ചെറുതോണി: സ്കൂൾ വിദ്യാർഥികളായ ആൺകുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 72 കാരനായ വ്യാപാരിക്കു മൂന്നു വർഷം തടവും 20,000 രൂപ പിഴയും വിധിച്ചു. തങ്കമണി സ്വദേശി ചാക്കോ മത്തായി (72) യെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ജഡ്ജ് ഡി.എസ്. നോബൽ ശിക്ഷിച്ചത്. 2025-ലാണ് കേസിനാസ്പദമായ സംഭവം. തങ്കമണി സ്കൂളിന്റെ പരിസരത്ത് പഴയ പോലീസ്സ്റ്റേഷന് സമീപം വ്യാപാരം നടത്തിയിരുന്ന പ്രതി കടയിൽ സാധനങ്ങൾ വാങ്ങാൻവരുന്ന ചില ആൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ചുവെന്നാണ് കേസ്. ഈ കേസിലെ ഇരയെ കൂടാതെ മറ്റ് കുട്ടികളെയും പ്രതി ഉപദ്രവിച്ചിരുന്നെന്നാണ് പ്രോസിക്യൂഷൻ കേസ്. നിരന്തരം ഇയാൾ കുട്ടികളെ ഉപദ്രവിച്ചതോടെ കുട്ടികൾ സംഘം ചേർന്ന് ചോദ്യംചെയ്തു. കുട്ടികളുടെ ബഹളം കേട്ടെത്തിയ സമീപ വ്യാപാരിയുടെ നിർദേശത്തെത്തുടർന്ന് കുട്ടികൾ സംഭവം സ്കൂളിൽ അറിയിച്ചു. തുടർന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തങ്കമണി പോലീസ് കേസെടുക്കുകയായിരുന്നു. പിഴത്തുകയിൽ 10,000 രൂപ ഇരയായ…
Read MoreCategory: Kottayam
ലഹരിമരുന്ന് മാഫിയയെ വിറപ്പിച്ച ബ്രൂസ് പടിയിറങ്ങി; ഇനി രഞ്ജിത്തിന്റെ കൈകളില്‍
തൊടുപുഴ: ലഹരിമരുന്ന് മാഫിയയുടെയും ലഹരി കടത്തുകാരുടെയും ഉറക്കംകെടുത്തിയ കേരള പോലീസിലെ ആദ്യനാര്ക്കോട്ടിക് സ്നിഫര്‍ ഡോഗായ ബ്രൂസ് (നീലി) ദൗത്യത്തില്‍നിന്നു വിരമിച്ചു. കേരള പോലീസിന്റെ അഭിമാനമായിരുന്ന ബ്രൂസ് 11 വര്‍ഷത്തെ സേവനത്തിനുശേഷമാണ് പടിയിറങ്ങിയത്. 2015 ജൂണ്‍ 30നാണ് ബ്രൂസ് പോലീസ് സേനയുടെ ഭാഗമായത്. തൃശൂര്‍ പോലീസ് അക്കാദമിയിലെ ഒന്‍പതു മാസത്തെ പരിശീലനത്തിനുശേഷമാണ് ജില്ലാ ഡോഗ് സ്ക്വാഡിലെത്തുന്നത്. തുടര്‍ന്ന് ഈ നായ ലഹരിമരുന്ന് വേട്ടയില്‍ പോലീസിന് കരുത്തായിമാറി. അന്‍പതോളം പ്രധാന ലഹരിമരുന്ന് കേസുകള്‍ തെളിയിക്കാന്‍ പോലീസിന് ബ്രൂസ് നല്കിയ സംഭാവന വിലമതിക്കാനാകാത്തതാണ്. ബ്രൂസിന്റെ സഹായമില്ലായിരുന്നെങ്കില്‍ പല ലഹരിക്കേസുകളും തെളിയിക്കാന്‍ കഴിയാതെ പോകുമായിരുന്നു. ലഹരിമരുന്നിന്റെ സാന്നിധ്യം എവിടെയുണ്ടെന്നു കൃത്യമായി നിര്‍ണയിക്കാന്‍ ബ്രൂസിനുണ്ടായിരുന്നത് അസാധാരണമായ കഴിവായിരുന്നു. അതിനാല്‍ ലഹരിയുടെ “കില്ലര്‍’ ആയാണ് ഈ നായ അറിയപ്പെട്ടിരുന്നത്. നല്ല ഇണക്കവും കുശാഗ്രബുദ്ധിയും ബ്രൂസിന്റെ പ്രകൃതമായിരുന്നു.2017 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സംസ്ഥാനതല മത്സരങ്ങളില്‍ വിജയിച്ച്…
Read Moreകർഷകരെ രക്ഷിക്കാൻ തോക്കെടുത്ത് സജോ വര്‍ഗീസ്; ഇതുവരെ കൊന്നത് 97 കാട്ടുപന്നികളെ
മുണ്ടക്കയം: കര്‍ഷകരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങിയ സജോയുടെ തോക്കിന് കുഴലിനു മുന്നില്‍ കുടുങ്ങിയതു 97 കാട്ടുപന്നികള്‍. സംസ്ഥാനത്താകെ കാട്ടുപന്നികള്‍ മനുഷ്യജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് മുണ്ടക്കയം വണ്ടന്‍പതാല്‍ സ്വദേശി വട്ടക്കുന്നേല്‍ സജോ വര്‍ഗീസ് കര്‍ഷകരുടെ രക്ഷയ്ക്കിറങ്ങുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ജനവാസ മേഖലയിലിറങ്ങി നാശമുണ്ടാക്കിയ 97 കാട്ടുപന്നികളെയാണ് സജോ വെടിവച്ചു കൊന്നത്. രാപകല്‍ വ്യത്യാസമില്ലാതെ ആളുകള്‍ വിളിക്കും. വാഹനത്തില്‍ ഉടന്‍ അവിടെയെത്തി ജീവന് പണയംവച്ചാണു കാട്ടുപന്നികളെ വെടിവയ്ക്കുന്നത്. സെക്കൻഡുകള്‍ക്കുള്ളിൽ ലക്ഷ്യം തെറ്റാതെ കാഞ്ചിയമര്ത്തണം. കൃഷി സംരക്ഷണത്തിനായി പിതാവ് ജോയി വര്‍ഗീസിനാണ് തോക്ക് ലൈസന്‍സ് ആദ്യം ലഭിച്ചത്. പിന്നീടാണു സജോയ്ക്കു ലൈസന്‍സ് ലഭിക്കുന്നത്. അപകടകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാന്‍ പഞ്ചായത്തുകള്‍ക്ക് അനുവാദം ലഭിച്ചതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് സജോ കാട്ടുപന്നികളെ വകവരുത്തുന്നത്. സിസി ടിവി, ഇലക്ട്രിക് വര്‍ക്കുകള്‍ ചെയ്യുന്ന സജോ ഒഴിവു…
Read Moreഅരുണിന്റെ ജീവൻ നിലനിർത്താൻ ഇന്നത്തെ കളക്ഷൻ അവനുവേണ്ടി.. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി പണം നൽകാൻ ബസ് ഉടമയും ജീവനക്കാരും
കുമരകം: റൂമാറ്റിക് ഹാര്‍ട്ട് ഡിസീസ് ബാധിതനായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്ന അരുണിനായി കുമരകം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചികിത്സാനിധി സ്വരൂപിക്കുന്നതിന്റെ ഭാഗമാകാന്‍ ബസ് ഉടമയും രംഗത്ത്. നാലു ബസുകളുടെ ഇന്നത്തെ വരുമാനം അരുണിന്റെ ചികിത്സാ സഹായ നിധിയിലേക്ക് നല്‍കുമെന്ന് ബസ് ഉടമ രശ്മി ശശിധരന് പറഞ്ഞു. ഇന്നു രാവിലെ 7.55ന് കുമരകം ചന്തക്കവലയിലെ ബസ് ബേയില്‍ കുമരകം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. ഷിജി, സഹായനിധി സമിതി കണ്‍വീനര്‍ കെ.ജി. ബിനു എന്നിവര്‍ ബസുകളുടെ ട്രിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. കോട്ടയം-ചേര്‍ത്തല റൂട്ടില്‍ സര്‍വീസ് നടത്തുന്ന രണ്ടു കാര്‍ത്തിക ബസ്, കോട്ടയം-കുമരകം-കൈപ്പുഴമുട്ട്-വൈക്കം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിശ്വനാഥ് ബസ്, കൈപ്പുഴ മുട്ട്- വൈക്കം റൂട്ടിലോടുന്ന കാര്‍ത്തിക ബസ് എന്നിവയുടെ ഇന്നത്തെ കളക്ഷനാണ് അരുണിന്റ് ചികിത്സാ നിധിയിലേക്കു നല്‍കുന്നത്.
Read Moreഏത് നിമിഷവും അപകടം സംഭവിക്കാം; തകർച്ചയുടെ വക്കിൽ കോട്ടയം നഗരസഭ റെസ്റ്റ് ഹൗസ്; തകര്‍ച്ചയ്ക്കു കാരണം അറ്റകുറ്റപണിയില്ലാത്തത്
കോട്ടയം: കോട്ടയം നഗരസഭയുടെ കെട്ടിടങ്ങളും കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച് അപകടഭീഷണിയില്‍. നഗരസഭ റെസ്റ്റ് ഹൗസ് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണുള്ളത്. വര്‍ഷങ്ങളുടെ പഴക്കമുളള കെട്ടിടം പൊളിച്ചു മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നും ഇതുവരെയും നടന്നിട്ടില്ല. കാലങ്ങളായി കെട്ടിടം ഉപയോഗശൂന്യമായ നിലയിലാണ്. കോഴിക്കോട് വലിയങ്ങാടിയില്‍ ഇന്നലെ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു മൂന്നു പേര്‍ക്കു ജീവന് നഷ്ടപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയത്തെ പഴകിയ കെട്ടിടങ്ങളുടെ സ്ഥിതിയില്‍ ആശങ്ക ഉയരുകയാണ്. നഗരസഭയുടെ ഉടമസ്ഥതയില്‍ പഴയ ബോട്ട് ജെട്ടി റോഡില്‍ സ്ഥിതി ചെയ്യുന്ന നഗരസഭ റെസ്റ്റ് ഹൗസാണ് പൊളിഞ്ഞു വീഴാന്‍ തയാറായി നില്‍ക്കുന്നത്. കഞ്ഞിക്കുഴിയിലുള്ള നഗരസഭയുടെ മാര്‍ക്കറ്റ് കെട്ടിടവും ഇതേ അവസ്ഥയിലാണ്. കോടിമത പച്ചക്കറി മാര്‍ക്കറ്റ് കെട്ടിടം, നഗരസഭയുടെ കുമാരനല്ലൂര്‍, നാട്ടകം മേഖല ഓഫീസുകളില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളും തകര്‍ച്ചയുടെ വക്കിലാണ്. കുമാരനല്ലൂര്‍ മേഖല ഓഫീസില്‍ ഏതാനും നാള് മുമ്പ് കോണ്‍ക്രീറ്റ് സിലിംഗ്…
Read Moreബാലികയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 113 വര്‍ഷം കഠിനതടവും 3,25,000 രൂപ പിഴയും
ചങ്ങനാശേരി: ബാലികയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 113 വര്‍ഷം കഠിനതടവും 3,25,000 രൂപ പിഴയും വിധിച്ച് കോടതി. തൃശൂര്‍ സ്വദേശിയായ വി.എസ്. ബബീഷിനെ(43)യാണ് കോടതി ശിക്ഷിച്ചത്. മണിമല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് പി.എസ്. സൈമ ശിക്ഷ വിധിച്ചത്. അതിജീവിതയുടെ രണ്ടാനച്ഛനായ പ്രതി 12 വയസില്‍ താഴെമാത്രം പ്രായമുള്ള അതിജീവിതയെ നിരവധി തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പിഴ ഒടുക്കാന്‍ പ്രതി തയാറായില്ലെങ്കില്‍ ഏഴു വര്‍ഷവും ആറു മാസവും അധിക തടവ് അനുഭവിക്കണമെന്നും പിഴത്തുക അതിജീവിതയ്ക്ക് നല്കുവാനും കോടതി വിധിയില്‍ പ്രസ്താവിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.എസ്. മനോജ് ഹാജരായി.
Read Moreപുതുയുഗയാത്ര നെടുങ്കണ്ടത്തെത്തിയപ്പോൾ ടിജിന്റെ ആഗ്രഹം സഫലീകരിച്ച് വി.ഡി. സതീശൻ; ആനന്ദക്കണ്ണീർ പൊഴിച്ച് ടിജിൻ
നെടുങ്കണ്ടം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാലയിട്ട് സ്വീകരിക്കണമെന്ന ടിജിന്റെ ആഗ്രഹം സഫലീകരിച്ച് പുതുയുഗയാത്ര. യൂത്ത് കോൺഗ്രസ് നെടുങ്കണ്ടം മണ്ഡലം വൈസ് പ്രസിഡന്റും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്ന താന്നിമൂട് കോയിക്കേരി വടക്കേതില്‍ ടിജിന് തോമസിന് അപൂർവ രോഗം ബാധിച്ചത് ഒന്നര വർഷം മുമ്പാണ് . തലച്ചോറിലേക്കുള്ള ഞരമ്പില്‍ കുമിളകള്‍ രൂപപ്പെട്ട് പൊട്ടുന്ന അപൂര്‍വരോഗം ബാധിച്ച ടിജിന്റെ ജീവിതം തിരികെ കിട്ടിയതുതന്നെ അദ്ഭുതമാണ്.വയറിംഗ്, പ്ലംബിംഗ് ജോലിക്കാരനായ ടിജിന് ജോലിക്ക് പോകുന്നതിനായി തയാറെടുക്കുന്നതിനിടെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. വീട്ടുകാര്‍ വിവിധ ആശുപത്രികളില്‍ എത്തിച്ചെങ്കിലും പിന്നീടാണ് രോഗം കണ്ടുപിടിച്ചത്. ശസ്ത്രകിയകൾക്കു മാത്രം 20 ലക്ഷത്തോളം രൂപ ചെലവായി. നെടുങ്കണ്ടത്തെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക രംഗത്തെ ആളുകള്‍ ചേര്‍ന്ന് ടിജിന് ചികിത്സാ സഹായ നിധിക്ക് രൂപം നല്‍കിയാണ് ചികിത്സ നടത്തിയത്.ജീവിതത്തിലേക്ക് തിരിച്ചെത്തിയ ടിജിന് പരസഹായമില്ലാതെ നടക്കാൻ പ്രയാസമാണ്. വീട്ടിൽത്തന്നെ വിശ്രമിക്കുന്ന ടിജിനെ കഴിഞ്ഞ…
Read Moreയുവാവിന്റെ അപകട മരണം; അപകടക്കുഴിയിലെ ജലവിതരണ പൈപ്പുകള്‍ നീക്കിത്തുടങ്ങി
തൊടുപുഴ: മുതലക്കോടം മാവിന്‍ചുവട്ടില്‍ ബൈക്കപകടത്തില്‍ യുവാവ് മരിക്കാനിടയായ കുഴി മൂടി ഓട നവീകരിക്കാനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങി. ആദ്യപടിയായി ഓടയിലൂടെ കടന്നുപോകുന്ന ജലവിതരണ പൈപ്പുകള്‍ നീക്കുന്ന ജോലികള്‍ ആരംഭിച്ചു. പൈപ്പുകള്‍ സുഗമമായി നീക്കുന്നതിനായി കുഴിക്കുള്ളിലെ വലിയ കല്ലുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഇളക്കി മാറ്റി. ശനിയാഴ്ച പൊതുമരാമത്ത് അധികൃതരും വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. മുതലക്കോടം സ്വദേശി കുന്നേല്‍ ജെയിസ് ബെന്നിയാണ് കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ചത്. നിയന്ത്രണംവിട്ട ബൈക്ക് പാതയോരത്തെ കുഴിയിലേക്ക് പതിച്ചായിരുന്നു അപകടം. സംഭവത്തെത്തുടര്‍ന്ന് കുഴി മൂടാത്തതില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ പഴയ കലുങ്കിനോട് ചേര്‍ന്നുള്ള ഓടയാണിത്. വാഹനമിടിച്ച് കലുങ്ക് തകര്‍ന്നതോടെയാണ് വലിയ കുഴി രൂപപ്പെട്ടത്. ആരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന വിവാദം ചൂടുപിടിക്കുന്നതിനിടെ അടിയന്തരമായി കുഴി മൂടണമെന്ന ആവശ്യവും…
Read Moreതിടനാട് ചാപ്പലിൽ മോഷണം നടത്തിയ പ്രതിയെ തമിഴ്നാട്ടിൽ നിന്നു പിടികൂടി; പോലീസ് അറസ്റ്റ് ചെയ്തത് കുമളി സ്വദേശിയെ
പാലാ: ചാപ്പലില്‍ അതിക്രമിച്ചു കയറി മോഷണം നടത്തിയ പ്രതിയെ തമിഴ്നാട്ടില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. കുമളി അമരാവതി പാണംപറമ്പില്‍ അലന് തോമസാണ് തിടനാട് പോലീസിന്റെ പിടിയിലായത്. തിടനാട് സെന്റ് ജോസഫ് പള്ളിയുടെ അധീനതയിലുള്ള ഊട്ടുപാറ കുരിശുമലയിലെ മാര്‍ സ്ലീവാ ചാപ്പലില്‍ അതിക്രമിച്ചു കയറി ആംപ്ലിഫയറും ലൗഡ് സ്പീക്കറും മൈക്രോഫോണും ബൈനോക്കുലറും നേര്ച്ചപ്പെട്ടിയില് ഉണ്ടായിരുന്ന രൂപയും മോഷ്ടിച്ച കേസിലാണ് നടപടി. 2025 ലായിരുന്നു മോഷണം നടന്നത്. പ്രതി സംസ്ഥാനത്തിനു പുറത്ത് ഒളിവില്‍ താമസിക്കുകയായിരുന്നു. തിടനാട് എസ് ഐ നജീബിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം ചെന്നൈയില്‍ എഗട്ടൂര്‍ എന്ന സ്ഥലത്തെത്തി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയായിരുന്നു. ഈരാറ്റുപേട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreവേനൽ കടുത്തു, പമ്പ് ഹൗസ് പ്രവർത്തനം നിലച്ചു; നാരകംപുഴയിൽ കുടിവെള്ളക്ഷാമം അതിരൂക്ഷം
കൊക്കയാർ: വേനൽ കടുത്തതോടെ കൊക്കയാർ പഞ്ചായത്തിന്റെ നാരകംപുഴ, പുളിക്കത്തടം, കൊക്കയാർ മേഖലകളിൽ കുടിവെള്ള ക്ഷാമം രൂക്ഷം. വാട്ടർ അഥോറിറ്റിയുടെ കുടിവെള്ള പദ്ധതിയിൽ നിന്നുള്ള ജലവിതരണമാണ് പ്രദേശവാസികളുടെ ആശ്രയം. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചക്കാലമായി പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. പമ്പ് ഹൗസിന്റെ മോട്ടോർ തകരാറിലാകുന്നതാണ് പലപ്പോഴും കുടിവെള്ള വിതരണം തടസപ്പെടുന്നതിന് പ്രധാന കാരണം. വെള്ളം പമ്പ് ചെയ്യുന്നതിനായി ഒരു മോട്ടർ മാത്രമാണ് ഉള്ളത്. പല സമയങ്ങളിലും ഇത് തകരാറിലാകും. പിന്നീട് ഇത് നന്നാക്കി വേണം ജലവിതരണം പുനഃസ്ഥാപിക്കാൻ. ഇതിനു കാലതാ മാസം നേരിടും. ഇത് ജലവിതരണത്തെ പ്രതികൂലമായി ബാധിക്കുകയാണ്. കാലപ്പഴക്കം ചെന്ന മോട്ടോർ മാറ്റി സ്ഥാപിക്കണമന്ന ആവശ്യം ശക്തമാണ്. ഒരു പമ്പ്സെറ്റ് കൂടി സ്ഥാപിക്കണമെന്ന് നാട്ടുകാർ പല തവണ ആവശ്യപ്പെട്ടതോടെ പഞ്ചായത്ത് ഫണ്ട് വക കൊള്ളിച്ചിട്ടുണ്ടെങ്കിലും അടുത്ത സാമ്പത്തികവർഷം മാത്രമേ പ്രാവർത്തികമാവുകയുള്ളു. വാട്ടർ അഥോറിറ്റി അനാസ്ഥ തുടരുന്ന…
Read More