കു​ഞ്ഞു​ങ്ങ​ളു​മാ​യി പു​ലി വ​ഴി​യി​ലി​റ​ങ്ങി! ഫോട്ടോയും വീഡിയോയും എടുത്ത് യാത്രക്കാർ; പ്രദേശവാസികൾ പറയുന്നത് ഇങ്ങനെ…

വ​ണ്ടി​പ്പെ​രി​യാ​ർ: കീ​രി​ക്ക​ര​യ്ക്ക് സ​മീ​പം കു​ഞ്ഞു​ങ്ങ​ളു​മാ​യി പു​ലി റോ​ഡി​ലി​റ​ങ്ങി.

ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് വ​ണ്ടി​പ്പെ​രി​യാ​റി​ൽ നി​ന്നും ജോ​ലി​ക​ഴി​ഞ്ഞ് മു​ങ്കാ​ലാ​റി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന​വ​ർ കീ​രി​ക്ക​ര​യ്ക്ക് സ​മീ​പം റോ​ഡി​ൽ മൂ​ന്നു കു​ഞ്ഞു​ങ്ങ​ളു​മാ​യി നി​ൽ​ക്കു​ന്ന പു​ലി​യെ ക​ണ്ട​ത്.

തു​ട​ർ​ന്ന് ഇ​വ​രു​ടെ വാ​ഹ​നം നി​ർ​ത്തി ഫോ​ട്ടോ എ​ടു​ക്കു​ക​യും മൊ​ബൈ​ലി​ൽ വീ​ഡി​യോ പ​ക​ർ​ത്തു​ക​യും ചെ​യ്തു.

ഒ​രു മ​ണി​ക്കൂ​റി​നു​ശേ​ഷം പു​ലി തേ​യി​ലക്കാ​ട്ടി​ലേ​ക്ക് കു​ഞ്ഞു​ങ്ങ​ളു​മാ​യി മ​റ​ഞ്ഞു. ഇ​തി​നു​മു​ൻ​പും പ​ല​ത​വ​ണ ഈ ​പ്ര​ദേ​ശ​ത്തു​ത​ന്നെ വ​ഴി​യാ​ത്ര​ക്കാ​രാ​യ നി​ര​വ​ധി ആ​ളു​ക​ൾ പു​ലി​യെ ക​ണ്ട​താ​യി പ​റ​യു​ന്നു.

കു​ഞ്ഞു​ങ്ങ​ളു​മാ​യി എ​ത്തി​യ പു​ലി​യെ ഇ​താ​ദ്യ​മാ​യാ​ണ് പ്ര​ദേ​ശ​ത്ത് കാ​ണു​ന്ന​തെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Related posts

Leave a Comment