അടിമാലി: മണ്‍സൂണ്‍ എത്തിയതോടെ മനോഹാരിത നിറച്ച് സഞ്ചാരികളെ കാത്തിരിക്കുകയാണ് കല്ലാർ വെള്ളച്ചാട്ടം. ഉരുളൻ പാറക്കല്ലുകൾക്കിടയിലൂടെ ആർത്തലച്ചൊഴുകുന്ന പുഴയുടെ വന്യതയാണ് കല്ലാർ വെള്ളച്ചാട്ടം സഞ്ചാരികൾക്ക് നൽകുന്ന കാഴ്ച. കൊച്ചി – ധനുഷ്ക്കോടി ദേശീയപാതയിലൂടെ കടന്നുപോകുന്നവർ കല്ലാർ പാലത്തിൽനിന്നും കല്ലാർ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ചാണ് മുന്‍പോട്ടു പോകാറ്. പാലത്തിൽനിന്നും വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിക്കുകയും ചിത്രങ്ങൾ പകർത്തുകയുമാകാം. മണ്‍സൂണിന്റെ ജലസമൃദ്ധിയൊഴിയുന്ന വേനൽകാലത്തും കല്ലാർ വെള്ളച്ചാട്ടം പൂർണമായി വറ്റിവരളാറില്ല. ഉരുളൻ പാറകൾക്കിടയിലൂടെ വന്യത കൈവിട്ട് ശാന്തമായതങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും. വേനൽക്കാലം പിന്നിട്ട് വർഷകാലം വാതിൽതുറക്കുന്പോൾ രൂപവും ഭാവവും മാറി കല്ലാർ വെള്ളച്ചാട്ടം കണ്ണിന് വിരുന്നൊരുക്കും. ആർത്തലച്ച് നുരഞ്ഞൊഴുകിയെത്തുന്ന വെള്ളം പുതിയ കാഴ്ചകൾ തീർത്ത് പാലത്തിനു കീഴിലൂടെ പിന്നെയുമൊഴുകിപോകും. മഴയും കുളിരുമാസ്വദിക്കാൻ മല കയറിയെത്തുന്നവരുടെ മനസ് നിറയ്ക്കുകയാണ് കല്ലാർ വെള്ളച്ചാട്ടം.
Read MoreCategory: Kottayam
ശക്തമായ വെള്ളച്ചാട്ടംമൂലം പാറ കുഴിഞ്ഞുണ്ടായ തടാകം! കാഴ്ചയിൽ മനോഹരിയെങ്കിലും മരണക്കെണിയായി മാർമല അരുവി
കോട്ടയം: വിനോദ സഞ്ചാരികളുടെ കണ്ണുകൾക്ക് കുളിർമയേകുന്ന മാർമല അരുവി വെള്ളച്ചാട്ടം മനോഹരമാണെങ്കിലും അപകടസാധ്യത ഏറെയുള്ള സ്ഥലംകൂടിയാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇരുപതോളം പേരാണ് ഇവിടെ മുങ്ങിമരിച്ചത്. ഇന്നലെ കൊച്ചി നേവൽ ബേസിലെ ഉദ്യോഗസ്ഥനായ അഭിഷേക് കുമാറും വെള്ളച്ചാട്ടത്തിൽ മുങ്ങിമരിക്കുകയായിരുന്നു. അഭിഷേക് കുമാർ സുഹൃത്തുക്കൾക്കൊപ്പമെത്തി വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മഴക്കാലമായതിനാൽ തടാകത്തിൽ വെള്ളം കൂടുതലുണ്ടായിരുന്നു. മീനച്ചിലാറിന്റെ കൈവഴിയായ വഴിക്കടവാറിന്റെ ഭാഗമാണ് മാർമല അരുവി. അരുവിയുടെ ഭാഗമായ 40 അടി ഉയരത്തിൽനിന്ന് താഴേക്ക് പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം ഏതൊരു സഞ്ചാരിക്കും മറക്കാനാകാത്ത അനുഭവമാണ്. അവധി ദിവസങ്ങളിൽ നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. ശക്തമായ വെള്ളച്ചാട്ടംമൂലം പാറ കുഴിഞ്ഞുണ്ടായതാണ് മാർമലയിലെ തടാകം. 30 അടിവരെ പാറ കുഴിഞ്ഞ ഭാഗം തടാകത്തിലുണ്ട്. പാറയിൽ ചുറ്റപ്പെട്ടാണ് തടാകം നിൽക്കുന്നത്. യുവാക്കളുടെ സാഹസികതയാണ് എപ്പോഴും അപകടത്തിലെത്തിക്കുന്നത്. തടാകത്തിൽ നീന്തി പരിചയമില്ലാത്തവരാണ് കൂടുതലായും…
Read Moreആ തീരുമാനത്തിൽ ഉറച്ചു നിന്നു! നിശ്ചയദാർഢ്യത്തിൽ ആൻ മറിയം തിളങ്ങി, സന്പൂർണ എ പ്ലസും ഒപ്പം വന്നു; ആൻ മറിയം പറയുന്നു….
പന്തളം: പ്ലസ്ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയെന്നതിലുപരി ആൻ മറിയം തോമസിന് ഇത് നിശ്ചയദാർഢ്യത്തിന്റെ വിജയമാണ്. ജീവിതത്തിലെ വലിയൊരു പ്രതിസന്ധിഘട്ടത്തിൽ മനസ് തളരാതെ പൊരുതി നേടിയ വിജയമാണിതെന്ന് ആൻ മറിയം പറയുന്നു. തുന്പമണ്‍ എംജിഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്ന ആൻ മറിയം തോമസിന് 1200 യിൽ 1154 മാർക്കാണ് ലഭിച്ചത്. എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്. ശരീരഭാഗങ്ങളിലെ അതിഭീകരമായ വേദന സഹിച്ച് പരീക്ഷയ്ക്ക് തയാറെടുക്കുകയും പൂർത്തീകരിക്കുകയും ചെയ്തപ്പോൾ എന്തെന്നില്ലാത്ത ആശ്വാസം തോന്നിയിരുന്നു. ഫലം വന്നപ്പോൾ സന്തോഷം ഇരട്ടിയായി. കോവിഡ് ഇളവുകളിൽ സ്കൂളിലെത്താൻ അനുവാദം ലഭിച്ചപ്പോൾ കഴിഞ്ഞ ഫെബ്രുവരി മൂന്നിന് തുന്പമണ്‍ സ്കൂളിൽ നിന്ന് അവിടെ അധ്യാപികയായ മാതാവ് രജനിക്കൊപ്പം സ്കൂട്ടറിൽ മടങ്ങുന്പോഴുണ്ടായ അപകടമാണ് ആൻ മറിയത്തിന്റെ പഠനത്തിനു പ്രതിസന്ധി സൃഷ്ടിച്ചത്. ഉളനാട് ഭാഗത്ത് ടോറസ് ലോറി തട്ടി വീണപ്പോൾ അതിന്റെ ടയറുകൾക്കിടയിൽപെട്ട് കാലിന്…
Read Moreഎല്ലാം പെട്ടെന്നായിരുന്നു…! വീട്ടമ്മയ്ക്കു 15 മിനിറ്റിനുള്ളിൽ രണ്ട് ഡോസുകൾ നൽകി; സംഭവം തലയോലപ്പറന്പ് ഗവണ്മെന്റ് ആശുപത്രിയിൽ
തലയോലപ്പറന്പ്: തലയോലപ്പറന്പ് ഗവണ്മെന്റ് ആശുപത്രിയിൽ രണ്ടാം ഡോസ് വാക്സിൻ എടുക്കാനെത്തിയ വീട്ടമ്മയ്ക്കു 15 മിനിറ്റിനുള്ളിൽ രണ്ട് ഡോസുകൾ നൽകി. അവശനിലയിലായ വടയാർ സ്വദേശിനിയായ അന്പത്തിനാലുകാരിയെ പുതിയ ആശുപത്രി മന്ദിരത്തിൽ ഡ്രിപ്പിട്ടു കിടത്തി. പിന്നീട് വൈകുന്നേരത്തോടെയാണിവർ വീട്ടിലേക്കു മടങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. രണ്ടാം ഡോസ് എടുക്കാനെത്തിയ ഇവർക്കു നഴ്സ് വാക്സിനെടുത്തശേഷം കുറച്ചു നേരമിരുന്നു വിശ്രമിച്ചിട്ടു പോയാൽ മതിയെന്നു പറഞ്ഞതിനാൽ ഇവർ കുത്തിവയ്പ്പെപ്പെടുത്ത സ്ഥലത്തുതന്നെ ഇരുന്നു. 15 മിനിട്ടു കഴിഞ്ഞു വീണ്ടും കുത്തിവയ്ക്കാനായി എത്തിയ നഴ്സ് വാക്സിനെടുക്കാനെത്തിയവരുടെ തിരക്കിനിടയിൽ വാക്സിനെടുത്ത ആളാണവിടെ ഇരുന്നതെന്നോർക്കാതെ കുത്തിവയ്ക്കുകയായിരുന്നു. തനിക്കു രണ്ടു തവണ കുത്തിവയ്പ്പെടുത്തെന്നു വീട്ടമ്മ പറഞ്ഞപ്പോഴാണ് നഴ്സു മറ്റും അബദ്ധം മനസിലാക്കിയത്. രക്തസമ്മർദത്തിൽ വ്യതിയാനമുണ്ടായ വീട്ടമ്മയ്ക്കു ഉടൻ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. ശാരീരികനില ഏറെക്കുറെ സാധാരണ നിലയിലായതോടെ വീട്ടിലേക്കു മടങ്ങിയ വീട്ടമ്മ സുഖംപ്രാപിച്ചു വരുന്നു.
Read Moreമേൽശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി! വൈക്കത്തു നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
വൈക്കം: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ചുമതലയേൽക്കാനെത്തിയ ഈഴവനായ മേൽശാന്തിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി. ക്ഷേത്രത്തിൽ നിലവിലുണ്ടായിരുന്ന സവർണനായ മേൽശാന്തി ചുമതല കൈമാറാതെ അവധിയിൽ പ്രവേശിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തോടനുബന്ധിച്ചുള്ള ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മേൽശാന്തിയായി നിയമിതനായ തോട്ടകം കറുകത്തട്ടേൽ ഉണ്ണി പൊന്നപ്പനാണ് ജാതിയുടെ പേരിൽ അവഗണന നേരിട്ടതായി പറയുന്നത്. ടിവിപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന ഉണ്ണി പൊന്നപ്പൻ ദേവസ്വം ബോർഡിൽ അടുത്തിടെ നടന്ന പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് വൈക്കം കൃഷ്ണൻ കോവിലിലെ മേൽശാന്തിയായി നിയോഗിക്കപ്പെട്ടത്. ഉണ്ണി പൊന്നപ്പൻ ചുമതലയേൽക്കാനെത്തിയപ്പോൾ നിലവിലെ മേൽശാന്തി ചുമതല കൈമാറാതെ അവധിയിൽ പ്രവേശിച്ചു. പിന്നീട് മഹാദേവ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെത്തി പകരക്കാരനായി വന്ന ശാന്തിയിൽനിന്ന് ശ്രീകോവിലിന്റെ താക്കോൽ ഉണ്ണി പൊന്നപ്പന് വാങ്ങി നൽകുകയായിരുന്നു. തിരുവാഭരണമടക്കമുള്ളവ കൈമാറാൻ പഴയ മേൽശാന്തി തയ്യാറായിട്ടില്ല. 30നാണ് താത്കാലിക മേൽശാന്തിയിൽനിന്ന് താക്കോൽ വാങ്ങി ശ്രീകോവിൽ തുറന്ന് ഉണ്ണി പൊന്നപ്പൻ പൂജ…
Read Moreമെഡിക്കൽ കോളജിൽ കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലേ? വാക്സിനേഷൻ കേന്ദ്രത്തിൽ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
ആർപ്പൂക്കര: ഇവിടെ കോവിഡ് മാനദണ്ഡങ്ങൾ ബാധകമല്ലേ? മെഡിക്കൽ കോളേജ് വാക്സിനേഷൻ കേന്ദ്രത്തിൽ ഇന്നലെ തടിച്ചുകൂടിയത് നുറുകണക്കിനാളുകൾ. കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് വാക്സിനേഷൻ കേന്ദ്രത്തിലാണ് വാക്സിൻ സ്വീകരിക്കാനെത്തിയവർ തടിച്ചുകൂടിയത്. കോവിഡ് നിയന്ത്രങ്ങൾ ഒന്നും പാലിക്കാതെയാണ് ഇവർ തടിച്ചുകൂടിയത്. ഇന്നലെ രാവിലെ ഒന്‍പതു മുതലാണ് കേന്ദ്രത്തിൽ വാക്സിനേഷൻ തുടങ്ങിയത്. രാവിലെതന്നെ നിരവധി ആളുകൾ ഇവിടെത്തിയിരുന്നു. പിന്നീട് വാക്സിൻ സ്വീകരിക്കുവാൻ കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെയാണ് സാമൂഹ്യ അകലം കാറ്റിൽ പറത്തി ആലുകൾ കൂട്ടംകൂടിയത്. ഗൈനക്കോളജി വിഭാഗത്തിനു സമീപമാണ് മെഡിക്കൽ കോളജിലെ വാക്സിനേഷൻ കേന്ദ്രം. തടിച്ചുകൂടിയവരെ നിയന്ത്രിക്കാനോ ആവശ്യമായ നിർദേശങ്ങൾ നൽകാനോ സുരക്ഷാ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നതുമില്ല. ആളുകൾ കൂട്ടംകൂടുന്നതും സന്പർക്കത്തിൽ ഏർപ്പെടുന്നതും രോഗവ്യാപനത്തിനു കാരണമാകുമെന്ന ബോധ്യമുണ്ടായിരിക്കെ അധികൃതർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടിക്കുകയാണ്.
Read Moreകറുകച്ചാലുകാരുടെ ഉറക്കം കെടുത്തി ആ കള്ളൻ; വീട്ടിൽ നിന്ന് ഒന്നു മാറിനിൽക്കാൻ പോലും പറ്റാത്ത അവസ്ഥ
കറുകച്ചാൽ: കറുകച്ചാലിലും സമീപ പ്രദേശങ്ങളിലും നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളൻമാർ വിഹരിക്കുന്നു. സന്ധ്യ കഴിഞ്ഞാൽ പ്രദേശവാസികൾ ഭീതിയോടെയാണ് കഴിയുന്നത്. പ്രദേശത്തെ ആരാധനാലയങ്ങളിലും വീടുകളിലും കടകളിലും കേന്ദ്രീകരിച്ചാണ് മോഷണം തുടർക്കഥയായിരിക്കുന്നത്. പ്രദേശത്ത് സാമൂഹിക വിരുദ്ധരുടെയും മദ്യപാൻമാരുടെയും ശല്യം വർധിച്ചിരിക്കുകയാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും പരാതി ഉയർന്നിട്ടും പോലീസ് ഉണർന്നു പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.കഴിഞ്ഞ ദിവസം മാന്തുരുത്തിയിൽ കട കുത്തിപ്പൊളിച്ച് 12,000 രൂപയുടെ സാധനങ്ങളും 2000 രൂപയും മോഷ്ടിച്ചിരുന്നു. പിന്നാലെയാണ് മാന്തുരുത്തി ചഞ്ചരിമറ്റത്തിൽ ഗോപാലകൃഷ്ണൻ നായരുടെ വീട്ടിലും മോഷണം നടന്നത്. വീടിന്റെ പിന്നിലെ ഷെഡിനുള്ളിൽ കയറി മുറിയുടെ ജനാല തകർത്ത ശേഷം അഴികളിൽ മുറിച്ചാണ് മോഷ്്ടാവ് അകത്തുകയറിയത്. സംഭവമുണ്ടായ ദിവസം ഇവർ മകളുടെ വീട്ടിലായിരുന്നു. പിറ്റേന്ന് വന്നപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്. ഇതിനു പുറമേ ഞായറാഴ്ച ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ജി. രാമൻനായരുടെ ദേവഗിരിയിലെ വീട്ടിലും ജനാലയുടെ അഴികൾ തകർത്ത് മോഷണ…
Read Moreഎങ്ങനെ പിടിച്ചു നിൽക്കും? വീണ്ടും പഞ്ചായത്തുകൾ അടഞ്ഞു തുടങ്ങി; ഒരെത്തും പിടിയുമില്ലാതെ സ്വകാര്യ ബസ് മേഖലയും
കോട്ടയം: സാന്പത്തിക ബാധ്യതയിൽ നട്ടംതിരിഞ്ഞു സ്വകാര്യ മേഖല. കോവിഡ് വ്യാപനത്തോത് വർധിച്ചതോടെ സാന്പത്തിക നഷ്ടത്തിൽ കൂടുതൽ സ്വകാര്യബസുകൾ നിലയ്ക്കുന്നു. ജില്ലയിലെ ആയിരം സ്വകാര്യ ബസുകളിൽ 450 എണ്ണമാണ് നിലവിൽ ഓടിക്കുന്നത്. കോട്ടയം നഗരമേഖലയിൽ ഓടുന്ന 575 ബസുകളിൽ ഇന്നലെ 270 ബസുകളേ നിരത്തിലിറങ്ങിയുള്ളു.ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കടകൾ തുറക്കുന്നതിലെ നിയന്ത്രണവും ശനി, ഞായർ ലോക്ഡൗണും കഴിഞ്ഞാൽ മൂന്നു ദിവസം മാത്രമാണ് മിനിമം നിരക്കിൽ കളക്ഷൻ ലഭിക്കുക. ഡീസൽ വില വർധനയും യാത്രക്കാരുടെ എണ്ണത്തിലെ കുറവും കാരണം സർവീസ് മുന്നോട്ടുപോകില്ലെന്ന സാഹചര്യമാണ്.15 പഞ്ചായത്തുകളിലും നിരവധി വാർഡുകളിലും വീണ്ടും ലോക്ഡൗണ്‍ വന്നതും പ്രതിസന്ധി വർധിപ്പിക്കുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച മേഖലയിലെ സ്റ്റോപ്പുകളിൽ ബസ് നിർത്തി ആളെ കയറ്റാനും ഇറക്കാനും അനുവാദമില്ല. വഴികൾ അടച്ചതോടെ റൂട്ട് മാറ്റി ഓടിയാൽ യാത്രക്കാരുണ്ടാവില്ല. പ്രതിസന്ധി രൂക്ഷമായാൽ അടുത്തമാസം പകുതി വരെ സർവീസ് നിർത്തിവയ്ക്കാനും ആലോചനയുണ്ട്.
Read Moreപാലായിലെ പിങ്ക് പോലീസ് കട്ടപ്പുറത്ത് ; കൊട്ടിഘോഷിച്ചു നടപ്പാക്കിയ സ്ത്രീസുരക്ഷ പിങ്ക് പോലീസിന്റെ പണി ഇപ്പോൾ ഇങ്ങനെ…
കോട്ടയം: കൊട്ടിഘോഷിച്ചു ജില്ലയിൽ നടപ്പാക്കിയ പാലായിലെ പിങ്ക് പോലീസിന്റെ സേവനം നിലച്ചിട്ട് മൂന്നു മാസം. പിങ്ക് പോലീസിന്റെ വാഹനം കട്ടപ്പുറത്തായതോടെയാണ് സേവനം നിലച്ചത്. കഴിഞ്ഞ ഏപ്രിൽ 29നാണ് വാഹനം കേടായത്. തുടർന്നു വാഹനം അംഗീകൃത ഷോറൂമിൽ തന്നെ തകരാർ പരിഹരിക്കുന്നതിനായി നല്‍കിയെങ്കിലും നാളിതു വരെ തകരാർ പരിഹരിച്ചു വാഹനം തിരികെ എത്തിച്ചിട്ടില്ല. ഇതോടെ പിങ്ക് പോലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസുകാരെ പാലായിലെ സ്റ്റേഷനിലേക്കു മാറ്റുകയും പിങ്ക് പോലീസിന്റെ പാലായിലെ സേവനം അവസാനിക്കുകയും ചെയ്തു. സംസ്ഥാനത്താകെ വനിതകളുടെ സുരക്ഷയ്ക്കു വേണ്ടിയാണ് പിങ്ക് പോലീസ് സംവിധാനം ഏർപ്പെടുത്തിയത്. പിങ്ക് കണ്ട്രോൾ റൂമിലേക്ക് വിളിച്ചു പരാതി അറിയിക്കുന്നവരെ വാഹനത്തിൽ സ്ഥാപിച്ചിരിക്കുന്ന ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ ലൊക്കേഷൻ കണ്ടെത്തി അവരുടെ സ്ഥലങ്ങളിലെത്തി ആവശ്യമായി സഹായം ചെയ്തു നല്‍കിയിരുന്നു. ലോക് ഡൗണ്‍ കാലത്ത് മുതിർന്ന വനിതകൾ ഉൾപ്പെടെയുള്ളവർക്ക് പാലായിലെ പിങ്ക് പോലീസ് നിരവധി സഹായങ്ങൾ…
Read Moreഇലഞ്ഞിയിലെ കള്ളനോട്ടടി കേന്ദ്രത്തിലെ നോട്ടുകളിലേറെയും വിതരണം ചെയ്തത് കേരളത്തിലല്ല! പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കൊച്ചി, കൂത്താട്ടുകുളം: ഇലഞ്ഞി പൈങ്കുറ്റിയിൽ നിർമിച്ച കള്ളനോട്ടുകൾ കൂടുതലും തമിഴ്നാട്ടിലാണു വിതരണം ചെയ്തതെന്നു പോലീസ്. പ്രതികള്‍ അറസ്റ്റിലാകുന്നതിനു തൊട്ടുമുന്പുവരെ കള്ളനോട്ടുകള്‍ തമിഴ്നാട്ടിലേക്കു കടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ഇവ അധികം വിതരണം ചെയ്തിട്ടില്ലെന്നാണു സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കു വ്യാപിപ്പിച്ചു. ചൊവ്വാഴ്ച അറസ്റ്റിലായ ഏഴ് പ്രതികളെയും മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പൈങ്കുറ്റിയിൽ ഇരുനില വീട് വാടകയ്ക്കെടുത്തായിരുന്നു കള്ളനോട്ട് നിർമാണം. വാടക കാലാവധി പൂര്‍ത്തിയാകും മുമ്പ് 30 കോടി രൂപയുടെ വ്യാജ കറന്സികളെങ്കിലും നിര്‍മിച്ച് തമിഴ്നാട്ടിലേക്ക് കടത്താന്‍ പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതായും പ്രതികള്‍ക്ക് സംസ്ഥാനത്തിനു പുറത്തെ കള്ളനോട്ടടി സംഘങ്ങളുമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. നിർമിക്കുന്ന കള്ളനോട്ടുകൾ ബാങ്കുകളിൽ നേരിട്ടു നൽകാതിരിക്കാൻ പ്രതികൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കച്ചവട സ്ഥാപനങ്ങളിലൂടെയും മറ്റ് ഇടപാടുകളിലൂടെയുമായിരുന്നു വിനിയോഗം. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ബന്ധങ്ങളും…
Read More