ജേ​ക്ക​ബ് വി​ളി​ച്ചു, നി​രാ​ശ​പ്പെ​ടു​ത്താ​തെ രാ​ഹു​ല്‍! രാ​ഹു​ല്‍​ജി വീ​ട്ടി​ല്‍ വ​രു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ലാ​യി​രു​ന്നു​വെ​ന്നു ജേ​ക്ക​ബ്

പാ​ലാ: സ്‌​പെ​ഷല്‍ പ്രൊ​ട്ട​ക്‌​ഷ​ന്‍ ഗ്രൂ​പ്പ് കമാ​ന്‍​ഡോ ആ​യി​രി​ക്കെ ഗാ​ന്ധി കു​ടും​ബ​ത്തി​ന്‍റെ സു​ര​ക്ഷാ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന റി​ട്ട. ഡി​ഐ​ജി ടി.​ജെ. ജേ​ക്ക​ബി​ന്‍റെ വീ​ട്ടി​ല്‍ രാഹു​ല്‍ ഗാ​ന്ധി​യെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം മാ​ണി സി. ​കാ​പ്പ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ര്‍​ഥം പൊ​ന്‍​കു​ന്ന​ത്തു നി​ന്നും പാ​ലാ​യ്ക്ക് പോ​കും വ​ഴി​യാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി കു​മ്പാ​നി​യി​ലു​ള്ള തോ​പ്പി​ല്‍ ടി.​ജെ. ജേ​ക്ക​ബി​ന്‍റെ വ​സ​തി​യി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​ത്.

പ​ത്തു മി​നി​റ്റോ​ളം ഇ​വി​ടെ ചെ​ല​വ​ഴി​ച്ച് ജേ​ക്ക​ബി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കൊ​പ്പം ഫോ​ട്ടോ​യ്ക്ക് പോ​സ് ചെ​യ്ത ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം പാ​ലാ​യ്ക്ക് യാ​ത്ര തു​ട​ര്‍​ന്ന​ത്.

രാ​ഹു​ല്‍​ജി വീ​ട്ടി​ല്‍ വ​രു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ല്ലാ​യി​രു​ന്നു​വെ​ന്നു ജേ​ക്ക​ബ് പ​റ​ഞ്ഞു. രാ​വി​ലെ പൊ​ന്‍​കു​ന്ന​ത്ത് എ​ത്തി​യ​പ്പോ​ഴാ​ണ് പാ​ലാ​യ്ക്കു​ള്ള വ​ഴി​യി​ല്‍ കു​മ്പാ​നി​യി​ലാ​ണ് താ​ന്‍ താ​മ​സി​ക്കു​ന്നതെന്ന വി​വ​രം അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യെ വി​ളി​ച്ച​റി​യി​ച്ച​ത്.

തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ ക​യ​റു​ന്നു​ണ്ടെ​ന്ന് രാ​ഹു​ല്‍​ജി ത​ന്നെ വി​ളി​ച്ച​റി​യി​ക്കു​ക​യാ​യി​രു​ന്നു.

എ​സ്പി​ജി ക​മാ​ന്‍​ഡോ ആ​യി​രി​ക്കെ അ​ഞ്ചു പ്ര​ധാ​ന​മ​ന്ത്രി​മാ​രു​ടെ സു​ര​ക്ഷാ ചു​മ​ത​ല വ​ഹി​ച്ചി​ട്ടു​ള്ള ജേ​ക്ക​ബ് സി​ആ​ര്‍​പി​എ​ഫ് ഡി​ഐ​ജി​യാ​യി കാ​ഷ്മീ​രി​ല്‍ നി​ന്നു ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് വി​ര​മി​ച്ച​ത്.

Related posts

Leave a Comment