വയറുവേദനയുമായി എത്തിയ പതിനാലുകാരി ഗർഭിണി; ആ​രോ​ഗ്യ സ്ഥി​തി ഗുരുതരം;അമ്മ ജോലിക്കുപോയാൽ വീട്ടിലാരുമില്ലാത്തപ്പോൾ സംഭവിച്ചതെന്തെന്ത്?

ഗാ​ന്ധി​ന​ഗ​ർ: 14 വ​യ​സു​കാ​രി​യെ ഗ​ർ​ഭി​ണി​യാ​ക്കിയത് ആരെന്ന് ഇന്നറിയാം. വി​ദ്യാ​ർ​ഥി​നി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാണ് ഇപ്പോൾ.

പാ​ന്പാ​ടി സ്വ​ദേ​ശി​നി​യാ​യ 14 വ​യ​സു​കാ​രി പെ​ണ്‍​കു​ട്ടി​യെ ക​ഴി​ഞ്ഞ ദി​വ​സം വ​യ​റു​വേ​ദ​ന​യെ തു​ട​ർ​ന്നു മാ​താ​വ് പാ​ന്പാ​ടി​യി​ലെ ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ എ​ത്തി​ച്ചി​രു​ന്നു.

അ​വി​ടെ​നി​ന്നും ഡോ​ക്ട​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു റ​ഫ​ർ ചെ​യ്തു. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പെ​ണ്‍​കു​ട്ടി ഗ​ർ​ഭി​ണി​യാ​ണെ​ന്നു​ള്ള വി​വ​രം മ​ന​സി​ലാ​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​ൻ വി​ഭാ​ഗ​ത്തി​ലും അ​വി​ടെ​നി​ന്നും പോ​ലീ​സി​ലും വി​വ​രം അ​റി​യി​ച്ചു. ആ​രോ​ഗ്യ സ്ഥി​തി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​.

പാ​ന്പാ​ടി പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി കു​ട്ടി​യു​ടെ മാ​താ​വി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. അ​നാ​രോ​ഗ്യം ക​ണ​ക്കി​ലെ​ടു​ത്ത് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി ഇ​ന്നു പ​ക​ൽ രേ​ഖ​പ്പെ​ടു​ത്തും. പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് നേ​ര​ത്തെ മ​രി​ച്ചു പോ​യ​ത്. ഒ​രു സ​ഹോ​ദ​ര​നു​ണ്ട്.

മാ​താ​വ് പ​ക​ൽ ജോ​ലി​ക്കു പോ​കു​ന്പോ​ൾ പെ​ണ്‍​കു​ട്ടി​യും ഇ​ള​യ സ​ഹോ​ദ​ര​നും വീ​ട്ടി​ൽ ത​നി​ച്ചാ​ണ്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​ത്. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment