കുമരകത്ത് കോവിഡ് രോഗികൾ വർധിക്കുന്നു ! ന​സ്ര​ത്ത് വാ​ർ​ഡി​ൽ മാ​ത്രം 40 പേ​ർ രോ​ഗ​ബാ​ധി​തര്‍

കു​മ​ര​കം: കു​മ​ര​ക​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ഇ​ന്ന​ലെ മാ​ത്രം 70 പേ​ർ​ക്കാ​ണ് കോ​വി​ഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം കു​മ​ര​ക​ത്ത് ന​ട​ന്ന മെ​ഗാ പ​രി​ശോ​ധ​ന ക്യാ​ന്പി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം ഇ​ന്ന​ലെ ല​ഭ്യ​മാ​യ​പ്പോ​ൾ 60 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്.

ഇ​ന്ന​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ കു​മ​ര​കം സ്വ​ദേ​ശി​ക​ളാ​യ പത്തു പേ​ർ​ക്കു​കൂ​ടി ഫ​ലം പോ​സി​റ്റീ​വാ​യി.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ ന​സ്ര​ത്ത് വാ​ർ​ഡി​ൽ മാ​ത്രം 40 പേ​ർ രോ​ഗ​ബാ​ധി​ത​രാ​ണ്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് ര​ണ്ടാ​മ​തും കു​മ​ര​ക​ത്താ​ണ്.

ഇ​വി​ടെ ചേ​ർ​ന്ന വാ​ർ​ഡ്ത​ല സാ​നി​റ്റേ​ഷ​ൻ ക​മ്മി​റ്റി യോ​ഗം നി​യ​ന്ത്ര​ണം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക​ൾ നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​നും വ്യാ​പ​നം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ആ​ളു​ക​ളേ​യും കേ​വി​ഡ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കു​ന്ന​തി​നും തീ​രു​മാ​ന​മാ​യി.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കും പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള മെ​ഗാ പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ന്നു​വ​ന്നി​രു​ന്ന​ത്.

ഇ​വ​രി​ൽ കൂ​ടു​ത​ൽ പേ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് ആ​ശ​ങ്ക ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​ർ നി​ർ​ബ​ന്ധ​മാ​യും ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യ​ണ​മെ​ന്നും കോ​വി​ഡ് പ​രി​ശോ​ധ​ക്കു വി​ധേ​യ​രാ​ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment