തൊടുപുഴ: മന്ത്രി എം.എം.മണിയുടേത് ത്രസിപ്പിക്കുന്ന വിജയം. ഇടുക്കി ജില്ലയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 38,305 വോട്ടുകൾ നേടിയാണ് നാട്ടുകാരുടെ മണിയാശാൻ ഉടുന്പൻചോലയിൽ വെന്നിക്കൊടി പാറിച്ചത്. ഇത്തവണ മണ്ഡലത്തിലെ പകുതിയിലധികം വോട്ടുകളും ഇദ്ദേഹം സ്വന്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 1109 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനപ്രവർത്തനങ്ങളും കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനങ്ങളുമായി പുലർത്തിയ അടുപ്പവുമാണ് ഇദ്ദേഹത്തിന് ഇക്കുറി ഉജ്വലവിജയം സമ്മാനിച്ചത്. മണ്ഡലത്തിലെ ഇരട്ടവോട്ടുകളടക്കം യുഡിഎഫ് ഉയർത്തിയ ആരോപണങ്ങളെല്ലാം നിഷ്പ്രഭമാക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ വിജയം. വൈദ്യുതി മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ഗ്രാഫ് ഉയർത്തി. സ്വതസിദ്ധമായ ശൈലിയും നാട്യങ്ങളില്ലാത്ത കുടിയേറ്റ കർഷകന്റെ സ്വഭാവസവിശേഷതകളുമെല്ലാം മണിയാശാന് ജനഹൃദയങ്ങളിൽ ഇടംനേടിക്കൊടുത്തിരുന്നു. ജെയിസ് വാട്ടപ്പിള്ളിൽ
Read MoreCategory: Kottayam
കണക്കുകൂട്ടലിനും കാത്തിരിപ്പിനും വിരാമം; നാളെ വോട്ടെണ്ണൽ; ക്രമീകരണങ്ങൾ ഇങ്ങനെ…
കോട്ടയം: കണക്കുകൂട്ടലിനും കാത്തിരിപ്പിനും വിരാമമിട്ട് നാളെ വോട്ടെണ്ണൽ.രാവിലെ എട്ടിന് തപാൽ വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാൻ ആരംഭിക്കും. രാവിലെ 9.30 ഓടെ ആദ്യറൗണ്ട് ഫലം പുറത്തുവരും. ജില്ലയിൽ മികച്ച വിജയം നേടുമെന്ന് രണ്ടു മുന്നണികളും അവകാശപ്പെടുന്നു. എൻഡിഎയാകട്ടെ അക്കൗണ്ട് തുറന്നു താമര വിരിയിക്കുമെന്ന ആത്മവിശ്വാസത്തിലുമാണ്. 2016-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ചു ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്ഗ്രസ് എം ഇടത് മുന്നണിയിൽ എത്തിയതോടെ ഈ കൂട്ടുകെട്ട് ജില്ലയിലും സംസ്ഥാനത്തും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനു മിന്നുന്ന വിജയം നേടുന്നതിനു സഹായിച്ചു. ഈ ജയം തുടരുമെന്നാണ് ഇടതുപക്ഷം വിശ്വസിക്കുന്നത്. ഇടതു മുന്നണിയുടെ വിശകലനത്തിൽ ജില്ലയിലെ ഒന്പതിൽ ഏഴ് വരെ നേടുമെന്നാണു കണക്കുകൂട്ടൽ. കോട്ടയത്തും പുതുപ്പള്ളിയിലും മികച്ച പോരാട്ടം നടത്തിയെന്നുമാണ് സിപിഎം വിലയിരുത്തൽ. സിപിഎം, സിപിഐ. വോട്ടുകൾക്കൊപ്പം കേരള കോണ്ഗ്രസ് എം പങ്കുകൂടി ചേരുന്പോൾ മുന്നേറ്റമല്ലാതെ മറ്റൊന്നും സിപിഎമ്മും…
Read Moreഎന്തിനും തയാറായി ഒരുകൂട്ടം യുവാക്കൾ! നാടാകെ മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ചുനിൽക്കുമ്പോഴും ഇവർ ഭീതി മറന്ന് സേവന പാതയിലാണ്
കാഞ്ഞിരപ്പള്ളി: എന്തിനും തയാറായി ഒരുകൂട്ടം യുവാക്കൾ. നാടാകെ മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ചുനിൽക്കുന്പോഴും ഇവർ ഭീതി മറന്ന് സേവന പാതയിലാണ്. കോവിഡ് പ്രതിരോധ പ്രവർത്തനത്തിനായി കാഞ്ഞിരപ്പള്ളി രൂപത രൂപീകരിച്ച എസ്എംവൈഎം ടാസ്ക് ഫോഴ്സിൻറെ പ്രവർത്തനം നിരവധി പേർക്കാണ് ആശ്വാസമാകുന്നത്. കാഞ്ഞിരപ്പള്ളി രൂപതയിലെ 64 ഇടവകളിൽ നിന്നായി 640 ഓളം യുവജനങ്ങളാണ് ടാസ്ക് ഫോഴ്സിലുള്ളത്. ഇവർക്കുള്ള പിപിഇ കിറ്റും മാസ്കും സാനിറ്റൈസറും രൂപത എസ്എംവൈഎം ഓഫീസിൽ നിന്ന് നൽകും. ഇടവകയിൽ കോവിഡ് മരണം ഉണ്ടായാൽ സന്പൂർണ ശുശ്രൂഷകൾ നൽകി സംസ്കരിക്കുക, കോവിഡ് രോഗികൾക്ക് ഭക്ഷണം നൽകുക, ബന്ധുക്കൾ അടുത്തില്ലാത്ത പ്രായമായവർക്ക് പ്രത്യേക പരിഗണന നൽകുക, കുട്ടികളില്ലാത്ത പ്രായമായവർക്ക് ആശുപത്രിയിൽ പോകാനുള്ള സഹായം, മരുന്ന് വാങ്ങിച്ചു കൊടുക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവർ ചെയ്യുന്നത്. ഒരു ഇടവകയിൽ 10 പേർ അടങ്ങുന്ന ടീമാണുള്ളത്. യുണിറ്റ് തുടങ്ങാൻ സാധിക്കാത്ത ഇടവകളിലെ സംസ്കാര ശുശ്രൂഷകൾക്ക് രൂപത…
Read Moreഇന്ത്യക്കാർക്ക് മാത്രമേ വാക്സിൻ നല്കൂ..! വാക്സിൻ ലഭ്യമല്ല, വിമാനവുമില്ല; തിരിച്ചുപോകാൻ നിർവാഹമില്ലാതെ അമേരിക്കൻ പൗരൻ
പീരുമേട്: വാക്സിൻ ലഭ്യമല്ല, തിരിച്ചു പോകാൻ വിമാനവുമില്ലാതെ അമേരിക്കൻ പൗരൻ പ്രതിസന്ധിയിലായി. ആരോഗ്യ വകുപ്പിന്റെ കനിവ് തേടി ജോണി പീയേർസ് വാഗമണ്ണിൽ തനിച്ചു കഴിയുകയാണ്. 75-കാരനായ അമേരിക്കൻ പൗരനായ ജോണി കേരളം സന്ദർശിച്ചതിനുശേഷം 14 മാസങ്ങളായി നാട്ടിലേക്ക് മടങ്ങാനാവാതെ വാഗമണ്ണിൽ തുടരുകയാണ്. വിദേശ പൗരനായതിനാലാണ് ഇയാൾക്ക് വാക്സിൻ ലഭിക്കാത്തത്. വാക്സിൻ സ്വീകരിക്കുന്നതിനായി മൂന്ന് ആശുപത്രികളിൽ എത്തിയെങ്കിലും ഇന്ത്യക്കാർക്ക് മാത്രമേ വാക്സിൻ നല്കൂ എന്ന മറുപടിയാണ് അധികൃതരിൽനിന്നും ലഭിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽനിന്നും വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യവും നിലവിൽ ലഭ്യമല്ലാത്തതാണ് ഇയാൾക്ക് തിരിച്ചടിയായത്. കോവിഡ് പ്രതിരോധ മരുന്ന് സ്വീകരിക്കുന്നതിനുള്ള ഓണ്ലൈൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ ഇന്ത്യൻ തിരിച്ചറിയൽ കാർഡ് ഉപയോഗിക്കേണ്ടതായുണ്ട്. ഇന്ത്യയിൽ കഴിയുന്ന വിദേശികൾക്ക് വാക്സിൻ ലഭ്യമാക്കുന്നതിനുള്ള നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടില്ല. കാൻസർ രോഗബാധിതനായ ഇയാൾ നാട്ടിലേക്ക് മടങ്ങാൻ മേയ് ഏഴിന് ടിക്കറ്റ് ബുക്കുചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽനിന്നുമുള്ള പാസഞ്ചർ…
Read Moreഇന്ന് ലോക തൊഴിലാളി ദിനം! കുമരകത്തിന്റെ പരിസ്ഥിതി സംരക്ഷിച്ചു മുക്താർ കണ്ടെത്തുന്നത് സ്വന്തം കുടുംബം പോറ്റാനുള്ള വരുമാനം
കുമരകം: വിനോദ സഞ്ചാര കേന്ദ്രമായ കുമരകം പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനുള്ള ശ്രമത്തിലൂടെ ഡൽഹി സ്വദേശിയായ മുക്താർ കണ്ടെത്തുന്നതു കുടുംബം പോറ്റാനുള്ള വരുമാനമാർഗം കൂടിയാണ്. കഴിഞ്ഞ പത്ത് വർഷങ്ങളായി വഴിയോരങ്ങളിൽ പുലർച്ചെ 4.30 മുതൽ സൈക്കിൾ റിക്ഷയിൽ എത്തി പ്ലാസ്റ്റിക്ക് കുപ്പികളും മാലിന്യങ്ങളും ശേഖരിക്കുന്ന മുക്താർ നടത്തുന്നത് അവഗണിക്കാനാവാത്ത പരിസ്ഥിതി സംരക്ഷണം കൂടിയാണ്. തന്റെ സൈക്കിൾറിക്ഷയുടെ പിന്നിൽ പ്ലാസ്റ്റിക് ചാക്കുകൾ തുന്നിച്ചേർത്ത് സജ്ജീകരിച്ചിരിക്കുന്ന സംഭരണി നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾകൊണ്ട് നിറയുന്പോൾ ലഭിക്കുന്നത് തന്റെയും ഡൽഹിയിലുള്ള കുടുംബാംഗങ്ങളുടെയും നിത്യച്ചെലവിനുള്ള വരുമാനമാർഗം കൂടിയാണ്. കുമരകം പഞ്ചായത്തിലെ ഓരോ വീടുകളിൽനിന്നും പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും ഹരിത കർമ സേനാംഗങ്ങളെത്തി ശേഖരിക്കുന്നുണ്ട്. എന്നിട്ടുപോലും കുമരകത്തെ വഴിയോരങ്ങളിൽനിന്നും നിത്യേന 60 മുതൽ 100 കിലോ വരെ പ്ലാസ്റ്റിക് പെറുക്കിയെടുക്കാൻ കഴിയുന്നുണ്ടെന്നാണ് മുക്താർ അവകാശപ്പെടുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് മന്ദഗതിയിലാണു കുമരകം ടൂറിസമെങ്കിലും ദിനംപ്രതി ഇത്രയധികം പ്ലാസ്റ്റിക് മാലിന്യങ്ങൾ…
Read Moreമംഗലാപുരത്തുനിന്നും പാലായിലേക്കു കൊണ്ടുവന്നതാ സാറേ..! രഹസ്യവിവരം ശരിയായി; പാലായിൽ ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി
പാലാ: ലോറിയിൽ കടത്തിയ നൂറിലധികം കേസ് വിദേശ മദ്യം പിടിച്ചെടുത്തു. ഇന്നു രാവിലെ എട്ടിന് പാലാ ഏറ്റുമാനൂർ റൂട്ടിൽ അരുണാപുരത്തു നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യം വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസിനു നൽകിയ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. ലോറിയിൽ കേസുകളിലായി അടുക്കിവെച്ചിരുന്ന നിലയിലായിരുന്നു മദ്യം കടത്തിയത്. ലോറിയിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റടിയിലെടുത്തു. മംഗലാപുരത്തുനിന്നും പാലായിലേക്കു കൊണ്ടുവന്നതാണെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. വിശദാംശങ്ങൾ പുറത്തു വിട്ടട്ടില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മദ്യ വില്പന ശാലകളെല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു ഫലം വരാനിരിക്കെ ജില്ലയിലേക്കു അനധികൃതമായി മദ്യം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധന.
Read Moreആരോഗ്യമന്ത്രിയുടെ ഉത്തരവിനു പുല്ലുവില! സ്വകാര്യ ലാബുകളിൽ ഇപ്പോഴും ആർടിപിസിആർ പരിശോധനാ നിരക്ക് 1700!
കോട്ടയം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കോവിഡ് ആർടിപിസിആർ പരിശോധനാ നിരക്ക് 1700 രൂപയിൽനിന്ന് 500 രൂപയാക്കി കുറച്ചതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ ഉത്തരവിനു പുല്ലുവില. നഗരത്തിലെ സ്വകാര്യ ലാബുകളിൽ ഇപ്പോഴും ആർടിപിസിആർ പരിശോധനാ നിരക്ക് 1700 തന്നെ. ഇതു സംബന്ധിച്ചു മാധ്യമങ്ങളിലെ വാർത്ത മാത്രമാണ് കണ്ടിട്ടുള്ളു എന്നും അധികൃതരുടെ ഭാഗത്തു നിന്നും നിരക്കു കുറക്കാൻ ഉത്തരവ് ലഭിച്ചിട്ടില്ലെന്നുമാണ് ലാബുകാരുടെ മറുപടി. ഇന്നു രാവിലെ കോട്ടയം നഗരത്തിലെ ഒരു സ്വകാര്യ ലാബിൽ എത്തിയ മാധ്യമ പ്രവർത്തകനായ വ്യക്തിയോട് ആർടിപിസിആർ പരിശോധനയ്ക്കു 1700 ഈടാക്കുകയും ഇതു ചോദിച്ചപ്പോൾ നിരക്കു കുറക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്നുമാണ് ലാബിലെ ജീവനക്കാരി പറഞ്ഞത്. കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ നിരക്ക് കൂടിയാലും ഫലം വേഗത്തിൽ ലഭിക്കുന്നതിനായി ലാബുകാർ ആവശ്യപ്പെടുന്നത് നൽകാൻ പൊതുജനം നിർബന്ധിതരായിരിക്കുകയാണ്. സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ സൗജന്യമായി എല്ലാ കോവിഡ് പരിശോധനകളും നടത്തുന്പോഴാണ് സ്വകാര്യ…
Read Moreപാലായിൽ ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി! തെരഞ്ഞെടുപ്പ് ഫലം ലക്ഷ്യമിട്ട് മദ്യം ഒഴുക്കാൻ നീക്കം സജീവം…
പാലാ: ലോറിയിൽ കടത്തിയ നൂറിലധികം കേസ് വിദേശ മദ്യം പിടിച്ചെടുത്തു. ഇന്നു രാവിലെ എട്ടിന് പാലാ ഏറ്റുമാനൂർ റൂട്ടിൽ അരുണാപുരത്തു നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യം വിവരത്തിന്റെ അടിസ്ഥാനത്തിൽ പാലാ പോലീസിനു നൽകിയ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. ലോറിയിൽ കേസുകളിലായി അടുക്കിവെച്ചിരുന്ന നിലയിലായിരുന്നു മദ്യം കടത്തിയത്. ലോറിയിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തുനിന്നും പാലായിലേക്കു കൊണ്ടുവന്നതാണെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. വിശദാംശങ്ങൾ പുറത്തു വിട്ടട്ടില്ല. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മദ്യ വില്പന ശാലകളെല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു ഫലം വരാനിരിക്കെ ജില്ലയിലേക്കു അനധികൃതമായി മദ്യം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധന.
Read Moreഇവർ നന്മയുള്ള നല്ല അയൽക്കാർ…! ആവശ്യം അറിഞ്ഞ് മൃതസംസ്കാരത്തിന് വേണ്ട ക്രമീകരണങ്ങൾ ചെയ്ത് തുരുത്തിയിലെ യുവദീപ്തി പ്രവർത്തകർ
ചങ്ങനാശേരി: കോവിഡ് ബാധിച്ച് മരിച്ചവരുടെ സംസ്കാരം തുരുത്തിയിലെ യുവദീപ്തി-എസ്എംവൈഎം പ്രവർത്തകർ ഒരു പുണ്യമായി ഏറ്റെടുക്കുകയാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരെ സംസ്കരിക്കാൻ എന്തുചെയ്യുമെന്നറിയാതെ ബന്ധുക്കൾ നെട്ടംതിരിയുന്ന സാഹചര്യത്തിൽ അവരുടെ ആവശ്യം അറിഞ്ഞ് മൃതസംസ്കാരത്തിന് വേണ്ട ക്രമീകരണങ്ങൾ ചെയ്താണ് തുരുത്തിയിലെ യുവദീപ്തി പ്രവർത്തകർ നന്മയുള്ള നല്ല അയൽക്കാരായി മാറുന്നത്. തുരുത്തി മർത്ത്മറിയം ഫൊറോനാ ഇടവകയിലെ യുവദീപ്തി പ്രവർത്തകരായ നെടുംപറന്പിൽ അരുണ് ജോസഫ്, തകിടിയേൽ പുരയിടത്തിൽ ആൽവിൻ ലാലിമോൻ, കാവാലം പുത്തൻപുര കുര്യൻ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ 15 യുവാക്കളാണ് ഇതിനായി പ്രവർത്തിക്കുന്നത്. കോവിഡ് ബാധിച്ചവരെ അടക്കംചെയ്യാൻ പലരും ഭയന്നു നിൽക്കുന്പോൾ കഴിഞ്ഞ ഒന്പതു മാസങ്ങൾക്കിടയിൽ കോവിഡ് രോഗം ബാധിച്ചു മരിച്ച എഴുപതോളം പേരുടെ സംസ്കാരം നടത്തിയാണ് ഈ യുവാക്കൾ നന്മയുള്ള ക്രൈസ്തവ സാക്ഷ്യമാകുന്നത്. ഇന്നലെ ചന്പക്കുളം സെന്റ് മേരീസ് ബസലിക്കയിൽ നടന്ന മൃതസംസ്കാരത്തിനും ഇവർ നേതൃത്വം നൽകി. കോവിഡ് വ്യാപനം…
Read Moreപണപ്പിരിവിനെ ചൊല്ലിയുള്ള തർക്കത്തിൽ സുഹൃത്തുക്കൾ രാഹുലിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു; കാറിനടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ രണ്ടു പേർ പിടിയിൽ
കറുകച്ചാൽ: ചന്പക്കരയിൽ സ്വകാര്യബസ് ഡ്രൈവർ ബംഗ്ലാംകുന്നിൽ രാഹുലി (35) നെ കാറിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സുഹൃത്തുക്കൾ ചേർന്ന് രാഹുലിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിഷ്ണു, സുനീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെ ആറിന് തൊമ്മച്ചേരി ബാങ്ക് പടിക്കു സമീപമാണ് രാഹുലിനെ സ്വന്തം കാറിനടിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കാറിനടിയിൽപ്പെട്ട് ഞെരിഞ്ഞ് മരിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. പോസ്റ്റ്മോർട്ടത്തിൽ തലയ്ക്കുള്ളിൽ ഗുരുതരമായ മുറിവ് കണ്ടെത്തിയതോടെയാണു കൊലപാതകമെന്ന സംശയം ഉയർന്നത്. വെള്ളിയാഴ്ച രാത്രി 10.20നാണ് രാഹുലിനെ ഭാര്യ ശ്രീവിദ്യ അവസാനമായി ഫോണ് വിളിച്ചത്. രാഹുൽ ഫോണെടുത്തെങ്കിലും സംസാരിച്ചില്ല. ഫോണിലൂടെ ആരോ ബഹളം വയ്ക്കുന്ന ശബ്ദം കേട്ടെന്നാണ് ശ്രീവിദ്യ പോലീസിനു നൽകിയ മൊഴി. ഇതേത്തുടർന്നു കറുകച്ചാൽ പോലീസ് രാഹുലിന്റെ സഹപ്രവർത്തകരായ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി. നെടുംകുന്നത്ത് സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്തശേഷം രാത്രിയിൽ ബസ്…
Read More