തുകയുമുള്ള 45 വയസു തികയാത്ത യുവജനങ്ങള്‍ക്ക് സംഘങ്ങളില്‍ പങ്കാളികളാകാം .…
Read Moreമകളെയും ഭർത്താവിനെയും തനിച്ചാക്കി മീനച്ചിലാറ്റിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു; സാമ്പത്തിക പ്രതിസന്ധി യുണ്ടായിരുന്നതായി നാട്ടുകാർ
കൂരോപ്പട: മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സൗമ്യയുടെ സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് അരീപ്പറമ്പിലെ വീട്ടുവളപ്പില്‍ നടക്കും. കൂരോപ്പട കിഴക്കേടത്ത് സുകുമാരന്റെ (ചെമ്പരത്തിമൂട് സൗമ്യാ ബോര്‍വെല്‍, വര്‍ക്ക് ഷോപ്പ് ഉടമ) മകള്‍ സൗമ്യയെ (39) കിടങ്ങൂര്‍ കട്ടച്ചിറ റോഡില്‍ പമ്പ് ഹൗസിന്റെ സമീപം മീനച്ചിലാറ്റില്‍ ഇന്നലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറ്റുമാനൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായ സൗമ്യയെ ഇന്നലെ വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷിച്ചത്.മൊബൈല്‍ ഫോണിന്റെ ലൊക്കേഷന്‍ നോക്കിയാണ് പോലീസ് കിടങ്ങൂരില്‍ എത്തിയത്. അന്വേഷണത്തില്‍ സൗമ്യയുടെ സ്കൂട്ടറും ബാഗും ഒപ്പം സൗമ്യയുടെ എന്ന് സംശയിക്കുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു. തുടര്‍ന്നു മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. കിടങ്ങൂര്‍ പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ഒരുമിച്ച് നടത്തിയ തിരച്ചിലില്‍ രാത്രി 11.15ന് സൗമ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പാലാ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇന്നു രാവിലെ മെഡിക്കല്‍ കോളജില്‍…
Read Moreതിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ വികസന ഫണ്ടിൽനിന്ന് രണ്ടു കോടി; ആധുനിക സൗകര്യങ്ങളോട് കൂടിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കോട്ടയത്ത് ഒരുങ്ങുന്നു
കോട്ടയം: കോട്ടയം കെഎസ് ആർടിസിയുടെ മുഖം മാറുന്നു. ഡിപ്പോയിൽ പുതിയ ബസ് ടെർമിനൽ, യാർഡ് എന്നിവയുടെ നിർമാണത്തിനു തുടക്കമായി. നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പരിഷ്കാരങ്ങളാണ് ഡിപ്പോയിലും പരിസരത്തുമൊരുക്കുന്നത്. നിർമാണത്തിന്റെ ഭാഗമായി പഴയ കംഫർട്ട് സ്റ്റേഷൻ പൊളിച്ചുമാറ്റും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് രണ്ടു കോടി രൂപ ചെലവഴിച്ചാണ് ടെർമിനൽ നിർമിക്കുന്നത്. 91.69 ലക്ഷം രൂപ യാർഡ് വികസനത്തിനും 88.82 ലക്ഷം രൂപ പുതിയ ശുചിമുറി കോംപ്ലക്സിനും വിനിയോഗിക്കും. ആറായിരം ചതുരശ്രയടി വലുപ്പമുള്ള ബസ് ടെർമിനലും 50,000 ചതുരശ്ര അടിയിൽ യാർഡുമാണ് നിർമിക്കുക. തിയറ്റർ റോഡിനു സമീപമാണ് ബസ് ടെർമിനലും യാർഡും നിർമിക്കുക. ഇതിനുശേഷം ബസ് സ്റ്റാൻഡിൽ 60 വർഷം പഴക്കമുള്ള ഇരുനില ഓഫിസ് കെട്ടിടം പൊളിക്കും. നിലവിലെ ഓഫീസ് മന്ദിരത്തിന്റെ മുൻവശത്ത് ബസ് പാർക്കിംഗ് നിരോധിച്ചു. കുമളി, കട്ടപ്പന, ആലപ്പുഴ, പാലാ, തൊടുപുഴ…
Read Moreകടക്ക് പുറത്ത്..! എരുമേലിയിൽ ചിട്ടയിലായി വാക്സിൻ : അനർഹരെ പറഞ്ഞയച്ചു!!
എരുമേലി: എരുമേലി സർക്കാർ ആശുപത്രിയിൽ ഇന്നലെ 380 പേർക്ക് വാക്സിൻ നൽകി. 340 പേർക്ക് ആദ്യ ഡോസും 40 പേർക്ക് രണ്ടാമത്തെ ഡോസുമാണ് നൽകിയത്. 300 പേർ 60 വയസ് മുതൽ പ്രായമേറിയവരായിരുന്നു. മറ്റ് 80 പേരിൽ 40 പേർ ഓൺലൈൻ മുഖേനെ ബുക്ക് ചെയ്ത് എത്തിയവരും മറ്റ് 40 പേർ രണ്ടാം ഡോസ് കിട്ടാൻ താമസം നേരിട്ടവരുമായിരുന്നെന്ന് മെഡിക്കൽ ഓഫീസർ ഡോ. സീന ഇസ്മായിൽ പറഞ്ഞു. ഇന്ന് 100 പേർക്ക് നൽകാനുള്ള വാക്സിൻ ആണ് സ്റ്റോക്ക് ഉള്ളത്. 18 മുതൽ 44 വയസുള്ള ഓൺലൈൻ മുഖേനെ ബുക്ക് ചെയ്യുന്നവർക്ക് 40 വാക്സിൻ ഇതിൽ നീക്കി വെച്ചിട്ടുണ്ട്. ബാക്കി 60 വാക്സിൻ 60 വയസ് മുതലുള്ള വയോധികർക്കാണ് നൽകുക. വാർഡുകളിൽ ആശാ വർക്കർമാർ മുഖേനെ പഞ്ചായത്ത് അംഗങ്ങൾ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ശേഖരിക്കുന്ന ലിസ്റ്റ് ക്രോഡീകരിച്ചാണ്…
Read Moreവാർഡ് അംഗങ്ങൾക്ക് കോവിഡ്;വാഹന സൗകര്യമില്ലാത്ത ഇവിടേക്ക് വള്ളവുമായെത്തി രോഗികളെ ആശുപത്രിയിലെത്തിച്ച് പഞ്ചായത്ത് വൈസ്പ്രസിഡന്റ് മാതൃകയായി
അയ്മനം: വാഹന സൗകര്യമില്ലാത്ത അയ്മനം പഞ്ചായത്തിലെ ഒന്നാം വാർഡ് കരീമഠം പ്രദേശത്തെ കോവിഡ് ബാധിതരായ ദന്പതികളെ പഞ്ചായത്ത് വള്ളത്തിൽ ആശുപത്രിയിലെത്തിച്ച് വൈസ് പ്രസിഡന്റ് മനോജ് കരിമഠം. പിപിഇ കിറ്റ് ധരിച്ച് കാലടിച്ചിറ ജെട്ടിക്കു സമീപമുള്ള വീട്ടിലെത്തി രോഗബാധിതരെ വള്ളത്തിൽ ആർപ്പൂക്കര പഞ്ചായത്തിന്റെ ഒന്നാം വാർഡായ മഞ്ചാടിക്കരിയിൽ എത്തിക്കുകയായിരുന്നു. തുടർന്നു പഞ്ചായത്തിന്റെ ആംബുലൻസിൽ അതിരന്പുഴ സിഎഫ്എൽടിസിയിലും എത്തിച്ചു. റോഡ് സൗകര്യമില്ലാത്ത രോഗികളുടെ വീട്ടിൽ വള്ളത്തിൽ തനിച്ചെത്തി രോഗികളെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
Read Moreവയറുവേദനയുമായി എത്തിയ പതിനാലുകാരി ഗർഭിണി; ആരോഗ്യ സ്ഥിതി ഗുരുതരം;അമ്മ ജോലിക്കുപോയാൽ വീട്ടിലാരുമില്ലാത്തപ്പോൾ സംഭവിച്ചതെന്തെന്ത്?
ഗാന്ധിനഗർ: 14 വയസുകാരിയെ ഗർഭിണിയാക്കിയത് ആരെന്ന് ഇന്നറിയാം. വിദ്യാർഥിനി കോട്ടയം മെഡിക്കൽ കോളജിലെ പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് ഇപ്പോൾ. പാന്പാടി സ്വദേശിനിയായ 14 വയസുകാരി പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്നു മാതാവ് പാന്പാടിയിലെ ഹെൽത്ത് സെന്ററിൽ എത്തിച്ചിരുന്നു. അവിടെനിന്നും ഡോക്ടർ കോട്ടയം മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തു. മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗർഭിണിയാണെന്നുള്ള വിവരം മനസിലാക്കുന്നത്. മെഡിക്കൽ കോളജ് അധികൃതർ ചൈൽഡ് ലൈൻ വിഭാഗത്തിലും അവിടെനിന്നും പോലീസിലും വിവരം അറിയിച്ചു. ആരോഗ്യ സ്ഥിതി തൃപ്തികരമല്ലാത്തതിനാൽ മെഡിക്കൽ കോളജിൽ ചികിത്സയിലാണ് പെണ്‍കുട്ടി. പാന്പാടി പോലീസ് മെഡിക്കൽ കോളജിലെത്തി കുട്ടിയുടെ മാതാവിന്റെ മൊഴിയെടുത്തു. അനാരോഗ്യം കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ മൊഴി ഇന്നു പകൽ രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചു പോയത്. ഒരു സഹോദരനുണ്ട്. മാതാവ് പകൽ ജോലിക്കു പോകുന്പോൾ പെണ്‍കുട്ടിയും ഇളയ സഹോദരനും വീട്ടിൽ തനിച്ചാണ്.…
Read More