ഒറ്റയ്ക്കു താമസിച്ച കോവിഡ് രോഗിക്ക് കൈത്താങ്ങായി പ​ഞ്ചാ​യ​ത്തം​ഗം റൂബി ചാക്കോയും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി മ​ണി​യാ​ങ്കേ​രിയും

കോ​ട്ട​യം: കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​തു പ​ഞ്ചാ​യ​ത്തം​ഗ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും ചേ​ർ​ന്ന്. തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തം​ഗം റൂ​ബി ചാ​ക്കോ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സോ​ണി മ​ണി​യാ​ങ്കേ​രി എന്നിവർ ചേ​ർ​ന്നാ​ണ് വീ​ട്ടി​ൽ ഒ​റ്റ​യ്ക്കു ക​ഴി​ഞ്ഞി​രു​ന്ന കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി ഒ​റ്റ​യ്ക്കു ക​ഴി​ഞ്ഞി​രു​ന്ന ഗൃ​ഹ​നാ​ഥ​ന് ക​ടു​ത്ത ചു​മ​യാ​ണ്. ഭ​ക്ഷ​ണം ക​ഴി​ക്കാ​നും സാ​ധി​ച്ചി​രു​ന്നി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ അ​റി​യി​ച്ച​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തം​ഗം റൂ​ബി ചാ​ക്കോ​യും ജാ​ഗ്ര​താ സ​മി​തി അം​ഗ​ങ്ങ​ളും ബ​ന്ധു​ക്ക​ളും വീ​ട്ടി​ലെ​ത്തു​ന്ന​ത് അ​ക​ത്ത് നി​ന്ന് വീ​ട് കു​റ്റി​യി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ശ​ത​യി​ലാ​യ​തി​നാ​ൽ ഗൃ​ഹ​നാ​ഥ​ന് എ​ഴു​ന്നേ​റ്റ് ക​ത​ക് തു​റ​ക്കാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. തു​ട​ർ​ന്നു ക​ത​ക് ച​വി​ട്ടിത്തുറ​ന്ന് അ​ക​ത്ത് ക​യ​റു​ക​യാ​യി​രു​ന്നു. തീ​ർ​ത്തും അ​വ​ശ​നി​ല​യി​ലാ​യ​തി​നാ​ൽ സ്വ​കാ​ര്യ ലാ​ബി​ൽ നി​ന്ന് ആ​ളെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ച് വ​രു​ത്തി കോ​വി​ഡ് ടെ​സ്റ്റ് ചെ​യ്തു. റി​സ​ൽ​റ്റ് പോ​സി​റ്റീ​വാ​യ​തോ​ടെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് റൂ​ബി ചാ​ക്കോ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്…

Read More

ഓ​രോ 36 മ​ണി​ക്കൂ​ർ കൂ​ടു​മ്പോള്‍ ഒ​രു ടാ​ങ്ക​ർ! ഓ​ക്സി​ജ​ൻ ടാ​ങ്ക​റി​ന് സു​ര​ക്ഷ​യൊ​രു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

തൊ​ടു​പു​ഴ: ജി​ല്ല​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന ടാ​ങ്ക​റു​ക​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ക​ഞ്ചി​ക്കോ​ട് നി​ന്നും ഓ​ക്സി​ജ​ൻ ടാ​ങ്ക​റു​ക​ൾ എ​ത്തു​ന്പോ​ൾ അ​വ ഗ​താ​ഗ​ത ത​ട​സ​വും മ​റ്റും കൂ​ടാ​തെ സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന ദൗ​ത്യ​മാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദൗ​ത്യ സം​ഘ​ത്തി​ലു​ള്ള​ത്. ഓ​രോ 36 മ​ണി​ക്കൂ​ർ കൂ​ടു​ന്പോ​ൾ ഒ​രു ടാ​ങ്ക​ർ വീ​തം ഓ​ക്സി​ജ​നു​മാ​യി ടാ​ങ്ക​ർ ജി​ല്ലാ അ​തി​ർ​ത്തി ക​ട​ന്നെ​ത്തും. ജി​ല്ല​യി​ൽ തൊ​ടു​പു​ഴ ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​ണ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ള്ള​ത്. ഇ​വി​ടേ​ക്കെ​ത്തു​ന്ന ടാ​ങ്ക​റു​ക​ൾ​ക്ക് മു​ന്നി​ലാ​യി മൂ​വാ​റ്റു​പു​ഴ മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന​മു​ണ്ടാ​കും. ഓ​രോ ജി​ല്ല​യി​ലും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഈ ​ദൗ​ത്യ​മേ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​നം ഓ​രോ ജി​ല്ല ക​ട​ക്കു​ന്പോ​ഴും വാ​ർ റൂ​മി​ൽ വി​വ​ര​മെ​ത്തും. കൂ​ടാ​തെ നി​രീ​ക്ഷ​ണ​ത്തി​ന് ജി​പി​എ​സ്, വി​എ​ൽ​ടി​എ​സ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ടാ​ങ്ക​റു​ക​ൾ​ക്ക് ബീ​ക്ക​ണ്‍ ലൈ​റ്റും സൈ​റ​ണും ന​ൽ​കി​യി​ട്ടു​ണ്ട്. 2000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള…

Read More

വ​രു​ന്നൂ, പെ​രു​മയും മിന്നലും! കോ​​ട്ട​​യം ജി​ല്ല​യി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശം; 14,15 തീ​​യ​​തി​​ക​​ളി​​ൽ കാ​​ല​​വ​​ർ​​ഷ​​ത്തി​​ന് സ​​മാ​​ന​​മാ​​യ മ​​ഴ​​യ്ക്കു​​ള്ള സാ​​ധ്യ​​ത

കോ​​ട്ട​​യം: തെ​​ക്കു​​കി​​ഴ​​ക്ക​​ൻ അ​​റ​​ബി​​ക്ക​​ട​​ലി​​ൽ രൂ​​പം​​കൊ​​ള്ളു​​ന്ന ന്യൂ​​ന​​മ​​ർ​​ദ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഇ​​ന്നു മു​​ത​​ൽ ശ​​നി​​യാ​​ഴ്ച വ​​രെ ജി​​ല്ല​​യി​​ൽ ക​​ന​​ത്ത മ​​ഴ​​യ്ക്കും മി​​ന്ന​​ലി​​നും സാ​​ധ്യ​​ത. കി​​ഴ​​ക്ക​​ൻ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​തി​​തീ​​വ്ര​​മ​​ഴ​​യ്ക്കും മ​​ണ്ണി​​ടി​​ച്ചി​​ലി​​നു​​മു​​ള്ള സൂ​​ച​​ന​​യാ​​ണ് കാ​​ലാ​​വ​​സ്ഥാ വി​​ഭാ​​ഗം ന​​ൽ​​കു​​ന്ന​​ത്. 14,15 തീ​​യ​​തി​​ക​​ളി​​ൽ ജി​​ല്ല​​യി​​ൽ കാ​​ല​​വ​​ർ​​ഷ​​ത്തി​​ന് സ​​മാ​​ന​​മാ​​യ മ​​ഴ​​യ്ക്കു​​ള്ള സാ​​ധ്യ​​ത​​യാ​​ണ് മു​​ന്നി​​ലു​​ള്ള​​ത്. ഈ ​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ഓ​​റ​​ഞ്ച് അ​​ല​​ർ​​ട്ടും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ചി​​ല​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​യി കൊ​​ടു​​ങ്കാ​​റ്റി​​നും സാ​​ധ്യ​​ത​​യു​​ണ്ട്. ര​​ണ്ടു ദി​​വ​​സ​​മാ​​യി ല​​ഭി​​ക്കു​​ന്ന​​ത് വേ​​ന​​ൽ​​മ​​ഴ​​യ​​ല്ലെ​​ന്നും കാ​​ല​​വ​​ർ​​ഷ​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യു​​ള്ള മ​​ഴ​​യാ​​ണെ​​ന്നും കാ​​ലാ​​വ​​സ്ഥാ വി​​ഭാ​​ഗം വ്യ​​ക്ത​​മാ​​ക്കി. ഇ​​ന്നു മു​​ത​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു തു​​ട​​ങ്ങു​​ന്ന മ​​ഴ​​യും മി​​ന്ന​​ലും കാ​​റ്റും രാ​​ത്രി വൈ​​കി​​യും തു​​ട​​രാ​​നു​​ള്ള സാ​​ധ്യ​​ത​​യി​​ൽ രാ​​ത്രി​​കാ​​ല സ​​ഞ്ചാ​​രം പൂ​​ർ​​ണ​​മാ​​യി ഒ​​ഴി​​വാ​​ക്ക​​ണം. അ​​ന്ത​​രീ​​ക്ഷ ഈ​​ർ​​പ്പ​​ത്തി​​ന്‍റെ തോ​​ത് ഉ​​യ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന​​തി​​നാ​​ൽ കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തോ​​ത് കൂ​​ടാ​​നും സാ​​ഹ​​ച​​ര്യ​​മു​​ണ്ട്. മ​​ഴ​​യു​​ടെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ക്യാ​​ന്പു​​ക​​ളി​​ലേ​​ക്കോ അ​​യ​​ൽ​​വീ​​ടു​​ക​​ളി​​ലേ​​ക്കോ താ​​മ​​സം മാ​​റ്റു​​ന്ന​​വ​​ർ കോ​​വി​​ഡ് പ്രോ​​ട്ടോ​​ക്കോ​​ൾ ക​​ർ​​ശ​​ന​​മാ​​യി പാ​​ലി​​ക്ക​​ണം. ക്യാ​​ന്പു​​ക​​ൾ തു​​റ​​ക്കേ​​ണ്ടി​​വ​​ന്നാ​​ൽ കി​​ട​​ക്കാ​​നു​​ള്ള സ്ഥ​​ല​​ങ്ങ​​ളി​​ൽ കൃ​​ത്യ​​മാ​​യ അ​​ക​​ലം…

Read More

കോവിഡ് രണ്ടാം തരംഗം; പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി നഗരസഭ

കോ​ട്ട​യം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ പ്ര​തി​രോ​ധ സ​ഹാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി കോ​ട്ട​യം ന​ഗ​ര​സ​ഭ. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ര​ണ്ട് ആം​ബു​ല​ന്‍​സു​ക​ള്‍ ആ​രം​ഭി​ച്ചു. ഇ​ന്ന് ഒ​രു ആം​ബു​ല​ന്‍​സ് കൂ​ടി ല​ഭ്യ​മാ​കും. ഓ​ക്‌​സി​ജ​ന്‍ സൗ​ക​ര്യ​ത്തോ​ടു കൂ​ടി​യ ആം​ബു​ല​ന്‍​സു​ക​ളാ​ണ് ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും ന​ഗ​ര​വാ​സി​ക​ള്‍​ക്ക് ആം​ബു​ല​ന്‍​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​ണ്. ന​ഗ​ര​സ​ഭ​യു​ടെ മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ളും കാ​റു​ക​ളും ജീ​പ്പു​ക​ളും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കും. 20 ല​ക്ഷം രൂ​പ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി മാ​റ്റി​വ​യ്ക്കാൻ​‍ ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ 52 വാ​ര്‍​ഡു​ക​ളി​ലും ജാ​ഗ്ര​താ സ​മി​തി​ക​ള്‍ നി​ല​വി​ല്‍ വ​ന്നു. ഇ​തു കൂ​ടാ​തെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ലെ ഹെ​ല്‍​പ് ഡെ​സ്‌​ക്കും സ​ജീ​വ​മാ​ക്കി. 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കോ​വി​ഡ് വാ​ര്‍ റൂം ​സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തെ പൊ​തു സ്ഥ​ല​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും അ​ണു​വി​മു​ക്ത​മാ​ക്കു​ന്ന ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ജ​ന​ങ്ങ​ള്‍​ക്ക് ആ​വ​ശ്യ​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും…

Read More

ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര ന​ഴ്‌​സ​സ് ദി​നം; ഫ്‌​ളാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ച്ച് കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്ത് ന​ഴ്‌​സ് ദ​മ്പ​തി​ക​ള്‍

ഗാ​ന്ധി​ന​ഗ​ര്‍: കോ​വി​ഡ് രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തി​ന്‍റെ പേ​രി​ല്‍ വീ​ട്ടി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​തെ ഫ്‌​ളാ​റ്റ് വാ​ട​ക​യ്ക്ക് എ​ടു​ത്ത് താ​മ​സി​ച്ച് ന​ഴ്‌​സിം​ഗ് ഡ്യൂ​ട്ടി ചെ​യ്ത് ദ​മ്പ​തി​ക​ള്‍. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ന​ഴ്‌​സ് ദ​മ്പ​തി​ക​ളാ​യ പാ​മ്പാ​ടി മീ​ന​ടം മോ​സ്‌​കോ ഉ​ഴ​ത്തി​ല്‍ അ​യ്യ​പ്പ​ദാ​സ് ഭാ​ര്യ മി​ലു വി. ​ലാ​ല്‍ എ​ന്നി​വ​ർക്കാ​ണ് കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ പോ​കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യ​ത്. ദ​മ്പ​തി​ക​ള്‍​ക്ക് നാ​ലു വ​യ​സു​ള്ള നി​ള ദാ​സ് എ​ന്ന മ​ക​ളും, അ​യ്യ​പ്പ​ദാ​സിന്‍റെ പ്രാ​യ​മു​ള്ള മാ​താ​പി​താ​ക്ക​ളും വീ​ട്ടി​ലു​ണ്ട്. കു​ട്ടി​യെ അ​യ്യ​പ്പ​ദാ​സി​ന്‍റെ ര​ക്ഷി​താ​ക്ക​ളെ ഏ​ല്പി​ച്ച ശേ​ഷ​മാ​ണ് കോ​വി​ഡ് ഡ്യൂ​ട്ടി ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​ച്ച് എ​ട്ടി​നാ​ണ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ദ്യ കോ​വി​ഡ് രോ​ഗി എ​ത്തു​ന്ന​ത്. പി​ന്നീ​ട് കോ​വി​ഡ് ഡ്യൂ​ട്ടി വ​ന്ന​തോ​ടെ അ​യ്യ​പ്പ​ദാ​സ് വാ​ര്‍​ഡു​ക​ളി​ലും മി​ലു, അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ മ​ഞ്ഞ വി​ഭാ​ഗ​ത്തി​ലു​മാ​യി ഡ്യൂ​ട്ടി ഏ​റ്റെ​ടു​ത്തു. കോ​വി​ഡ് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വീ​ട്ടി​ല്‍ പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ല്‍ കോ​ട്ട​യം ടൗ​ണി​ല്‍ ഫ്‌​ളാ​റ്റ് വാ​ട​ക​യ്ക്ക്…

Read More

ഒ​രു വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശം മ​തി 20 കിലോമീറ്റർ ചുറ്റളവിൽ  സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ലെ​ത്തും

കോ​ട്ട​യം: ഒ​രു വാ​ട്‌​സ് ആ​പ്പ് സ​ന്ദേ​ശ​ത്തി​ലൂ​ടെ സ​പ്ലൈ​കോ സാ​ധ​ന​ങ്ങ​ള്‍ വീ​ട്ടി​ല്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​പ്ലൈ​കോ​യും കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍​ന്ന് ആ​രം​ഭി​ക്കു​ന്നു. എ​ല്ലാ ദി​വ​സ​വും ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്നു​വ​രെ​യു​ള്ള ഓ​ര്‍​ഡ​റു​ക​ള്‍ അ​താ​തു ദി​വ​സം​ ഉ​ച്ച​തി​രി​ഞ്ഞും ഉ​ച്ച​യ്ക്കു ശേ​ഷ​മു​ള്ള ഓ​ര്‍​ഡ​റു​ക​ള്‍ പി​റ്റേ ദി​വ​സം രാ​വി​ലെ​യും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ലെ​ത്തി​ക്കും. പ​ര​മാ​വ​ധി 20 കി​ലോ ഗ്രാം ​വ​രെ ഓ​ര്‍​ഡ​ര്‍ ചെ​യ്യാ​വു​ന്ന​തും തെ​ര​ഞ്ഞെ​ടു​ത്ത വി​ത​ര​ണ കേ​ന്ദ്ര​ത്തി​ന്റെ പത്തു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ ഹോം ​ഡെ​ലി​വ​റി ന​ട​ത്തു​ന്ന​തു​മാ​ണ്. സ​പ്ലൈ​കോ വ​ഴി സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ ല​ഭി​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ഡോ​ര്‍​ ഡെ​ലി​വ​റി സേ​വ​നം ല​ഭ്യ​മ​ല്ല. എ​ന്നാ​ല്‍ വി​പ​ണി വി​ല​യി​ലും കു​റ​ഞ്ഞ വി​ല​യാ​ണ് എ​ല്ലാ സാ​ധ​ന​ങ്ങ​ള്‍​ക്കും ഈ​ടാ​ക്കു​ന്ന​ത്. 40 രൂ​പ മു​ത​ല്‍ 100 രൂ​പ വ​രെ​യാ​ണ് ഡെ​ലി​വ​റി ചാ​ര്‍​ജ്. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വു വ​രെ 40 രൂ​പ​യും അ​തി​നു ശേ​ഷം അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ വ​രെ 60 രൂ​പ​യും അ​ഞ്ചു…

Read More

ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന് മേ​ജ​ർ ര​വി​യു​ടെ ധ​ന​സ​ഹാ​യം! ടീ​മി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആം​ബു​ല​ൻ​സും വി​ട്ടു ന​ൽ​കും

തൊ​ടു​പു​ഴ: ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന് മേ​ജ​ർ ര​വി​യു​ടെ വ​ക 50,000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യം. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കോ​വി​ഡ് സാ​മൂ​ഹി​ക വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ഴു നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക ക​ർ​മ സേ​ന രൂ​പീ​ക​രി​ച്ച് കോ​വി​ഡ് മൂ​ലം മ​ര​ണ​മ​ട​യു​ന്ന​വ​രു​ടെ മൃ​ത​ദേ​ഹ സം​സ്കാ​രം, കോ​വി​ഡ് രോ​ഗി​ക​ളെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്ക​ൽ, സാ​നി​റ്റേ​ഷ​ൻ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കി​വ​രി​ക​യാ​ണ്. ഇ​തി​ലേ​ക്കാ​യി ഏ​ഴു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക വാ​ഹ​നം ത​യാ​റാ​യി​ട്ടു​ണ്ട്. ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റി​ലെ ഏ​ഴു നി​യോ​ജ​ക മ​ണ്ഡ​ങ്ങ​ളി​ലാ​യി 350 ഓ​ളം വോ​ള​ണ്ടി​യ​ർ​മാ​രാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​ടു​ക്കി ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ടീ​മി​ന്‍റെ തൊ​ടു​പു​ഴ​യ്ക്കു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ഫ്ളാ​ഗ്ഓ​ഫ് ച​ട​ങ്ങ് തൊ​ടു​പു​ഴ​യി​ലു​ള്ള എം​പി.​ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മേ​ജ​ർ ര​വി നി​ർ​വ​ഹി​ച്ചു. ടീ​മി​ന്‍റെ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആം​ബു​ല​ൻ​സും വി​ട്ടു ന​ൽ​കാ​മെ​ന്ന് മേ​ജ​ർ ര​വി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് എം.​പി. പ​റ​ഞ്ഞു.

Read More

കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ആ​ക്ര​മി​ച്ച് മൊ​ബൈ​ലി​ൽ ചി​ത്രീ​കരണം! പ​ല​പ്പോ​ഴും പാ​ഞ്ഞെ​ത്തു​ന്ന കാ​ട്ടാ​ന​യി​ൽ​നി​ന്നു യു​വാ​ക്ക​ൾ ര​ക്ഷ​പ്പെ​ടു​ന്ന​ത് ത​ല​നാ​രി​ഴയ്ക്ക്‌…

മ​റ​യൂ​ർ: കാ​ടി​നു​ള്ളി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ ക​ന്പും വ​ടി​യും ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണി​ൽ ചി​ത്രീ​ക​രി​ച്ച യു​വ​ക്ക​ൾ വെ​ട്ടി​ലാ​യി. കാ​ട്ടാ​ന എ​ത്തു​ന്ന സ്ഥ​ല​ത്ത് കാ​ത്തി​രു​ന്ന് മ​ര​ത്തി​ന്‍റെ മു​ക​ളി​ലും മ​റ്റും ക​യ​റി​യാ​ണ് കാ​ട്ടാ​ന​ക​ളും യു​വാ​ക്ക​ളും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ചി​ത്രീ​ക​രി​ച്ച​ത്. യു​വ​ാക്ക​ൾ ഒ​ട്ടും ഭ​യ​മി​ല്ലാ​തെ വ​ടി ഉ​പ​യോ​ഗി​ച്ച് കാ​ട്ടാ​ന​യെ അ​ടി​ക്കു​ക​യും കാ​ട്ടാ​ന നേരേ പാ​ഞ്ഞു​വ​രു​ന്പോ​ൾ കൂ​ടെ​യു​ള്ള മ​റ്റു യു​വാ​ക്ക​ൾ ക​ല്ലെ​റി​ഞ്ഞ് ഓ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. പ​ല​പ്പോ​ഴും പാ​ഞ്ഞെ​ത്തു​ന്ന കാ​ട്ടാ​ന​യി​ൽ​നി​ന്നു യു​വാ​ക്ക​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ടു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും കാ​ട്ടാ​ന​ക​ൾ തി​രി​യു​ന്പോ​ൾ ഒ​ട്ടും ഭ​യം​കൂ​ടാ​തെ ആ​ന​യു​ടെ പി​ന്നാ​ലെ പോ​യി ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും കാ​ണാ​ൻ സാ​ധി​ക്കും. ഒ​പ്പ​മു​ണ്ടാ​യി​രൂ​ന്ന കുട്ടി​യാ​ന​യെ യു​വ​ാക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നാ​യി ഭ​യ​പ്പാ​ടോ​ടെ ഓ​ടു​ന്ന പി​ടി​യാ​ന​യു​ടെ ദ​യ​നീ​യ ദൃ​ശ്യ​ങ്ങ​ളും വീ​ഡി​യോ​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. മ​ര​ത്തി​ന്‍റെ മു​ക​ളി​ലും പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​രു​ന്ന് സം​ഘം​ചേ​ർ​ന്ന് ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ​യാ​ണ് മൃ​ഗ​സ്നേ​ഹി​ക​ൾ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. വ​നം വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം ഉ​ദു​മ​ല​പേ​ട്ട…

Read More

കോ​​വി​​ഡി​​നെ ഭ​​യ​​ന്ന് ആ​​രും കുട്ടിയെ എ​​ടുത്തില്ല, കോ​​വി​​ഡി​​നെ ഭ​​യ​​ക്കാ​​തെ അ​​ന​​ന്ദു​​വി​​ന്‍റെ ധീ​​ര​​ത! ര​ണ്ടു വ​യ​സു​കാ​രി​ക്കു പു​തു​ജീ​വ​ൻ; കല്ലറയില്‍ നടന്ന സംഭവം ഇങ്ങനെ…

ക​​ടു​​ത്തു​​രു​​ത്തി: കോ​​വി​​ഡി​​നെ ഭ​​യ​​ക്കാ​​തെ​​യു​​ള്ള അ​​ന​​ന്ദു​​വി​​ന്‍റെ ധീ​​ര​​ത ര​​ണ്ടു വ​​യ​​സു​​കാ​​രി​​യു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ച്ചു. ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്ത് നാ​​ലാം വാ​​ർ​​ഡി​​ലെ താ​​മ​​സ​​ക്കാ​​രാ​​യ പ​​ടി​​ത്തി​​ര​​പ്പ​​ള്ളി​​ൽ അ​​നി​​ൽ​​കു​​മാ​​ർ പ്രി​​യ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ളാ​​യ വി​​സ്മ​​യ (ര​​ണ്ട്) യെ ​​ആ​​ണ് കോ​​ട്ട​​യ​​ത്ത് ഹോ​​സ്പി​​റ്റാ​​ലി​​റ്റി മാ​​നേ​​ജു​​മെ​​ന്‍റ് വി​​ദ്യാ​​ർ​​ഥി​​യാ​​യ അ​​ന​​ന്ദു (24) വി​​ന്‍റെ ധീ​​ര​​ത ര​​ക്ഷി​​ച്ച​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ ഒ​​ന്പ​​തോ​​ടെ​​യാ​​ണ് സം​​ഭ​​വം. അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ വീ​​ടി​​ന് സ​​മീ​​പ​​ത്തു​​ള്ള പാ​​ട​​ത്ത് മ​​ത്സ്യം വാ​​ങ്ങാ​​നെ​​ത്തി​​യ​​താ​​ണ് അ​​ന​​ന്ദു. ഈ ​​സ​​മ​​യ​​ത്താ​​ണ് പ്രി​​യ​​യു​​ടെ​​യും വ​​ല്ല്യ​​മ്മ​​യു​​ടെ​​യും നി​​ർ​​ത്താ​​തെ​​യു​​ള്ള ക​​ര​​ച്ചി​​ൽ അ​​ന​​ന്ദു കേ​​ൾ​​ക്കു​​ന്ന​​ത്. ഇ​​വ​​രു​​ടെ വീ​​ട്ടി​​ലേ​​ക്കു ഓ​​ടി​​യെ​​ത്തി​​യ അ​​ന​​ന്ദു കാ​​ണു​​ന്ന​​ത് പ​​നി കൂ​​ടി ശ​​രീ​​രം വി​​റ​​യ്ക്കു​​ക​​യും ശ്വാ​​സം മു​​ട്ട​​ൽ അ​​നു​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന കു​​ഞ്ഞി​​നെ​​യാ​​ണ്. വീ​​ട്ടു​​കാ​​രു​​ടെ ക​​ര​​ച്ചി​​ൽ കേ​​ട്ട് പ​​രി​​സ​​ര​​വാ​​സി​​ക​​ളും ഓ​​ടി​​കൂ​​ടി​​യെ​​ങ്കി​​ലും രോ​​ഗം ഭ​​യ​​ന്ന് ആ​​രും കൂ​​ട്ടി​​യെ എ​​ടു​​ക്കാ​​ൻ ത​​യാ​​റാ​​യി​​ല്ല. പ്രി​​യ കു​​ഞ്ഞി​​നെ വാ​​രി​​യെ​​ടു​​ത്തെ​​ങ്കി​​ലും എ​​ന്ത് ചെ​​യ്യ​​ണ​​മെ​​ന്ന​​റി​​യാ​​തെ അ​​ല​​മു​​റ​​യി​​ടു​​ക​​യാ​​യി​​രു​​ന്നു. ഇ​​തോ​​ടെ കു​​ഞ്ഞി​​നെ​​യും എ​​ടു​​ത്തു​​ക്കൊ​​ണ്ട് അ​​ന​​ന്ദു ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ…

Read More

ലൈ​​ൻ ചാ​​ർ​​ജു ചെ​​യ്തി​​ട്ടും നി​​ൽക്കുന്നില്ല! ​​ 11 കെ​വി ലൈ​നി​ലെ പോ​സ്റ്റി​ൽ ക​യ​റി​യ പാമ്പ്‌ പ​ണി പ​റ്റി​ച്ചു; കുമരകത്ത് നടന്ന സംഭവം ഇങ്ങനെ…

കു​​മ​​ര​​കം: ചെ​​ങ്ങ​​ളം ര​​ണ്ടാം ക​​ലു​​ങ്കി​​ന് സ​​മീ​​പ​​മു​​ള്ള 11 കെ​​വി ലൈ​​നി​​ലെ പോ​​സ്റ്റി​​ൽ ക​​യ​​റി​​യ ചേ​​ര പാ​​ന്പ് പ​​ണി പ​​റ്റി​​ച്ചു. ഇ​​തോ​​ടെ കു​​മ​​ര​​കം വ​​ട​​ക്കും​​ഭാ​​ഗ​​ത്തേ​​യ്ക്കു​​ള്ള വൈ​​ദ്യു​​തി മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം നി​​ല​​ച്ചു. ര​​ണ്ടാം ക​​ലു​​ങ്കി​​ലെ ചീ​​പ്പു​​ങ്ക​​ൽ ഫീ​​ഡ​​റാ​​ണ് പാ​​ന്പ് ക​​യ​​റി​​യ​​തോ​​ടെ ത​​ക​​രാ​​റി​​ലാ​​യ​​ത്. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 5.30നു ​​ഫീ​​ഡ​​ർ ഓ​​ഫ് ആ​​കു​​ക​​യും സ​​ബ് സ്റ്റേ​​ഷ​​നി​​ൽ​നി​​ന്നു പ​​ല ത​​വ​​ണ ചാ​​ർ​​ജ് ചെ​​യ്തെ​​ങ്കി​​ലും പ്ര​​വ​​ർ​​ത്തി​​ച്ചി​​ല്ല. ഈ ​​പോ​​സ്റ്റി​​നു സ​​മീ​​പം താ​​മ​​സി​​ക്കു​​ന്ന വൈ​​ദ്യു​​തി ബോ​​ർ​​ഡി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ച​​ന്പ​​ക്കു​​ളം പോ​​ൾ ലൈ​​നി​​ൽ ഷോ​​ർ​​ട്ടിം​​ഗി​​നെ തു​​ട​​ർ​​ന്ന​​ണ്ടാ​​യ ശ​​ബ്ദം ശ്ര​​ദ്ധി​​ക്കു​​ക​​യും കു​​മ​​ര​​കം വൈ​​ദ്യു​​തി ഓ​​ഫീ​​സി​​ൽ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു. ലൈ​​ൻ ചാ​​ർ​​ജു ചെ​​യ്തി​​ട്ടും നി​​ൽ​​ക്കാ​​ത്ത​​തി​​ന്‍റെ കാ​​ര​​ണം അ​​ന്വേ​​ഷി​​ച്ച സ​​ബ് എ​​ൻ​​ജി​​നി​​യ​​റും ഓ​​വ​​ർ​​സി​​യ​​റും ലൈ​​ൻ​​മാ​​നും സ്ഥ​​ല​​ത്തെ​​ത്തി ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണ് വി​​ല്ലാ​​നാ​​യ അ​​ഞ്ച് അ​​ടി നീ​​ളം വ​​രു​​ന്ന ചേ​​ര​​യാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യ​​ത്. ഇ​​രു​​ന്പു പോ​​സ്റ്റി​​ലും ലൈ​​നു​​ക​​ളി​​ലു​​മാ​​യി ഷോ​​ക്കേ​​റ്റു ജീ​​വ​​ന​​റ്റു കി​​ട​​ന്ന പാ​​ന്പി​​നെ തോ​​ട്ടി എ​​ത്തി​​ച്ച് നീ​​ക്കം ചെ​​യ്ത…

Read More