കോട്ടയം: ഒട്ടോറിക്ഷയിൽ യുവതി പ്രസവിച്ച സംഭവത്തിൽ അവസരോചിതമായി ഇടപെട്ട ആംബുലൻസ് ഡ്രൈവർ പാത്താമുട്ടം സ്വദേശി പ്ലാപ്പറന്പിൽ രഞ്ജിത്തിനും ചവിട്ടുവരിയിലെ ഓട്ടോഡ്രൈവർ വി.കെ സന്തോഷിനും അഭിനന്ദന പ്രവഹാം. ഇരുവരുടെയും അവസരോചിതമായ ഇടപെടലിലാണ് അമ്മയേയും കുഞ്ഞിനെയും രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കാനായത്. ഇന്നലെ വൈകുന്നേരം 5.30നു നട്ടാശേരി സ്വദേശിയായ ശ്രീക്കുട്ടി ബാബുജി (27)യാണു കോട്ടയം ജില്ലാ ആശുപത്രിയിലേക്കു വരുന്നവഴി ബസേലിയസ് കോളജിനു മുന്നിലെ ട്രാഫിക് സിഗ്നലിന് അടുത്തെത്തിയപ്പോൾ പ്രസവിച്ചത്. 26നാണു ശ്രീക്കുട്ടിക്കു പ്രസവ തീയതി പറഞ്ഞിരുന്നത്. ഇന്നലെ യുവതിയും ഇളയ സഹോദരനും മാത്രം വീട്ടിലുള്ളപ്പോൾ വേദന തുടങ്ങി. ഇതോടെയാണ് ചവിട്ടുവരി സ്റ്റാൻഡിലെ സന്തോഷിന്റെ ഓട്ടോറിക്ഷ വിളിച്ചത്. ബസേലിയസ് കോളജിനടുത്ത് എത്തിയപ്പോൾ പ്രസവവേദന കൂടി. ഇതോടെ ഓട്ടോറിക്ഷ റോഡരികിൽ ഒതുക്കിയിട്ട് സന്തോഷ് ആളുകളെ സഹായത്തിനായി വിളിച്ചു. എന്തു ചെയ്യണമെന്നറിയാതെ സന്തോഷ് നിൽക്കുന്നതിനിടെയാണ് രോഗിയെ ഇറക്കിയശേഷം ആംബുലൻസിൽ രഞ്ജിത്ത് എത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കേട്ടതോടെ…
Read MoreCategory: Kottayam
പെട്ടിമുടി! കണ്ണീരോർമയുടെ ഒന്നാം വാർഷികത്തിലും ആ നാലുപേർ കാണാമറയത്ത്; ഒരുവർഷം പിന്നിടുന്പോഴും മകനെതേടി ഷണ്മുഖനാഥൻ
മൂന്നാർ: കാണാനും കേൾക്കാനും ആരും ആഗ്രഹിക്കാത്ത ഭീകര ദുരന്തത്തിന്റെ കണ്ണീർനനവിൽ ഒരാണ്ടു പിന്നിടുകയാണ് പെട്ടിമുടി. 2020 ഓഗസ്റ്റ് ആറിനാണ് കേരളത്തിന്റെ ഉള്ളം പിടച്ച ആ ദുരന്തമുണ്ടായത്. ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിലും ആ നാലുപേർ കാണാ മറയത്തുതന്നെയാണ്. പെട്ടിമുടിയിൽ കാണാതായ 66 പേരെ കണ്ടെത്താനായെങ്കിലും ഇന്നും കണ്ടെത്താനാകാത്ത നാലുപേർക്കായി ഒരുവർഷമായി അവർ കാത്തിരിക്കുകയാണ്. പെട്ടിമുടി കെഡിഎച്ച്പി കന്പനി ലയത്തിൽ കിടന്നുറങ്ങിയിരുന്ന ദിനേഷ്കുമാർ, പ്രിയദർശിനി, കാർത്തിക്, കസ്തൂരി എന്നിവരെയാണ് ഇന്നും കണ്ടെത്താനുള്ളത്. അപകടം നടന്ന സ്ഥലത്തിനു സമീപമുള്ള പെട്ടിമുടി പുഴയിൽ ജലനിരപ്പ് അനിയന്ത്രിതമായി ഉയർന്നതു കാരണം അപകട സ്ഥലത്തുനിന്നും മൃതദേഹങ്ങളും വീട്ടുപകരണങ്ങളുമെല്ലാം കിലോമീറ്ററുകൾക്കറുപ്പറത്തുനിന്നാണ് രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായത്. ദുരന്തത്തിനു ശേഷം 17 -ാം ദിവസത്തോടെ മൃതദേഹങ്ങൾ വീണ്ടെടുത്തെങ്കിലും നാലുപേർക്കുള്ള തിരച്ചിൽമാത്രം വിഫലമായി. കയങ്ങളും ചെങ്കുത്തായ പാറക്കെട്ടുകളും നിറഞ്ഞ ഘോരവനങ്ങൾക്കുള്ളിൽനിന്നായിരുന്നു നിരവധിപേരെ കണ്ടെത്തിയത്. ഇതുപോലുള്ള സ്ഥലങ്ങളിലെല്ലാം രക്ഷാപ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ദിവസങ്ങളോളം തിരച്ചിൽ…
Read Moreഅമേരിക്കൻ ബ്യൂട്ടി! പാന്പാടിയിൽ കൗതുകക്കാഴ്ചയായി ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി
പാന്പാടി: വഴിയോര പഴക്കച്ചവട സ്റ്റാളുകളിലെ കൗതുകമായ ഡ്രാഗണ്‍ ഫ്രൂട്ട് പാന്പാടിയിൽ പുതുമയുള്ള കാഴ്ചയാകുന്നു. പാന്പാടി എംജിഎം സ്കൂളിനു സമീപം റിട്ടയേർഡ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ വാലയിൽ ചാക്കോയാണ് നൂറോളം ഡ്രാഗണ്‍ ഫ്രൂട്ട് ചെടികൾ പരിപാലിക്കുന്നത്. ഒരുതവണ വിളവെടുപ്പ് നടത്തിയ കായ്കളെല്ലാംതന്നെ പരിചയക്കാർക്കും ബന്ധുക്കൾക്കും നൽകുകയായിരുന്നു. കായ് ഒന്നിന് 400 ഗ്രാം തൂക്കം വരും. അമേരിക്കൻ ബ്യൂട്ടി എന്ന ഇനമാണു തിരുവനന്തപുരം മൈലാമൂടുള്ള വിജയൻ എന്ന സഹപ്രവർത്തകനിൽനിന്നും ശേഖരിച്ചു കൃഷി ചെയ്തുവരുന്നത്. ഏപ്രിൽ – ജൂണ്‍ മാസങ്ങളിൽ പൂവിട്ട് ജൂലൈ – ഡിസംബർ മാസങ്ങളിൽ കായ് ലഭിക്കുന്നതാണ് ഡ്രാഗണ്‍ ഫ്രൂട്ടിന്റെ വിളവെടുപ്പ് കാലം. അകക്കാന്പിനു ചുവന്ന നിറമുള്ള ഇനമാണു ചാക്കോ കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ എസ്എച്ച്എം പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ സ്ഥലത്തേക്കു കൃഷി വ്യാപിപ്പിക്കാനൊരുങ്ങുകയാണു ചാക്കോ. ഡ്രാഗണ്‍ ഫ്രൂട്ട് തോട്ടം പാന്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലെൻസി…
Read Moreഅവള് പറഞ്ഞു, ആ ചുവന്ന കാറിലെത്തുന്നമധ്യവയസ്കനെക്കുറിച്ച്! പതിന്നാലുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ മധ്യവയസ്കനെ തേടി പോലീസ്
ഗാന്ധിനഗർ: പതിന്നാലുവയസുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ മധ്യവയസ്കനായി പോലീസ് തെരച്ചിൽ ആരംഭിച്ചു. പീഡനത്തിനിരയായിയെന്നു കരുതുന്ന ദിവസത്തെ മണർകാട് ടൗണും പരിസരങ്ങളും കേന്ദ്രീകരിച്ചുള്ള സിസി ടിവി കാമറ ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും. ചുവന്ന കാറിലെത്തിയ മധ്യവയസ്കനെന്നാണു പെണ്കുട്ടിയിൽനിന്നും പ്രതിയെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. ഏപ്രിൽ മാസത്തിലാണു കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. സിസി ടിവി ദൃശ്യങ്ങൾ ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസും. പോക്സോ നിയമപ്രകാരം കേസെടുത്താണു പാന്പാടി പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പെണ്‍കുട്ടി ജന്മം നൽകിയ നവജാത ശിശുവിന്റെ മൃതദേഹം മുട്ടന്പലം ശ്മശാനത്തിൽ സംസ്കരിച്ചിരുന്നു. ഞായറാഴ്ചയാണ് അഞ്ചു മാസം ഗർഭിണിയായ പെണ്‍കുട്ടിയെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഗർഭസ്ഥശിശുവിന്റെ മൃതശരീരത്തിൽനിന്നും പെണ്കുട്ടിയിൽനിന്നും ഡിഎൻഎ സാന്പിൾ ശേഖരിച്ചിട്ടുണ്ട്. സിസിടിവി തെളിവുകൾ ലഭിച്ചു പ്രതിയ തിരിച്ചറിഞ്ഞാൽ ശാസ്ത്രീയ തെളിവുകൾക്കായാണ് ഡിഎൻഎ ശേഖരിച്ചിരിക്കുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പെണ്‍കുട്ടിയെ കൗണ്‍സലിംഗിനു വിധേയമാക്കിയ ശേഷമാകും പോലീസ് കൂടുതൽ…
Read Moreഓൺലൈൻ ആഹാര വിപണന ശ്യംഘലയുടെ അഴിഞ്ഞാട്ടം; ഹോം ഡെലിവറി മുൻകരുതൽ ഇല്ലാതെയെന്ന് ആരോപണം
കോട്ടയം: കോവഡ് വ്യാപനം അതിരൂക്ഷമായി പടരുന്ന കോട്ടയം നഗരത്തിൽ അധികൃതരുടെ മൂക്കിനു തുന്പിൽ ഓണ്‍ലൈൻ ആഹാര വിപണന ശ്യംഘലയുടെ അഴിഞ്ഞാട്ടം. കോവിഡ് കാറ്റഗറിയിൽ അതിതീവ്രമേഖലയിലാണ് കോട്ടയം നഗരവും പരിസര പ്രദേശങ്ങളുമെല്ലാം. എന്നാൽ കോവിഡ് അതിത്രീവ്രമായി പടരുന്ന മറ്റു ജില്ലകളിൽനിന്നും ഹോം ഡെലവറി സംവിധാനത്തിലേക്കായി കഴിഞ്ഞ ദിവസം നഗരത്തിലെത്തിച്ചത് 300-ൽ ്അധികം യുവാക്കളെ. ഓണ്‍ലൈൻ വിപണന രംഗത്തെ കോർപറേറ്റ് കന്പനിയാണ് ഇപ്പോൾ നടക്കുന്ന ഓണ്‍ലൈൻ ഫുഡ് ഫെസ്റ്റ് സംവിധാനത്തിനായി ഒരു പരിശോധനയുമില്ലാതെ യുവാക്കളെ രംഗത്തിറക്കിയിരിക്കുന്നത്. പ്രതിദിനം 3000ത്തിൽ അധികം കോവിഡ് രോഗികളെ റിപോർട്ട് ചെയ്യുന്ന മലപ്പുറം, 2000ൽ അധികം രോഗികളുള്ള കോഴിക്കോട്, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുമാണ് അധികം പേരും ഇവിടെത്തുന്നത്. ആവശ്യമായ കോവിഡ് പരിശോധനകൾ പോലും നടത്താതെയാണ് ഇവരെ ജില്ലയിലെ വിപണന സംവിധാനത്തിനു കൊണ്ടുവന്നിരിക്കുന്നത്. ഇവരിൽ പലരും കോവിഡ് വാക്സിൻ പോലും സ്വീകരിച്ചിട്ടില്ല എന്നതും പ്രശ്നത്തിന്റെ ഗൗരവും…
Read Moreതൽപര കക്ഷികൾക്കു മാത്രം വാക്സിൻ ! വാക്സിൻ വിതരണത്തിൽ രാഷ്ട്രീയ ഇടപെടലെന്ന്
ചിങ്ങവനം: കുറിച്ചിയിൽ കോവിഡ് വാക്സിനേഷൻ വിതരണത്തിലെ രാഷ്ട്രീയ ഇടപെടലെന്നും തൽപര കക്ഷികൾക്കു മാത്രം വാക്സിൻ ലഭിക്കുന്നു എന്നും പരാതി. കുറിച്ചി, സചിവോത്തമപുരം സിഎച്ച്സിയിൽ നടക്കുന്ന വാക്സിൻ വിതരണത്തിലാണ് വ്യാപകമായ ക്രമക്കേടുകൾ നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്. ഇതിനെതിരേ യൂത്ത് കോണ്‍ഗ്രസ് ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുകയാണ്. വാക്സിൻ വിതരണത്തിൽ പഞ്ചായത്തുകൾക്ക് യാതൊരുവിധ ചുമതലകളും നൽകിയിട്ടില്ലെങ്കിലും തങ്ങളുടെ സ്വന്തക്കാർക്കു മാത്രമായി വാക്സിൻ വിതരണം നടത്തുകയാണ്. കിടപ്പ് രോഗികൾക്കും ബന്ധുക്കൾക്കും വീട്ടിലെത്തി വാക്സിൻ നൽകാമെന്നുള്ള ഉത്തരവിന്റെ മറവിൽ പ്രദേശത്ത് തങ്ങളുടെ ആൾക്കാർക്കു മാത്രം വാക്സിൽ നൽകി വരുന്നു. വിതരണത്തിലെ ക്രമക്കേട് അവസാനിപ്പിക്കാത്ത പക്ഷം കുറിച്ചിയിൽ യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് നിജുമോൻ വാണിയപ്പുരയിൽ അറിയിച്ചു.
Read Moreതെരുവുനായ്ക്കള്‍ വെട്ടേറ്റനിലയില്‍! ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു; പഴുത്ത മുറിവുകളുമായി നായ്ക്കള്‍ അലയുന്നത് ഏറെ ദൈന്യത ഉയര്‍ത്തുന്ന കാഴ്ചയായി
പന്തളം: തെരുവു നായ്ക്കള്‍ വെട്ടേറ്റനിലയില്‍ അലയുന്നത് ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നു. തുമ്പമണ്‍, കടയ്ക്കാട് തുടങ്ങിയ പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളെ ഇത്തരത്തില്‍ കണ്ടെത്തിയത്. ഇവയുടെ ചെവി, കഴുത്ത്, വയറ് എന്നിവിടങ്ങളില്‍ വെട്ടേറ്റിട്ടുണ്ട്. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് വെട്ടിയ രീതിയിലാണ് മുറിവുകള്‍ കാണപ്പെടുന്നത്. ഇത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു. മുറിവുകള്‍ വ്രണമായി മാറുകയും അവശനിലയിലായി നായകള്‍ ചത്തൊടുങ്ങുന്നതായാണ് കണ്ടുവരുന്നത്. പഴുത്ത മുറിവുകളുമായി നായ്ക്കള്‍ അലയുന്നത് ഏറെ ദൈന്യത ഉയര്‍ത്തുന്ന കാഴ്ചയായി. ഒപ്പം പ്രദേശത്ത് ആരോഗ്യഭീഷണിയുമുണ്ടാക്കുന്നു. ഇതാദ്യമായാണ് ഇത്തരം സംഭവം പ്രദേശത്തു കണ്ടെത്തുന്നത്. സംഭവത്തേക്കുറിച്ച് പോലീസും അന്വേഷണം തുടങ്ങി. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മുമ്പ് ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പെടുകയും ചില തീവ്രവാദസംഘടനകള്‍ ഇതിനു പിന്നിലുള്ളതായി സൂചന ലഭിക്കുകയും ചെയ്തിരുന്നതാണ്.
Read Moreസര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്തു തുടങ്ങിയതിനു പിന്നാലെ സ്റ്റേ! സ്ഥലമുടമയ്ക്ക് ലഭിക്കേണ്ടത് 1.14 കോടി രൂപ
പത്തനംതിട്ട: നഗരത്തില്‍ റിംഗ് റോഡിനായി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്യുന്നതിനിടെ, നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവെത്തി. റോഡിനു വേണ്ടി ഏറ്റെടുത്ത ഭൂമിക്ക് നഷ്ടപരിഹാരം നല്കുന്നതില് വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് ജില്ലാകളക്ടറുടേത് അടക്കം 23 സര്‍ക്കാര്‍ വാഹനങ്ങള്‍ ജപ്തി ചെയ്യാന്‍ പത്തനംതിട്ട സബ് കോടതി ഉത്തരവിട്ടിരുന്നത്. 1.14 കോടി രൂപയാണ് സ്ഥലമുടമയ്ക്ക് ലഭിക്കേണ്ടത്. പണം നല്കാന് നടപടി ഇല്ലാതെ വന്നതോടെയാണ് കഴിഞ്ഞയാഴ്ച കോടതി ജപ്തി ഉത്തരവ് നല്‍കിയത്. 1,14,16,092 രൂപയ്ക്കു തത്തുല്യമായ വാഹനങ്ങള്‍ കണ്ടെത്തി ജപ്്തി ചെയ്യാനായിരുന്നു ഉത്തരവ്. മൂന്ന് വാഹനങ്ങളില്‍ ബുധനാഴ്ച രാവിലെ ജപ്തി ചെയ്തു നോട്ടീസ് പതിച്ചിരുന്നു. മറ്റ് വാഹനങ്ങള്‍ കണ്ടെത്താന്‍ കോടതി ജീവനക്കാര്‍ ശ്രമിക്കുന്നതിനിടെയാണ്, നടപടി സ്റ്റേ ചെയ്തു കൊണ്ടുളള ഹൈക്കോടതി ഉത്തരവ് എത്തിയത്. സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഒരു മാസത്തേയ്ക്കാണ് ജപ്തി തടഞ്ഞത്. 10…
Read Moreഗോഡൗണിലെ കച്ചവടം രാത്രിയിൽ മാത്രം; നാട്ടുകാരുടെ സംശയം ഒടുവിൽ ശരിയായി; 20 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി പോലീസ്
ഈരാറ്റുപേട്ട: പൂട്ടിയിട്ടിരുന്ന ഗോഡൗണിൽ നിന്നും 20 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടികൂടി. ഈരാറ്റുപേട്ട- മുട്ടം റോഡിൽ കളത്തുകാവ് ഭാഗത്തെ ഗോഡൗണിൽനിന്നാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഈരാറ്റുപേട്ട പോലീസും ചേർന്ന് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. ഗോഡൗണ്‍ വാടകയ്ക്കെടുത്ത നടക്കൽ സ്വദേശി ഒളിവിലാണ്. 28 ചാക്കുകളിലായി പുകയില ഉൽപന്നങ്ങൾക്കു ചില്ലറ വിപണിയിൽ 20 ലക്ഷത്തോളം രൂപ വിലമതിക്കുമെന്നു പോലീസ് പറഞ്ഞു. ഓണക്കച്ചവടം ലക്ഷ്യമിട്ടാണ് ഇത്രയധികം സാധനങ്ങൾ സൂക്ഷിച്ചതെന്നു സംശയിക്കുന്നു. കളത്തുകടവ് സ്വദേശിയുടെ ഗോഡൗണ്‍ ആറു മാസം മുന്‍പാണ് നടക്കൽ സ്വദേശിയായ യുവാവ് വാടകയ്ക്കെടുത്തത്. റബർ മാറ്റുകൾ സ്ഥാപിക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമാണ് ഗോഡൗണ്‍ വാടകയ്ക്കെടുത്തതെന്നു ഉടമ പോലീസിനോട് പറഞ്ഞു. രാത്രികാലങ്ങളിൽ മാത്രം വാഹനങ്ങൾ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ജില്ലാ പോലീസ് മേധാവിക്കു രഹസ്യ വിവരം കൈമാറുകയായിരുന്നു. തുടർന്നു ജില്ലാ പോലീസ് ചീഫ് ഡി.…
Read Moreമദ്യം വരുത്തുന്ന ഓരോ വിനകള്‍! മദ്യപാനത്തിനിടയിൽ തര്‍ക്കം; സുഹൃത്തിന്റെ നട്ടെല്ലു തകര്‍ത്തു
പത്തനംതിട്ട: മദ്യലഹരിയില്‍ സുഹത്തുക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തേ തുടര്‍ന്നുള്ള സംഘട്ടനത്തില്‍ ഒരാളുടെ നട്ടെല്ല് തകര്‍ത്ത കേസില്‍ രണ്ട് പേര് അറസ്റ്റില്‍. കഴിഞ്ഞ രണ്ടിന് സുഹൃത്തുക്കള്‍ ഒത്തുകൂടിയുള്ള മദ്യപാനത്തിനിടയിലുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചപ്പോള്‍ ഒരാള്‍ക്ക് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പുഴ ചെങ്ങരൂര്‍ വിളയില്‍ പാണില്‍ ബിജു മാത്യു (44), കൈപ്പുഴ പാണ്ടിശേരില്‍ ഉദയന്‍ (33) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ കുളനട തുണ്ടില്‍ വടക്കേതില്‍ വീട്ടില്‍ ബ്ലസന്‍ ജോണ്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായവരുടെ പേരില്‍ നിരവധി കേസുകള്‍ നിലവിലുണ്ടെന്നും ബിജുവിന്റെ പേരില്‍ കാപ്പാ ചുമത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ഇലവുംതിട്ട എസ്എച്ച്ഒ അയൂബ് ഖാന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Read More