പ​തി​നാ​റു​കാ​രി​യെ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡ​നം; പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 30 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്

തൊ​ടു​പു​ഴ: ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തി​രു​പ്പൂ​രി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി 16 കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 30 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ഒ​രു ല​ക്ഷം​രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. തി​രു​പ്പൂ​ര്‍ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് റി​യാ​സി​നെ​യാ​ണ് (25) പൈ​നാ​വ് അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് തി​രു​പ്പൂ​രി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും പി​ന്നീ​ട് തി​യ​റ്റ​റി​ലെ​ത്തി​ച്ച് പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്നു പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യും പീ​ഡ​ന​വി​വ​രം അ​റി​യു​ക​യും ചെ​യ്ത​ത്. തു​ട​ര്‍​ന്നു പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

വി.​ഡി. സ​തീ​ശ​ൻ ധി​ക്കാ​രി​യും അ​ഹ​ങ്കാ​രി​യും; കെ​എ​സ് യു ​പ്ര​തി​ഷേ​ധം ശു​ദ്ധ​പോ​ക്രി​ത്ത​ര​മെ​ന്ന് എം.​എം.​മ​ണി

നെ​ടു​ങ്ക​ണ്ടം: വി.​ഡി. സ​തീ​ശ​ൻ വൃ​ത്തി​കെ​ട്ട പ്ര​തി​പ​ക്ഷ നേ​താ​വെ​ന്ന് എം.​എം. മ​ണി എം​എ​ൽ​എ. നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്ന പു​തു​യു​ഗ യാ​ത്ര​യി​ൽ മ​ണി​ക്കെ​തി​രേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​നാ​ണ് മ​ണി​യു​ടെ മ​റു​പ​ടി. ഇ​ത്ര​യും വൃ​ത്തി​കെ​ട്ട ഒ​രു പ്ര​തി​പ​ക്ഷ​നേ​താ​വി​നെ താ​ൻ ഇ​തു​വ​രെ​യും ക​ണ്ടി​ട്ടി​ല്ല. ധി​ക്കാ​രി​യും അ​ഹ​ങ്കാ​രി​യു​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ് സ​തീ​ശ​ൻ. ഉ​ടു​മ്പ​ൻ​ചോ​ല​യ​ല്ലാ​തെ ഇ​ത്ര​യ​ധി​കം വി​ക​സ​നം ന​ട​ന്ന മ​റ്റൊ​രു മ​ണ്ഡ​ല​വും ഇ​ന്ത്യ​യി​ൽ ഉ​ണ്ടാ​വി​ല്ലെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ കെ​എ​സ്‌​യു – യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ശു​ദ്ധ പോ​ക്രി​ത്ത​ര​മാ​ണെ​ന്നും സ്ത്രീ​യെ​ന്ന പ​രി​ഗ​ണ​ന പോ​ലും ഇ​ല്ലാ​തെ​യാ​ണ് അ​വ​രെ ആ​ക്ര​മി​ച്ച​തെ​ന്നും ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കു​വാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ണി പ​റ​ഞ്ഞു.

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ അ​ക്ഷ​ര​ന​ഗ​രി​യി​ലെ പ്രാ​യം കൂ​ടി​യ വോ​ട്ട​ർ ശോ​ശാ​മ്മ യാ​ത്ര​യാ​യി; വി​ട​പ​റ​ഞ്ഞ​ത് 110-ാം വ​യ​സി​ൽ

മീ​ന​ടം: ജി​ല്ല​യി​ലെ പ്രാ​യം കൂ​ടി​യ വോ​ട്ട​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ യാ​ത്ര​യാ​യി. ഇ​ന്ന​ലെ അ​ന്ത​രി​ച്ച മീ​ന​ടം മാ​ളി​യേ​ക്ക​ല്‍ ശോ​ശാ​മ്മ കു​ര്യാ​ക്കോ​സ് (110)ജി​ല്ല​യി​ലെ പ്രാ​യം കൂ​ടി​യ വോ​ട്ട​ര്‍​മാ​രി​ല്‍ ഒ​രാ​ളാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്രാ​യാ​ധി​ക്യം മൂ​ലം വോ​ട്ട് ചെ​യ്യാ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​യോ​ഗ​ത്തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശോ​ശാ​മ്മ വീ​ട്ടി​ലി​രു​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. മാ​സ​ങ്ങ​ള്‍​ക്കു മു​മ്പു പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ വോ​ട്ട​റാ​യ ശോ​ശാ​മ്മ​യെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​ദ​രി​ച്ചി​രു​ന്നു. മീ​ന​ടം പോ​സ്റ്റ് ഓ​ഫീ​സ് ജം​ഗ്ഷ​ന് അ​ടു​ത്തു താ​മ​സി​ക്കു​ന്ന ശോ​ശാ​മ്മ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും വോ​ട്ടു ചെ​യ്തി​രു​ന്നു. ഇ​വ​ര്‍​ക്കു വീ​ടി​ന​ടു​ത്തു​ള്ള മീ​ന​ടം എ​ല്‍​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ലാ​യി​രു​ന്നു വോ​ട്ട്. മൂ​ന്നു മ​ക്ക​ളാ​ണു ശോ​ശാ​മ്മ​യ്ക്ക്. വ​നി​താ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​റാ​യി വി​ര​മി​ച്ച മൂ​ത്ത​മ​ക​ള്‍ ഏ​ലി​യാ​മ്മ സ്‌​ക​റി​യ​യാ​ണു ഒ​പ്പ​മു​ള്ള​ത്. ഏ​ലി​യാ​മ്മ​യു​ടെ പേ​ര​ക്കു​ട്ടി​ക​ളാ​യ സ​ക്ക​റി​യ മാ​ര്‍​ക്കോ​സ്, എ​ബി​ന്‍ ഏ​ബ്ര​ഹാം എ​ന്നി​വ​രും സ​ഹാ​യ​ത്തി​നു​ണ്ടാ​യി​രു​ന്നു. ശോ​ശാ​മ്മ​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ള്‍ അ​ച്ചാ​മ്മ നൈ​നാ​ന്‍…

Read More

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​ന് 30 വ​ർ​ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

ചെ​റു​തോ​ണി: ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യെ കേ​ര​ള​ത്തി​ൽ​നി​ന്നു ത​മി​ഴ്നാ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി തി​യ​റ്റ​റി​നു​ള്ളി​ൽ വ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ 25കാ​ര​നാ​യ യു​വാ​വി​ന് 30 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ഇ​ടു​ക്കി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ജ​ഡ്ജി ഡി.​എ​സ്. നോ​ബ​ലാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ത​മി​ഴ്നാ​ട് തി​രു​പ്പൂ​ർ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ്‌ റി​യാ​സി​നെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. 2022ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഫോ​ണി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും പ​രി​ച​യ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​ക്കു ജോ​ലി വാ​ഗ്ദാ​നം ന​ൽ​കു​ക​യും പെ​ൺ​കു​ട്ടി ത​നി​ച്ച് ബ​സി​ൽ ക​യ​റി തി​രു​പ്പൂ​രി​ലേ​ക്കു പോ​കു​ക​യു​മാ​യി​രു​ന്നു. അ​വി​ടെ​യു​ള്ള ആ​ൾ​ത്തി​ര​ക്ക് കു​റ​ഞ്ഞ തി​യ​റ്റ​റി​ലാ​ണ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി​യെ കാ​ണാ​താ​യ വി​വ​ര​ത്തി​നു പി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ന്മേ​ൽ മ​റ​യൂ​ർ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി കു​ട്ടി​യെ തി​രു​പ്പൂ​രി​ൽ​നി​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. 35 സാ​ക്ഷി​ക​ളെ​യും 41 പ്ര​മാ​ണ​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പി​ഴ ഒ​ടു​ക്കു​ന്ന പ​ക്ഷം തു​ക…

Read More

ദു​ര​ന്തം​വ​രെ ഇ​നി കാ​ത്തി​രി​ക്ക​രു​തേ… തൊ​ടു​പു​ഴ​യി​ൽ യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ക്കു​ഴി മൂ​ടി

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം മാ​വി​ന്‍​ചു​വ​ട്ടി​ല്‍ ബൈ​ക്ക​പ​ക​ട​ത്തില്‍ യു​വാ​വ് മ​രി​ക്കാ​നി​ട​യായ സം​ഭ​വ​ത്തെ​ത്തു​ട​ര്‍​ന്ന് മൂടാ​തെകി​ട​ന്ന ഓ​ട ന​വീ​ക​രി​ച്ച് സ്ലാബി​ടു​ന്ന ജോ​ലി​ക​ള്‍ പൂര്‍​ത്തി​യാ​യി.ഓ​ട​ക​ളു​ടെ ര​ണ്ടു സൈ​ഡും കെ​ട്ടി മു​ക​ളി​ല്‍ കോ​ണ്‍​ക്രീ​റ്റ് സ്ലാ​ബു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ഇ​ന്ന​ലെ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഓ​ട​യ്ക്കു സ​മീ​പ​ത്തെ കു​ഴി​യും സ്ലാ​ബി​ട്ട് നി​ര​പ്പാ​ക്കി. ഇ​തോ​ടെ റോ​ഡി​ന് വീ​തി​യും വ​ര്‍​ധി​ച്ചു. ഇ​വി​ടെ​യു​ള്ള ക​ലു​ങ്ക് വ​ഴി വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി​പ്പോ​കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി മൂ​ടാ​തെകി​ട​ന്ന ഓ​ട​യി​ല്‍ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ഏ​താ​നും ദി​വ​സം മു​മ്പ് മു​ത​ല​ക്കോ​ടം കു​ന്നേ​ല്‍ ജയി​സ് ബെ​ന്നി (27) മ​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ജ​ന​കീ​യ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​പ്പോ​ഴാ​ണ് ഓ​ട ന​വീ​ക​രി​ക്കാ​നു​ള്ള പ്രവ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് മു​ന്നോ​ട്ടുവ​ന്ന​ത്. പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ പ​ഴ​യ ക​ലു​ങ്കി​നോ​ട് ചേ​ര്‍​ന്നു​ള്ള ഓ​ട​യാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി മൂ​ടാ​തെകി​ട​ന്ന ഓ​ട​യി​ല്‍ നേ​ര​ത്തേ​യും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഇ​ത് മൂ​ടാ​ത്ത​ത് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യാ​ണെ​ന്ന് ന​ഗ​ര​സ​ഭ​യും നാ​ട്ടു​കാ​രും ആ​രോ​പി​ച്ച​പ്പോ​ള്‍ ഓ​ട വൃ​ത്തി​യാ​ക്കാ​നാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്ലാ​ബ്…

Read More

ദി​യ ശ​ശി​യു​ടെ ക്ഷ​ണം സ്വീ​ക​രി​ച്ചു; പാ​ലാ ന​ഗ​ര​സ​ഭ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ശ​ശി ത​രൂ​ര്‍ എം​പി എ​ത്തു​ന്നു

കോ​​ട്ട​​യം: ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ ദി​​യാ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ട​​ത്തി​​നു മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശം ന​​ല്‍​കാ​​നും ദി​​യ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ന​​ഗ​​ര​​സ​​ഭാ ഭ​​ര​​ണം നേ​​രി​​ട്ടു വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നു​​മാ​​യി ഡോ. ​​ശ​​ശി ത​​രൂ​​ര്‍ എം​​പി പാ​​ലാ ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ എ​​ത്തും. ക​​ഴി​​ഞ്ഞ ദി​​വ​​സം ദി​​യാ ബി​​നു​​വും ഡോ. ​​ശ​​ശി ത​​രൂ​​ര്‍ എം​​പി​​യും ത​​മ്മി​​ല്‍ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി​​യി​​രു​​ന്നു. അ​​ന്താ​​രാ​​ഷ്ട്ര ത​​ല​​ത്തി​​ലെ വി​​വി​​ധ സാ​​ധ്യ​​ത​​ക​​ള്‍ പാ​​ലാ​​യു​​ടെ വി​​ക​​സ​​ന​​ത്തി​​ന് പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​നെ ഡോ. ​​ശ​​ശി ത​​രൂ​​ര്‍ ഉ​​പ​​ദേ​​ശി​​ച്ചി​​രു​​ന്നു. ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ്‍ സ്ഥാ​​ന​​ത്തെ​​ത്തി​​യ​​തി​​നു​​ശേ​​ഷം ഡോ. ​​ശ​​ശി ത​​രൂ​​രാ​​ണ് ത​​ന്‍റെ റോ​​ള്‍ മോ​​ഡ​​ലെ​​ന്ന് ദി​​യ പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തു ശ്ര​​ദ്ധ​​യി​​ല്‍​പ്പെ​​ട്ട ശ​​ശി ത​​രൂ​​ര്‍ ഇ​​ക്കാ​​ര്യം ചൂ​​ണ്ടി​​ക്കാ​​ട്ടി പ​​ങ്കു​​വ​​ച്ച ട്വീ​​റ്റ് സോ​​ഷ്യ​​ല്‍ മീ​​ഡി​​യ​​യി​​ല്‍ വൈ​​റ​​ലാ​​യി​​രു​​ന്നു. പി​​ന്നീ​​ട് ശ​​ശി ത​​രൂ​​ര്‍ അ​​ഭി​​ന​​ന്ദി​​ക്കാ​​നാ​​യി വി​​ളി​​ച്ച​​പ്പോ​​ള്‍ ദി​​യ​​യു​​ടെ അ​​ഭ്യ​​ര്‍​ഥ​​ന സ്വീ​​ക​​രി​​ച്ചാ​​ണു കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്ക് അ​​വ​​സ​​ര​​മു​​ണ്ടാ​​ക്കി​​യ​​ത്. കൂ​​ടി​​ക്കാ​​ഴ്ച​​യി​​ല്‍ പാ​​ലാ​​യി​​ലേ​​ക്ക് ദി​​യ ശ​​ശി ത​​രൂ​​രി​​നെ ക്ഷ​​ണി​​ച്ചി​​രു​​ന്നു. ദി​​യ​​യു​​ടെ ക്ഷ​​ണം സ്വീ​​ക​​രി​​ച്ച ഡോ. ​​ശ​​ശി ത​​രൂ​​ര്‍…

Read More

കൊ​ക്ക​യാ​റ്റി​ൽ വീ​ണ്ടും പു​ലി; ആ​ടി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് ജ​ന​ലി​ലൂ​ടെ നോ​ക്കി​യ​പ്പോ​ഴാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച ക​ണ്ട​തെ​ന്ന് സു​രേ​ഷ്

കൊ​​ക്ക​​യാ​​ർ: പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ജ​​ന​​വാ​​സ മേ​​ഖ​​ല​​യി​​ൽ വീ​​ണ്ടും പു​​ലി​​യു​​ടെ സാ​​ന്നി​​ധ്യം. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ നാ​​ല​​ര​​യോ​​ടെ കൊ​​ക്ക​​യാ​​ർ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ന് സ​​മീ​​പം മ​​റ്റ​​ത്തി​​ൽ സു​​രേ​​ഷി​​ന്‍റെ വീ​​ടി​​ന്‍റെ പി​​ൻ​​വ​​ശ​​ത്താ​​ണ് പു​​ലി​​ക​​ളെ ക​​ണ്ട​​താ​​യി പ​​റ​​യു​​ന്ന​​ത്. വീ​​ടി​​നോ​​ട് ചേ​​ർ​​ന്ന് കൂ​​ട്ടി​​ൽ കെ​​ട്ടി​​യി​​രു​​ന്ന ആ​​ടു​​ക​​ളു​​ടെ തു​​ട​​ർ​​ച്ച​​യാ​​യു​​ള്ള കരച്ചിൽ കേ​​ട്ടാ​​ണ് സു​​രേ​​ഷും ഭാ​​ര്യ​​യും എ​​ഴു​​ന്നേ​​റ്റ​​ത്. ലൈ​​റ്റി​​ട്ട​​ശേ​​ഷം ജ​​ന​​ലി​​ലൂ​​ടെ നോ​​ക്കു​​മ്പോ​​ൾ ആ​​ട്ടി​​ൻ​​കൂ​​ടി​​നു സ​​മീ​​പം ഒ​​രു പു​​ലി​​യെ ക​​ണ്ടു. മ​​റ്റൊ​​രു പു​​ലി വീ​​ടി​​ന് പു​​റ​​കു​​വ​​ശ​​ത്തെ തോ​​ട്ടി​​ലെ പാ​​റ​​യു​​ടെ മു​​ക​​ളി​​ൽ നി​​ൽ​​ക്കു​​ന്ന​​താ​​യും ക​​ണ്ട​​താ​​യി വീ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു.വീ​​ട്ടു​​കാ​​ർ ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി​​യ​​തോ​​ടെ പു​​ലി​​ക​​ൾ തോ​​ടി​​ന് മ​​റു​​ക​​ര ക​​യ​​റി മ​​റ​​ഞ്ഞെ​​ന്നും ഇ​​വ​​ർ പ​​റ​​യു​​ന്നു. പു​​ലി​​യു​​ടേ​​തെ​​ന്നു ക​​രു​​തു​​ന്ന കാ​​ൽ​​പ്പാ​​ടു​​ക​​ൾ തോ​​ടി​​ന് സ​​മീ​​പ​​മു​​ണ്ട്. തു​​ട​​ർ​​ന്ന് വ​​നം വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തു​​ക​​യും കാ​​മ​​റ സ്ഥാ​​പി​​ക്കു​​മെ​​ന്ന് അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി നാ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. മൂ​​ന്നാ​​ഴ്ച മു​​ന്പ് ഇ​​തി​​നു​​സ​​മീ​​പം പു​​ളി​​ക്ക​​ത്ത​​ട​​ത്ത് പു​​ലി​​യെ ക​​ണ്ടി​​രു​​ന്നു. അ​​ന്ന് നാ​​ട്ടു​​കാ​​ർ തെ​​ര​​ച്ചി​​ൽ ന​​ട​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല. മു​​ന്പ് പ​​ല​​ത​​വ​​ണ…

Read More

‘സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ത​ള​രി​ല്ല, സധൈര്യം എല്ലാത്തിനെയും നേരിടും’: ദി​യ പു​ളി​ക്ക​ക​ണ്ടം

കോ​ട്ട​യം: സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ത​ള​രി​ല്ലെ​ന്നും ധൈ​ര്യ​മാ​യി എ​ല്ലാ​ത്തി​നെ​യും നേ​രി​ടു​മെ​ന്നും ആ​രു വി​ചാ​രി​ച്ചാ​ലും ത​ന്നെ ത​ള​ര്‍​ത്താ​നാ​കി​ല്ലെ​ന്നും പാ​ലാ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ര്‍​സ​ണ്‍ ദി​യ പു​ളി​ക്ക​ക​ണ്ടം. ത​നി​ക്ക് നേ​രി​ടെ​ണ്ടി​വ​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് രാ​ഷ്‌​ട്ര​ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ര്‍​സ​ണ്‍​കൂ​ടി​യാ​യ ദി​യ പു​ളി​ക്ക​ക​ണ്ടം. പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് ഉ​ള്‍​പ്പെ​ടു​ന്ന പ്ര​തി​പ​ക്ഷ​മാ​ണ് സൈ​ബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ ക​ഥ​ക​ള്‍ മെ​ന​യു​ന്ന​ത്. സ്വ​കാ​ര്യ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ല്‍ മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ന്ന നി​ല​യി​ല്‍ ഇ​ട​വ​ക വി​കാ​രി​യ​ച്ച​നോ​ടും മ​റ്റു പൊ​തു പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കൊ​പ്പ​വു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ​രി​പാ​ടി ക​ഴി​ഞ്ഞ​തോ​ടെ താ​ന്‍ ബി​ജെ​പി​യെ അ​നു​കൂ​ലി​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​ര​ണം ന​ട​ന്ന​ത്. താ​നും ബി​ജെ​പി നേ​താ​വ് ഷോ​ണ്‍ ജോ​ര്‍​ജും മാ​ത്രം നി​ല്ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ക്രോ​പ്പ് ചെ​യ്താ​ണ് പ്ര​ച​രി​പ്പി​ച്ച​ത്. പാ​ലാ ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​വും അ​വ​രു​ടെ ആ​ളു​ക​ളും ചി​ല സോ​ഷ്യ​ല്‍ മീ​ഡി​യാ…

Read More

ഭ​ക്തി​യു​ടെ പാ​ര​മ്യ​ത്തി​ൽഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ർ​ശി​ച്ച് ആ​യി​ര​ങ്ങ​ൾ

ഏ​റ്റു​മാ​നൂ​ര്‍: ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്നു. പ​തി​നാ​യി​ര​ങ്ങ​ളു​ടെ ക​ണ്ഠ​ങ്ങ​ളി​ല്‍ നി​ന്നു​യ​ര്‍​ന്ന പ​ഞ്ചാ​ക്ഷ​രി​മ​ന്ത്ര​ത്തി​ല്‍ ക്ഷേ​ത്രാ​ങ്ക​ണം മു​ഖ​രി​ത​മാ​യി. ദീ​പ​പ്ര​ഭ​യി​ല്‍ വെ​ട്ടി​ത്തി​ള​ങ്ങി ഏ​റ്റു​മാ​നൂ​ര​പ്പ​ന്‍റെ തി​ട​മ്പ്. ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി ഏ​ഴ് പൊ​ന്നാ​ന​ക​ളും മു​ന്നി​ലാ​യി അ​ര​പ്പൊ​ന്നാ​ന​യും. അ​ത്യ​പൂ​ര്‍​വ​മാ​യ ദ​ര്‍​ശ​നം ന​ല്‍​കി​യ സാ​യൂ​ജ്യ​ത്തി​ല്‍ ഭ​ക്ത​ര്‍ സ​ര്‍​വം മ​റ​ന്നു. ഏ​റ്റു​മാ​നൂ​ര്‍ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വ​ത്തി​ന്‍റെ എ​ട്ടാം ദി​ന​മാ​യ ഇ​ന്ന​ലെ ഏ​ഴ​ര​പ്പൊ​ന്നാ​ന ദ​ര്‍​ശ​ന​ത്തി​നം ന​ട​ന്നു. സ​ന്ധ്യ മു​ത​ലേ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ഭ​ക്ത​ജ​ന​ങ്ങ​ള്‍ ഒ​ഴു​കി​യെ​ത്തി. മ​ണി​ക്കൂ​റു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ഏ​ഴ​ര​പ്പൊ​ന്നാ​ന​ക​ളെ ദ​ര്‍​ശി​ച്ച് വ​ലി​യ​ക​ണി​ക്ക അ​ര്‍​പ്പി​ച്ച് അ​വ​ര്‍ മ​ട​ങ്ങി. മ​ഹാ​ദേ​വ​നെ ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച​തോ​ടെ ച​ട​ങ്ങു​ക​ള്‍​ക്കു തു​ട​ക്ക​മാ​യി. കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ആ​സ്ഥാ​ന മ​ണ്ഡ​പ​ത്തി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്നു. ദ​ര്‍​ശ​ന​പു​ണ്യം തേ​ടി കാ​ത്തു​നി​ല്‍​ക്കു​ന്ന ഭ​ക്ത​രെ സാ​ക്ഷി​നി​ര്‍​ത്തി പാ​ര​മ്പ​ര്യാ​വ​കാ​ശി​ക​ളാ​യ ചെ​ങ്ങ​ന്നൂ​ര്‍ പു​ന്നു​രി​ട്ട മ​ഠ​ത്തി​ലെ പ​ണ്ടാ​ര​ത്തി​ലി​ന്‍റെ പ്ര​തി​നി​ധി ആ​സ്ഥാ​ന​മ​ണ്ഡ​പ​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള സ്വ​ര്‍​ണ​ക്കു​ട​ത്തി​ല്‍ ആ​ദ്യ കാ​ണി​ക്ക അ​ര്‍​പ്പി​ച്ചു. തു​ട​ര്‍​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​രും ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളും. ഇ​തി​നു​ശേ​ഷം ഊ​ഴം കാ​ത്ത് നി​ല്‍​ക്കു​ന്ന ഭ​ക്ത​ജ​ന​ങ്ങ​ള്‍ സാ​വ​കാ​ശം…

Read More

പാ​ലാ​യി​ൽ സ​ര്‍​ക്കാ​ര്‍ ഭൂ​മി കൈ​യേ​റി നി​ർ​മാ​ണം: ശ​വ​പ്പെ​ട്ടി​യി​ല്‍ കി​ട​ന്നു സ​മ​രം ചെ​യ്ത്പ്ര​തി​ഷേ​ധം

കോ​ട്ട​യം: സ​ര്‍​ക്കാ​ര്‍ ഭൂ​മി കൈ​യേ​റി സ്വ​കാ​ര്യ വ്യ​ക്തി കെ​ട്ടി​ടം സ്ഥാ​പി​ച്ച​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് പാ​ലാ ന​ഗ​ര​സ​ഭ ഓ​ഫീ​സി​നു മു​മ്പി​ല്‍ ശ​വ​പ്പെ​ട്ടി​യി​ല്‍ കി​ട​ന്നു സ​മ​രം ചെ​യ്തു പ്ര​തി​ഷേ​ധം. പാ​ലാ ന​ഗ​ര​സ​ഭ​യി​ല്‍ ആ​ര്‍​വി പാ​ര്‍​ക്കി​നു സ​മീ​പം പൊ​ന്‍​കു​ന്നം പാ​ല​ത്തി​നു താ​ഴെ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭൂ​മി കൈ​യേ​റി കെ​ട്ടി​ടം സ്ഥാ​പി​ച്ച​തി​നെ​തി​രേ പാ​ലാ സ്വ​ദേ​ശി അ​ജി മ​ര്‍​ക്കോ​സാ​ണ് ഇ​ന്നു രാ​വി​ലെ ആ​റു മു​ത​ല്‍ മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​നു മു​മ്പി​ല്‍ ശ​വ​പ്പെ​ട്ടി​യി​ല്‍ കി​ട​ന്നു സ​മ​രം ആ​രം​ഭി​ച്ച​ത്. കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യി​ല്‍ പ​ല പ്രാ​വ​ശ്യം നേ​രി​ട്ടെ​ത്തി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന ന​ട​പ്പു​വ​ഴി​യാ​ണ് കൈ​യേ​റി കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി​യെ​ങ്കി​ലും പൊ​ളി​ച്ചു​നീ​ക്കാ​ന്‍ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ല. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് അ​ജി മ​ര്‍​ക്കോ​സ് സ​മ​രം ആ​രം​ഭി​ച്ച​ത്.

Read More