കട്ടപ്പന: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പാലാ കാനാട്ട്പാറ മംഗലംകുന്നേൽ ഇമ്മാനുവൽ(മാത്തുക്കുട്ടി-20), ചെറുതോണി പുന്നക്കോട്ടിൽ പോൾ ജോർജ് (43) എന്നിവരാണ് അറസ്റ്റിലായത്. രണ്ടുപേർകൂടി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇവർക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും കൂടുതൽ അന്വേഷണത്തിനു ശേഷമേ അടുത്ത നടപടികളിലേക്ക് കടക്കൂ. ഈ മാസം 18-നാണ് വിദ്യാർഥിനിയായ 17-കാരിയെ വീട്ടിൽനിന്നും കാണാതായത്. തുടർന്ന് പെണ്‍കുട്ടിയുടെ വീട്ടുകാർ പരാതിയുമായി കട്ടപ്പന പോലീസിനെ സമീപിക്കുകയായിരുന്നു. ഇമ്മാനുവേലുമായി അടുപ്പത്തിലായിരുന്ന പെണ്‍കുട്ടി ഇയാൾക്കൊപ്പം നാടുവിട്ടെന്ന വിവരത്തെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. തമിഴ്നാട്ടിലും പിന്നീട് തിരുവനന്തപുരത്തും ഇവർ എത്തിയതായി വിവരം ലഭിച്ചു. തുടർന്ന് കട്ടപ്പന പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് നൽകിയ മൊഴിയിലാണ് ഇമ്മാനുവലിനൊപ്പം പോകുന്നതിനുമുന്പ് 2017, 2018 വർഷങ്ങളിൽ മറ്റു മൂന്നുപേർ കൂടി തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി മൊഴി നൽകിയത്.…
Read MoreCategory: Kottayam
കുഞ്ഞുങ്ങളുമായി പുലി വഴിയിലിറങ്ങി! ഫോട്ടോയും വീഡിയോയും എടുത്ത് യാത്രക്കാർ; പ്രദേശവാസികൾ പറയുന്നത് ഇങ്ങനെ…
വണ്ടിപ്പെരിയാർ: കീരിക്കരയ്ക്ക് സമീപം കുഞ്ഞുങ്ങളുമായി പുലി റോഡിലിറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് വണ്ടിപ്പെരിയാറിൽ നിന്നും ജോലികഴിഞ്ഞ് മുങ്കാലാറിലേക്ക് പോവുകയായിരുന്നവർ കീരിക്കരയ്ക്ക് സമീപം റോഡിൽ മൂന്നു കുഞ്ഞുങ്ങളുമായി നിൽക്കുന്ന പുലിയെ കണ്ടത്. തുടർന്ന് ഇവരുടെ വാഹനം നിർത്തി ഫോട്ടോ എടുക്കുകയും മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്തു. ഒരു മണിക്കൂറിനുശേഷം പുലി തേയിലക്കാട്ടിലേക്ക് കുഞ്ഞുങ്ങളുമായി മറഞ്ഞു. ഇതിനുമുൻപും പലതവണ ഈ പ്രദേശത്തുതന്നെ വഴിയാത്രക്കാരായ നിരവധി ആളുകൾ പുലിയെ കണ്ടതായി പറയുന്നു. കുഞ്ഞുങ്ങളുമായി എത്തിയ പുലിയെ ഇതാദ്യമായാണ് പ്രദേശത്ത് കാണുന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.
Read Moreജേക്കബ് വിളിച്ചു, നിരാശപ്പെടുത്താതെ രാഹുല്‍! രാഹുല്‍ജി വീട്ടില്‍ വരുമെന്ന് പ്രതീക്ഷയില്ലായിരുന്നുവെന്നു ജേക്കബ്
പാലാ: സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോ ആയിരിക്കെ ഗാന്ധി കുടുംബത്തിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന റിട്ട. ഡിഐജി ടി.ജെ. ജേക്കബിന്റെ വീട്ടില്‍ രാഹുല്‍ ഗാന്ധിയെത്തി. കഴിഞ്ഞ ദിവസം മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പൊന്‍കുന്നത്തു നിന്നും പാലായ്ക്ക് പോകും വഴിയാണ് രാഹുല്‍ ഗാന്ധി കുമ്പാനിയിലുള്ള തോപ്പില്‍ ടി.ജെ. ജേക്കബിന്റെ വസതിയില്‍ സന്ദര്‍ശനം നടത്തിയത്. പത്തു മിനിറ്റോളം ഇവിടെ ചെലവഴിച്ച് ജേക്കബിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷമാണ് അദ്ദേഹം പാലായ്ക്ക് യാത്ര തുടര്‍ന്നത്. രാഹുല്‍ജി വീട്ടില്‍ വരുമെന്ന് പ്രതീക്ഷയില്ലായിരുന്നുവെന്നു ജേക്കബ് പറഞ്ഞു. രാവിലെ പൊന്‍കുന്നത്ത് എത്തിയപ്പോഴാണ് പാലായ്ക്കുള്ള വഴിയില്‍ കുമ്പാനിയിലാണ് താന്‍ താമസിക്കുന്നതെന്ന വിവരം അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ചറിയിച്ചത്. തുടര്‍ന്ന് വീട്ടില്‍ കയറുന്നുണ്ടെന്ന് രാഹുല്‍ജി തന്നെ വിളിച്ചറിയിക്കുകയായിരുന്നു. എസ്പിജി കമാന്‍ഡോ ആയിരിക്കെ അഞ്ചു പ്രധാനമന്ത്രിമാരുടെ സുരക്ഷാ ചുമതല വഹിച്ചിട്ടുള്ള ജേക്കബ് സിആര്‍പിഎഫ് ഡിഐജിയായി കാഷ്മീരില്‍ നിന്നു…
Read Moreകനത്ത ചൂടിനെയും വേനൽ മഴയേയും വകവയ്ക്കാതെ സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ കാണാനുള്ള പാച്ചിലിൽ …
കോട്ടയം: ആവേശമുയർത്തി ജില്ലയിലെ ഒന്‍പതു മണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കനത്ത ചൂടിനെയും ഉച്ചകഴിഞ്ഞുള്ള വേനൽ മഴയേയും വകവയ്ക്കാതെ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ആഭ്യർഥിക്കുകയാണ് സ്ഥാനാർഥികൾ. ആദ്യഘട്ടങ്ങളിൽ രാവിലെ ആരംഭിക്കുന്ന പ്രചാരണത്തിന് ഉച്ച സമയത്ത് സ്ഥാനാർഥികൾക്ക് അല്പം ഇടവേള നല്‍കിയിരുന്നു. എന്നാൽ ദേശീയ, സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ജില്ലയിൽ എത്തി ശക്തമായ പ്രചാരണം ആരംഭിച്ചതോടെ ഉച്ചയ്ക്കുള്ള ഇടവേള പോലും ഒഴിവാക്കിയാണ് സ്ഥാനാർഥികൾ സജീവമായിരിക്കുന്നത്. സ്ഥാനാർഥികളുടെ പ്രചാരണം അവസാന ലാപ്പിലേക്ക് അടുത്തിരിക്കുകയാണ്. മണ്ഡലം ചുറ്റിയുള്ള സ്ഥാനാർഥികളുടെ വോട്ടഭ്യർഥന അവസാനിപ്പിച്ച് ഇനി ഓളം സൃഷ്ടിക്കുന്ന വാഹന പര്യടനമാണ്. അലങ്കരിച്ച തുറന്ന ജീപ്പിൽ ബൈക്കുകളുടെയും വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയിൽ പ്രചാരണത്തിന് ഒന്നരയാഴ്ചയേ ബാക്കിയുള്ളൂ. ആദ്യ റൗണ്ടിൽ ഒട്ടിച്ച പോസ്റ്ററുകൾ കീറി നശിച്ചയിടങ്ങളിൽ പുതുമയുള്ള ഫോട്ടോയോടെ വീണ്ടും പോസ്റ്റർ പതിക്കണം. സ്ഥാനാർഥികളുടെ പര്യടന കേന്ദ്രങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കണം.…
Read Moreസ്കൂളിന്റെ ഇമെയിൽ ഐഡി ഹാക്ക് ചെയ്തു പണം തട്ടൽ; പിന്നിൽ മലയാളികൾ ഉൾപ്പെടുന്ന ഉത്തരേന്ത്യൻ സംഘമെന്ന് സൂചന ; സൈബർ സെൽ അന്വേഷണം തുടങ്ങി
കോട്ടയം: സ്കൂളിന്റെ ഇമെയിൽ ഐഡി ഹാക്ക് ചെയ്തു പണം തട്ടിയ സംഭവത്തിൽ കോട്ടയം സൈബർ സെൽ അന്വേഷണം ആരംഭിച്ചു. സംഭവത്തിനു പിന്നിൽ മലയാളികൾ ഉൾപ്പെടുന്ന ഉത്തരേന്ത്യൻ സംഘമാണെന്ന് പോലീസിനു സൂചന ലഭിച്ചു. ഒരു വിദ്യാർഥിക്കു ചികിത്സാ സഹായമായി പണം നല്‍കണമെന്നാവശ്യപ്പെട്ട് മാന്നാനം കെ ഇ സ്കൂളിന്റെ ഇ മെയിൽ ഐഡി ഹാക്ക് ചെയ്താണ് പണം തട്ടിയത്. സ്കൂളിന്റെ [email protected] എന്ന മെയിൽ ഹാക്ക് ചെയ്തു [email protected] എന്നീ വ്യാജ മെയിൽ ഐഡി സൃഷ്്ടിച്ചശേഷം വിദ്യാർഥിക്കു ശസ്ത്രക്രിയ നടത്തുന്നതിനായി ഒരു ലക്ഷം രൂപ ആവശ്യമാണെന്നും എല്ലാവരും സഹായിക്കണമന്നുമുള്ള സന്ദേശം നിരവധി പേർക്ക് അയയ്ക്കുകയായിരുന്നു. പണം നല്കാൻ താല്പര്യം പ്രകടിപ്പിച്ചവരോട് യൂണിയൻ ബാങ്കിന്റെ ഉത്തരാഖണ്ഡ് കാശിപൂർ ശാഖയിലെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാനാണ് തുടർന്നു സന്ദേശം നല്‍കിയത്.ചുരുങ്ങിയ സമയത്തിനുള്ളിൽ 40,000 രൂപയോളം അക്കൗണ്ടിലെത്തിയതായും കണ്ടെത്തിയിട്ടുണ്ട്. വ്യാജ സന്ദേശം പ്രചരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട സ്കൂൾ…
Read Moreഇനി ആർക്കും അബദ്ധം പറ്റരുത്..! ബാങ്കിൽ പണയം വച്ച സ്വർണം തിരികെയെടുത്തപ്പോൾ തൂക്കം കുറഞ്ഞു! ചോദ്യം ചെയ്തപ്പോൾ ബാങ്ക് നൽകിയ മറുപടി ഞെട്ടിക്കുന്നത്….
നെടുംകുന്നം: ബാങ്കിൽ പണയംവച്ച സ്വർണാഭരണങ്ങൾ തിരിച്ചെടുത്തപ്പോൾ തൂക്കം കുറഞ്ഞു പോയതായി കാണിച്ച് ഉടമ കറുകച്ചാൽ പോലീസിലും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്കി. നെടുംകുന്നം പുന്നവേലി ഇടക്കല്ലിൽ ബിജോ ഏബ്രഹാമാണ് നെടുംകുന്നം തെക്ക് 1271-ാം നന്പർ സഹകരണ ബാങ്കിനെതിരേ പരാതി നൽകിയത്. ബിജോയുടെ പിതാവ് ഇ.കെ. ഏബ്രഹാം ചികിത്സാ ആവശ്യത്തിനായി 2019 ഓഗസ്റ്റ് ആറിന് ബാങ്കിൽ 83 ഗ്രാം സ്വർണ ഉരുപ്പടികൾ പണയപ്പെടുത്തി 1,70,000 രൂപ എടുത്തിരുന്നു. ചികിത്സയിൽ കഴിയവേ ഏബ്രഹാം മരണപ്പെട്ടു. തുടർന്ന് സ്വർണപണയവും ചിട്ടിയുമടക്കം 2020 മേയ് അഞ്ചിന് ബിജോയുടെ പേരിലേക്ക് മാറ്റി.2021 മാർച്ച് മൂന്നിന് സ്വർണത്തിന്റെ തുകയും പലിശയും മറ്റ് ബാധ്യതകളുമടക്കം 2,18,652 രൂപ അടച്ച് ബിജോ ബാങ്കിൽ നിന്നും പണയമെടുത്തു. ഈ ആഭരണങ്ങൾ വിൽക്കാനായി കൊണ്ടുപോയി തൂക്കിയപ്പോൾ 52.9 ഗ്രാം മാത്രമാണുള്ളത്. 20 മിനിട്ടിനുള്ളിൽ ബിജോ ബാങ്കിലെത്തി പ്രശ്നം അധികൃതരോട് പറഞ്ഞെങ്കിലും ഇനി…
Read Moreസ്ഥാനാർഥികൾ ശ്രദ്ധിക്കണം, ചീപ്പുങ്കൽ മാലിക്കായൽ പ്രദേശത്തുകാർക്ക് വേണ്ടത് വാഗദാനമല്ല, കുടിവെള്ളം…
കുമരകം: ചീപ്പുങ്കൽ മാലിക്കായൽ പ്രദേശത്ത് കുടിവെള്ളം എത്താതായിട്ട് ഒരു വർഷത്തിലേറെയായി. ചീപ്പുങ്കൽ പടിഞ്ഞാറു ഭാഗത്ത് വേന്പനാട് കായലിനോടു ചേർന്നുള്ള മാലിക്കായൽ പ്രദേശത്തെ മൂന്നു വീട്ടുകാർക്കാണ് ജീവിതം വഴിമുട്ടിയത്. ജലവിതരണ വകുപ്പിന്റെയും പഞ്ചായത്തിന്റെ തനതു പദ്ധതിയായ ജലനിധിയുടെയും കണക്ഷനുകളുള്ള ഉപയോക്താക്കളാണു കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്നത്. കുമരകത്തോ വിരിപ്പുകാലയിലോ എത്തി ഏതെങ്കിലും പൊതുടാപ്പുകളിൽനിന്ന് വെള്ളം ശേഖരിച്ചു ഗതാഗതയോഗ്യമായ റോഡ് ഇല്ലാത്തതിനാൽ കിലോമീറ്ററുകൾ കാൽനടയായോ അർബാനയിലോ വെള്ളം എത്തിച്ചാണു ഈ കുടുംബങ്ങൾ ആവശ്യങ്ങൾ നിറവേറ്റുന്നത്. വിനോദ് മാലിക്കായൽ, മണി മാന്പറന്പിൽ, സജീവ് മാലിക്കായൽ എന്നീ വീട്ടുകാർക്ക് ഒന്നര വർഷം മുന്‍പ് വരെ പൈപ്പിൽനിന്നു സുലഭമായി വെള്ളം ലഭിച്ചിരുന്നു. പിന്നീട് വെള്ളം ലഭിക്കാതെ ആയതോടെ പലതവണ അറ്റകുറ്റപ്പണികൾ നടത്തിയിട്ടും തകരാർ കണ്ടെത്തി പരിഹരിക്കാനായില്ല. ഇതൊടൊപ്പം ചീപ്പുങ്കൽ പാലത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ മറ്റു പലവീടുകളിലും മാസങ്ങളായി കുടിവെള്ളം എത്തുന്നില്ല. റോഡ് സൗകര്യമുള്ള വീട്ടുകാർ 500…
Read Moreരാഹുലിനു പ്രിയം ബിരിയാണിയും ചിക്കനും! കരിമീനും ഫ്രൂട്ട് സാലഡും ഒഴിവാക്കി
കോട്ടയം: കടുത്ത ചൂടിൽ ജില്ലയിലെ മൂന്നു പ്രചാരണവേദികൾ പിന്നിട്ട് രാഹുൽ ഗാന്ധി പാലായിലെത്തിയപ്പോൾ ഉച്ചകഴിഞ്ഞ് രണ്ടര കഴിഞ്ഞു. മാണി സി. കാപ്പന്റെ പ്രചാരണ പ്രസംഗത്തിനുശേഷം പാലാ ഒലിവ് ഹോട്ടലിൽ ഭക്ഷണം കഴിയ്ക്കുന്പോൾ ഉച്ചകഴിഞ്ഞ് മൂന്നര. ബിരിയാണിയും തന്തൂരി ചിക്കനും ഉൗണും ഒരുക്കിയിരുന്നു. ബിരിയാണിയും ചിക്കനും രാഹുൽ തൃപ്തിയോടെ കഴിച്ചു. കരിമീൻ ഉൾപ്പെടെ മത്സ്യം തയാറാക്കിയിരുന്നെങ്കിലും മീൻ ഒഴിവാക്കി. ഫ്രൂട്ട് സാലഡ് ഒഴിവാക്കി അൽപം കരിക്കിൻ വെള്ളവും കുടിച്ചു. ചോറിന് ഫിഷ് ഫ്രൈ, അവിയൽ, പുളിശേരി, തോരൻ, പപ്പടം, അച്ചാർ തുടങ്ങിയവയും ഒരുക്കിയിരുന്നു. രുചികരമായ ഭക്ഷണം ഒരുക്കി വിളന്പിയവർക്കു നന്ദി പറഞ്ഞ് ഫോട്ടോ സെഷനുശേഷമാണ് രാഹുൽ മടങ്ങിയത്.
Read Moreകൂറ്റൻപതാകയുമായി പ്രവർത്തകർ പിന്നാലെ ഓടി; വാഹനം നിർത്തി രാഹുൽ
ചങ്ങനാശേരി: കോട്ടയം ജില്ലയിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ആലപ്പുഴ-ചങ്ങനാശേരി റോഡ് സംഗമിക്കുന്ന പെരുന്ന റെഡ് സ്ക്വയർ ജംഗ്ഷനിൽ കോണ്‍ഗ്രസ് പ്രവർത്തകർ സ്വീകരിച്ചു. ആലപ്പുഴയിൽനിന്ന് എസി റോഡിലൂടെ ചങ്ങനാശേരിയിലേക്ക് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം പ്രവേശിച്ചപ്പോൾ റെഡ് സ്ക്വയർ ജംഗ്ഷനിൽ കാത്തുനിന്ന പ്രവർത്തകർ മുദ്രാവാക്യം മുഴക്കി റോഡിനു നടുവിൽ വാഹനത്തിനു മുന്പിൽ കയറി നിന്നെങ്കിലും പോലീസ് ഇവരെ മാറ്റി വഴിയൊരുക്കി. കോണ്‍ഗ്രസ് പ്രവർത്തകർ കൂറ്റൻപതാകയുമായി വാഹനത്തിനു പിറകെ ഓടിയെത്തുന്നതു കണ്ട് രാഹുൽ ഗാന്ധി വാഹനം നിർത്തി. നിർത്തിയിട്ട വാഹനത്തിലിരുന്നുകൊണ്ട് പ്രവർത്തകർക്കൊപ്പം സെൽഫിയെടുക്കുകയും സംസാരിക്കുകയും ചെയ്തു. കൂടുതൽ സമയം ചെലവഴിച്ചതോടെ പോലീസ് ഉദ്യോഗസ്ഥരും വിഐപി ചുമതലയുള്ള കമാൻഡോസും ഇറങ്ങി നിർദേശം നൽകിയതിനെത്തുടർന്ന് രാഹുൽഗാന്ധി ചിങ്ങവനത്തേക്ക് യാത്ര തുടർന്നു.
Read Moreബിന്ദു എല്ലാം സഹോദരിയോട് പറഞ്ഞിരുന്നു..! തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു പോലീസ്
കുറവിലങ്ങാട്: കുറവിലങ്ങാട് ബസ് സ്റ്റാൻഡിന് സമീപം വലിയതോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഗൃഹനാഥന്റേതു കൊലപാതകമെന്ന പോലീസ്. ചിന്പനായിൽ തങ്കച്ച(57) നാണു മരിച്ചത്. സംഭവത്തിൽ ബസ് സ്റ്റാൻഡിൽ താമസിക്കുന്ന ഉഴവൂർ പുൽപ്പാറ കരിമാക്കീൽ ബിന്ദു (41)വിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് തങ്കച്ചനെ വലിയതോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയോടെ തോടിനു സമീപമിരുന്ന് തങ്കച്ചനും ബിന്ദുവും മദ്യപിച്ചിരുന്നു. വഴക്കിനിടെ മരക്കഷണം ഉപയോഗിച്ച് തലയ്ക്കടിച്ചശേഷം തങ്കച്ചനെ തോട്ടിലേക്കു തള്ളിയിട്ടെന്നാണു ബിന്ദുവിന്റെ മൊഴി. തങ്കച്ചൻ തോട്ടിൽ വീണതു സഹോദരിയോട് ബിന്ദു പറഞ്ഞിരുന്നു.ഇതിനിടെ, വൈകുന്നേരം നാലിന് തിരികെ എത്തി തങ്കച്ചൻ മരിച്ചെന്ന് ബോധ്യപ്പെട്ടതോടെ വിവരം പുറത്തറിയിക്കുകയായിരുന്നു. കടുത്തുരുത്തിക്കടുത്ത് താമസിക്കുന്പോൾ ഒരു യുവാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ബിന്ദു ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതായും പോലീസ് പറയുന്നു. വൈക്കം ഡിവൈഎസ്പി മുഹമ്മദ് റിയാസ്, കുറവിലങ്ങാട് എസ്എച്ച്ഒ ഇ.എസ് സാംസണ്, എസ്ഐ ടി.ആർ ദീപു, സ്ക്വാഡ് അംഗങ്ങളായ…
Read More